ജീവിതത്തിൽ ചില ഭ്രാന്തമായ ആഗ്രഹങ്ങൾ പലർക്കും ഉണ്ടായിരിക്കും. ചൊവ്വയിൽ കാല് കുത്തണമെന്നാഗ്രഹിക്കുന്നവൻ ചന്ദ്രനിൽ എത്തിയേക്കാം. എവറസ്റ്റിൽ കയറണമെന്ന് ആഗ്രഹിച്ചാൽ ഏതെങ്കിലും ഒരു മലയെങ്കിലും കീഴടക്കിയേക്കാം. എന്നാൽ മറ്റാരോടെങ്കിലും പറഞ്ഞാൽ അവർ കളിയാക്കി ചിരിക്കാൻ സാദ്ധ്യതയുള്ള ചില ആഗ്രഹങ്ങളും പലർക്കും ഉണ്ടാകും. അത്തരം ആഗ്രഹങ്ങളുടെ ലിസ്റ്റിനെ നമുക്ക് ബക്കറ്റ് ലിസ്റ്റ് എന്ന് വിളിക്കാം.
എന്റെ ബക്കറ്റ് ലിസ്റ്റിൽ പെട്ട ഒരു ഐറ്റമായിരുന്നു ബീച്ചിലൂടെ ഒരു പ്രഭാത നടത്തം എന്നത്. വീട്ടിൽ നിന്നും ഏറ്റവും അടുത്ത ബീച്ചായ കോഴിക്കോട് ബീച്ചിലേക്ക് നാൽപത് കിലോമീറ്ററിനടുത്ത് ദൂരമുള്ളതിനാൽ അത് അത്ര എളുപ്പം നടക്കുന്ന നടത്തമല്ല എന്ന് എനിക്ക് ബോധ്യമായിരുന്നു. എങ്കിലും ബക്കറ്റിൽ നിന്ന് ഞാനത് എടുത്ത് മാറ്റിയില്ല.
വൈഗ 2021 ൽ അഗ്രി ഹാക്കത്തോൺ ജൂറി മെമ്പറായി തൃശൂരിൽ ചെന്നതിന്റെ പിറ്റേന്ന് വടക്കുംനാഥ ക്ഷേത്രം വലം വച്ച് തേക്കിൻ കാട് മൈതാനിയിലൂടെ ഒരു പ്രഭാതസവാരി ഞാൻ നടത്തിയിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രഭാത നടത്തമായിരുന്നു അത്.
രണ്ട് വർഷം കഴിഞ്ഞ് വൈഗ 2023 Agrihackലേക്ക് ജൂറി മെമ്പറായി എനിക്ക് വീണ്ടും അവസരം ലഭിച്ചു. ഇത്തവണത്തെ വൈഗ അഗ്രി ഹാക്കത്തോൺ നടന്നത് തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലായിരുന്നു. ജൂറികൾക്ക് താമസമൊരുക്കിയത് ഹൂറികൾ ഉലാത്തുന്ന കോവളം ബീച്ചിൽ നിന്നും വെറും ഒന്നര കിലോമീറ്റർ ദൂരത്തുള്ള ഒരു ഹോട്ടലിലും. അതിനാൽ രണ്ടാം ദിവസം രാവിലെ തന്നെ എന്റെ ബക്കറ്റ് ലിസ്റ്റിൽ നിന്ന് ഞാനാ ഐറ്റം പൊടി തട്ടി എടുത്തു - ബീച്ചിലൂടെ ഒരു പ്രഭാത സവാരി.
അങ്ങനെ സഹജൂറികൾ എല്ലാം ഉറങ്ങിക്കിടക്കവെ ആറ് മണിക്ക് ഞാൻ ബീച്ചിലേക്ക് നടന്നു.ആദ്യ ദിവസം വൈകിട്ട് സഹപ്രവർത്തകർക്കൊപ്പം ബീച്ചിലേക്ക് നടന്നു പോയിരുന്നതിനാൽ വഴിയും ദൂരവും എല്ലാം മനസ്സിലാക്കി വച്ചിരുന്നു. മുമ്പ് കുടുംബ സമേതം പോയ സമയത്ത് തദ്ദേശീയർക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഹവ്വാ ബീച്ചും ഈവ് ബീച്ചും ലൈറ്റ് ഹൗസ് ബീച്ചും (ഇതെല്ലാം ഒന്ന് തന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്) മതിവരുവോളം ഞാൻ കണ്ടു. ഈ ബീച്ചുകളിൽ ടോപ് ലെസ്സ് ബാത്ത് ഇപ്പോൾ അനുവദിക്കാത്തതിനാലും അർദ്ധ നഗ്നരായ ടൂറിസ്റ്റുകൾ വളരെ കുറവായതിനാലും നാണമില്ലാതെ നമുക്കും നടക്കാം !! വിവിധ റിസോർട്ടുകാർ ഒരുക്കി വച്ച കട്ടിലിലും മെത്തയിലും ഒക്കെ ഞാനും ഒന്നിരുന്ന് നോക്കി.
"ആൾ ജൂറി മെമ്പേഴ്സ് ഹാവ് ടു റിപ്പോർട്ട് ഇൻ ഹാക്കത്തോൺ ഫ്ലോർ അറ്റ് 7.45 AM "
'ഉം...ഉം... 7.15 ന് കോവളം ബീച്ചിൽ ഉലാത്തുന്ന ഞാൻ 7.45 ന് വെള്ളായണി എത്താനോ? ഒലത്തും ... ' ആത്മഗതം ചെയ്തു കൊണ്ട് ഞാൻ ഹോട്ടലിലേക്ക് തിരിച്ച് നടന്നു.
ഉം...ഉം... 7.15 ന് കോവളം ബീച്ചിൽ ഉലാത്തുന്ന ഞാൻ 7.45 ന് വെള്ളായണി എത്താനോ? ഒലത്തും ...
ReplyDelete