മുറ്റത്തെ ടാപ്പിൽ നിന്നും വെള്ളം ഉറ്റിപ്പോകുന്നത് കണ്ടു കൊണ്ടാണ് കുട്ട്യാലിക്ക വീട്ടിലേക്ക് കയറിയത്.
“ വെള്ളം അമൂല്യമാണ് , അത് പാഴാക്കരുത്”
വീട്ടിൽ കയറിയ ഉടനേ കുട്ട്യാലിക്ക ഭാര്യ ബീപാത്തുവിനോടായി പറഞ്ഞു.
“തൊടങ്ങി....മന്സൻ ഉപദേസങ്ങള്....” പ്രതീക്ഷിച്ചിരുന്ന മറുപടി തന്നെ കുട്ട്യാലിക്കക്ക് കിട്ടി.
" നല്ല കാര്യങ്ങൾ പറഞ്ഞാലും പറഞ്ഞില്ലേലും കുറ്റം...”
“ങ്ങനെ പലേ സംഗതീം ബെടെ ബടക്കായിട്ട്‌ണ്ട്....ഇങ്ങള്ത് എന്തേലും നോക്ക്‌ണ്ണ്ടോ മന്സാ...”
“ങേ!!!“ കുട്ട്യാലിക്ക ഒന്നു ഞെട്ടി. ‘രണ്ട് മാസം മുമ്പ് ഇടിമിന്നലിൽ പോയ അഞ്ച് ഫാനുകൾ റിപ്പേർ ചെയ്യാൻ കിടക്കുന്നുണ്ട് എന്നത് ശരി തന്നെ.പക്ഷേ രണ്ട് ബെഡ് റൂമിലെതും പിറ്റേന്ന് തന്നെ ലതീഫിനെ വിളിച്ച് മാറ്റി സ്ഥാപിച്ച് ഉറക്കം കെടാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.അതോടൊപ്പം അടിച്ച് പോയ കൈനറ്റൈസറും റിപ്പേർ ചെയ്ത്, കഞ്ഞികുടി മുട്ടാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്.ഇനി ?’ ഭാര്യയുടെ മുനവച്ചുള്ള മറുപടി കേട്ട് കുട്ട്യാലിക്ക ആലോചിച്ചു. അതിനിടക്ക് വെള്ളം കഴിഞ്ഞതിനാൽ ബീപാത്തു താത്ത മോട്ടോർ സ്വിച്ച് ഓണാക്കി.
“കട്ടിലിന്റടീലെ പങ്കനെ പറ്റ്യായിരിക്കും ജ്ജ് പറ്യേണത്....ഒന്നിന് 400 ഉറുപ്പ്യ ബെച്ച് കറാറാക്കി ഒരാള് ബെന്നതും ഊര്യ പങ്ക മറ്റേ മുറീക്ക് ബെക്കാൻ 100 ഉറുപ്പ്യ അതികം ചോയ്ച്ചതും അന്റെ മുന്ന്‌ന്നല്ലേ ചെയ്ത്താനേ....മുറ്റത്തെ തെങ്ങില് മണ്ടരി പുട്ച്ച തേങ്ങ്യാ ഇപ്പളും കായ്ച്ച്‌ണത്, അഞ്ഞൂറിന്റിം ആയിര്ത്തിന്റിം നോട്ടല്ല....” കുട്ട്യാലിക്കയുടെ രക്തം തിളക്കാൻ തുടങ്ങി.
“ങ്ങക്കാവസ്യള്ളത് ങ്ങള് നന്നാക്കിച്ചല്ലോ....”
“ങേ....അതെത്താ...?”
“കമ്പൂട്ടർ ബല.....ഇന്റർനെറ്റ്......”
