Pages

Tuesday, April 23, 2019

ലുലു മോളുടെ കന്നി വോട്ട്

              പതിനേഴാം ലോക സഭയിലേക്കുള്ള വോട്ടെടുപ്പ് സമയം പൂര്‍ത്തിയായി. വോട്ടെടുപ്പ് എല്ലായിടത്തും കഴിഞ്ഞോ എന്ന് കൃത്യമായി അറിയില്ല. 2014 ലെ ലോക സഭാ തെരെഞ്ഞെടുപ്പിനും അതിന്റെ വോട്ടെണ്ണലിനും 2015ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനും പിന്നെ അതിനും മുമ്പ് നടന്ന മിക്ക തെരഞ്ഞെടുപ്പുകള്‍ക്കും സ്തുത്യര്‍ഹമായ സേവനം അര്‍പ്പിച്ചിരുന്നതിനാല്‍ ഇത്തവണയും ഡ്യൂട്ടി ഞാന്‍ ഉറപ്പിച്ചിരുന്നു. ആദ്യ ലിസ്റ്റില്‍ പേരില്ല എന്ന സത്യം അറിഞ്ഞ് ശ്വാസം വിടുന്നതിന് മുമ്പെ അടുത്ത ലിസ്റ്റ് വന്നു.അതിലും പേരില്ല എന്നറിഞ്ഞ് ഒന്നു കൂടി തെരഞ്ഞ് നോക്കി. ഇത്തവണ കമ്പ്യൂട്ടര്‍ ആണ് ഡ്യൂട്ടിക്കുള്ളവരെ തെരഞ്ഞെടുക്കുന്നത് എന്നതിനാല്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയ എന്നെ ഒഴിവാക്കിയതായിരിക്കും എന്ന് സമാധാനിച്ചു.

             കോളെജിലെ ലെക്ചര്‍ തസ്തികയിലെ എല്ലാവരും ഒഴിവാക്കപ്പെട്ടതിനാല്‍ ഒരു ലിസ്റ്റ് അപ്പാടെ എവിടെയോ വീണുപോയോ എന്ന് പലരും സംശയിച്ചു. ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാം ഘട്ട ക്ലാസ് കഴിഞ്ഞപ്പോള്‍ ലിസ്റ്റ് വീണ്ടും തയ്യാറാകുന്നതായി വിവരം കിട്ടി. രണ്ടാമത്തെ ക്ലാസിനുള്ള കത്ത് ലഭിച്ചതിന്റെ കൂടെ വന്ന ലിസ്റ്റിലും ഞാന്‍ പെട്ടില്ല. തൊട്ടടുത്ത ദിവസം മൈക്രോ ഒബ്സെര്‍വര്‍മാരായി നിയമിച്ചു കൊണ്ടുള്ള ഒരു നെടു നീളന്‍ ലിസ്റ്റ് കൂടി വന്നു.നേരത്തെ രക്ഷപ്പെട്ട എല്ലാ പുരുഷ പ്രജകളും അതില്‍ ഉള്‍പ്പെട്ടപ്പോള്‍ എന്റെ പേര് അതിലും കണ്ടില്ല !

              അങ്ങനെ,  എന്റെ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അരീക്കോട് ജി.എം.യു.പി സ്കൂളിലെ ബൂത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വോട്ട് രേഖപ്പെടുത്തി.
              കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വവും പ്രിയങ്കാ ഗാന്ധിയുടെ അരീക്കോട് സന്ദര്‍ശനവും കൊണ്ട് എന്നും ഓര്‍മ്മിക്കപ്പെടുന്ന ഈ തെരഞ്ഞെടുപ്പിലൂടെ എന്റെ മൂത്ത മകള്‍ ലുലു കന്നി വോട്ടും രേഖപ്പെടുത്തി.


8 comments:

Areekkodan | അരീക്കോടന്‍ said...

ലുലുമോള്‍ കന്നിവോട്ടിന്റെ നിര്‍വൃതിയില്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരിക്കൽ വോട്ട് ദിവസമാണ് ഗൾഫിൽ നിന്നും വന്നത്..യാദൃശ്ചികമായി വന്നതായിരുന്നെങ്കിലും ആ വോട്ടാണ് എനിക്ക് എപ്പോഴും ഓർമ്മവരുന്നത്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു കന്നി വോട്ടും ,പിന്നെ വോട്ടിന്റെ ഓർമ്മകളും ...

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ്ക്ക... അന്ന് പേര് പറഞ്ഞാൽ വോട്ട് ചെയ്യാമായിരുന്നു. ഇന്നത്തെപ്പോലെ ഐ.ഡി. പ്രൂഫുകൾ വേണ്ടായിരുന്നു എന്ന് തോന്നുന്നു .

മുരളിയേട്ടാ... നന്ദി

© Mubi said...

രിക്കലേ വോട്ട് ചെയ്തുള്ളൂ... പിന്നെ പ്രവാസിയായി ഇപ്പോ വിദേശിയും!

Areekkodan | അരീക്കോടന്‍ said...

മുബീ... ഇന്ത്യൻ പൗരത്വം തന്നെ ഉപേക്ഷിചോ?

മഹേഷ് മേനോൻ said...

അച്ഛൻ സർക്കാർ ജോലിക്കാരനായിരുന്നതുകൊണ്ട് ഇലെക്ഷൻ ഡ്യൂട്ടിയുടെയും കൗണ്ടിംഗ് ഡ്യൂട്ടിയുടെയും കഷ്ടപ്പാടുകൾ നേരിട്ട് കണ്ടിട്ടുണ്ട്. ഇപ്പോൾ EVM വന്നതോടെ കൗണ്ടിംഗ് കുറച്ചുകൂടി എളുപ്പമായി എന്നുതോന്നുന്നു...

Areekkodan | അരീക്കോടന്‍ said...

മഹേഷ് ജീ... EVM കൗണ്ടിംഗ് ഡ്യൂട്ടി എളുപ്പമാണ് എന്നാണ് എന്റെ അനുഭവം

Post a Comment

നന്ദി....വീണ്ടും വരിക