Pages

Saturday, August 01, 2015

സൈക്കോളജി വൈവവോസിയുടെ കെമിസ്ട്രി

       അല്പ സമയത്തിനകം തന്നെ ഞങ്ങള്‍ സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റിന് മുന്നില്‍ എത്തിച്ചേര്‍ന്നു.പ്രാക്ടിക്കല്‍ റെക്കോഡ് ബുക്കുമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന കുറെ ‘ബുജികള്‍’ ഇതൊരു അഗ്നിപരീക്ഷയാണെന്ന ധാരണ വീണ്ടും ജനിപ്പിക്കാന്‍ ശ്രമിച്ചു.പക്ഷെ, പ്രീഡിഗ്രി സെക്കന്റ് ഗ്രൂപ് മുതല്‍ എം.എസ്.സി ഫിസിക്സ് വരെ നിരവധി പ്രാക്ടിക്കല്‍ പരീക്ഷാ വൈതരണികള്‍ നീന്തിക്കയറിയതിനാല്‍ ഞാന്‍ ഒരു ‘ക്യാ ഹെ’ മൂഡിലായിരുന്നു. ഒരു എക്സ്പെരിമെന്റ് പോലും സ്വന്തം ചെയ്തു നോക്കാത്ത എന്റെ പ്രിയപ്പെട്ട ഭാര്യ ‘സംഭവാമി യുഗേ യുഗേ’ അഥവാ എന്ത് സംഭവിച്ചാലും ഓകെ ഓകെ എന്നവസ്ഥയിലും !


           പുറത്ത് നില്‍ക്കുന്നതിലും വലിയൊരു ജനസഞ്ചയം അകത്ത് കയറിയിട്ടുണ്ട് എന്ന് അവിടെ കൂടി നിന്നവരില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കി.അടുത്ത ബാച്ചിനുള്ള പരീക്ഷ ഉച്ചക്ക് ശേഷമാണെന്നതിനാല്‍ അവശേഷിച്ചിരുന്ന ഏതാനും സീറ്റുകള്‍ പിടിക്കാന്‍ ഞങ്ങളും ഹാളിലേക്ക് കയറി.കോഴിക്കോട് നിന്നുള്ള മറ്റു സുഹൃത്തുക്കള്‍ നേരത്തെ എത്തി ഹാളിനുള്ളില്‍ “സൌകര്യപ്രദമായ” സീറ്റുകള്‍ കരസ്ഥമാക്കിയത് അപ്പോഴാണ് ഞങ്ങള്‍ കണ്ടത്.ഞങ്ങള്‍ക്കും അടുത്തടുത്ത സീറ്റുകള്‍ തന്നെ ലഭിച്ചതിനാല്‍ നേരത്തെ എത്താത്തതില്‍ സങ്കടം തോന്നിയില്ല.

കോഴിക്കോടന്‍ ടീം
            പരീക്ഷയുടെ രീതി നേരത്തെ തന്നെ പറഞ്ഞ് തന്നിരുന്നു. റെക്കോഡില്‍ എഴുതിയ 16 എക്സ്പെരിമെന്റുകളില്‍ നിന്ന് മൂന്നെണ്ണം ഉള്‍ക്കൊള്ളുന്ന ഒരു സ്ട്രിപ് നമുക്ക് തരും.അതില്‍ നിന്ന് ഒന്ന് സെലക്ട് ചെയ്യണം. ഇങ്ങനെ സെലക്ട് ചെയതതിന്റെ ഒരു സാമ്പ്‌ള്‍ ഡാറ്റ തരും.അതില്‍ നിന്നും ആണ്‍ , പെണ്‍ ഗ്രൂപ് ഡാറ്റ ഉണ്ടാക്കണം (സാമ്പ്‌ള്‍ തന്നത് പോലെ ഏഴ് ഡാറ്റ കൂടി എഴുതി ഉണ്ടാക്കണം എന്ന്.റെക്കോഡ് ബുക്കില്‍ എഴുതാനായി ഇങ്ങനെ ചെയ്തപ്പോള്‍ അല്പം മന:പ്രയാസം തോന്നിയിരുന്നു.അതു തന്നെയാണ് പരീക്ഷക്കും ചെയ്യേണ്ടത് എന്നറിഞ്ഞപ്പോള്‍ നേരത്തെ ചെയ്തത് ഒരു പരിശീലനമായി).എന്നിട്ടതിന്റെ മൊത്തം ശരാശരിയും  ഗ്രൂപ് ശരാശരിയും കണ്ട് ഒരു ആമുഖവും,  ഡിസ്കഷനും , കണ്‍ക്ലൂഷനും, റിസല്‍ട്ടും എഴുതണം.

