Pages

Monday, August 12, 2019

പ്രളയ പാഠങ്ങള്‍

         അങ്ങനെ ആ മഹാപ്രളയവും കടന്നു പോയി. കഴിഞ്ഞ വർഷത്തെ കോങ്ങം വെള്ളം കുത്തിക്കുറിച്ച ചരിത്രം ഇത്തവണത്തേതിൽ കുത്തിഒലിച്ചുപോയി. പ്രളയം തിരിച്ച് തന്ന വേസ്റ്റുകൾ വീട്ടിലും റോട്ടിലും വീണ്ടും അനാഥമായി പ്രത്യക്ഷപ്പെടാനും തുടങ്ങി. താമസിയാതെ അവ  'അപ്രത്യക്ഷമാകും'. അടുത്ത പ്രളയത്തിന് തിരിച്ച് നല്കാനുള്ള നിധിയായി ചാലിയാറിന്റെ ഗർഭപാത്രം ഉടന്‍ അതേറ്റു വാങ്ങും.

            നാല് ദിവസം വരെ വൈദ്യുതി ഇല്ലാതെ ജീവിക്കാൻ ഈ പ്രളയം പഠിപ്പിച്ചു. വൈദ്യുതി ഇല്ലെങ്കിൽ ഡിജിറ്റൽ ഇന്ത്യ കണ്ണാടിയിൽ കാണുന്ന പഴം മാത്രമാണെന്ന് പ്രളയം നമുക്ക് മുന്നറിയിപ്പ് നൽകി. പരിധി വിട്ടാൽ , പ്രവേശനമില്ലാത്തിടത്ത് മുഴുവൻ അതിക്രമിച്ച് കയറാൻ പ്രളയം നമ്മെ പഠിപ്പിച്ചു. ഇന്റർനെറ്റും സ്മാർട്ട് ഫോണും ഇല്ലാതെ ഈ യുഗത്തിലും ജീവിക്കാനാകും എന്ന് കഴിഞ്ഞ നാല് ദിവസങ്ങൾ നമ്മോട് വിളിച്ചോതി. അവയില്ലാത്ത ജീവിതം പ്രത്യേകിച്ച് ഒരു നഷ്ടവും വരുത്തില്ല എന്നും പ്രളയം നമ്മെ പഠിപ്പിച്ചു. 1000 ലിറ്ററിന്റെ ടാങ്ക് ഒരു ദിവസം കൊണ്ട് കാലിയാക്കിയിരുന്നവർ മഴവെള്ളം സംഭരിക്കാനും നാല് ദിവസം വരെ അത് ഉപയോഗിക്കാനും ഈ പ്രളയത്തിലൂടെ പഠിച്ചു. മെഴുകുതിരി വെട്ടവും അലക്കുകല്ലും അമ്മിക്കല്ലും വീണ്ടും സജീവമായി.
               ഇതെല്ലാം ഒരു ദിവസത്തേക്കുള്ള മന:പാഠം മാത്രമായിട്ടാണ് നാം സ്വീകരിക്കുന്നതെങ്കിൽ ഭാവിയിൽ ഇതിലും വലിയ ദുരന്തങ്ങൾ നാം അഭിമുഖീകരിക്കും. പ്രകൃതിയോട് അൽപമെങ്കിലും കനിവ് കാണിക്കാൻ കഴിഞ്ഞ വർഷത്തെ പ്രളയം നമ്മെ പ്രാപ്തമാക്കിയില്ല. ഇനിയും നാം കണ്ണ് തുറക്കുമോ അതല്ല ഉറക്കം നടിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

3 comments:

  1. കണ്ണ് തുറക്കാത്ത മനുഷ്യരേ...ഇനിയെങ്കിലും !!!

    ReplyDelete
  2. ഇതെല്ലാം ഒരു ദിവസത്തേക്കുള്ള മന:പാഠം മാത്രമായിട്ടാണ് നാം സ്വീകരിക്കുന്നതെങ്കിൽ ഭാവിയിൽ ഇതിലും വലിയ ദുരന്തങ്ങൾ നാം അഭിമുഖീകരിക്കും. പ്രകൃതിയോട് അൽപമെങ്കിലും കനിവ് കാണിക്കാൻ കഴിഞ്ഞ വർഷത്തെ പ്രളയം നമ്മെ പ്രാപ്തമാക്കിയില്ല. ഇനിയും നാം കണ്ണ് തുറക്കുമോ അതല്ല ഉറക്കം നടിക്കുമോ എന്ന് കാത്തിരുന്ന് കാണാം....!

    ReplyDelete
  3. മുരളിയേട്ടാ...കാത്തിരുന്ന് കാണാം....!

    ReplyDelete

നന്ദി....വീണ്ടും വരിക