വയനാടന്‍ മലനിരകള്‍ പ്രകൃതി സ്നേഹികള്‍ക്കും സഞ്ചാരപ്രേമികള്‍ക്കും എന്നും കാഴ്ചയുടെ പറുദീസയേ ഒരുക്കിയിട്ടുള്ളൂ. അഞ്ച് വര്‍ഷം വയനാട്ടില്‍ സേവനമനുഷ്ടിച്ച കാലത്തും അതിന് മുമ്പും വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ ദൈവത്തിന്റെ സൃഷ്ടിവൈഭവം ആസ്വദിക്കാന്‍ മാത്രമായി നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അക്കാലത്ത് അവയെപ്പറ്റി എഴുതാന്‍ പറ്റാത്തതിനാലും ആ വസന്തകാലത്തേക്ക് ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നതിനാലും ഇപ്പോള്‍ വീണ്ടും വയനാട്ടില്‍ തിരിച്ചെത്തിയതിനാലും ഒഴിവുപോലെ അവയെപ്പറ്റി എഴുതാം എന്ന് കരുതുന്നു.
വയനാടിലേക്കുള്ള പ്രവേശന കവാടം എന്ന് പറയുന്നത് ലക്കിടി ആണ്. രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ വച്ച് പഠിച്ച ഒരു പാഠത്തില്‍ കേരളത്തിന്റെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലമാണ് ലക്കിടി എന്നു് കേട്ടിരുന്നു.ആ ലക്കിടിയാണ് ഈ ലക്കിടി എന്ന് ഇപ്പോഴും എനിക്കുറപ്പില്ല.കാരണം പാലക്കാട് പോകുന്ന വഴിക്കും ഒരു ലക്കിടി ഉണ്ട് എന്ന് ഞാന്‍ എന്റെ എന്‍.എസ്.എസ് സംബന്ധമായ യാത്രകള്‍ക്കിടക്ക് മനസ്സിലാക്കി.അതികഠിനമായ ചൂട് അനുഭവിക്കുന്ന സ്ഥലം എന്ന നിലക്ക് പാലക്കാട് തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്രയും പറഞ്ഞത് മഴക്കാലത്തെ വയനാടിന്റെ സൌന്ദര്യത്തെപ്പറ്റി ഒരല്പം പറയാനാണ്.
കേരളത്തിന്റെ ഏത് ഭാഗത്ത് നിന്നും വയനാട്ടിലേക്ക് പ്രവേശിക്കാന്‍ ചുരം കയറണം.കോഴിക്കോട് നിന്ന് താമരശ്ശേരി ചുരം വഴിയും കുറ്റ്യാടി ചുരം വഴിയും വയനാട്ടിലെത്താം.കണ്ണൂരില്‍ നിന്നാണെങ്കില്‍ നെടുമ്പൊയില്‍ ചുരമോ കൊട്ടിയൂര്‍ പാല്‍ചുരമോ കയറണം.മലപ്പുറത്ത് നിന്നാണെങ്കില്‍ നാടുകാണി ചുരം കയറി തമിഴ്നാടിലൂടെ വയനാട്ടിലെത്താം.ഇതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഞാൻ സ്ഥിരം ഉപയോഗിക്കുന്ന താമരശ്ശേരി ചുരമാണ്, “വെള്ളാനകളുടെ നാട്ടിലെ” പപ്പുവിന്റെ പ്രസിദ്ധമായ ഡയലോഗിലൂടെ കേരളം മുഴുവന്‍ അറിഞ്ഞ അതേ താമരശ്ശേരി ചുരം (പാല്‍ചുരം ഇതുവരെ ഞാന്‍ കണ്ടിട്ടില്ല).
