എന്റെ ഹൈസ്കൂള്‍ കാലഘട്ടത്തിലാണെന്ന് തോന്നുന്നു, ഏതോ ഒരു സിമന്റിന്റെ പരസ്യത്തില്‍ പാമ്പന്‍ പാലത്തിന്റെ പേരും പരാമര്‍ശിക്കാറുണ്ടായിരുന്നു. അന്ന് ആ പാലത്തിന്റെ മഹത്വം അറിയാത്തതിനാല്‍ അത് മൈന്റ് ചെയ്തിരുന്നില്ല. പാമ്പന്‍ പാലം കാണും വരെ മണ്മറഞ്ഞ ആ പരസ്യം മനസ്സില്‍ വന്നിരുന്നുമില്ല.
1914 ഫെബ്രുവരി 24ന് ആണ് ഇന്ത്യയുടെ പ്രധാന കരഭാഗവും പാമ്പന്‍ ദ്വീപിലെ രാമേശ്വരവും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം തുറന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ കടല്‍ പാലമാണിത്. 2 കിലോമീറ്ററിലധികം നീളത്തില്‍ പാക് ഉള്‍ക്കടലിന് കുറുകെ കിടക്കുന്ന ഈ പാലം 2010 വരെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍ പാലം കൂടിയായിരുന്നു.
ബോട്ടുകള്‍ക്കും ചെറിയ കപ്പലുകള്‍ക്കും കടന്നു പോകാവുന്ന രീതിയില്‍ മധ്യഭാഗം ഉയര്‍ത്തുന്ന രീതിയിലാണ് പാലം രൂപ കല്പന ചെയ്തത് എന്നത് അക്കാലത്തെ എഞ്ചിനീയറിംഗ് വിസ്മയങ്ങളില്‍ ഒന്ന് തന്നെയാണ്.ജര്‍മ്മന്‍ എഞ്ചിനീയറായ Scherzer ആണ് ഈ ഭാഗം ഡിസൈന്‍ ചെയ്തത്. ഇപ്പോള്‍ ഇത് പ്രവര്‍ത്തിക്കുന്നില്ല എന്ന് പറയപ്പെടുന്നു.
1964ല്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ പാമ്പന്‍ പാലം തകര്‍ന്നു വീണു.ആ സമയത്ത് അതിലൂടെ സഞ്ചരിച്ചിരുന്ന ട്രെയിനും കടലില്‍ വീണ് യാത്രക്കാരായ 180 പേരും മുങ്ങി മരിച്ചു. ദ്വീപും കരയും തമ്മിലുള്ള ബന്ധം നിലച്ചത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി. അവിടെയാണ് ഇന്നത്തെ മെട്രോമാന്‍ ശ്രീ. ഇ .ശ്രീധരന്റെ സേവനം രാജ്യം തിരിച്ചറിഞ്ഞത്. വെറും 45 ദിവസം കൊണ്ട് പാലം പണിത് അദ്ദേഹം രാജ്യത്തെ ഞെട്ടിച്ചു എന്നത് ചരിത്രം. തകര്‍ന്ന് വീണ പാലത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ കാണാം.
പാമ്പ് പോലെ നീണ്ടു കിടക്കുന്നത് കൊണ്ടാണ് പാലത്തിന് ഈ പേര് വന്നത് എന്നായിരുന്നു എന്റെ ധാരണ. പക്ഷെ പാമ്പന്‍ ദ്വീപിലേക്കുള്ള പാലം എന്നതിനാലാണ് ഈ പേര് വന്നത് എന്ന് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കിയത്. പാലം കടക്കുന്നത് വരെ എനിക്ക് നല്ല ഭയമുണ്ടായിരുന്നു. കാരണം കൊടുങ്കാറ്റ് എപ്പോള്‍ വേണമെങ്കിലും രൂപപ്പെടുന്ന ഏരിയ കൂടിയാണിത്.
പാമ്പന്‍ പാലത്തിലൂടെ ട്രെയിനില്‍ പോകുമ്പോള്‍ നമുക്ക് അതിന്റെ ത്രില്ല് അറിയില്ല. കാരണം എല്ലാവരുടെയും ഉള്ളീല്‍ ഒരു ഭയമാണുള്ളത്. അതിനാല്‍ രാമേശ്വരത്ത് ഇറങ്ങി ബസ്സിലോ ഓട്ടോയിലോ പാമ്പന്‍ പാലം കാണാന്‍ പോകണം എന്നാണ് എന്റെ അഭിപ്രായം. രാമേശ്വരത്ത് നിന്നും ഏകദേശം 13 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുണ്ട്. 400 രൂപയാണ് അപ് & ഡൌണ്‍ ഓട്ടോ ചാര്‍ജ്ജ്.ബസ്സിലെത്ര വരും എന്നറിയില്ല.
