"ഒരു ഡബിൾ താറാവ് വൺ സൈഡ് "
ടേബിളിൽ നിന്നും കുശിനിയിലേക്കുള്ള ഓർഡർ കേട്ട് ഞാൻ ഞെട്ടി. ഇഡ്‌ലി ഹബ്ബിൽ സദാ കേൾക്കുന്ന ഓർഡറിൽ ഒന്നാണിത്.
'ഇഡ്‌ലി ഹബ്ബ് , അതെന്തൂട്ട് സാധനം?' എന്നായിരിക്കും നിങ്ങളുടെ ചിന്ത. വൈകിട്ട് ആറ് മണിക്ക് ശേഷം മാത്രം ആളുകൾ ക്യൂ നിന്നും ഇരുന്നും നടന്നും ഒക്കെ ഇഡ്‌ലിയും വടയും ഓംലറ്റും എല്ലാം വയറ് നിറയെ തട്ടുന്ന ഒരു സാദാ തട്ടുകടയുടെ പേരാണ് ഇഡ്‌ലി ഹബ്ബ്.മണ്ണാർക്കാട് - ചെർപ്പുളശ്ശേരി റൂട്ടിൽ ശ്രീകൃഷ്ണപുരത്താണ് ഈ തട്ടുകട(ഇപ്പോൾ പേര് മാറ്റി 'കാളിദാസന്റെ തട്ടുകട' എന്നാക്കി).
ആവി പറക്കുന്ന ഇഡ്‌ലിയും അതിന് കൂട്ടായി എത്തുന്ന ഉഴുന്ന് വടയും അല്ലെങ്കിൽ പരിപ്പ് വടയും ആണ് ഇഡ്‌ലി ഹബ്ബിലെ മെയിൻ ഡിഷ്.സ്റ്റീൽ പ്ളേറ്റിൽ ചെറിയ ഒരു വാഴയിലക്കഷ്ണത്തിൽ വച്ച് തരുന്ന ഇഡ്‌ലിയുടെ നാലതിരുകളിലും അണിനിരക്കുന്ന ഐറ്റംസ് കൂടി ആകുമ്പോൾ ഇഡ്‌ലി ഗ്ളും ഗ്ളും ശബ്ദമുണ്ടാക്കി നേരെ ആമാശയത്തിലെത്തിക്കൊണ്ടേ ഇരിക്കും. സാമ്പാർ,ചട്ട്ണി,ചമ്മന്തി എന്നിവയ്ക്ക് പുറമെ തരുന്ന ഒരു പൊടി കൂടി ചേരുമ്പോഴാണ്, ഇഡ്‌ലി പോയ വഴി അറിയാതെ ആമാശയത്തിൽ ചേക്കേറുന്നത്.മല്ലി, മുളക്, ഉഴുന്ന്,അരി എന്നിവയുടെ പൊടിയും ഉപ്പും ചേർത്ത ഒരു കൂട്ടാണ് ഈ പൊടി. വെളിച്ചെണ്ണയിൽ ചാലിച്ചാണ് ഇത് കൂട്ടേണ്ടത്.ഇല്ലെങ്കിൽ അണ്ണാക്കിൽ കയറി ചുമച്ച് പണ്ടാരം അടങ്ങും എന്ന് തീർച്ച.മെയിൻ ഡിഷ് കഴിയുമ്പോഴേക്കും 'ഫ്രണ്ട് ഓഫീസിൽ' നിന്നുള്ള ഓംലെറ്റിന്റെയും ബുൾസൈയുടെയും ഗന്ധം മൂക്ക് തുളച്ച് കയറും. ഇഡ്‌ലിക്ക് അകമ്പടിയായി ഇതിലേതെങ്കിലും ഒന്ന് ചെന്നാലേ ഇഡ്‌ലി ഹബ്ബിലെ നളപാചക രുചി മുഴുവനാകൂ.രണ്ട് താറാവ് മുട്ട ഒരു സൈഡ് വേവിച്ചെടുക്കുന്ന ഓംലറ്റാണ് "ഒരു ഡബിൾ താറാവ് വൺ സൈഡ് " .ഇതേപോലെ 'സിംഗിൾ ചിക്കൻ വൺ സൈഡ്' ,'സിംഗിൾ താറാവ് ഒനിയൻ ഫ്രീ' എന്നിങ്ങനെ വിവിധ ഓർഡറുകൾ വിളിച്ച് പറയുന്നത് കേൾക്കാം.ഓർഡർ ചെയ്യുന്നത് തന്നെയാണോ വരുന്നത് എന്ന് തിന്നുന്നവനേ അറിയൂ.
കടയുടെ പേര് മാറ്റിയതോ അതല്ല രുചി പോയതോ എന്നറിയില്ല ഇഡ്‌ലി ഹബ്ബിൽ ഇപ്പോൾ പഴയ തിരക്കുണ്ടാവാറില്ല.
ReplyDeleteആ വഴി പോകുമ്പോൾ എന്തായാലും ഇഡലി ഹബ്ബിൽ കേറണം ന്നുണ്ട്..
ReplyDeleteധ്രുവകാന്ത്: അവസാനവരി വായിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു.
ReplyDelete