നാഷണൽ സർവീസ് സ്കീം എനിക്ക് നൽകിയ അവസരങ്ങളിൽ പലതും പല തവണയായി ഞാൻ എന്റെ ബ്ലോഗിലൂടെ പറഞ്ഞുപോയിട്ടുണ്ട്. അവസാനമായി കുടുംബസമേതം രാഷ്ട്രപതിഭവനിൽ കയറിയതും ദേശീയ അവാർഡ് ലഭിച്ചതും എല്ലാം എൻ.എസ്.എസ്സിലൂടെ തന്നെയായിരുന്നു.
പ്രോഗ്രാം ഓഫീസറായി ചാർജ്ജെടുത്ത വർഷം തന്നെ കേരള എൻ.എസ്.എസ് ടീമിനേയും കൊണ്ട്, പോണ്ടിച്ചേരിയിൽ നടന്ന നാഷണൽ ഇന്റെഗ്രേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു.അന്ന് കേരള ടീമിലെ പത്ത് വളണ്ടിയർമാരും എന്റെ കോളേജിൽ നിന്നു തന്നെയായിരുന്നു എന്നത് മികച്ച പ്രകടന്ം കാഴ്ച വയ്ക്കാൻ ഞങ്ങളെ തുണച്ചു. ഇന്നും അന്നുണ്ടാക്കിയ പല സൌഹൃദങ്ങളും തുടരുന്നു.
പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ സർക്കാർ വകുപ്പുകളിലും വിവിധ യൂണിവേഴ്സിറ്റികളിലും എൻ.എസ്.എസ് എന്ന കൂട്ടായ്മയുടെ കരുത്തിൽ ഞാൻ ആദരണീയനായി. ഇന്നും മലപ്പുറം ജില്ലക്കാരനായ എനിക്ക് കോഴിക്കോട് ജില്ലയിൽ മേൽവിലാസം തരുന്നത് ഈ കൂട്ടായ്മ തന്നെ.
നാളെ ഇതേ കൂട്ടായ്മയുടെ ബാനറിൽ ഞാൻ മറ്റൊരു ക്യാമ്പിന് പുറപ്പെടുന്നു - യുവജനദിനമായ ജനുവരി 12 മുതൽ 16 വരെ പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന കേരള-ലക്ഷദ്വീപ് എൻ.എസ്.എസ് ടീമിനെ നയിക്കാനുള്ള അവസരം ഇത്തവണ ലഭിച്ചത് എനിക്കാണെന്ന സന്തോഷവാർത്ത അറിയിക്കുന്നു.“യുവത്വം ലഹരിക്കെതിരെ” എന്ന കാലികപ്രസക്തിയുള്ള വിഷയമാണ് ഇത്തവണത്തെ യൂത്ത് ഫെസ്റ്റിവലിന്റേത്.
വീണ്ടും ഒരു യാത്ര പുറപ്പെടുന്നു.....
ReplyDeleteആശംസകള്‍ മാഷെ
ReplyDelete