“രണ്ട് മാസായി അയിന് ബെറ്‌തേ പൈസ അടക്ക്‌ണ്....ആ ഫോണ് നന്നാക്ക്യോണ്ടല്ലേ അന്റെ മൊബൈൽ ബാലൻസ് 100ന്ന് കൊറ്യാത്തത്....ഈ മാസത്തെ ബില്ല് ബെരുമ്പോ അറ്യാം അന്റെ ബിളി ഏതൊക്കെ ബഹ്‌റ് കടന്ന് പോയീക്ക്‌ണ്ന്ന്....”
പരാതി സുനാമി കണക്കെ അടിച്ചു കയറ്റുന്നതിനിടയിൽ ബീപാത്തു താത്ത മോട്ടോർ സ്വിച്ച് ഓണാക്കിയ വിവരം മറന്നുപോയി.ഫൂട്‌വാൾവിനും താഴെ പോയി ശൂന്യതയിൽ നിന്നും വെള്ളം ഉണ്ടാക്കാൻ മോട്ടോറ് പരിശ്രമിക്കുന്നതിന്റെ ദീനരോദനം കുട്ട്യാലിക്കയുടെ ചെവിയിൽ വന്നലച്ചു.
“ഒര് ഞെരക്കം കേക്ക്ണ്ടല്ലോ.....അന്റെ ബാപ്പ ബെന്നതോ അതോ ഞമ്മളെ പാവം മോട്ടോറോ?”
“യാ കുദാ!!!“ ബീപാത്തു താത്ത അടുക്കളയിലേക്കോടി മോട്ടോർ ഓഫാക്കി തിരിച്ച് വന്നു.
“ഓരോന്നും റിപ്പേറ് ചെയ്യണ്ട്യ ഗതി എങ്ങന്യാ ണ്ടാവ്‌ണത്‌ന്ന് ഇപ്പം മൻസിലായോ?” കിട്ടിയ അവസരം മുതലാക്കി കുട്ട്യാലിക്ക ചോദിച്ചപ്പോൾ ബീപാത്തു താത്ത മൌനം പാലിച്ചു.
“ആ ബാഷിംഗ് മെസീന് എത്രെ ദീസായി ലീക്ക് ഒല്ച്ചാൻ തൊടങ്ങീട്ട്....”
“അയ്‌നാടീ ....ഇന്നലെ മുയ്മൻ കുത്ത്‌ർന്ന് ഞാൻ ആ ഇന്റെർനെറ്റ് സര്യാക്ക്യേത്.....”
" ങേ.....അപ്പം ഞ്ഞി തിര്മ്പലും ഇന്റെർനെറ്റ്ക്കൂട്യാ???!!“
“അതല്ലെടീ ബാഷിംഗ് മെസീന് നന്നാക്കാന് ഇന്റെർനെറ്റ് ബയി ബുക്ക് ചെയ്ത്ക്ക്‌ണ്...”
“നല്ല കത....പങ്ക നന്നാക്കാന് ബുക്ക് ചെയ്തിട്ട് അത്‌പ്പളും കട്ട്‌ല്ന്റെ അടീൽ തന്ന്യാ.....ഇഞ്ഞി....”
“ആ ഞാന് അങ്ങാടീല് പോയിട്ട് ബെരാ.....ആരെങ്കിലും ബ്‌ള്ച്ചാല് ബീരം പറഞ്ഞ് കൊട്‌ക്കണ്ടി....”
“പങ്ക്യോ.....പൈപ്പോ.....ബാഷിംഗ് മെസീനോ???”
“ബ്‌ളിച്ച്‌ണോൻ ചോയ്ച്ച്‌ണത്....”
*************************
“കാനനഛായയിൽ ആടുമേക്കാൻ....” ബീപാത്തു താത്തയുടെ ഫോൺ റിംഗ് ചെയ്തു.
“ഹലോ....അറുകുറ്റ്യാലി...(ആർ യൂ കുട്ട്യാലി?)“ ഒരു പെൺശബ്ദം.
“ആ ഹലോ....അറുകുറ്റ്യാലി അല്ല...അരൂകുറ്റിയിൽ കുട്ട്യാലിന്റെ കെട്ട്യോൾ ബീപാത്തു....”
