പറഞ്ഞും പോസ്റ്റിയും എനിക്കും മടുത്തു....എങ്കിലും എന്തുകൊണ്ട് പറഞ്ഞില്ല , അറിയിച്ചില്ല എന്നിങ്ങനെ ഭാവിയിൽ വരാവുന്ന ചോദ്യങ്ങൾക്ക് കാണിച്ചു കൊടുക്കാൻ ഒരു ഉത്തരമായി ഒരിക്കൽ കൂടി ......
പ്രിയപ്പെട്ടവരേ,
കേരള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് കുട്ടികൾക്കിടയിൽ പരിസ്ഥിതി അവബോധവും അത് സംരക്ഷിക്കുന്നതിന് അവനിൽ ചുമതലാബോധവും സൃഷ്ടിക്കാനായി വിവിധ സ്കൂളുകളിലും കോളേജുകളിലും ഭൂമിത്രസേനക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷത്തോളമായി. നാഷണൽ സർവീസ് സ്കീം ഇതേ ലക്ഷ്യത്തോടെ ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യുന്നതിനാൽ അതിന്റെ ഒരു ഉപവിഭാഗമായി പല കാമ്പസുകളിലും ഇത് പ്രവർത്തിച്ചു വരുന്നു.ചില സ്ഥലങ്ങളിലെങ്കിലും സ്വതന്ത്രമായും പ്രവർത്തിക്കുന്നു.
സ്വാഭാവികമായും ഇതിന്റ്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ തന്നെയായിരിക്കും.പേര് ഫാക്കൾട്ടി ഇൻ ചാർജ്ജ് എന്നാകും എന്ന് മാത്രം.വിവിധ പരിസ്ഥിതി ആഘാത സ്ഥലങ്ങളും ജൈവ വൈവിധ്യകേന്ദ്രങ്ങളും സന്ദർശിക്കാൻ അവസരം ലഭിക്കും എന്നതിനാൽ കുട്ടികൾക്ക് ഈ ക്ലബ്ബിനോട് താല്പര്യം കൂടുതലാണ്.പ്രവർത്തനത്തിനുള്ള ഫണ്ട് എൻ.എസ്.എസിനെക്കാൾ മെച്ചമാണ് എന്നതിനാൽ (ഫാക്കൾട്ടി ഇൻ ചാർജ്ജ് = 0 രൂപ) അദ്ധ്യാപകർക്കും താല്പര്യക്കുറവ് കൂടുതലില്ല.
കഥ പറഞ്ഞ് പറഞ്ഞ് കാര്യം പറയാൻ വിട്ടുപോയി....അങ്ങനെ കേരളത്തിലെ കാമ്പസുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി ഇക്കഴിഞ്ഞ ദിവസം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് അധികൃതർ സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു.കാമ്പസുകൾക്ക് അവാർഡ് എന്തിലെല്ലാമുണ്ടോ അവിടെയെല്ലാം ഗവ.എഞ്ചിനീയറിംങ് കോളേജ് കോഴിക്കോടും ഉണ്ട് എന്ന പരസ്യവാചകം അന്വർത്ഥമാക്കിക്കൊണ്ട് ഈ അവാർഡും എന്റെ കാർമികത്വത്തിൽ ഈ കോളേജിലേക്ക് എത്തിയ വിവരം സസന്തോഷം അറിയിക്കുന്നു.
ഇക്കഴിഞ്ഞ ദിവസം (ഫെബ്രുവരി 6) തിരുവനന്തപുരം വി.ജെ.ടി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാന്യനായ വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം മേയർ അഡ്വ.ചന്ദ്രികയിൽ നിന്നും ഈ സംസ്ഥാന അവാർഡ് ഞാൻ ഏറ്റുവാങ്ങി
എന്തുകൊണ്ട് പറഞ്ഞില്ല , അറിയിച്ചില്ല എന്നിങ്ങനെ ഭാവിയിൽ വരാവുന്ന ചോദ്യങ്ങൾക്ക് കാണിച്ചു കൊടുക്കാൻ ഒരു ഉത്തരമായി ഒരിക്കൽ കൂടി ......
ReplyDeleteഅഭിനന്ദനങ്ങൾ
ReplyDeleteഇടയ്ക്കിടയ്ക്ക് അവാര്‍ഡ് വാങ്ങുന്ന ശീലമുള്ള ഒരു ബ്ലോഗര്‍!!!!!!!!!!!!!!!
ReplyDeleteആശംസകള്‍
അർഹതക്ക് അംഗീകാരം...
ReplyDeleteഅഭിനന്ദനങ്ങൾ മാഷേ...
ബ്ലോഗ്ഗര്‍മാര്‍ക്ക് ഈ അവാര്‍ഡിന്റെ ഒക്കെ ചെലവു എപ്പോഴാ കിട്ടുക????
ReplyDeleteപാലക്കാട്ടേട്ടാ....നന്ദി
ReplyDeleteഅജിത്തേട്ടാ....ഈ ദു:സ്വഭാവം ഈ വർഷത്തോടെ നിർത്താം എന്ന് കരുതുന്നു!!!
വീ.കെ ജി....നന്ദി
അൻവർ ഭായി.....എല്ലാവർക്കും പറ്റുന്ന ഒറ്റ ഡേറ്റേ ഉള്ളൂ...ഫെബ്രുവരി 30!!!ഞാൻ എന്തു ചെയ്യാനാ?