ജോലിയിലെ സ്ഥാനക്കയറ്റം ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ശമ്പളം വർധിക്കും എന്നതാണ് ആ സന്തോഷത്തിന്റെ പിന്നിലെ രഹസ്യം.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 2004 ൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്ന പേരിൽ ജോയിൻ ചെയ്ത്, ഇടക്ക് ഏതോ വർഷം അത് കമ്പ്യൂട്ടർ പ്രോഗ്രാമർ എന്ന് പുനർ നാമകരണം ചെയ്തു എന്നതും സമയ ബന്ധിതമായ ഗ്രേഡുകൾ വാങ്ങി എന്നതും ഒഴിച്ചാൽ, കഴിഞ്ഞ പതിനെട്ട് വർഷം സ്ഥാനക്കയറ്റം ഇല്ലാതെ തുടരുകയായിരുന്നു ഞാൻ.
ഇന്നലെ ആ നീണ്ട വരൾച്ചക്ക് അറുതിയായി.ഒരു പക്ഷെ, സർക്കാർ സർവീസിലെ എൻറെ അവസാനത്തെ പ്രൊമോഷൻ കിട്ടി ഞാൻ സിസ്റ്റം അനലിസ്റ്റ് ആയി മാറിയ സന്തോഷം പങ്കിടുന്നു.
ശമ്പള സ്കെയിൽ നേരത്തെ തന്നെ ചാടിക്കടന്നതിനാൽ സാമ്പത്തികമായി മെച്ചം ഒന്നുമില്ല. നിലവിൽ ജോലി ചെയ്യുന്ന പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ പുതുതായി സൃഷ്ടിച്ച തസ്തികയിൽ തന്നെ ആയതിനാൽ സ്ഥലം മാറ്റവും ഇല്ല (1999 ൽ ആരംഭിച്ച ഈ കോളേജിലെ പ്രഥമ സിസ്റ്റം അനലിസ്റ്റ് എന്ന പേര് ഇനി എനിക്ക് സ്വന്തം!!).നിലവിൽ ചെയ്തു വരുന്ന ജോലിയിലും ഒരു മാറ്റവുമില്ല. ഡിപ്പാർട്മെന്റും ഇരിക്കുന്ന സീറ്റും തൽക്കാലം മാറ്റമില്ല.ഇതെന്ത് പ്രൊമോഷൻ എന്ന് ദയവായി ചോദിക്കരുത്.സർക്കാരിന് ചെലവില്ലാത്തതിനാൽ ഞാനും ചെലവ് ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു.
കോവിഡ്-19 എല്ലാവരെയും വീട്ടിൽ തളച്ച സമയത്ത് 2020 ഏപ്രിൽ എട്ടിന് ഒരു നേരമ്പോക്കിനായി ആരംഭിച്ച "സാൾട്ട് & കാംഫർ" എന്ന യൂട്യൂബ് ചാനൽ 25000 സബ്സ്ക്രൈബേഴ്‌സ് എന്ന നാഴികക്കല്ലും ഇന്നലെ പിന്നിട്ടു.പ്രോത്സാഹനം നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
അപ്പോൾ അഭിനന്ദനങ്ങൾ പോന്നോട്ടെ...
അപ്പോൾ അഭിനന്ദനങ്ങൾ പോന്നോട്ടെ...
ReplyDeleteഅഭിനന്ദനങ്ങൾ 🌹
ReplyDeleteഎന്ത്യേ സ്രാമ്പി
ReplyDeleteസുധീ.....നന്ദി.സ്രാമ്പി എഡിറ്റ് ചെയ്ത് ഉടനെ ഇടും
ReplyDeleteഅഭിനന്ദനങ്ങൾ 👏👏👏👏
ReplyDeleteധ്രുവകാന്ത്...നന്ദി
ReplyDelete