Pages

Wednesday, September 30, 2009

ഒരു കല്യാണാനുഭവം

ഇക്കഴിഞ്ഞ ഞായറാഴ്ച ഞാന്‍ ഒരു കല്യാണത്തിന് പോയി.വീട്ടില്‍ കല്യാണം കൂടുന്നത് ഔട്ട് ഓഫ്ഫാഷന്‍ ആയതിനാലും മാമാങ്ക കല്യാണമായതിനാലും കല്യാണമന്ഠപത്തില് വച്ചായിരുന്നുപരിപാടി.തലേ ദിവസം ഞങ്ങളുടെ നാട്ടിലെ തന്നെ ഒരു വന്‍ കല്യാണം ഭക്ഷണം തികയാതെഅലങ്കോലമായ അനുഭവം ഉള്ളതിനാല്‍ ക്ഷണിക്കപ്പെട്ടവര്‍ എല്ലാം നേരത്തെ തന്നെഹാജരായിരുന്നു.തലേ ദിവസത്തെ ദുരനുഭവം എനിക്ക് ഉണ്ടാകാത്തതിനാല്‍ ഞാന്‍ അല്പംവൈകിയാണ് പന്തലില്‍ എത്തിയത്‌. ആരൊക്കെ വരുന്നു പോകുന്നു എന്നൊന്നും നോക്കാന്‍ കല്യാണം നടത്തിപ്പുകാര്‍ക്ക് സമയമോസൌകര്യമോ ഇല്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു .എന്റെ ഭാര്യയുടെ അമ്മാവന്റെ മകനാണ്ഞങ്ങളെ സ്വാഗതം ചെയ്തത്‌.അവന്‍ എങ്ങനെ അവിടെ എത്തി എന്ന് എനിക്കും എന്റെ ഭാര്യക്കും ഒരെത്തും പിടിയുംകിട്ടിയിട്ടില്ല. "ഭക്ഷണം കഴിച്ച്ചിട്ടില്ലെന്കില്‍ നേരെ അങ്ങോട്ട് നടന്നോളൂ" ഭക്ഷണത്തിനുള്ള ക്യൂ ചൂണ്ടിക്കാട്ടിഅവന്‍ പറഞ്ഞു.ആരും കൈ പിടിച്ച്ചുകുലുക്കാണോ കുശലം പറയാനോ ഓടി വരാഞ്ഞതിനാല്‍ ഞാന്‍അവന്‍ പറഞ്ഞ വഴിയെ നീങ്ങി. ക്യൂവില്‍ ചെന്ന നിന്നപ്പോള്‍ എന്റെ രണ്ടാള്‍ മുമ്പിലായി ,ബാപ്പയുടെ അടുത്ത ചങ്ങാതിയായ അബ്ദുള്ളമാസ്റര്‍ പ്രയാസപ്പെട്ട് നില്ക്കുന്നു.തലകറക്കം കാരണം നടക്കാന്‍ പോലും പറ്റാത്ത, നാട്ടില്‍അറിയപ്പെടുന്ന അബ്ദുള്ള മാസ്റ്ററെ അവിടെ കൂടിയവര്‍ ആരും മനസ്സിലാക്കത്തതില് ഞാന്‍അത്ഭുതപ്പെട്ടു. "മാഷ്‌ അവിടെ ഇരുന്നോളൂ......ഞാന്‍ കൊണ്ടുവരാം..." ഞാന്‍ പറഞ്ഞതും മറ്റുള്ളവര്‍ അതേറ്റുപാടി. "അതേ അതേ ....അവിടെ പോയി ഇരുന്നോളൂ...." കേള്‍ക്കേണ്ട താമസം എഴുപത്തഞ്ച്‌ കഴിഞ്ഞ അബ്ദുല്ല മാസ്റ്റര്‍ കസേരയില്‍ ചെന്നിരുന്നു. കുറേനേരം ക്യൂവില്‍ നിന്ന ശേഷമാണ്‌ എനിക്ക്‌ ഭക്ഷണം കിട്ടിയത്‌.അത്രയും നേരം വന്ദ്യവയോധികനുംക്യൂവില്‍ നിന്നിരുന്നു എങ്കില്‍ സംഭവിക്കുമായിരുന്ന ദുരന്തം എന്നെ ഞെട്ടിപ്പിച്ചു. മാഷ്‌ കസേരയില്‍ഇരുന്നതിന്‌ ശേഷം പലരും അദ്ദേഹത്തെ തിരിച്ചറിഞ്ഞു!!!അപ്പോഴേക്കും ഞാന്‍ അദ്ദേഹത്തിനുംഎനിക്കുമുള്ള ഭക്ഷണം വാങ്ങിക്കഴിഞ്ഞിരുന്നു. ആര്‍ഭാടകല്യാണങ്ങള്‍ നടത്തുന്നവര്‍ , ബഫറ്റ്‌ (എണ്റ്റെ ഭാഷയില്‍ “ബക്കറ്റ്‌ ലഞ്ച്‌,കാരണം കഴിക്കുന്നതിലേറെ വേസ്റ്റ്ബക്കറ്റില്‍ നിക്ഷേപ്പിക്കപ്പെടുന്നു) രീതിയില്‍ഭക്ഷണം നല്‍കുമ്പോള്‍ ആരും സഹായിക്കാനില്ലാത്ത വ്റ്‍ദ്ധരും രോഗികളും കുട്ടികളും സ്ത്രീകളുംഎല്ലാം ഉണ്ടാകുമെന്ന തിരിച്ചറിവ്‌ എങ്കിലും ഉണ്ടായിരിക്കണം.അല്ലാത്തപക്ഷം എത്രയോ പേര്‍പലതരത്തിലുള്ള കഷ്ടപ്പാടുകളും സഹിക്കേണ്ടി വരും എന്ന് മാത്രമല്ല എന്നെന്നും അവരുടെ മനസ്സില്‍ഒരു മുറിവായി അത്‌ നിലനില്‍ക്കുകയും ചെയ്യും. ഇവരെ ശ്രദ്ധിക്കാത്ത നമ്മുടെ സമൂഹത്തിണ്റ്റെപോക്ക്‌ ഒട്ടും ഗുണകരമല്ല. '