“ഓ കെ....മേം സുലേഖ.....”
“ ആ ..ച്ച് മൻസിലായി.....മൂപര് ഇന്റെർനെറ്റ് നന്നാക്ക്യേത് അന്നെ ബിൾച്ചാനായിനി ല്ലേ....ഏതാലും ഒരു മുസ്‌ലിമിനെ തന്നെ കിട്ട്യല്ലോ മൂപ്പര്ക്ക്....പെരുത്ത് സന്തോസം....”
“ഹലോ.....വാഷിംഗ് മെഷീൻ.....”
“ അള്ളാ.....ബടെ ബാഷിംഗ് മെസീന് ബടക്കായത് ബെരെ അന്നോട് പറഞ്ഞോ...അപ്പം ഞമ്മക്ക് ബിസേസം ള്ളതും ജ്ജ് അറ്ഞ്ഞ്‌ട്ട്‌ണ്ടാവും ല്ലേ....കജ്ജും ബീസി ങ്ങട്ട് ബെരണ്ടാ.....നാല് നെജ്ജും കുപ്പിം മാങ്ങിക്കോ...”
“ഹലോ....അയാം ഫ്രം സുലേഖ ഡോട്ട് കോം....”
“ആ.....ജ്ജ് സുലേഖ ഡോട്ട് കോം ആണെങ്കി ഞാം ബീപാത്തു ഡോട്ട് കോം ആണ്....ജ്ജ് അങ്ങനെ ബല്ല്യ ആളാകണ്ടടീ...അതൊക്കെ ഇപ്പത്തെ ഫേസൻ അല്ലേ?”
“ഹലോ....കാളിംഗ് ഫ്രം ചെന്നൈ....”
“അജ്ജേ....ഇത്രേം ബെല്യ ദുണിയാവ്‌ന്ന് മൂപ്പർക്ക് കിട്ട്യേത് അണ്ണാച്ച്യായ അന്ന്യാ....സെയിം....ഷെയിം....മൂപർങ്ങട്ട് ബെരട്ടെ....ന്റിം മാനം പോയി...”
തിരിച്ച് വീട്ടിലെത്തുമ്പോൾ കടന്നൽ കുത്തിയ മോന്ത പോലെ മുഖം വീർപ്പിച്ച് നിൽക്കുന്ന ബീപാത്തു താത്തയെ കണ്ട് കുട്ട്യാലിക്ക വേഗത അല്പം കുറച്ചു.
“ഒര് പെണ്ണ് ബിളിച്ചീനി....പച്ചേ അത് ന്റെ ഫോണ്ക്കായിപ്പോയി....” ബീപാത്തു താത്ത പറഞ്ഞു.
“ഓ...പുയ്യാപ്ല ഔട്ട് ഓഫ് ഹൌസ് ആണെങ്കി പെണ്ണ്ങ്ങളെ കിട്ട്‌ണ ന്യൂ ടെക്നോളജി ബെര്ണ്ണ്ട് ന്ന് കേട്ടീനി....അതയിക്കാരം...”
“ ആ....അതെത്തേലും ആയ്ക്കോട്ടെ....ആരാ ഈ സുലൈക്ക...”
“അതനക്ക് അറീലെ....ഞമ്മളെ മൂത്താപ്പാന്റെ മോള്....”
“ആ....അത് ചേനായിലെ സുലൈക്ക...ഞാം ചോയ്ച്ചത് ചെന്നൈയിലെ അണ്ണാച്ചി സുലൈക്ക....”
“ങേ...അതാരാ...???”
“ ങും....ങ്ങൾക്ക്പ്പം ഇന്റെർനെറ്റ്‌ല് കളി കൊറച്ച് കൂട്‌ണ്ണ്ട്....ഓള് സുലൈക്ക ഡോട്ട് കോം ....”