താമരശ്ശേരി ചുരത്തിലൂടെയുള്ള മണ്‍സൂണ്‍ കാലത്തെ യാത്ര ഒരേ സമയം സാഹസികവും ദൃശ്യവിരുന്നൊരുക്കുന്നതും ആണ്.കോരിച്ചൊരിയുന്ന മഴയില്‍ ഏത് നിമിഷവും റോഡിലേക്ക് കടപുഴകി വീഴുമെന്ന് തോന്നുന്ന നിരവധി മരങ്ങള്‍ അതിരിടുന്നതാണ് ചുരം റോഡ്. അതിലുപരി കുത്തിയൊഴുകുന്ന മഴവെള്ളത്തില്‍ ഉരുണ്ട് പോരുമോ എന്ന് തോന്നിപ്പോകുന്ന കൂറ്റന്‍ പാറക്കല്ലുകളും റോഡ് വക്കില്‍ തന്നെ കാണാം.എന്നാല്‍ ആ പാറയിടുക്കിലൂടെ താഴോട്ട് പതിക്കുന്ന നീര്‍ച്ചാലുകളിലേക്ക് അല്പ സമയം നോക്കിയാല്‍ ഈ ആശങ്ക എല്ലാം പമ്പ കടക്കും.കാരണം അതിന്റെ സൌന്ദര്യത്തില്‍ നിങ്ങളുടെ മനം നിറയും എന്ന് തീര്‍ച്ച.
എണ്ണിയാലൊടുങ്ങാത്തത്ര നീര്‍ച്ചാലുകള്‍ രൂപം നല്കുന്ന ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങള്‍ സൃഷ്ടിക്കുന്ന സംഗീതം ആസ്വദിച്ച് ഒമ്പതാം വളവും പിന്നിട്ട് വ്യൂ പോയിന്റിലെത്തുമ്പോള്‍ ഭാഗ്യമുണ്ടെങ്കില്‍ (സോറി കോടയുണ്ടെങ്കില്‍) നിങ്ങള്‍ക്ക് മഴമേഘങ്ങളോട് സല്ലപിക്കാം(കോടയില്ലെങ്കില്‍ വാനരന്മാരോടും സല്ലപിക്കാം).
|
വ്യൂ പോയിന്റെ പുത്തൻ മോടിയിൽ .... |
തെളിഞ്ഞ ആകാശമാണെങ്കില്‍ രണ്ട്`മൂന്ന് നാല് ഹെയർപിൻ വളവുകള്‍ കൂടിച്ചേര്‍ന്നുണ്ടാക്കുന്ന “പെരുമ്പാമ്പ്”റോഡ്` മുതല്‍ അങ്ങ് താമരശ്ശേരി വരെ കാണാമെന്ന് പറയപ്പെടുന്നു(ഞാന്‍ കണ്ടതിന്റെ ക്യാമറക്കോപ്പി താഴെ).
|
“പെരുമ്പാമ്പ്”റോഡ്` | |
|
ദേ....ദൂരത്ത് താമരശേരി......! |
ഇനി ഓരോ കാഴ്ചകള്‍ കാണുന്നതിനനുസരിച്ച് അല്ലെങ്കില്‍ അയവിറക്കുന്നതിനനുസരിച്ച് പ്രതീക്ഷിക്കാം.
വയനാടന്‍ മലനിരകള്‍ പ്രകൃതി സ്നേഹികള്‍ക്കും സഞ്ചാരപ്രേമികള്‍ക്കും എന്നും കാഴ്ചയുടെ പറുദീസയേ ഒരുക്കിയിട്ടുള്ളൂ.
ReplyDeleteഞാനും വരും ഒരിക്കൽ വയനാട്ടിൽ... ഈ മനോഹര ദൃശ്യങ്ങൾ കാണാൻ...
ReplyDeleteഎന്റെ പൊന്നോ!!!!!കൊതിപ്പിക്കാൻ ഓരോ പോസ്റ്റും കൊണ്ടു വരുന്നു.സീനറി കണ്ടിട്ട് സഹിക്കുന്നില്ല.ഹും!!!!!!