Friday, September 25, 2009

പോത്തായ പോക്കരാക്ക

മാര്‍ക്കറ്റില്‍ ചെന്ന പോക്കരാക്ക : പോത്തോ... എരുമേ ? ഇറച്ചികച്ചവടക്കാരന്‍ : എന്താ സംശയം....പോത്തന്ന്യാ... പോക്കരാക്ക : പോത്താണെന്ന് എന്താ ഉറപ്പ് ? ഇറച്ചികച്ചവടക്കാരന്‍ : പോത്താണെങ്കില്‍ വാങ്ങ്യാ മതി. പോക്കരാക്ക : എങ്കില്‍ താ ഒരു കിലോ !!!

Tuesday, September 22, 2009

എങനെ ഈ ഈദ് ഞാന്‍ മറക്കും?

ഇന്നലെ ഈദ് ദിവസം.ബൂലോകത്ത് വന്നതിന് ശേഷം ആറ് ഈദുകള്‍ കഴിഞെങ്കിലും ഈ വര്‍ഷത്തെ ഈദ് പല കാരണങളാലും എനിക്ക് എന്നും ഓര്‍മ്മിക്കത്തക്കതായിരുന്നു.സ്നേഹ-സാഹോദര്യ ബന്ധങള് ഊട്ടിയുറപ്പിക്കുക എന്ന ‍ഈദിന്റെ സന്ദേശം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമായ ഒരു ഈദ് ആയി പടച്ചവന്‍ അതിനെ മാറ്റി.

ഈദിന്റെ തലേദിവസം രാത്രി തന്നെ ഞാന്‍ കണ്ണൂര്‍ക്കാരനായ ഹാറൂണ്‍‌ക്കയെ ഫോണില്‍ ബന്ധപ്പെട്ടു.ബൂലോകത്തിലൂടെ മാത്രം അറിഞ്ഞ ഞങള്‍ സംസാരത്തിലൂടെ ഒരു കുടുംബത്തിലെ അംങങളെപ്പോലെയായി മാറി.ബൂലോകത്ത് മാത്രം ലഭിക്കുന്ന സൌഹൃദത്തിന്റെ ആഴം ഞങള്‍ പരസ്പരം മനസ്സിലാക്കി.(ബൂലോകത്ത് എന്റെ അന്നത്തെ അതിഥിയും മറ്റൊരാളും തമ്മില്‍ പൊരിഞതല്ല്‌ നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല)

ബന്ധുവീടുകളിലൂടെ കറങുമ്പോഴാണ് ഒരു അജ്ഞാതനമ്പറില്‍ നിന്ന് ഫോണ്‍ വന്നത്.അത് അറ്റന്റ്റ് ചെയ്ത എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളി - 1992ല്‍ ഡിഗ്രി പഠനത്തിന് ശേഷം ആദ്യമായി ആ സുഹൃത്തിന്റെ ശബ്ദം ഞാന്‍ കേട്ടു!ലക്ഷദീപിലെ ആന്ത്രൊത്തില്‍ നിന്നുള്ള ഷിഹാബുദ്ദീന്റെ ശബ്ദം.17വര്‍ഷത്തെ ഇടവേള പക്ഷേ ഒരു ഫോണ്‍ വിളിയിലൂടെ ഞങളുടെ ഹൃദയങളെ പതിറ്റാണ്ടുകള്‍ അടുപ്പിച്ചു.ഇപ്പോള്‍ ഷിഹാബ് സ്വസ്ഥമായി സ്വന്തം നാട്ടില്‍ ബിസിനസ് ചെയ്തു വരുന്നു .