“ങേ...അത് ഞമ്മളെ ബാഷിംഗ് മെസീൻ റിപ്പേർ ചെയ്യാന് ബുക്ക് ചെയ്ത സൈറ്റാ....സുലേഖ ഡോട്ട് കോം.....ന്നട്ട് ഓലെന്ത് പറഞ്ഞി?”
“ബദ്‌രീങ്ങളേ.....ന്നാ അതൊന്ന് പറ്യണ്ട മന്സാ....ഒര് പെണ്ണ് ബിൾച്ച് ചെന്നൈന്ന് സുലൈക്കാണെന്ന് പറഞ്ഞപ്പം ഞാൻ ബിചാരിച്ച് ങ്ങളെ മറ്റോളാന്ന്.....കാലം പ്പം അങ്ങനല്ല്യേ...ഓള് ഇംഗ്രീസിൽ എത്തൊക്ക്യോ പറഞ്ഞി....ച്ച് ണ്ടോ അത് തിരിണ്....ബാഷിംഗ് മെസീൻ ന്നും പറഞ്ഞി...അപ്പളും ച്ച് പുടി കിട്ടീല...”
“അപ്പം ജ്ജ് അതും കൊളാക്കി....ഇഞ്ഞി പോർട്ടർ ബേലായ്ദനെ ങ്ങട്ട് ബ്‌ളിച്ചോ...”
“ബാഷിംഗ് മെസീൻ നന്നാക്കാനോ?”
“അല്ല....അതങ്ങട്ട് അയമൂന്റെ ആക്രിപ്പീട്യേക്ക് ട്ക്കാന്....മാസം മൂന്നായില്ലേ അച്ചേക്ക് മൂലേല് കടക്കാൻ തൊടങ്ങീട്ട്....അയമൂന് കൊട്ത്താല് സെലം ഒയിഞ്ഞും ക്‌ട്ടും...ബേലായ്ദന്റെ കൂലിം കയ്ച്ച് 100 ഉറുപ്പിം ക്‌ട്ടും....”
*****************************
“ അള്ളാ.....ബടെ ബാഷിംഗ് മെസീന് ബടക്കായത് ബെരെ അന്നോട് പറഞ്ഞോ...അപ്പം ഞമ്മക്ക് ബിസേസം ള്ളതും ജ്ജ് അറ്ഞ്ഞ്‌ട്ട്‌ണ്ടാവും ല്ലേ....കജ്ജും ബീസി ങ്ങട്ട് ബെരണ്ടാ.....നാല് നെജ്ജും കുപ്പിം മാങ്ങിക്കോ...”
ReplyDeleteനെറ്റില്‍ കയറിനടക്കണ പുയ്യാപ്ലമാരെയൊക്കെ ഓരുടെ പെണ്ണുങ്ങക്ക് പേടിയാണ്....
ReplyDeleteകഥ കൊള്ളാട്ടോ....
“ഹലോ....അറുകുറ്റ്യാലി...(ആർ യൂ കുട്ട്യാലി?)“ ഒരു പെൺശബ്ദം.
ReplyDelete“ആ ഹലോ....അറുകുറ്റ്യാലി അല്ല...അരൂകുറ്റിയിൽ കുട്ട്യാലിന്റെ കെട്ട്യോൾ ബീപാത്തു....”
----------------------------------------
ഹ ഹ ഹ നല്ല കപ്പിൾസ് . ഈ ടെക്നോളജി ഇങ്ങിനെ പോയാൽ കുടുംബം കൊളമാവും..ഒത്തിരി ചിരിക്കാനുള്ള നർമ്മം .
ഹ ഹ !!
ReplyDeleteകൊള്ളാം സുലേഖ.
നെറ്റ് കട്ട് ചെയ്യുന്നതാ ബുദ്ധി!!
ReplyDeleteഇന്‍റര്‍നെറ്റ് വഴി ബുക്കു ചെയ്യാം.....
ReplyDeleteആശംസകള്‍
ഭേഷ് !!!