ReplyDeleteവിനുവേട്ടാ.... വയനാട്ടിലേക്ക് സ്വാഗതം
ReplyDeleteസുധീ...ഇത് എന്റെ സാദാ ക്യാമറയിൽ കിട്ടിയ ചില ചിത്രങ്ങൾ മാത്രം. ക്യാമറയും ഫോട്ടോഗ്രാഫറും നന്നായാൽ സുധിയും കല്ലോലിനിയും ദേ എപ്പോ എത്തി എന്ന ചോദിച്ചാൽ മതി. വയനാട്ടിലേക്ക് സ്വാഗതം
അരീക്കോട്ടീന്ന് വയനാട്ടിലേക്ക് കെട്ടിയെടുത്ത കാശ് പോസ്റ്റിട്ട് മുതലാക്കാണ് ലെ..
ReplyDeleteസുന്ദരം..
ഒത്തിരി സന്ദര്‍ശിച്ചിലട്ടുണ്ടെങ്കിലും
ഈയടുത്ത് ഒന്നൂടെ വയനാട്ടിലേക്കൊന്ന് കാലെനടുത്ത് വെക്കണം എന്ന് കരുതുന്നുണ്ട്..
വിളിക്കാം എന്നല്ല വിളിക്കും..
പലതവണ, നാടുകാണിച്ചുരമൊഴിച്ച് മറ്റ് ചുരങ്ങളിലൂടെ വയനാടൻ കാഴ്ചകളുടെ ഭംഗി നുകർന്നിട്ടുണ്ടെങ്കിലും ഇനിയും പോകാൻ കൊതിക്കുന്നിടമാണ് ഈ മലനാട്..
ReplyDeleteതാമരശ്ശേരി ചുരത്തിന്റെയത്രയും പേരും പെരുമയുമൊന്നുമില്ലെങ്കിലും നെടുംപൊയിൽ ചുരവും പാൽച്ചുരവും സഞ്ചാരികൾക്ക് ആവേശം പകരുന്നവയാണ്..
കൂടുതൽ വയനാടൻ കാഴ്ചകൾക്കായി കാത്തിരിക്കുന്നു..
സാധാരണ ഗതിയിൽ മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാത്തതാ മാഷ് പക്ഷെ അരിക്കോടീന്ന് പോയതുകൊണ്ടാവും സൗരഭ്യം ആസ്വാനമായത്. പിന്നെ ഇങ്ങനെയൊക്ക അല്ലേ നമുക്കോരുത്തരേയും കൊതിപ്പിക്കാൻ പറ്റൂ. കോളേജിലെ പിള്ളാർക്ക് വയനാട് തൊടാതെ ഒരു ടൂർ പരിപാടിയും ഇല്ലാ.
ReplyDeleteവയനാട് വിശേഷവും , ക്യാമറ ചിത്രങ്ങളും വളരെ നന്നായി... എന്റെ ആശംസകൾ.. :)
ReplyDeleteഎന്തൊക്കെ കാണാന്‍ കിടക്കുന്നു.
ReplyDeleteആദ്യം കേരളം തന്നെ കണ്ടു തീരട്ടെ, എന്നിട്ടല്ലേ ബാക്കി..
മനോഹരമായ ചിത്രങ്ങള്‍, ഞാനും വയനാട് കണ്ടിട്ടില്ല മാഷേ......
ReplyDeleteനല്ല വിവരണം. നല്ല ചിത്രങ്ങൾ.രണ്ടും നന്നായത് വയനാട് ഭംഗിയുള്ളത് ആയതു കൊണ്ടാണ് എന്ന് പറഞ്ഞ് അരീക്കോടന്റെ ക്രെഡിറ്റ് മാറ്റുന്നില്ല. ഇങ്ങിനെ ഭംഗി ആസ്വദിക്കാനുള്ള യാത്രകൾ അല്ലല്ലോ ഇപ്പോഴത്തെ ടൂറിസം. അടിച്ചു പൊളിക്കുക എന്ന യാത്രകൾ. ദിവസങ്ങളോളം കാട്ടിൽ കഴിഞ്ഞ് ജീവ ജാലങ്ങളെ ശല്യപ്പെടുത്താതെ അവരെ നോക്കി ക്കാണുന്ന നസീറിനെ പോലെ യുള്ള പ്രകൃതി സ്നേഹികളെ ഓർമ വരുന്നു, അങ്ങിനെ വേണം പെരുമാറാൻ. ഇവിടെയും മനസ്സാണ് ക്യാമറയിൽ പതിഞ്ഞത്.നന്നായി.