ആ ഫോണ്‍ ചെയ്യുന്നതിനിടെ തന്നെ പല നമ്പറുകളില്‍ നിന്നായി വിളി വന്നുകൊണ്ടിരുന്നു.അവ എല്ലാം ഗള്‍ഫില്‍ നിന്നായിരുന്നു.ഭാര്യയുടെ ജ്യേഷ്ഠന്മാര്‍ ആയിരിക്കും എന്ന് കരുതി ഇരിക്കുമ്പോഴാണ് വീണ്ടും ഫോണടിച്ചത്.

“ജിദ്ദയില്‍ നിന്ന് ബഷീര്‍ ആണ്...”മറുതലക്കല്‍ നിന്ന് പറഞു

“ബഷീര്‍ വെള്ളറക്കാട്‌..??”ഞാന്‍ മനസ്സില്‍ കരുതി.പക്ഷേ അപ്പോഴേക്കും ബാക്കി കൂടി പറഞു...

“ഓ.എ.ബി....സോപ്-ചീപ്-കണ്ണാടി ബ്ലോഗ്...”

“ഓ...ഈദ് മുബാറക്..” പടച്ചവന് ഈ സുദിനത്തില്‍ എനിക്ക് തരുന്ന അനുഗ്രഹങളില്‍ ഞാന്‍ സ്തുതിയര്‍പ്പിക്കുന്നു-അല്‍ഹംദുലില്ലാഹ്.കമന്റുകളിലൂടെ മാത്രം പരിചയമുള്ള അദ്ദേഹവും ഫോണ്‍ വയ്ക്കുമ്പോഴേക്കും എന്റെ ഹൃദയത്തില്‍ കുടിയേറിയിരുന്നു.

ചെറായി മീറ്റിന് ദിവസങള്‍ക്ക് മുമ്പ് മാത്രം പരിചയപ്പെട്ട കൊട്ടോട്ടിക്കാരനും കുടുംബവുമായിരുന്നു ഈ വര്‍ഷത്തെ എന്റെ മുഖ്യാതിഥികള്‍ .ഹൃദയപൂര്‍വ്വം എന്റെ ക്ഷണം സ്വീകരിച്ച് ബുദ്ധിമുട്ടി (മൂന്ന് കുട്ടികളേയും കൊണ്ട് ഓട്ടോയില്‍ പൂക്കോട്ടൂരില്‍നിന്ന് അരീക്കോട്ടെത്തുക എന്നത് നല്ല ബുദ്ധിമുട്ട് തന്നെയാണ്) എന്റെയും കുടുംബത്തിന്റേയും ഈദ് ആഘോഷങളില്‍ പങ്ക് ചേര്‍ന്ന കൊട്ടോട്ടിക്കാരനോടുള്ള നന്ദി ഞാന്‍ വാക്കുകളില്‍ ഒതുക്കുന്നില്ല,ഹൃദയത്തില്‍ ചേര്‍ക്കുന്നു.ഒപ്പം എന്റെ മകളുടെ ബ്ലോഗിന്റെ മുഖച്ഛായ തന്നെ മാറ്റിയ സേവനം നന്ദിയോടെ സ്മരിക്കുന്നു.

കൊട്ടോട്ടിക്കാരന്റെ കൂടെ ഇരിക്കുന്ന സമയത്ത് വീണ്ടും ഒരു അജ്ഞാതഫോണ്‍ വന്നു.

“സുധീറ് ആണ്...”

“ങേ...ഡിഗ്രിക്ക് കൂടെ പഠിച്ച് ഒരാള്‍ കൂടിയോ “എന്ന് ആത്മഗതം ചെയ്യുമ്പോഴേക്കും അദ്ദേഹവും പറഞു...”ഒമാനില്‍ നിന്ന്...ഓര്‍മ്മയില്ലേ....അംജുവിന്റ്റെ സുഹൃത്ത്...”

“ഓ...ഓര്‍മ്മയുണ്ട്.....”

ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ മകനും ജിദ്ദയില്‍ താമസിക്കുന്നവനുമായ പത്താം ക്ലാസ്കാരന്‍ അംജുവിന്റെ സുഹൃത്ത് ആ ബന്ധത്തിലൂടെ എന്നെ വിളിച്ച് കുശലാന്വേഷണം നടത്തുക!!

