Pages

Tuesday, August 04, 2015

എന്റെ ആദ്യരാത്രി

             പുറത്ത് ഇരുട്ട് വ്യാപിച്ച് തുടങ്ങി.കാറ്റിന്റെ ശക്തി കൂടിക്കൂടി വരുന്നത് ജനല്‍ ചില്ലിന്റെ പ്രകമ്പനങ്ങളില്‍ നിന്ന്  ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു.ചിവീടുകള്‍ ഐക്യകണ്ഠേന ശബ്ദം പുറപ്പെടുവിച്ചപ്പോള്‍ ഞാന്‍ കണ്ട മഹിളാസമാജങ്ങള്‍ പോലും അവക്ക് മുന്നില്‍  തോറ്റുപോയി. കാറ്റിന്റെ ശീല്‍ക്കാരം കൂടിക്കൂടി വരുന്നത് മഴയുടെ മുന്നറിയിപ്പായിരുന്നു എന്ന് അല്പ സമയത്തിനകം മനസ്സിലായി.മഴയും കാറ്റും കൂടി ജനലിന്റെ വിടവില്‍ കൂടി റൂമിലേക്ക് എത്തി നോക്കി – എന്റെ ആദ്യരാത്രി കാണാന്‍ !!

           പതിവിന് വിപരീതമായി ഞാന്‍ തന്നെയാണ് രാത്രിഭക്ഷണം തയ്യാറാക്കിയത് – മനുഷ്യ ചരിത്രത്തില്‍ തന്നെ  അത് , ആദ്യരാത്രിയിലെ ഒരു പുത്തന്‍ സംഭവമായിരിക്കും.സ്വയം പാകം ചെയ്തതായതിനാല്‍ ഭക്ഷണത്തിന് നല്ല രുചി തോന്നി. പുറത്ത് നിന്നുള്ള തണുപ്പും കൂടി ആദ്യരാത്രി  ആഘോഷിക്കുന്ന റൂമിലേക്ക് തള്ളിക്കയറാന്‍ തുടങ്ങിയതോടെ ഞാന്‍ മെല്ലെ കട്ടിലിലേക്ക് നീങ്ങി.അന്നത്തെ തിരക്ക് കാരണം അലങ്കോലമായിക്കിടന്ന ബെഡ്ഡിലേക്ക് ഞാന്‍ മെല്ലെ ഇരുന്നു.ലൈറ്റ് ഓഫ് ചെയ്ഹതോടെ റൂമില്‍ പരസ്പരം കാണാനാവാത്ത ഇരുട്ട് പടര്‍ന്നു.ശേഷം സംഭവിച്ചത് എല്ലാ മനുഷ്യജീവിതത്തിലും സംഭവിക്കുന്നത് തന്നെയായതിനാല്‍ ഞാന്‍ വിവരിക്കുന്നില്ല. സോറി, അത് സുന്ദരമായ ഒരുറക്കമായിരുന്നു.

                ഇന്ന് സൂര്യന്‍ കിഴക്കുദിച്ചതോടെ , ആറ് വര്‍ഷത്തിന് ശേഷം മാനന്തവാടിയിലെ എന്റെ  ഏകാന്ത ആദ്യരാത്രി സുന്ദരമായി അവസാനിച്ചു !!!

22 comments:

  1. സോറി, അത് സുന്ദരമായ ഒരുറക്കമായിരുന്നു.

    ReplyDelete
  2. ഹാ ഹാ ;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;; വല്ലാത്ത ചതിയായിപ്പോയി.

    ReplyDelete
  3. കെട്ട്യോളും കുട്ട്യോളും കൂടെയില്ലാത്തതിന്റെ സ്വൈരവും സമാധാനവും അവസാനവരിയിൽ തെളിഞ്ഞു കാണാം!

    ReplyDelete
  4. ആളെ വടിയാക്കുന്നതിന് അതിരുണ്ട് മാഷേ..... ഞാൻ പ്രതിഷേധിക്കുന്നു....

    ReplyDelete
  5. ഞാനും പ്രതിഷേധിക്കുന്നു. ഈ പോസ്റ്റ് ബോയ്‌ക്കോട്ട് ചെയ്യുന്നു

    ReplyDelete
  6. എല്ലാരും ആദ്യരാത്രിയെക്കുറിച്ചെഴുതുന്നു; ഇവരൊക്കെ എപ്പോഴാണാവോ ആദ്യപകലിനെക്കുറിച്ചെഴുതുക?

    ReplyDelete
  7. സുധി അറയ്ക്കൽ....സത്യം പറയാനും പാടില്ലേ?

