ശ്രീ.നരേന്ദ്രമോദി പ്രധാനമന്ത്രിയായി
സത്യപ്രതിജ്ഞ ചെയ്തതിന്റെ പിറ്റേന്ന് ,പ്രതീക്ഷിച്ച പോലെ പാകിസ്താൻ പ്രധാനമന്ത്രി ശ്രീ.നവാസ്
ശരീഫിന് ഹസ്തദാനം നൽകുന്ന ചിത്രം പത്രത്തിൽ കണ്ടു.പത്രം എന്നും വായിക്കണം എന്ന് മക്കളോട്
നിഷ്കർഷിച്ചതിനാൽ അന്ന് വൈകുന്നേരം ഞാൻ മക്കളോടായി ചോദിച്ചു.
“ഇന്ത്യൻ പ്രധാനമന്ത്രിക്കും
പാകിസ്താൻ പ്രധാനമന്ത്രിക്കും പൊതുവായി ഉള്ളത് എന്ത്?”
“നര !!!“
“ങേ!!“ ‘ന’ എന്നൊ നയതന്ത്രം എന്നോ ഒക്കെ ഉത്തരം പ്രതീക്ഷിച്ചിരുന്ന ഞാൻ ഞെട്ടി.പിന്നാലെയുള്ള
വിവരണം എന്നെ അതിലേറെ ഞെട്ടിപ്പിച്ചു.
“അതേ…വയസ്സൻ നര അല്ല….‘നരേന്ദ്ര മോദി’യിലും ‘നവാസ് ശരീഫ് ‘ ലും പൊതുവായിട്ടുള്ള
രണ്ട് അക്ഷരങ്ങൾ ‘ന’യും ‘ര’യും മാത്രമാ….അതാണ് ഈ ‘നര‘!!!”
“ഇന്ത്യൻ പ്രധാനമന്ത്രിക്കും പാകിസ്താൻ പ്രധാനമന്ത്രിക്കും പൊതുവായി ഉള്ളത് എന്ത്?” എന്ന് മക്കളോട് ചോദിച്ചു നോക്കൂ....
ReplyDeleteപ്രധാനമന്ത്രി...........!
ReplyDeleteനിങ്ങള്‍ ഒരു നരി തന്നെ
ReplyDeleteകുട്ടികളോട് വേണ്ടാത്ത ചോദ്യങ്ങള്‍ ചോദിക്കരുത് മാഷേ....
ReplyDeleteനര ശരിയാണല്ലോ
ReplyDeletemmmmmmmm
ReplyDeleteപൊതുവായീ നര .........വേറെ വേറെ ഷെ.........ഡി ഇല്ലേ മാഷേ
ReplyDelete