Pages

Wednesday, April 15, 2015

ഒരു വിഷുദിനം കൂടി

 ഒരു വിഷുദിനം കൂടി മുന്നിലെത്തി. വിഷുപ്പക്ഷിക്ക് പകരം കാക്കകളാണ് മുറ്റത്തു നിന്നും തൊടിയിൽ നിന്നും പാടിക്കൊണ്ടിരിക്കുന്നത്. തറവാട്ട് മുറ്റത്തെ കണിക്കൊന്ന മരത്തിന് കഴിഞ്ഞ വർഷം ഇടി വെട്ടേറ്റതിനാൽ (അറിഞ്ഞത് കഴിഞ്ഞ മാസം കമ്പ് മുറിക്കാൻ മരം വെട്ടുകാരനെ കൊണ്ടു വന്നപ്പോഴാ) ഈ വർഷം പൂത്തതേ ഇല്ല.

 തൊടിയിലും മുറ്റത്തും ടെറസിലും മറ്റുമായി നിരവധി പച്ചക്കറികൾ നട്ടിരുന്നതിനാൽ വിഷമില്ലാത്ത വിഷു സദ്യ കഴിക്കാൻ പലർക്കും എന്ന പോലെ എനിക്കും സാധിക്കുന്നു എന്നതാണ് ഈ വർഷത്തെ വിഷുവിന്റെ പ്രത്യേകത.


                                                   വീട്ടുമുറ്റത്തെ വഴുതനയും കോവക്കയും



                                                                  ചീരയും ബജി മുളകും


                                                                    വിഷു വിളവെടുപ്പ്

 

സ്കൂൾ അടച്ചതിനാൽ വീട്ടുമുറ്റത്ത് കളിക്കാൻ ഞങ്ങളുടെ അടുത്ത തലമുറ ഒരുക്കം കൂട്ടുന്നുണ്ട്.ക്രിക്കറ്റാണ് അവർക്ക് ഏറെ പ്രിയപ്പെട്ടത്.എന്റെ കുട്ടിക്കാലത്ത് കേട്ടുകേൾവി പോലും ഇല്ലാത്ത കളി.ഇടക്ക് മാങ്ങപെറുക്കുന്നതിനെപറ്റി അവർ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.ഒന്ന് രണ്ട് വലിയ മാവുകൾ പല തൊടികളിലായി ഉള്ളതിനാൽ മാങ്ങ പെറുക്കൽ ഒരു ത്രിൽ ആയി ഇന്നും നിലനിൽക്കുന്നതിൽ ഏറെ സന്തോഷിക്കുന്നു.വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഒരു വിഷുപോസ്റ്റും കുട്ടിക്കാലത്തേക്കുള്ള ഒരു തിരിച്ചു പോക്കും ഇതാ ഈ വിഷുക്കാലത്ത് എന്റെ വകയായി ബൂലോകർക്ക്.






18 comments:

  1. വിഷുചിന്തകളും ഒരു ബാല്യകാലസ്മരണയും....

    ReplyDelete
  2. വിഷു ആശംസകൾ മാഷേ...

    ReplyDelete
  3. വിഷു ആശംസകൾ!

    വിളവെടുപ്പ് കെങ്കേമം.. വിഷമയമല്ലാത്ത വിഷുക്കാലം എന്നും പുലരട്ടെ..

    ReplyDelete
  4. വിഷു ആശംസകള്‍ മാഷേ... എനിക്കിഷ്ടായത് പച്ചക്കറി തോട്ടമാണ് :) :)

    ReplyDelete
  5. ആശംസകള്‍!
    ആരുടെ കലാവിരുതാണ് ആ പച്ചക്കറിഅലങ്കാരം?

    ReplyDelete
  6. മാവുകണ്ടില്ലെങ്കിലും പച്ചക്കറികള്‍ കണ്ടു.
    ആശംസകള്‍ മാഷെ

    ReplyDelete
  7. പണ്ട് സവാള, ഉരുളക്കിഴങ്ങ്, അമരയ്ക്ക എന്നിവയോഴിച്ച് കൂട്ടാൻ വയ്ക്കാൻ ആവശ്യമായ സാധനങ്ങൾ എ ല്ലാം പറമ്പിൽ ഉണ്ടായിരുന്നു. പയർ,, ചേന, ചേമ്പ്, കാച്ചിൽ, മത്തൻ, വെള്ളരി, കുമ്പളങ്ങ, ചീര, വഴുതന, വെണ്ട തുടങ്ങി എല്ലാം. വാഴ കൂമ്പ്, വാഴ പ്പിണ്ടി,ചേന ത്തട,തകര,മുരിങ്ങയില തുടങ്ങിയവ കൂട്ടാൻ വയ്ക്കാൻ ഉപയോഗിച്ചിരുന്നു. പിന്നെ അതൊക്കെ നമ്മൾ കളഞ്ഞു. എന്നിട്ട് തമിഴൻറെ ബീൻസും കാരറ്റും കാബേജും വാങ്ങി തുടങ്ങി. ടെറസിൽ കൃഷി ഇപ്പോൾ ഒരു ഫാഷൻ ആയി. ഇനി അതൊരു ഹരം ആയി മാറണം. പുതു തലമുറയ്ക്ക് പ്രചോദനം ആകട്ടെ.

    ReplyDelete
  8. വിഷു ആശംസകൾക്ക് നന്ദി...

