സെയിൽ സിങ്ങ് എന്നൊരു രാഷ്ട്രപതി എന്റെ മനസ്സിൽ ഇന്നും ഉണ്ട്. തലപ്പാവ് വച്ച ശുഭ്ര വസ്ത്രം ധരിച്ച താടി വച്ച ഒരാൾ.അന്ന് വിവിധ ക്വിസ് മത്സരങ്ങൾക്ക് പങ്കെടുക്കാറുള്ളത് കൊണ്ടായിരിക്കണം ഇന്നും ഈ നാമം മനസ്സിൽ നിലനിൽക്കുന്നത്. പക്ഷേ അന്നേ മനസ്സിൽ ഒരു ചോദ്യം ഉണ്ടായിരുന്നു - ഇയാളുടെ പേരിന്റെ വാലും നമ്മുടെ നാട്ടിൻ പുറത്തെ കളിയും എങ്ങനെ ഒന്നായി എന്ന് ? ഹൈസ്കൂൾ ക്ലാസിലെവിടെയോ പഞ്ചാബിനെപ്പറ്റി പഠിച്ചപ്പോഴാണ്, സിക്ക് മതാനുയായികളുടെ പേരിന്റെ കൂടെ പിറപ്പാണ് ഈ സിങ്ങ് എന്ന് മനസ്സിലായത്. ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത് സിങ്ങ് എന്ന കളിയെപ്പറ്റിയാണ്.
രണ്ട് ടീം ആയാണ് സിങ്ങ് കളിക്കുക. ഒരു ടീമിൽ മിനിമം അഞ്ച് പേരെങ്കിലും വേണം. അവരിൽ ഒരാൾ ഒരു മരത്തിലോ മറ്റെന്തെങ്കിലും അനങ്ങാത്ത വസ്തുവിലോ തൊട്ടു നിൽക്കും. ഇയാളെ ‘കുറ്റി’ എന്ന് വിളിക്കും. ബാക്കിയുള്ളവർ ഒരു ചങ്ങലപോലെ കൈ പിടിക്കും. അഞ്ച് പേരുണ്ടെങ്കിൽ അത്യാവശ്യം നീളമുള്ള ഒരു ചങ്ങല ആയിരിക്കും അത്. എതിർ ടീമിലെ മുഴുവൻ ആൾക്കാരും ഈ ചങ്ങലയുടെ അറ്റത്തുള്ള ആൾക്ക് തൊടാൻ കിട്ടാത്ത വിധത്തിൽ മുന്നിൽ നിരന്ന് നിൽക്കും. അവരുടെ പിന്നിലായി, ഓടിപ്പോയി തൊടേണ്ട ഒരു ലക്ഷ്യസ്ഥാനം നേരത്തെ പറഞ്ഞ് ഉറപ്പിച്ചിട്ടുണ്ടാവും.
ചങ്ങല ആയി നിൽക്കുന്ന ടീം ഒരു തിരമാല കണക്കെ വീശി വരും. മുന്നിൽ നിൽക്കുന്നവർ അവരുടെ സ്പർശനം ഏൽക്കാതെ ഒഴിഞ്ഞുമാറണം. ആരെങ്കിലും തൊട്ടാൽ അവർ കളിയിൽ നിന്ന് പുറത്തായി. ഇങ്ങനെ വീശി വരുമ്പോൾ മുന്നിലുള്ള മാർഗ്ഗം തുറന്ന് കിട്ടിയാൽ ചങ്ങലയുടെ അറ്റത്തുള്ള ആൾ കൈ വിട്ട് ലക്ഷ്യസ്ഥാനത്തേക്ക് ഓടും. ഓടുന്നവനെ തൊടാൻ എതിർ ടീമുകാരും ഓടും. ആരും തൊടാതെ ലക്ഷ്യസ്ഥാനം തൊട്ടാൽ ടീമിന് ഒരു പോയിന്റ് കിട്ടും.ഓടിയവന് തിരിച്ച് ചങ്ങലയിൽ തന്നെ ചേരാം. ഓട്ടത്തിനിടയിൽ ആരെങ്കിലും അവനെ തൊട്ടാൽ കളിയിൽ നിന്ന് പുറത്താകും.