    Mubi...പോസ്റ്റിന്റെ തലക്കെട്ടാണോ പറ്റിച്ചത്?

    കൊച്ചു ഗോവിന്ദൻ....ഉദ്ദേശിച്ചത് കിട്ടാത്തത് ഈ കമന്റിലും ????

    വിനോദ്ji....ആൾക്കാർ ഇങ്ങനേയും വടിയാകും എന്ന് ഞാനോര്ത്തില്ല

    ReplyDelete
  8. Ajithji....വായിച്ച ശേഷം ഇപ്പോൾ വാകൗട്ട് നടത്തിയാലും അടുത്തതിൽ വരണേ....

    ആൾരൂപൻ...അത് താങ്കൾക്ക് വിട്ടു തന്നു....!!

    Thankappanji.....Thanks

    ReplyDelete
  9. ഈ പോസ്റ്റിന് കമൻ്റെഴുതാതെ ഞാൻ പ്രതിഷേധിക്കുന്നു . ങ്ങാഹാ....
    ആളെ വടിയാക്കുന്നതിനുമില്ലെ ഒരതിര് ..

    ReplyDelete
  10. ന്റെ മാഷെ,, എന്നാലും ഇത്രയ്ക്ക് വേണ്ടായിരുന്നു...
    ആശംസകൾ...

    ReplyDelete
  11. എഴുതുന്നത് മാഷായത് കൊണ്ട് ഉറക്കത്തെക്കുറിച്ച് തന്നെയാണ് പറഞ്ഞ് വരുന്നതെന്ന് എനിക്ക് നേരത്തെ തന്നെ മനസ്സിലായിരുന്നു... :)

    ReplyDelete
    Replies
    1. ഹാ ഹാ ഹാ.വിനുവേട്ടാ...

      ഇത്രയ്ക്ക്‌ വേണ്ടായിരുന്നു.ഒരു പാവം മാഷിനെക്കുറിച്ച്‌!!!!!!!

      Delete
  12. ഒരു കാര്യം കൂടി... ഇത്തവണ നല്ല ട്രാഫിക്കാണല്ലോ മാഷേ... കമന്റിന്റെ എണ്ണം കണ്ടോ...? :)

    ReplyDelete
  13. ഒഎബി....ഈ വയസ്സുകാലത്ത് ങ്ങളും പാഞ്ഞ് ബെന്നോ?

    തുമ്പിപ്പെണ്‍ണേ...പറയണമായിരുന്നോ ?

    റയീസേ....തലക്കെട്ട് പറ്റിച്ചല്ലേ?

    ReplyDelete
  14. വിനുവേട്ടാ...എന്നാലും എന്തോ പ്രതീക്ഷിച്ചോ , ഇത്ര ലേറ്റ് ആയി വന്നതോണ്ട് ഒരു സംശയം..പിന്നെ ട്രാഫിക് ഇമ്മാതിരി ടൈറ്റ്‌ലിന് നല്ലവണ്ണം ഉണ്ടാകും എന്നുറപ്പാ.കമന്റ് മാത്രമല്ല, ഇതുവരെ 204 പേര്‍ വായിച്ചതായി ഹിറ്റ് കൌണ്ടര്‍ പറയുന്നു.

    സുധീ....പാവം പാവം രാജകുമാരനെക്കുറിച്ച് ഒരു പാവം ക്രൂരന്‍ !

    ReplyDelete
  15. ആദ്യ പാചകത്തെക്കുറിച്ച് പറഞ്ഞപ്പഴേ യ്ക്ക് മനസ്സിലായി.... ട്വിസ്റ്റ്. ഞാൻ ഫയങ്കര ഫുദ്ധിമതിയാ..... :-P

    വിനുവേട്ടന്‍ ട്രാഫിക്കിനെക്കുറിച്ച് മനപ്പൂര്‍വ്വം പറഞ്ഞതാണോന്ന് എനിക്കൊരു സംശയണ്ടോന്നെനിക്കൊരു സംശയം.!!

    ReplyDelete
  16. തലേക്കെട്ട് ആണ് പ്രശ്നം!

    ReplyDelete
  17. ശിഖണ്ഡി ....നന്ദി

    കല്ലോലിനി....ഫുദ്ധി സമ്മതിച്ചു.ഇനി വരുന്ന പോസ്റ്റുകളിലും ഈ ഫുദ്ധി ഉപയോഗിക്കണേ

    അന്‍‌വര്‍ ഭായ്.....തലേക്കെട്ട്തെന്നെ എല്ലാവരേയും വഴി പിഴപ്പിച്ചത് !!!

    ReplyDelete

നന്ദി....വീണ്ടും വരിക