എന്റെ രണ്ടാമത്തെ പുസ്തകമായ "ഓത്തുപള്ളി" 21.10.22 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് എന്റെ നാടായ അരീക്കോട് നടന്ന് വരുന്ന ഒമ്പതാമത് അരീക്കോട് പുസ്തകമേളയിൽ വച്ച് പ്രകാശനം ചെയ്തു.എന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നിറഞ്ഞ പിന്തുണ നൽകുന്ന എന്റെ പ്രിയപ്പെട്ട ഉമ്മ ആയിശാബി ടീച്ചർ, അരീക്കോടിന്റെ കഥ പറയുന്ന ചാലിയാർ സാക്ഷി എന്ന പുസ്തകത്തിന്റെ കർത്താവ് മലിക് നാലകത്തിന് പുസ്തകം കൈമാറി പ്രകാശനം നിർവ്വഹിച്ചു.
ആദ്യ പുസ്തകം "അമ്മാവന്റെ കൂളിംഗ് എഫക്ട് " 2020 ൽ ഷാർജ ഇന്റർനാഷനൽ ബുക്ക് ഫെയറിൽ വച്ചായിരുന്നു പ്രകാശനം നടത്തിയത്.
"ഓത്തുപള്ളി " മാത്രം ആവശ്യമുള്ളവർ 160 രൂപയും രണ്ട് പുസ്തകങ്ങളും ആവശ്യമുള്ളവർ 240 രൂപയും 9447842699 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ ചെയ്ത് തപാൽ വിലാസം അറിയിക്കുക
പ്രകാശനം നിർവ്വഹിച്ചു
ReplyDelete