"ഡിയർനെസ് അലവൻസ് ഇത്തവണയും തിരുനക്കര തന്നെയാന്നാ തോന്നുന്നത്" ഇംഗ്ലീഷ് അദ്ധ്യാപകനായ പോൾ മാഷ് പറഞ്ഞു.
"എന്ത് തിരുനക്കര തന്നെ ന്ന് ?" മലയാളം അദ്ധ്യാപകനായ രവി മാഷ് ചോദിച്ചു.
"ഡിയർനസ് അലവൻസ്; മലയാളത്തിൽ പറഞ്ഞാൽ ഡി.എ "
"മാഷേ.. മലയാള ഭാഷയുടെ ദീർഘദൃഷ്ടി ഇപ്പോൾ മനസ്സിലായോ?'' ചിരിച്ചു കൊണ്ട് രവി മാഷ് ചോദിച്ചു.
"ങേ !! ഡി.എ യും മലയാള ഭാഷയും തമ്മിലെന്ത് ബന്ധം ?" പോൾ മാഷ് അത്ഭുതപ്പെട്ടു.
"ഇപ്പറഞ്ഞ ഡിയർനെസ് അലവൻസിന് മലയാളത്തിൽ എന്താ പറയുക ?"
"അത്... അതിപ്പോ??" പോൾ മാഷ് ആലോചിച്ചു.
"ങാ.. ഞാൻ തന്നെ പറയാം... ക്ഷാമബത്ത ... എന്ന് വച്ചാൽ കിട്ടാൻ ക്ഷാമമുള്ള ബത്ത എന്ന്... ഇതെല്ലാം നമ്മുടെ മലയാളം പണ്ഡിറ്റുകൾ എന്നോ അളന്ന് കുറിച്ചിട്ട പേരാ... മനസ്സിലായോ ?" രവി മാഷുടെ വിശദീകരണം കേട്ട് പോൾ മാഷ് വാ പൊളിച്ച് നിന്നു.
ഒരു കുഞ്ഞുകഥ
ReplyDelete