ചങ്ങലയിൽ നിന്നും വിട്ടു പോകുന്ന ആരെയും തൊട്ടാൽ അയാൾ പുറത്താകും. വലിയ ചങ്ങലയാണെങ്കിൽ വീശി വരുന്നതിനിടക്ക് ചിലപ്പോൾ മധ്യത്തിൽ വച്ച് കൈ വിട്ടു പോകും. അവരെ മുഴുവൻ പുറത്താക്കാൻ എതിർ ടീമിലെ അംഗങ്ങൾക്ക് ഒന്ന് തൊട്ടാൽ മതി.എതിർ ടീം തൊടുന്നതിന് മുമ്പ് ചങ്ങലയിലേക്ക് തന്നെ ഓടിച്ചെന്ന് കണ്ണി ചേരാം. ‘കുറ്റി’ അടക്കമാണ് വിട്ടു പോരുന്നതെങ്കിൽ ഒരാളെ തൊട്ടാൽ തന്നെ എല്ലാവരും പുറത്താകും. ലക്ഷ്യസ്ഥാനത്തേക്ക് ഓടാനായി ഒരാൾ ചങ്ങല വിട്ടാൽ പിന്നെ അയാൾക്ക് ലക്ഷ്യസ്ഥാനം തൊടാതെ ചങ്ങലയിൽ കണ്ണി ചേരാനും പറ്റില്ല.‘കുറ്റി’ ലക്ഷ്യസ്ഥാനത്ത് എത്തിയാൽ ടീമിന് 10 പോയിന്റ് ബോണസ് കിട്ടും.
ഇങ്ങനെ എല്ലാവരും പുറത്താകുന്നത് വരെയോ ഒരു ടീമിന് നിശ്ചിത പോയിന്റ് ആകുന്നത് വരെയോ കളി തുടരും. സൂത്രവും ലക്ഷ്യബോധവും സംഘബോധവും ഒരുമിച്ച് പ്രവർത്തിച്ചാലേ കളി ജയിക്കൂ എന്ന് സാരം. വീട്ടിലും സ്കൂളിലും ആൺ പെൺ വ്യത്യാസമില്ലാതെ സിങ്ങ് കളിച്ചിരുന്നു.
കുട്ടിക്കാലത്ത് ഈ കളി കളിക്കുമ്പോൾ, എന്റെ ടീമിന്റെ ‘കുറ്റി’യായ, എന്റെ ചേച്ചിയുടെ പ്രായമുള്ള പ്രസന്ന എന്റെ ചെവിയിൽ മന്ത്രിച്ചു - “അവസരം കിട്ടുമ്പോൾ ഓടിക്കോളണം”. ‘അവസരം’ എന്നതിന്റെ അർത്ഥം അന്ന് അറിയാതിരുന്നതിനാൽ ആരോ ‘അവസരം’ കൊണ്ടു തരും എന്ന ധാരണയിൽ ഞാൻ ചങ്ങല വിട്ട് ഓടിയതേ ഇല്ല!!

സൂത്രവും ലക്ഷ്യബോധവും സംഘബോധവും ഒരുമിച്ച് പ്രവർത്തിച്ചാലേ കളി ജയിക്കൂ എന്ന് സാരം. വീട്ടിലും സ്കൂളിലും ആൺ പെൺ വ്യത്യാസമില്ലാതെ സിങ്ങ് കളിച്ചിരുന്നു.
ReplyDeleteഅതെന്നാ കളിയാണോ??ഒരു രസവും തോന്നുന്നില്ല
ReplyDeleteസുധീ...കേള്‍ക്കാന്‍ രസമില്ലെങ്കിലും കളിക്കാന്‍ രസമുണ്ടായിരുന്നു.
ReplyDeleteകളിയിലായാലും ജീവിതത്തിലായാലും
ReplyDeleteഅവസരം തക്കസമയത്ത് വിനിയോഗിക്കണം ഭായ്
മുരളിയേട്ടാ...അവസരം എന്നാൽ എന്തെന്നറിയാത്ത ബാല്യകാലത്ത് നടന്ന സംഭവമാ പറഞ്ഞത്.പിന്നീട് കിട്ടിയ അവസരം എല്ലാം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ReplyDeleteഗ്യാനി സെയിൽ സിംഗ് അല്ലേ? ഈ കളിയെപ്പറ്റി ആദ്യമായാണ് കേൾക്കുന്നത്..
ReplyDeleteമഹേഷ്...അതെ , ഗ്യാനി സെയിൽ സിംഗ്. പക്ഷെ ഈ കളിയും അദ്ദേഹവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഈ കളിയുടെ ഉപജ്ഞാതാവ് വല്ല സിംഗുമായിരുന്നോ ആവോ?
ReplyDeleteഈ കളിയറിയില്ലാട്ടോ...
ReplyDeleteമുബീ...ഞങ്ങൾ ആൺകുട്ടികൾ ഹൈസ്കൂളിൽ പോലും ആവേശത്തോടെ കളിച്ചിരുന്നതാ ഇത്.പേര് മറ്റു വല്ലതും ആണോ ആവോ? ഞങ്ങൾ സിങ്ങ് എന്ന് തന്നെയാണ് പറഞ്ഞിരുന്നത്.
ReplyDelete