Pages

Monday, December 23, 2019

ലേഡി ഡ്രൈവര്‍

           2017 ആഗസ്ത് 17ന് എന്റെ മൂത്ത മകള്‍ ലുലുവിന് 18 വയസ്സ് തികഞ്ഞപ്പോള്‍ ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. പതിനെട്ടിന്റെ കളികള്‍ ഞാന്‍ അതില്‍ പറഞ്ഞിരുന്നു. പതിനെട്ട് തികഞ്ഞാല്‍  പ്രധാനമായും ലഭിക്കുന്ന അവകാശങ്ങള്‍ ഇവയൊക്കെയാണ്.

1. ബാങ്ക് അക്കൌണ്ട് തുടങ്ങല്‍ 
2. വോട്ടവകാശം .
3. ലൈസൻസ് .
4. വിവാഹം.

       കുഞ്ഞായിരിക്കുമ്പോഴേ തുടങ്ങിയ ലുലുവിന്റെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൌണ്ട്, 18 തികഞ്ഞ ഉടനെ മേജര്‍ ആക്കി മാറ്റി. അതോടെ അവള്‍ക്ക് എ.ടി.എം കാര്‍ഡും കിട്ടി. ഇപ്പോള്‍ ആ അക്കൌണ്ടിലെ പണമിടപാടുകള്‍ സ്വയം ചെയ്യുന്നു.

         18 തികഞ്ഞ ഉടനെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ ഞാന്‍ മോളോട് പറഞ്ഞു. അപേക്ഷിച്ച പ്രകാരം കാര്‍ഡ് പെട്ടെന്ന് തന്നെ കിട്ടുകയും ചെയ്തു. പക്ഷെ ഒരു തെരഞ്ഞെടുപ്പ് വരാന്‍ 2019 വരെ കാത്തിരിക്കേണ്ടി വന്നു. സ്ഥാനാര്‍ത്ഥിയായി കിട്ടിയത് രാജ്യത്തെ തന്നെ താരസ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിയെയും ! അങ്ങനെ കന്നി വോട്ടും ചെയ്തു.

          18 തികഞ്ഞാല്‍ ആണ്‍കുട്ടികള്‍ ആദ്യം കണ്ണു വയ്ക്കുന്നത് ലൈസന്‍സിലാണ്. റ്റു വീലറ് നിര്‍ബന്ധമായും ഫോര്‍ വീലര്‍ ഒപ്ഷനലായും ഇന്നത്തെ എല്ലാ ആണ്‍കുട്ടികളും സ്വപ്നം കാണുന്നുണ്ട്. എന്റെ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ ഞാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും അവള്‍ തെന്നിമാറി. ഞാന്‍ തന്നെ ഡ്രൈവിംഗ് പഠിച്ചത് മുപ്പത്തി അഞ്ചാം വയസ്സിലോ മറ്റോ ആണ്. പെണ്ണാണെങ്കിലും 18 തികഞ്ഞാല്‍ മക്കളെക്കൊണ്ട് ലൈസന്‍സ് എടുപ്പിക്കണം എന്ന് മനസ്സില്‍ ഞാന്‍ അന്നേ കുറിച്ചിട്ടിരുന്നു. ഇപ്പോള്‍ അതും സഫലമായി. ലുലു ഇന്നലെ റ്റൂ വീലര്‍ ലൈസന്‍സിനും ഫോര്‍ വീലര്‍ ലൈസന്‍സിനും അര്‍ഹയായി - അല്‍ഹംദുലില്ലാഹ്. എനിക്ക് റ്റൂ വീലര്‍ അറിയാത്തതിനാല്‍ എന്റെ വീട്ടിലെ ആദ്യ റ്റൂ വീലര്‍ ലൈസന്‍സി കൂടിയായി ലുലു മോള്‍.

           പെണ്‍‌കുട്ടികളെ സംബന്ധിച്ചിടത്തോളം 18 കടന്നാല്‍ അടുത്തത് വിവാഹം ആണ്. പക്ഷെ അക്കാര്യത്തില്‍ ഞാന്‍ അല്പം പിന്നോട്ട് നില്‍ക്കുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞിട്ട് മതി വിവാഹം എന്നാണ് എന്റെ ഇപ്പോഴത്തെ നിലപാട്. ദൈവം മറ്റെന്തെങ്കിലും വിധിച്ചാല്‍ അത് നടപ്പാവും.

          ദീര്‍ഘദൂര ഡ്രൈവിംഗില്‍ എന്നെ സഹായിക്കാന്‍ ഒരാളുണ്ടായ സന്തോഷം പങ്കുവയ്ക്കുന്നു.

7 comments:

  1. ദീര്‍ഘദൂര ഡ്രൈവിംഗില്‍ എന്നെ സഹായിക്കാന്‍ ഒരാളുണ്ടായ സന്തോഷം പങ്കുവയ്ക്കുന്നു.

    ReplyDelete
  2. ഈ ടൈറ്റില്‍ ഫസ്റ്റ് വായനയില്‍ ലോറി ഡ്രൈവര്‍ എന്നാകുന്നോ ആര്‍ക്കെങ്കിലും ?

    ReplyDelete
  3. പെണ്‍‌കുട്ടികളെ സംബന്ധിച്ചിടത്തോളം 18 കടന്നാല്‍ അടുത്തത് വിവാഹം ആണ്. പക്ഷെ അക്കാര്യത്തില്‍ ഞാന്‍ അല്പം പിന്നോട്ട് നില്‍ക്കുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞിട്ട് മതി വിവാഹം എന്നാണ് എന്റെ ഇപ്പോഴത്തെ നിലപാട്. ദൈവം മറ്റെന്തെങ്കിലും വിധിച്ചാല്‍ അത് നടപ്പാവും.

    ReplyDelete
  4. ഇന്നത്തെ കുട്ടികൾ ഭാഗ്യവാന്മാരും,ഭാഗ്യവതികളും...
    ആശംസകൾ മാഷേ

    ReplyDelete
  5. മുരളിയേട്ടാ...നന്ദി

    തങ്കപ്പേട്ടാ...അതെന്നെ

    ReplyDelete
  6. നിങ്ങൾ ഒരു നല്ല അച്ഛനാണ്.. നല്ലൊരു മനുഷ്യനും. എന്നെങ്കിലും കാണുമ്പോൾ ഒരു ഹായ് പറയാൻ ആഗ്രഹം.

    ReplyDelete
  7. ഉട്ടോപ്പിയാ...ഹായില്‍ ഒതുക്കണ്ട.കാണാം എവിടെ വച്ചെങ്കിലും.

    ReplyDelete

നന്ദി....വീണ്ടും വരിക