ReplyDeleteനല്ല നാടന്‍ഭാഷയും, നര്‍മ്മവും. വളരെ ഇഷ്ടപ്പെട്ടു.അറുകുറ്റ്യാലി അല്ല...അരൂകുറ്റിയിൽ കുട്ട്യാലിന്റെ കെട്ട്യോൾ
ReplyDeleteന്റെ റബ്ബേ ....:)
ReplyDeleteനല്ല കെട്ട്യോള്‍.. എനിക്കിഷ്ടപ്പെട്ടു..ഈ എഴുത്തും ഇഷ്ടപ്പെട്ടു.
ReplyDeleteനല്ല എഴുത്ത്,നല്ല നര്‍മ്മം..ആശംസകള്‍
ReplyDeleteഇര്‍ഷാദ് ഭായി...നെറ്റില്‍ കറ്യറുമ്പോ പുത്യെണ്ണിനിം കൂടി കൂടെ ഇരുത്ത്യാ മതി
ReplyDeleteഅക്ബര്‍ക്കാ....ഇതാണ് കുടുമ്പം കലക്കി ടെക്നോളജി
അനില്‍ജീ....അതെന്നെ സുലേഖ
അജിത്തേട്ടാ....അത് നടപ്പില്ല
തങ്കപ്പന്‍ജീ.....എല്ലാം ഇന്റെര്‍നെറ്റ് വഴിയാവട്ടെ.
സമീര്‍....നന്ദി
ReplyDeleteതുമ്പിപ്പെണ്ണേ....ഇത് എന്റെ സ്വന്തം ഗ്രാമീണ ഭാഷയാ...
മയില്‍പീലീ...ങ്ങളെന്തിനാ റബ്ബിനെ ബ്‌ള്‍ച്ചത്?
എച്മൂകുട്ട്യേ....അപ്പോ കുട്ട്യാലിക്ക നല്ലോനല്ലേ?പെണ്‍പക്ഷം കൂടാണല്ലേ?
സാജന്‍....നന്ദി...
ഹഹ്ഹ നല്ല പണികിട്ടി അല്ലെ :) അനുഭവം പോലെ തോന്നിച്ചു ട്ടോ ( ഞാനോടി )
ReplyDeleteഇപ്പോള്‍ മുസ്ലിം പെണ്‍കുട്ടികള്‍ക് നല്ല വിദ്യാഭ്യാസോം വിവരോം ഉള്ള കാലാ. നിങ്ങള് അടച്ചു ആക്ഷേപിച്ച മാതിരി ആയി. നല്ല പോസ്ടാനു മാഷേ.
ReplyDelete“ബദ്‌രീങ്ങളേ.....ന്നാ അതൊന്ന് പറ്യണ്ട മന്സാ....ഒര് പെണ്ണ് ബിൾച്ച് ചെന്നൈന്ന് സുലൈക്കാണെന്ന് പറഞ്ഞപ്പം ഞാൻ ബിചാരിച്ച് ങ്ങളെ മറ്റോളാന്ന്.....
ReplyDeleteആവശ്യത്തിന് നര്‍മ്മം വിതറിയ ഈ പോസ്റ്റ് ഇഷ്ട്ടായി.
നെറ്റിന്റെ ഒരു കളിയെ.. ബല്ലാത്ത ഇടങ്ങേരു തന്നെ
ReplyDeleteഫൈസലേ....അത് വായിക്കുന്ന എല്ലാവർക്കും തോന്നും, ആത്മകഥയാണെന്ന് !!!
ReplyDeleteഉദയപ്രഭാ......നന്ദി
േണുജീ.....വായനക്കും അഭിപ്രായത്തിനും നന്ദി
അൻവർ ഭായ്.....അതെ..ബെല്ലാത്ത എടങ്ങേറാ....
ഹി ഹി ഹി ...സുലേഖ കൊള്ളാം ...:)
ReplyDeleteഭാഷ മനസ്സിലാകാന്‍ രണ്ടാവര്‍ത്തി വായിച്ചു ...!