    ജിമ്മി..അതെന്നെ, ഈ ആവേശം നില നിന്നാൽ മലയാളി രക്ഷപ്പെടും

    മുബീ....അപ്പോ പടക്കം പൊട്ടിച്ചത് കത്തിച്ചത് ഇഷ്ടായില്ലേ (അന്നോട് മുണ്ടൂല ഞാൻ....അന്നോട് കൂട്ടില്ല ഞാൻ....പിണങ്ങാൻ എന്താണെണെന്താണ്....മനസ്സിൽ ഒരു സിനിമഗാനം ആരൊ മൂളുന്നു....)

    ReplyDelete
  9. അജിത്തേട്ടാ....കലാവിരുത് എന്റേത് തന്നെ !!

    തങ്കപ്പേട്ടാ....മാവ് അടുത്ത പോസ്റ്റിനായി മാറ്റി വച്ചതാ...കുട്ടിക്കായുടെ അടുക്കളത്തോട്ടത്തിൽ ഇട്ടിരുന്നു.

    ബിപിനേട്ടാ....ഉള്ള സ്ഥലത്ത് ഇതിൽ പലതും നട്ടു പിടിപ്പിക്കാനും കുട്ടികൾക്ക് അവയെ പറ്റി പറഞ്ഞ് കൊടുക്കാനും ശ്രമിക്കുന്നു.ടെറസ് കൃഷി ഹരവും ആവേശവും ആണ്.പക്ഷേ ടെറസിൽ ഒരു ദിവസം നനച്ചില്ലെങ്കിൽ അവയുടെ "കെറുവിക്കൽ" കാണണം.അത്രയും ചൂടല്ലേ...

    ReplyDelete
  10. അങ്ങിനെ ഈ വിഷുവും കടന്നു പോയി, മലയാളികള്‍ മണ്ണിലിറങ്ങുമോ എന്തോ???

    ReplyDelete
  11. പോസ്റ്റ്‌ കാണാൻ വൈകി. അതിനാൽ വിഷു ആശംസ തക്ക സമയത്ത് പറയാൻ കഴിയാഞ്ഞതിൽ ഖേദിക്കുന്നു. എന്തായാലും ഇത്തവണത്തെ വിഷു കേമമായീല്ലോ. പച്ചക്കറി കൃഷി നന്നായി. മറ്റുള്ളവർക്കും ഇതൊരു മാതൃകയാവട്ടെ. ബജി മുളകൊക്കെ ഇവിടെ പിടിക്കില്ല എന്നാണു ഞാൻ കരുതിയത്‌. ഗുഡ് കണ്‍ഗ്രാജുലേഷൻസ്.

    ReplyDelete
  12. വിഷു കഴിഞ്ഞ് ഓണാവാറായി... അപ്പഴാ ഇങ്ങോട്ടേയ്ക്കെത്തിയത്. എന്തായാലും പച്ചക്കറി കൃഷി പൊടിപൊടിക്കട്ടെ...

    ReplyDelete
  13. "അതോ...അത്‌....ഞങ്ങള്‍ രണ്ടാളും മാങ്ങ ബ്‌ക്‌ണ്ടോന്ന്* മോള്‌ക്ക്‌* നോക്ക്യങ്ങനെ ന്‌ക്കുമ്പം ഒര്‌ കോമ്പല* മാങ്ങ പടോന്ന് ന്റെ മോത്ത്‌*ക്കങ്ങട്ട്‌ ബീണ്‌ ഓന്റെ മോത്ത്‌ക്കങ്ങട്ട്‌ തെറ്‌ച്ചി.അയിന്റെ ചൊണ പൊള്ള്യേതാ മോത്ത്‌.അല്ലാതെ പടക്കത്തിന്റെ മര്‌ന്ന് കത്തിച്ചതൊന്നും അല്ല....ലേ സലൂ..." 

    ചിരിച്ച് കുടലുമറിഞ്ഞു മാഷേ.......
    ഞങ്ങളുടെയും സ്ഥിരം പരിപാടിയായിരുന്നു.. മരുന്ന് കത്തിക്കല്‍... നീളനെ തീവണ്ടിപോലെ..അത് കത്തിപ്പോകുന്നത് കാണാൻ നല്ലശേലാ....

    ReplyDelete
  14. വിഷു വിളവെടുപ്പ് അസ്സലായി ... നല്ല കുറിപ്പ് ... നല്ലൊരു വിഷുനാൾ ഓർമ്മയിൽ മാത്രമേയുള്ളൂ .. അതുകൊണ്ട് തന്നെ ഇത്തരം കുറിപ്പുകൾ ഏറെ ആശ്വാസം .

    ReplyDelete
  15. മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ട് ഇത് എല്ലായിടത്തേയ്കും വ്യാപിക്കട്ടെ!!!!

    ReplyDelete
  16. സഫലമീയാത്ര....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.മലയാളി മണ്ണിൽ ഇറങ്ങി ഇറങ്ങിയില്ല എന്നായിരിക്കുന്നു.

    ഗീതാജി....ബജി പിടിക്കും.ഞാൻ അത് വീണ്ടും പാകാനുള്ള ശ്രമത്തിലാ.

    കല്ലോലിനി....തീ പൊരിയായി പറക്കുന്നത് കാണാനാ നല്ല ശേൽ

    അമ്പിളി.....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വായനക്കും അഭിപ്രായത്തിനും നന്ദി

    ശിവാനന്ദ്ജി.....അതെ,വ്യാപിക്കട്ടെ

    ReplyDelete
  17. നല്ലോരു ബാല്യകാല വിഷു സ്മരണ

    ReplyDelete

നന്ദി....വീണ്ടും വരിക