പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഗമങ്ങള്‍ ഇന്ന് ഒരു അപ്രധാന സംഭവമാണ്. അവ വര്‍ഷങ്ങള്‍ കഴിഞ്ഞേ ആവര്‍ത്തിക്കുകയുള്ളൂ. അല്ലെങ്കില്‍ ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രമേ സംഭവിക്കൂ. മിക്ക പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഗമങ്ങളും ആദ്യത്തെ മീറ്റിന് ശേഷം ഗ്രൂപ് ചാറ്റിംഗില്‍ ഒതുങ്ങിയിരിക്കും.കാരണം നടത്തിപ്പിന് ഒട്ടേറെ കഷ്ടപ്പെടാനുണ്ട് , കാശേറെ ചെലവാക്കാനും ഉണ്ട്.
ഇത്തരം പൊല്ലാപ്പുകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗമാണ് അവൈലബിള്‍ പി ബി എന്നത്. എന്നു വച്ചാല്‍ എല്ലാവരെയും കിട്ടുന്നത് വരെ കാത്തിരിക്കുന്നതിന് പകരം കിട്ടിയ ആള്‍ക്കാരുടെ ഒരു സംഗമം നടത്തുക. അങ്ങനെയാകുമ്പോള്‍ അത് എല്ലാ വര്‍ഷവും നടത്താന്‍ സാധിക്കും. എന്ന് മാത്രമല്ല ചെറിയ ഒരു ഇടം മതി ഒത്തുചേരാന്‍. ചെറിയ സംഘമായതു കൊണ്ട് സ്പോണ്‍സറിംഗിനും എളുപ്പമാണ്. ഇതിനൊക്കെ പുറമെ എല്ലാവര്‍ക്കും എല്ലാവരോടും സംസാരിക്കാനും ഗതകാല സ്മരണകള്‍ അയവിറക്കാനും സാധിക്കും.
അത്തരം ഒരു കൂട്ടുചേരല്‍ ആയിരുന്നു മാസങ്ങള്‍ക്ക് മുമ്പ് മാനഞ്ചിറ സ്ക്വയറില്‍ വച്ച് നടന്നത്. ഫാറൂഖ് കോളേജിലെ 89-92 ബാച്ച് ബി.എസ്.സി ഫിസിക്സ് ക്ലാസിലെ അവൈലബിള്‍ പി ബി. സാധാരണ കൂടുന്നവരെ മാത്രമെ പ്രതീക്ഷിച്ചതെങ്കിലും ഞങ്ങളുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന സിന്ധു മേനോന്‍ ഏക വനിതാ പ്രതിനിധിയായി പങ്കെടുത്തു. 1992ന് ശേഷം ആദ്യത്തെ കണ്ടുമുട്ടല്‍ !! രണ്ടാമത്തെ ആശ്ചര്യമായി ലക്ഷദ്വീപിലെ കടമത്ത് നിന്നുള്ള ജമാലും ആ സംഗമത്തില്‍ എത്തി. രാത്രി വൈകുവോളം മാനാഞ്ചിറയിലും മിഠായിത്തെരുവിലും ഞങ്ങള്‍ പഴയകാലത്തേക്ക് ഊളിയിട്ടു.
പ്രീഡിഗ്രിക്ക് ഹോസ്റ്റലില്‍ താമസിച്ചവരുടെ അവൈലബിള്‍ പി ബിയും വര്‍ഷങ്ങളായി മുടങ്ങാതെ നടക്കുന്നു. അതും പത്തില്‍ താഴെ പേര്‍ മാത്രമേ ഉണ്ടാകാറുള്ളൂ. മീറ്റ് കോര്‍ഡിനേറ്റര്‍ സുനില്‍ ഗള്‍ഫില്‍ നിന്ന് വരുന്നതിനനുസരിച്ചാണ് പി ബി ഒത്തുചേരല്‍.അവന്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം വന്നാല്‍ സംഗമവും രണ്ട് പ്രാവശ്യം നടക്കും. ഈ കൂടിച്ചേരല്‍ പലപ്പോഴും ഊട്ടിയില്‍ ആണ് നടക്കാറ്. ഇത്തവണ അത് നിളാ തീരത്തായി. അതിന് ശേഷം പ്രളയം അവിടം തുടച്ച് വൃത്തിയാക്കി !
രണ്ട് വര്‍ഷമായി നടക്കുന്ന മറ്റൊരു സംഗമമാണ് നാട്ടിലെ എസ്.എസ്.സി ബാച്ചിന്റെ ഒത്തുചേരല്‍. ഒന്നു മുതല്‍ പത്തുവരെ ക്ലാസ്സില്‍ പഠിച്ച എല്ലാവരും അതില്‍ ഉള്‍പ്പെടും - എസ്.എസ്.സി പഠിച്ച സ്കൂള്‍ കണക്കിലെടുക്കില്ല!ഇത്തവണ എല്ലാ പ്രവാസികളും ഒരേ സമയത്ത് എത്തിയതിനാല്‍ അതും ഗ്രാന്റായി.ലോവര്‍ പ്രൈമറി കാലഘട്ടത്തിലൂടെ കയറി അപ്പര്‍ പ്രൈമറിയും ഹൈസ്കൂളും കടന്ന് ചര്‍ച്ച നഷ്ടപ്പെടലുകളുടെ ലിസ്റ്റിലേക്ക് പാഞ്ഞുകയറുമ്പോള്‍ ക്ലോക്കില്‍ സമയം അര്‍ദ്ധരാത്രി രണ്ടര മണിയായിരുന്നു. അതെ , സൌഹൃദം പൂക്കാന്‍ തുടങ്ങിയാല്‍ ആ സുഗന്ധത്തില്‍ കാലവും സമയവും അലിഞ്ഞ് ഇല്ലാതാവും.

സൌഹൃദം പൂക്കാന്‍ തുടങ്ങിയാല്‍ ആ സുഗന്ധത്തില്‍ കാലവും സമയവും അലിഞ്ഞ് ഇല്ലാതാവും.
ReplyDelete