ബൂലോകത്ത് ഞാൻ പിച്ച വച്ച് നടക്കുന്ന കാലത്തേ കൂട്ടിന് കിട്ടിയ അയൽനാട്ടുകാരനായിരുന്നു ബ്ലോഗർ ഫൈസൽ കൊണ്ടോട്ടി. രണ്ട് തവണ ഫൈസലിന്റെ വീട്ടിൽ പോയി ആ ബന്ധം ഒന്നുകൂടി ഊഷ്മളമാക്കി അന്നേ ഉറപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഫൈസലിന്റെ പ്രവാസ ജീവിതത്തിലെ ഒഴിവുകളും എന്റെ ഔദ്യോഗിക ജീവിതത്തിലെ ഒഴിവുകളും റെയിൽ പാളങ്ങൾ കണക്കെ കൂട്ടിമുട്ടാതെ പോയതിനാൽ , നേരിട്ട് കണ്ടിട്ട് നാളേറെയായി.
അങ്ങനെയിരിക്കെയാണ് ഫൈസലിന്റെ ആദ്യനോവൽ ‘ചെമ്പകക്കൊമ്പിലെ പ്യൂപ്പ‘യെപ്പറ്റി ഞങ്ങളുടെ കോളേജിലെ അദ്ധ്യാപകൻ കൂടിയായിരുന്ന കെ.ഇ.എൻ സാർ ഒരു കുറിപ്പ് എഴുതിയത് ശ്രദ്ധയിൽ പെട്ടത്.അതിന്റെ ഏതാനും ദിവസങ്ങൾ മുമ്പ് ഡി.സി ബുക്സും മാതൃഭൂമി ബുക്സും സന്ദർശിച്ചപ്പോൾ ഈ നോവൽ ശ്രദ്ധയിൽ പെടാതിരുന്നത് എന്തുകൊണ്ട് എന്ന് ഞാൻ ആലോചിച്ചു. ഫൈസലിനോട് തന്നെ അന്വേഷിച്ചപ്പോഴാണ് പുസ്തകം 2019 ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നവംബർ എട്ടിന് പ്രകാശനം ചെയ്യൂ എന്ന് അറിഞ്ഞത്.
‘ചെമ്പകക്കൊമ്പിലെ പ്യൂപ്പ‘ എന്ന നോവല്‍ ഏതൊരാളും ഒറ്റയിരുപ്പിന് വായിച്ച് തീര്‍ക്കും എന്ന് തീര്‍ച്ചയാണ്.ആഫ്രിക്കയിലെ വോള്‍സാന എന്ന സാങ്കല്പിക രാജ്യത്തിന്റെ തലസ്ഥാനമായ നൊബറ്റ്സിയയില്‍ ഉന്നത പഠനത്തിന് പോകുന്ന ദളിത് വിദ്യാര്‍ത്ഥിനി രജനിയുടെ , ജീവിതത്തോടുളള പടവെട്ടല്‍ വായനക്കാരില്‍ ആകാംക്ഷ നിറച്ചു കൊണ്ട് വളരെ ഹൃദ്യമായിത്തന്നെ ഫൈസൽ അവതരിപ്പിക്കുന്നു. ഒരു പ്യൂപ്പയുടെ ജീവിതഘട്ടങ്ങളില്‍ ഉണ്ടാകുന്ന പ്രതിസന്ധികളോട് താരതമ്യം ചെയ്തു കൊണ്ടുളള നോവലിന്റെ പുരോഗതി പുതിയൊരു വായനാനുഭവം സമ്മാനിക്കുന്നു. ഉന്മൂലനം ചെയ്യപ്പെട്ട ജാതിചിന്തകള്‍ ഫണം വിടര്‍ത്തിയാടുന്ന ആധുനിക ലോകത്തെയും നോവല്‍ വരച്ച് കാണിക്കുന്നു. ഒപ്പം നിരവധി സമകാലിക സംഭവങ്ങളും പ്രാദേശിക ചരിത്രവും സമര്‍ത്ഥമായി കോര്‍ത്തിണക്കിയിരിക്കുന്നു. ജാതി ചിന്ത ഉണ്ടാക്കുന്ന ഉച്ച നീചത്വങ്ങള്‍ക്കെതിരെയുളള ഒരു പെണ്‍പോരാട്ടത്തിന്റെ കഥ പറയുന്ന ചെമ്പകക്കൊമ്പിലെ പ്യൂപ്പ വായനക്കാര്‍ ഹൃദയത്തോട് ചേര്‍ക്കും. ഗ്രീൻ ബുക്സിന്റെ നോവൽ മത്സരത്തിൽ പ്രോത്സാഹാനാർത്ഥം പരിഗണിക്കപ്പെട്ട കൃതിയാണിത് എന്നത് അതിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു.