ഇനി എങനെ ഈ ഈദ് ഞാന്‍ മറക്കും?സുഹൃത്ത് ബന്ധങള്‍ വീണ്ടും വിളക്കിച്ചേര്‍ക്കപ്പെട്ട ഈ ഈദ് മരിക്കുവോളം മനസ്സില്‍ നിന്ന് മായില്ല

Saturday, September 19, 2009

പുണ്യമാസം വിടപറയുമ്പോള്‍

പുണ്യമാസമായ റമസാന്‍ വിടപറയുകയായി.വാനില്‍ ശവ്വാല്‍ പിറവി ദൃശ്യമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. പകല്‍ മുഴുവന്‍ നോമ്പ്‌ നോറ്റ്‌ ,രാത്രി നമസ്കാരാദി ആരാധനാകര്‍മ്മങ്ങളില്‍ നിരതമായി ആത്മീയശുദ്ധി കൈവരിച്ച വിശ്വാസികള്‍ നിര്‍ബന്ധദാനമായ സകാത്തും മറ്റു ദാനധര്‍മ്മങ്ങളും അധികരിപ്പിച്ച്‌ സാമ്പത്തികശുദ്ധിയും കൈവരിച്ചു.ഇനി ആഘോഷത്തിന്റെ ദിനമായ ഈദ്‌.ഈദുല്‍ ഫിത്വ്‌ര്‍ എന്ന പെരുന്നാളാഘോഷം.(ചെറിയ പെരുന്നാള്‍ എന്ന് മലയാളികള്‍ പറയുന്നുണ്ടെങ്കിലും ആ പദപ്രയോഗത്തിന്റെ ഉത്‌ഭവം എവിടെ നിന്നാണെന്നറിയില്ല.ഈദുല്‍ ഫിത്വ്‌ര്‍ എന്നാല്‍ നോമ്പ്‌ മുറിക്കുന്ന ആഘോഷം എന്നാണ്‌ അര്‍ത്ഥം.അതായത്‌ ഒരു മാസത്തെ വ്രതം അവസാനിപ്പിച്ചുകൊണ്ടുള്ള ആഘോഷം) ഇന്ന് ആഘോഷങ്ങള്‍ എല്ലാം തന്നെ അതിരുകടക്കുന്ന പ്രകടനങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്‌.ഒരു മാസം പരിശീലിച്ച പല നിയന്ത്രണങ്ങളും കാറ്റില്‍ പറത്തുന്ന ദിനമായി നാം ഇന്നത്‌ ദര്‍ശിക്കുന്നു.ഇത്‌ എല്ലാ മതത്തിലും സംഭവിക്കുന്നുണ്ട്‌.റമസാന്‍ കഴിയുന്നതോട്‌ കൂടി മുസ്ലിംകളിലും ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച മണ്ഠലവ്രതത്തിന്‌ ശേഷം ഹിന്ദുക്കളിലും ഈസ്റ്ററോടനുബന്ധിച്ച വ്രതത്തിന്‌ ശേഷം കൃസ്ത്യാനികളിലും പഴയ ജീവിതത്തിലേക്കുള്ള ഈ തിരിച്ചുപോക്ക്‌ നാം കാണുന്നു. എന്റെ കുട്ടിക്കാലത്ത്‌ തൊട്ടടുത്ത തീയേറ്ററില്‍ പെരുന്നാള്‍ ദിവസം പുതിയ സിനിമ വരും.തലേ ദിവസം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച്‌ ഖുര്‍ആന്‍ പാരായണവുമായി പള്ളിയില്‍ ഇരുന്ന കുട്ടികളും യുവാക്കളുമായ മിക്കവരും അന്ന് തീയേറ്ററിന്റെ മുമ്പിലെ ക്യൂവിലുമുണ്ടാകും.എന്തൊരു വിരോധാഭാസമാണ്‌ താനീ ചെയ്തുകൂട്ടുന്നത്‌ എന്ന് അവന്‍ ചിന്തിക്കുന്നേ ഇല്ല.വീണ്ടും അടുത്ത റമളാന്‍ വരുന്നതോടെ ജീവിതം മാറും. എല്ലാ വര്‍ഷവും ശബരിമല തീര്‍ത്ഥാടനത്തിന്‌ പോകുന്ന ഒരാളെക്കുറിച്ച്‌ എന്റെ സുഹൃത്ത്‌ പറഞ്ഞത്‌ ഞാന്‍ ഓര്‍ക്കുന്നു.അത്യാവശ്യം സമ്പന്നനായ അയാള്‍ ഒരു മദ്യാസക്തന്‍ കൂടിയാണ്‌.എന്നാല്‍ മണ്ഠലവ്രതാരംഭത്തോടെ കുടി നിര്‍ത്തി ആത്മീയകാര്യങ്ങളില്‍ സജീവമാകുന്നു.തീര്‍ത്ഥാടനം കഴിഞ്ഞ്‌ പിറ്റേന്ന് മുതല്‍ പൂര്‍വ്വാധികം ശക്തിയോടെ കുടി പുനരാരംഭിക്കുന്നു.അയ്യപ്പനുമായി അങ്ങനെ ഒരു അഡ്‌ജസ്റ്റ്‌മെന്റിലാണെന്ന് അയാള്‍ അടക്കം പറയുന്നു. ചുരുക്കിപറഞ്ഞാല്‍ ഒരു മാസത്തെ റിയാലിറ്റി ഷോ ആയി എല്ലാ മതങ്ങളിലേയും വ്രതാനുഷ്ഠാനം തരം താണിരിക്കുന്നു.വ്രതം കൊണ്ട്‌ ഉദ്ദേശിക്കുന്ന ശാരീരിക-മാനസിക-ആത്മീയ പരിശുദ്ധി ലഭിക്കാന്‍ മനുഷ്യമനസ്സുകളില്‍ തന്നെ പരിവര്‍ത്തനം സൃഷ്ടിക്കേണ്ട ഘട്ടം വന്നിരിക്കുന്നു.ഈ പുണ്യമാസത്തിന്റെ വിടവാങ്ങല്‍ സമയത്തെങ്കിലും നാം ഒന്ന് ചിന്തിച്ചെങ്കില്‍ എന്ന് പ്രത്യാശിക്കുന്നു. എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റേയും ഹൃദ്യമായ ഈദാശംസകള്‍.