         പരീക്ഷക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഞാന്‍, എഴുതിയ 16 എക്സ്പെരിമെന്റുകളുടെയും പേരിലൂടെ കണ്ണോടിച്ചിരുന്നു (ചോദ്യം കാണുമ്പോള്‍ ആലുവാ മണപ്പുറത്ത് കണ്ട പരിചയമെങ്കിലും ഉണ്ടാകണ്ടേ ).ഭാര്യ അല്പം കൂടി “പ്രാക്ടിക്കല്‍” ആയി ഏതെടുത്താലും 199 രൂപ എന്ന കാലത്തിന്റെ മുദ്രാവാക്യം പോലെ എന്ത് ചോദിച്ചാലും എഴുതാനായി ഒന്നാമത്തെ എക്സ്പെരിമെന്റ്  മാത്രം കലക്കിക്കുടിച്ചു.ചോദ്യപ്പേപ്പര്‍ കയ്യില്‍ കിട്ടിയപ്പോള്‍ എനിക്ക് കിട്ടിയത് വളരെ ഏളുപ്പമുള്ള ‘മെന്റല്‍ ഹെല്‍ത്ത്”; ഭാര്യക്ക് കിട്ടിയത് കൃത്യം അവള്‍ പഠിച്ച ഒരേ ഒരു എക്സ്പെരിമെന്റും!!

         പരീക്ഷക്കിടയില്‍ തന്നെ വൈവവോസി എന്ന അഞ്ച് മിനുട്ട് മുഖാമുഖത്തിന് ഓരോരുത്തരായി പോയിക്കൊണ്ടിരുന്നു.ചിലര്‍ സച്ചിന് എറിഞ്ഞ് കൊടുത്ത ബാള്‍ പോലെയും മറ്റു ചിലര്‍ കാറ്റുപോയ ബലൂണ്‍ പോലെയും തിരിച്ചു വന്നപ്പോഴേ സൈക്കോളജി  വൈവവോസിയുടെ കെമിസ്ട്രി എനിക്ക് പിടികിട്ടി.എഴുതാനുള്ളതെല്ലാം എഴുതി മുഴുവനാക്കി എന്റെ അവസരത്തിനായി ഞാന്‍ കാത്തിരുന്നു.

         മൂക്കിന് താഴെയും ചെവിയിലും കൊമ്പന്‍ മീശയുള്ള വേലായുധന്‍ സാര്‍ ആയിരുന്നു എന്നെ ‘ഇന്റര്‍വ്യൂ’ ചെയ്തത്.ആ രൂപം കണ്ടപ്പോള്‍ തന്നെ കിളി പറന്നുപോയ എന്നോട് ചോദിച്ചതിനെല്ലാം എന്റെ ഉത്തരം കൃത്യം അടുത്ത ചോദ്യത്തിന്റേതായിരുന്നു! എന്തൊരു “ദീര്‍ഘവീക്ഷണം“ എന്ന് കരുതി വേലായുധന്‍ സാര്‍ നല്ല വട്ടപൂജ്യങ്ങള്‍ വരക്കുന്നത് കണ്‍കുളിര്‍ക്കെ കണ്ട് ഞാന്‍ തിരിച്ച് പരീക്ഷാഹാളില്‍ എത്തി.പേപ്പര്‍ ഇന്‍‌വി‌ജിലേറ്റര്‍ക്ക് കൈമാറി ഞാന്‍ പുറത്ത് കടന്നു.അങ്ങനെ ആ പ്രായോഗിക പരീക്ഷയും കഴിഞ്ഞു..ശേഷം റിസള്‍ട്ട് വരുമ്പോള്‍ .


(അവസാനിച്ചു)

8 comments:

  1. ഒരു എക്സ്പെരിമെന്റ് പോലും സ്വന്തം ചെയ്തു നോക്കാത്ത എന്റെ പ്രിയപ്പെട്ട ഭാര്യ ‘സംഭവാമി യുഗേ യുഗേ’ അഥവാ എന്ത് സംഭവിച്ചാലും ഓകെ ഓകെ എന്നവസ്ഥയിലും !

    ReplyDelete
  2. റിസല്‍റ്റ് വരുമ്പോള്‍??

    ReplyDelete
  3. സംഭവിക്കുന്നതും, ഇനി സംഭവിക്കാനിരിക്കുന്നതും എല്ലാം നല്ലതിന് എന്നല്ലേ മാഷേ...

    ReplyDelete
  4. എന്തുസംഭവിച്ചാലും ഓക്കെ ഓക്കെ......
    നല്ല കാര്യം മാഷെ
    ആശംസകള്‍

    ReplyDelete
  5. വരാനുള്ളത് എവിടെയും തങ്ങില്ല !

    ReplyDelete
  6. Ajithji....റിസല്‍റ്റ് വരുമ്പോള്‍ ഓം ശാന്തി ഓം..

    Mubi....അതെ അങ്ങനെത്തന്നെ....

    വിനോദ് ji...ഓ ഇപ്പോൾ അങ്ങനെയാണല്ലേ പറയുന്നത്...?

    Thankappanji....ഓക്കെ ഓക്കെ

    Basheer Bai....ലാ ശക്ക ഫീഹി...!!

    ReplyDelete
  7. അപ്പ മാഷ്മ്മാരുംങ്ങനൊക്കെത്തന്നെയാ...ല്ലേ....

    ReplyDelete

നന്ദി....വീണ്ടും വരിക