പ്രകാശനത്തിന് മുമ്പെ തന്നെ പുസ്തകം എനിക്ക് തപാലിൽ കിട്ടി. പുസ്തകത്തിന്റെ മേൽ പറഞ്ഞ വായനാനുഭവം വീഡിയോ രൂപത്തിൽ ഞാൻ ഫൈസലിന് നൽകി. ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ അത് പ്ലേ ചെയ്യാം എന്ന് ഫൈസൽ പറയുകയും ചെയ്തു. കാണിച്ചോ ഇല്ലേ എന്നറിയില്ല.
ചെന്നൈ ഐ.ഐ.ടി യിൽ ഇക്കഴിഞ്ഞ ദിവസം മരിച്ച ഫാത്തിമ ലതീഫും ജാതി മത വേർതിരിവിന്റെ ഇരയായിരുന്നു എന്ന് കേൾക്കുമ്പോൾ ഫൈസലിന്റെ നോവൽ വീണ്ടും സാമൂഹ്യ പ്രസക്തമായി മാറുന്നു.
അങ്ങനെയിരിക്കെയാണ് ഫൈസലിന്റെ ആദ്യനോവൽ ‘ചെമ്പകക്കൊമ്പിലെ പ്യൂപ്പ‘യെപ്പറ്റി ഞങ്ങളുടെ കോളേജിലെ അദ്ധ്യാപകൻ കൂടിയായിരുന്ന കെ.ഇ.എൻ സാർ ഒരു കുറിപ്പ് എഴുതിയത് ശ്രദ്ധയിൽ പെട്ടത്.അതിന്റെ ഏതാനും ദിവസങ്ങൾ മുമ്പ് ഡി.സി ബുക്സും മാതൃഭൂമി ബുക്സും സന്ദർശിച്ചപ്പോൾ ഈ നോവൽ ശ്രദ്ധയിൽ പെടാതിരുന്നത് എന്തുകൊണ്ട് എന്ന് ഞാൻ ആലോചിച്ചു. ഫൈസലിനോട് തന്നെ അന്വേഷിച്ചപ്പോഴാണ് പുസ്തകം 2019 ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നവംബർ എട്ടിന് പ്രകാശനം ചെയ്യൂ എന്ന് അറിഞ്ഞത്.
‘ചെമ്പകക്കൊമ്പിലെ പ്യൂപ്പ‘ എന്ന നോവല്‍ ഏതൊരാളും ഒറ്റയിരുപ്പിന് വായിച്ച് തീര്‍ക്കും എന്ന് തീര്‍ച്ചയാണ്.ആഫ്രിക്കയിലെ വോള്‍സാന എന്ന സാങ്കല്പിക രാജ്യത്തിന്റെ തലസ്ഥാനമായ നൊബറ്റ്സിയയില്‍ ഉന്നത പഠനത്തിന് പോകുന്ന ദളിത് വിദ്യാര്‍ത്ഥിനി രജനിയുടെ , ജീവിതത്തോടുളള പടവെട്ടല്‍ വായനക്കാരില്‍ ആകാംക്ഷ നിറച്ചു കൊണ്ട് വളരെ ഹൃദ്യമായിത്തന്നെ ഫൈസൽ അവതരിപ്പിക്കുന്നു. ഒരു പ്യൂപ്പയുടെ ജീവിതഘട്ടങ്ങളില്‍ ഉണ്ടാകുന്ന പ്രതിസന്ധികളോട് താരതമ്യം ചെയ്തു കൊണ്ടുളള നോവലിന്റെ പുരോഗതി പുതിയൊരു വായനാനുഭവം സമ്മാനിക്കുന്നു. ഉന്മൂലനം ചെയ്യപ്പെട്ട ജാതിചിന്തകള്‍ ഫണം വിടര്‍ത്തിയാടുന്ന ആധുനിക ലോകത്തെയും നോവല്‍ വരച്ച് കാണിക്കുന്നു. ഒപ്പം നിരവധി സമകാലിക സംഭവങ്ങളും പ്രാദേശിക ചരിത്രവും സമര്‍ത്ഥമായി കോര്‍ത്തിണക്കിയിരിക്കുന്നു. ജാതി ചിന്ത ഉണ്ടാക്കുന്ന ഉച്ച നീചത്വങ്ങള്‍ക്കെതിരെയുളള ഒരു പെണ്‍പോരാട്ടത്തിന്റെ കഥ പറയുന്ന ചെമ്പകക്കൊമ്പിലെ പ്യൂപ്പ വായനക്കാര്‍ ഹൃദയത്തോട് ചേര്‍ക്കും. ഗ്രീൻ ബുക്സിന്റെ നോവൽ മത്സരത്തിൽ പ്രോത്സാഹാനാർത്ഥം പരിഗണിക്കപ്പെട്ട കൃതിയാണിത് എന്നത് അതിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു.