Wednesday, September 16, 2009

അരീക്കോടന്‍ എന്ന അരിങ്ങോടര്‍

ചെറായി മീറ്റിന്‌ വന്ന്‌ സുന്ദരമായി തിരിച്ചുപോയ പലരും രണ്ട്‌ ദിവസം കഴിഞ്ഞ്‌ തുടങ്ങിയ ഈ പരമ്പര കണ്ട്‌ (ഒന്ന് , രണ്ട്‌ , മൂന്ന് , നാല്‌ , അഞ്ച്‌,ആറ്‌) ഞെട്ടി(ചെറായി കാരണം ഇത്ര പോസ്റ്റോ എന്ന ഞെട്ടല്‍).അവസാനം സജീവേട്ടന്‍ തന്നെ അത്‌ ചെയ്തു.എല്ലാവരേയും അരിഞ്ഞു എന്ന്‌ പറഞ്ഞ്‌ എന്നെ അരിങ്ങോടരാക്കി. (അറിഞ്ഞു എന്ന് ഞാന്‍ പറഞ്ഞത്‌ അരിഞ്ഞു എന്നായിപ്പൊയോ?)

Monday, September 14, 2009

അത്രുമാണ്റ്റെ മകന്‍ ആബു വീണ്ടും!!!!

പണ്ട്‌ രണ്ടാം ക്ളാസ്സില്‍ ആണെന്ന്‌ തോന്നുന്നു മലയാളത്തില്‍ ഒരു പാഠം പഠിച്ചിരുന്നു - ആദാമിണ്റ്റെ മകന്‍ അബു.

എണ്റ്റെ ഓര്‍മ്മയിലുള്ള ആ കഥയുടെ പൊട്ടും പൊടിയും ഇങ്ങനെ .....ഇടിയും മിന്നലും മഴയുമുള്ള ഒരു രാത്രിയില്‍ കൂരിരുട്ടില്‍ വീണുകിടക്കുന്ന ഒരാളെ പരോപകാരിയായ അബു രക്ഷിക്കുന്നു.അന്ന്‌ രാത്രി അബു ഒരു സ്വപ്നം കാണുന്നു.സ്വപ്നത്തില്‍ മാലാഖ വന്ന്‌ അബുവിനെ ഒരു ലിസ്റ്റ്‌ കാണിച്ചു.

അബു ചോദിച്ചു:എന്താ അത്‌?

മാലാഖ: ദൈവത്തെ സ്നേഹിക്കുന്നവരുടെ ലിസ്റ്റ്‌

അബു അതില്‍ തണ്റ്റെ പേര്‌ തിരഞ്ഞു,പക്ഷേ കണ്ടില്ല.മാലാഖ വീണ്ടും ഒരു ലിസ്റ്റ്‌ കാണിച്ചു.

അബു ചോദിച്ചു:അത്‌ എന്താ ?

മാലാഖ: ദൈവം സ്നേഹിക്കുന്നവരുടെ ലിസ്റ്റ്‌

അതില്‍ ആദ്യത്തെ പേര്‌ അബു വായിച്ചു - ആദാമിണ്റ്റെ മകന്‍ അബു.

ഇനി എണ്റ്റെ കഥ...ഞാന്‍ ദൈവ വിശ്വാസിയാണ്‌.അതിനാല്‍ ജീവിതത്തില്‍ വരുന്ന സന്തോഷവും സന്താപവും എല്ലാം ദൈവം തരുന്നതാണെന്ന്‌ വിശ്വസിക്കുന്നു.