ReplyDeleteമുബാറക്ക്.... കജ്ജും കാലും നീട്ടി എടുത്ത് ബെച്ച് ബക്കം ബാ
ReplyDeleteജിമ്മി...പാല്ച്ചുരം ഒന്ന് കാണണം ഇത്തവണ എങ്കിലും
Shivaanandji ...അപ്പോ വയനാട്ടിൽ ഇടക്ക് എത്താരുണ്ട് അല്ലേ?
ശഹീം...ആസ്വാദനത്തിനും അഭിപ്രായത്തിനും നന്ദി
ReplyDeleteജോസ്ലെറ്റ് ....പണ്ടാരോ പറഞ്ഞ പോലെ, ഇന്ത്യ ഒക്കെ എന്ത് ഇന്ത്യ , ബോംബെ കണ്ടാൽ...!
ബിപിനേട്ടാ.."ഇവിടെയും മനസ്സാണ് ക്യാമറയിൽ പതിഞ്ഞത്."....എഴുത്തിലെ മറ്റൊരു അർത്ഥം മനസ്സിലാക്കിത്തന്നതിൽ രൊമ്പ താങ്ക്സ്
നുമ്മക്കും ഇണ്ട്ട്ടോ ഇച്ചിരി സ്ഥലം വയനാട്ടില്‍, വയനാടന്‍ പ്രേമം കേറി ബാങ്ങീതാ.. ഇത്തിരി കാലം അവിടേ ജോലി ചെയ്തപ്പൊ ഉണ്ടായിപ്പോയ സ്നേഹം..ശരിക്കും സുന്ദരം തന്നെ..എങ്കിലും പറയാതെ വയ്യ കാലാവസ്ഥ വല്ലാതെ മാറി ഇപ്പോള്‍ അവിടേയും
ReplyDeleteമനോഹരം. പോവണമൊരുനാൾ ആഗ്രഹം ബാക്കിനിൽക്കുന്നു
ReplyDeleteഅരീകോടുകാരന് കൊണ്ടോട്ടിക്കാരൻ കൂട്ട് ...!!
ReplyDeleteബന്ധുവീടുകളിൽ എപ്പോ കല്യാണമുണ്ടായാലും ഒരു ടൂർ പ്ലാൻ ചെയ്യുകയെന്നത് പുട്ടിനിടയിൽ തേങ്ങയിടുന്നപോലെ ഞങ്ങൾ മറക്കാതെ ആവർത്തിക്കുന്ന ഒന്നായിരുന്നു. പക്ഷെ, ഒന്നും നടക്കാറില്ല എന്നതാണൊരു ദുഃഖ സത്യം.
അങ്ങനെയിരിക്കെ വയനാടെക്കൊരു യാത്ര തീരുമാനിക്കപ്പെട്ടു. ഇക്കാര്യം കേട്ടറിഞ്ഞ പലരും ; "ഉം....നടന്നതുതന്നെ....."എന്ന പരിഹാസ ഭാവത്തോടെയാണ് ഈ വാർത്തയെ എതിരേറ്റത്.
http://a4aneesh.blogspot.in/2015/01/blog-post_28.html?m=1
ഗൗരീനാഥ്...ആ സ്ഥലം ഇപ്പോഴും ഉണ്ടോ? എവിടെയാ??
ReplyDeleteബഷീര് ഭായ്...വരൂ,കാണൂ,കീഴടക്കൂ...
അനീഷ്ജി...ഞാൻ വയനാട്ടിലെ ഏകദേശം മുഴുവൻ സ്ഥലവും കുടുംബസമേതം ചുറ്റി.
മാഷേ . . . ഫോട്ടോസ് ഇനിയും പോരട്ടെ . . . :) :)
ReplyDeleteഎത്ര കണ്ടാലും മതിവരാത്ത നാട് .... വയനാട് !!
ReplyDelete