പ്രകാശനത്തിന് മുമ്പെ തന്നെ പുസ്തകം എനിക്ക് തപാലിൽ കിട്ടി. പുസ്തകത്തിന്റെ മേൽ പറഞ്ഞ വായനാനുഭവം വീഡിയോ രൂപത്തിൽ ഞാൻ ഫൈസലിന് നൽകി. ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ അത് പ്ലേ ചെയ്യാം എന്ന് ഫൈസൽ പറയുകയും ചെയ്തു. കാണിച്ചോ ഇല്ലേ എന്നറിയില്ല.
പുസ്തകം : ചെമ്പകക്കൊമ്പിലെ പ്യൂപ്പ
രചയിതാവ് : ഫൈസല്‍ കൊണ്ടോട്ടി
പ്രസാധകര്‍ : ഗ്രീന്‍ ബുക്സ്
പേജ് : 208
വില : 245 രൂപ
ഉന്മൂലനം ചെയ്യപ്പെട്ട ജാതിചിന്തകള്‍ ഫണം വിടര്‍ത്തിയാടുന്ന ആധുനിക ലോകത്തെ, നോവല്‍ വരച്ച് കാണിക്കുന്നു.
ReplyDeleteപുസ്തകാവലോകനം നന്നായി മാഷേ...
ReplyDeleteആശംസകൾ
തങ്കപ്പേട്ടാ...നന്ദി
ReplyDeleteMashe.... ee pusthakaparichayappeduthaliloode ithu vayikkanam nnu thonnunnu. Ippol nadannukondirikkunna chila sambhavangalumayi samyam thonnunna sambhavangal akam ee rachanayil ennu thonnunnu. Mashinte videoclip avide play cheytho...
ReplyDeleteMashinte mikkavarum ella postukalum vayikkarundu.. chilathine comment idan pattunnulloo.. athenthannu enikkithuvare manassilayittilla.. athu sadaranapolakkiyal kooduthal vayanakkarilekkethukayulloo.
ഗീതാജി...പുസ്തകം വായിക്കണം.നല്ലൊരു അനുഭവം തന്നെയാണത്.
ReplyDeleteബ്ലോഗില്‍ ഞാന്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.അതിനാല്‍ തന്നെ കമന്റ് ഇടാന്‍ പറ്റാത്തത് എന്തുകൊണ്ട് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.
പുസ്തകാവലോകനം ഒപ്പം വീഡിയോ ക്ലിപ്പും
ReplyDeleteനന്നായി അവതരിപ്പിച്ചു
ആശംസകൾ
Arielji...Thanks for the good words
ReplyDeleteചെന്നൈ ഐ.ഐ.ടി യിൽ ഇക്കഴിഞ്ഞ ദിവസം മരിച്ച ഫാത്തിമ ലതീഫും ജാതി മത വേർതിരിവിന്റെ ഇരയായിരുന്നു എന്ന് കേൾക്കുമ്പോൾ ഫൈസലിന്റെ നോവൽ വീണ്ടും സാമൂഹ്യ പ്രസക്തമായി മാറുന്നു.
ReplyDeleteമുരളിയേട്ടാ...നന്ദി
ReplyDelete