ആറ്‌ വര്‍ഷം മുമ്പ്‌ ഞാന്‍ KSEB യില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരു ദിവസം.ന്യൂസ്പേപ്പര്‍ എടുത്ത്‌ നോക്കിയ എണ്റ്റെ കണ്ണില്‍ ആവശ്യമില്ലാതെ ഒരു ന്യൂസ്‌ കരടായി കയറി - ഹയര്‍സെക്കണ്ടറി അധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ചവരുടെ ലിസ്റ്റായിരുന്നു അത്‌.ഞാന്‍ അതിലൂടെ വെറുതെ കണ്ണോടിച്ചു.

"ങേ!!!LP സ്കൂളില്‍ ജോലി ചെയ്തിരുന്ന എണ്റ്റെ ക്ളാസ്മേറ്റുകളായ പ്രേമരാജനും മാളൂട്ടിയും മറ്റും ഒറ്റ ചാട്ടത്തിന്‌ ഹയര്‍സെക്കണ്ടറിയില്‍!!!!അതും ഗസറ്റഡ്‌ പോസ്റ്റില്‍.അവര്‍ പഠിച്ചതും അതിനപ്പുറവും ഉണ്ടായിട്ടും ഞാന്‍ ഈ JCB-യില്‍(എല്ലാവരുടെ അടുത്ത്‌ നിന്നും കൈ ഇട്ട്‌ മാന്തുന്ന KSEBക്കാര്‍ക്ക്‌ ജനങ്ങള്‍ ഇട്ട പേര്‌ അതായിരുന്നു).എന്നാണാവോ ഞാനും ഒരു ഗസറ്റഡ്‌ ഓഫീസര്‍ ആവാ..." ഞാന്‍ മനസ്സില്‍ കരുതി.

അന്നത്തെ എണ്റ്റെ ആത്മഗതം ദൈവം കേട്ട പോലെ ഒരു മാസം കഴിഞ്ഞ്‌ എനിക്ക്‌ ഒരു പോസ്റ്റിംഗ്‌ ഓഡര്‍ വന്നു - വയനാട്‌ ഗവണ്‍മണ്റ്റ്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ ഗസറ്റഡ്‌ പോസ്റ്റില്‍ നിയമനം!!!! ദൈവം സ്നേഹിക്കുന്നവരുടെ ലിസ്റ്റില്‍ അത്രുമാണ്റ്റെ മകന്‍ ആബു എന്ന ഞാന്‍ !!!!

കാലചക്രം ആരൊക്കെയോ കറക്കി.ഞാന്‍ ബൂലോകത്തും ഭൂലോകത്തും കറങ്ങിക്കൊണ്ടിരുന്നു.ഒരാഴ്ച മുമ്പ്‌ മാധ്യമത്തിണ്റ്റെ സപ്ളിമണ്റ്റായ ഇന്‍ഫോമാധ്യമത്തിലൂടെ കണ്ണോടിച്ചപ്പോള്‍ ചില ബ്ളോഗുകള്‍ പരിചയപ്പെടുത്തുന്ന ഒരു പംക്തി ശ്രദ്ധയില്‍ പെട്ടു.ഞാന്‍ കൂടി അംഗമായ കേരളബ്ളോഗ്‌ അക്കാദമിയുടെ ബ്ളോഗും ചിത്രകാരണ്റ്റെ ബ്ളോഗും അവിടെ പരിചയപ്പെടുത്തിയിരുന്നു(മറ്റുള്ളവ ഏതെന്ന്‌ ഞാന്‍ ഓര്‍മ്മിക്കുന്നില്ല).അത്‌ വായിച്ച്‌ എണ്റ്റെ മനസ്സില്‍ തോന്നി -'എന്നാണാവോ എണ്റ്റെ ബ്ളോഗിനെപറ്റി ആരെങ്കിലും ഇങ്ങനെ ഒരു പരിചയപ്പെടുത്തല്‍ നടത്തുക... '

ആ ആത്മഗതവും ദൈവം കേട്ടു.ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മാനന്തവാടിയില്‍ നിന്നും എണ്റ്റെ സുഹ്റ്‍ത്തും ബ്ളോഗറുമായ റഫീക്ക്‌(രൂപടര്‍ശകന്‍)വിളിച്ചു.

"ഹലോ.. ആബിദ്‌ സാര്‍ അല്ലേ?"

"അതേ... "

"ഇത്തവണത്തെ ഇന്‍ഫോകൈരളി മാസിക ബ്ളോഗിംഗ്‌ സ്പേഷ്യല്‍ പതിപ്പാണ്‌... "

"ഓഹോ... "

"അതുകൊണ്ട്‌ ഞാന്‍ ഒന്ന്‌ വാങ്ങി... "

"ആ അത്‌ നന്നായി... "

"നിങ്ങള്‍ കണ്ടോ... "

"ഇല്ല...ഞാന്‍ ഇപ്പോള്‍ അത്‌ വായിക്കാറില്ല... "

"ആ...അതില്‍ ഒരു പേജില്‍ ഏഴ്‌ ബ്ളോഗുകള്‍ പരിചയപ്പെടുത്തുന്നുണ്ട്‌....അതിലൊന്ന്‌ മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ ആണ്‌... "

"ങേ!!!" ഞാന്‍ ശരിക്കും ഞെട്ടി.