പാമ്പന്‍ റെയില്‍ പാലത്തിലേക്ക് പ്രവേശനം ഇല്ല. എന്നാല്‍ സഞ്ചാരികള്‍ക്ക് തുണയായി തൊട്ടടുത്ത് തന്നെ ഒരു റോഡ് പാലം ഉണ്ട്. അണ്ണാ ഇന്ദിരാഗാന്ധി പാലം എന്നാണ് അതിന്റെ പേര്.2.345 കിലോമീറ്റര്‍ നീളത്തിലുള്ള ഈ പാലം ഉത്ഘാടനം ചെയ്തത് 1988 ഒക്റ്റോബര്‍ 2ന് ആണ്. ഇതിന് മുകളിലാണ് സഞ്ചാരികളെയും വഹിച്ചുള്ള വാഹനങ്ങള്‍ വന്ന് നില്‍ക്കുന്നത്.പാലത്തില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല.പക്ഷെ നമുക്ക് അവിടെ ഇറങ്ങി കാഴ്ചകള്‍ കാണാം.
നട്ടുച്ച സമയത്ത് പാലത്തില്‍ നിന്നും , കടല്‍ പാലത്തിന്റെ ഭംഗി നോക്കി ആസ്വദിക്കുകയായിരുന്നു ഞങ്ങള്‍.സമയം ഉച്ച കഴിഞ്ഞ് 2:10. പെട്ടെന്ന് പതിഞ്ഞ സ്വരത്തില്‍ ഒരു കൂവല്‍ കേട്ടു.ഞങ്ങള്‍ പാലത്തിന്റെ അറ്റത്തേക്ക് നോക്കി. അതാ പാലത്തിലേക്ക് മന്ദം മന്ദം ഒരു വണ്ടി കയറുന്നു. പാലത്തില്‍ കയറിയ തീവണ്ടിയെ കണ്ടാല്‍ ഒരു തേരട്ട ഇഴഞ്ഞ് വരുന്നതായെ തോന്നൂ.വശങ്ങളില്‍ ഒരു തടസ്സവും ഇല്ലാത്ത പാലത്തിലൂടെ വണ്ടി പോകുന്നത് കാണുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഭയം വരുന്നത്.
അപൂര്‍വ്വമായി ലഭിക്കുന്ന ആ കാഴ്ചയും കണ്ട ശേഷം ഞങ്ങള്‍ അടുത്ത സ്ഥലമായ അബ്ദുല്‍ കലാം സമാധിയിലേക്ക് നീങ്ങി.

സമയം ഉച്ച കഴിഞ്ഞ് 2:10. പെട്ടെന്ന് പതിഞ്ഞ സ്വരത്തില്‍ ഒരു കൂവല്‍ കേട്ടു.ഞങ്ങള്‍ പാലത്തിന്റെ അറ്റത്തേക്ക് നോക്കി. അതാ പാലത്തിലേക്ക് മന്ദം മന്ദം ഒരു വണ്ടി കയറുന്നു.
ReplyDeleteവര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനും ഒരിക്കല്‍ പോയിട്ടുണ്ട് രാമേശ്വരത്തെക്ക്..
ReplyDeleteഎഴുത്തുകാരി ചേച്ചീ...ഒരു വര്‍ഷം മുമ്പ് വരെ പല സ്ഥലങ്ങളിലും എത്താന്‍ പ്രയാസമായിരുന്നു.ഇന്ന് എല്ലായിടത്തേക്കും വാഹനം കിട്ടും.
ReplyDeleteനല്ല വിവരണവും ഫോട്ടോസും....
ReplyDeleteആശംസകള്‍ മാഷേേ
തങ്കപ്പേട്ടാ...വിവരണം എന്റെ വക.ഫോട്ടോകളില്‍ ചിലത് കുട്ടികളുടെ വകയും ഉണ്ട് .
ReplyDeleteപാമ്പന്‍ പാലത്തിന്‍റെ ഉറപ്പ്, തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം... അങ്ങിനെയായിരുന്നോ ആ പരസ്യം?
ReplyDeleteMubi....Exactly Correct.
ReplyDelete