"ചെറുതായിട്ട്‌ ഒരു പരിചയപ്പെടുത്തലേ ഉള്ളൂ.. "

"ങാ...നോക്കട്ടെ....വിവരം അറിയിച്ചതിന്‌ വളരെ നന്ദി...." ഞാന്‍ ഫോണ്‍ വച്ചു.

സംഗതി ഉറപ്പ്‌ വരുത്താന്‍ പിറ്റേന്ന്‌ ഇന്‍ഫോകൈരളി മാഗസിന്‍ വാങ്ങി.അതിണ്റ്റെ പേജ്‌ 49-ല്‍ ബ്ളോഗ്‌ സന്ദര്‍ശനം എന്ന പുതിയൊരു പംക്തി ആരംഭിക്കുന്നു.അതില്‍ ഏഴ്‌ ബ്ളോഗുകളും പരിചയപ്പെടുത്തുന്നു.അങ്കിളിണ്റ്റെ സര്‍ക്കാര്‍ കാര്യം,വാഴക്കോടണ്റ്റെ പോഴത്തരങ്ങള്‍,അപ്പുവിണ്റ്റെ ആദ്യാക്ഷരി,അരീക്കോടണ്റ്റെ മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ ,ശ്രദ്ധേയണ്റ്റെ കരിനാക്ക്‌,നിഷ്കളങ്കണ്റ്റെ ചിത്രങ്ങള്‍,പിന്നെ ആ കുറിപ്പ്‌ എഴുതിയ കോര്‍ക്കറസിണ്റ്റെ കോര്‍ക്കറസ്‌ ഓണ്‍ലൈന്‍.

അങ്ങനെ ദൈവം സ്നേഹിക്കുന്നവരുടെ ലിസ്റ്റില്‍ അത്രുമാണ്റ്റെ മകന്‍ ആബു എന്ന ഞാന്‍ വീണ്ടും!!!!

Friday, September 11, 2009

സുകുവേട്ടന്റെ വാക്കുകള്‍

രണ്ടാഴ്ച മുമ്പാണ്‌ മൂത്താപ്പയെ ഒരു പനി വന്നത്‌ കാരണം തൊട്ടടുത്ത ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തത്‌.നാളിതുവരെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചരിത്രം ഞാന്‍ കേട്ടിട്ടില്ലാത്തതിനാല്‍ (മൂത്താപ്പക്ക്‌ വയസ്സ്‌ എഴുപത്തിയഞ്ച്‌ കഴിഞ്ഞു കാണും) സംഗതിയുടെ ഗൗരവം മനസ്സിലാക്കി ഞാനും ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ചു.

പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായി സുസ്മേരവദനനായി കട്ടിലില്‍ കിടക്കുന്ന മൂത്താപ്പ!അടുത്ത്‌ തലേ ദിവസം കൊണ്ടുവച്ച ഗ്ലുൂകോസ്‌ കയറ്റാനുള്ള സാധന സാമഗ്രികള്‍.കൈപ്പത്തിയുടെ പുറത്ത്‌ എല്ലാ രോഗികള്‍ക്കും ആശുപത്രിക്കാര്‍ ഇടുന്ന അടയാളമായ ഇഞ്ചെക്ഷന്‍ കയറ്റാനുള്ള സംവിധാനം(അതിന്‌ എന്തോ വായില്‍ തോന്നുന്ന പേരുണ്ട്‌,ഓര്‍മ്മയില്ല)

ഞാന്‍ ചെന്ന് അല്‍പം കഴിഞ്ഞ്‌ ഞങ്ങളുടെ പഴയ അയല്‍വാസിയായ സുകുവേട്ടനും മകനും അവിടെ എത്തി.

പുറത്ത്‌ നിന്ന സുകുവേട്ടന്റെ മകനെ നോക്കി മൂത്താപ്പ ചോദിച്ചു: "എത്രാം ക്ലാസ്സിലാ പഠിക്കുന്നത്‌?"

"എട്ടാം ക്ലാസ്സില്‍" അവന്‍ മറുപടി കൊടുത്തു.

"ആ...നല്ലവണ്ണം പഠിക്കുന്നില്ലേ...ചേട്ടന്മാരെക്കാളെല്ലാം ഉഷാറാകണം..." മൂത്താപ്പ പറഞ്ഞു.

"ങാ.." അവന്‍ മൂളി

"ഏതായാലും ആ കഷ്ടപ്പാടുകളില്‍ നിന്നെല്ലാം രക്ഷപ്പെട്ടല്ലോ..." സുകുവേട്ടനെ നോക്കി മൂത്താപ്പ പറഞ്ഞു.

"അതേ...പടച്ചോന്റെ സഹായം തന്നെ..."സുകുവേട്ടന്‍ പറഞ്ഞു.

"അരിമണി വറുത്ത്‌ കട്ടന്‍ ചായയില്‍ ഇട്ട്‌ തിന്ന് വിശപ്പ്‌ മാറ്റിയ ഒരു കാലമുണ്ടായിരുന്നു എനിക്ക്‌..." എന്റെ നേരെ തിരിഞ്ഞ്‌ സുകുവേട്ടന്‍ പറഞ്ഞു തുടങ്ങി.

"ഓരോ പിടി അരിയേ ഇടാന്‍ പറ്റൂ...അത്‌ കോരി തിന്നിട്ട്‌ ഉണ്ടെങ്കില്‍ അടുത്തത്‌ ഇടാം....ഇന്നോ...ചോറിനുള്ള കറി എന്താ എന്നാ ഈ മക്കള്‍ ചോദിക്കുന്നത്‌..."

"ഉം.." ഞാന്‍ മൂളിക്കേട്ടു.

"നോക്കണം...ചോറ്‌ മേശയില്‍ വിളമ്പിയിട്ട്‌ അതിലേക്ക്‌ പറ്റിയ കറി ഇല്ലെങ്കില്‍ അവന്‌ വേണ്ട....ഇവര്‍ക്കൊന്നും കഷ്ടപ്പാട്‌ എന്താണെന്ന് അറിയില്ല..."

"ഉം"

"അതുകൊണ്ട്‌ തന്നെ ഭക്ഷണത്തിന്റെ യഥാര്‍ത്ഥ രുചി മനസ്സിലാക്കാന്‍ ഇവര്‍ക്ക്‌ കഴിയുന്നില്ല.ഞാന്‍ അന്ന് പട്ടിണി കിടക്കുക വരെ ചെയ്തതിനാല്‍ ഇന്ന് ഭക്ഷണം കിട്ടുമ്പോള്‍ അത്‌ എന്ത്‌ തന്നെയായാലും രുചി നന്നായി ആസ്വദിക്കുന്നു...ഈ തലമുറക്ക്‌ ഇല്ലാതെ പോയ ഭാഗ്യവും അതു തന്നെ..."

സുകുവേട്ടന്റെ വാക്കുകള്‍ എന്റെ മനസ്സില്‍ ആഴ്‌ന്നിറങ്ങി.എന്നെക്കാളും ഏഴോ എട്ടോ വയസ്സ്‌ മൂപ്പേ സുകുവേട്ടന്‌ കാണൂ.അദ്ദേഹം പട്ടിണി അനുഭവിച്ചു.എന്റെ മാതാപിതാക്കള്‍ ജോലിക്കാരായതിനാല്‍ ഞാന്‍ അത്‌ അനുഭവിച്ചില്ല.സുകുവേട്ടന്‌ എല്ലാ ഭക്ഷണവും ഇഷ്ടമാവുമ്പോള്‍ എനിക്ക്‌ ചില തരംതിരിവുകള്‍ വേണ്ടി വരുന്നു.എനിക്കെന്നല്ല ഈ തലമുറക്ക്‌ മുഴുവന്‍ തെരഞ്ഞെടുക്കാന്‍ ആവശ്യത്തിലധികം ഭക്ഷണസാധനങ്ങള്‍.അതുകൊണ്ട്‌ തന്നെ ഭക്ഷണം പാഴാക്കലും ഈ തലമുറയുടെ സ്വഭാവമായി മാറിയിരിക്കുന്നു.

നമ്മുടെ മാതാപിതാക്കള്‍ അനുഭവിച്ച,ഇന്നും സൊമാലിയയിലേയും മറ്റും എണ്ണമറ്റ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പട്ടിണിയെപറ്റി ഭക്ഷണം കഴിക്കാനിരിക്കുമ്പോഴെല്ലാം ഒരു നിമിഷം ആലോചിച്ച്‌ നോക്കൂ.ദൈവം തന്ന ഈ സൗഭാഗ്യത്തിന്‌ നന്ദിയുള്ളവരാകൂ.ഭക്ഷണം ഒരിക്കലും പാഴാക്കാതിരിക്കൂ.

Wednesday, September 09, 2009

നമ്പൂരിയുടെ ഇണ്റ്റര്‍വ്യൂ..

വളരെക്കാലത്തെ പരിശ്രമത്തിനൊടുവില്‍ നമ്പൂരി മകന്‌ ഒരു ജോലി തരപ്പെടുത്തി ഇണ്റ്റര്‍വ്വ്യൂവിന്‌ പറഞ്ഞയച്ചു. ഒരുമണിക്കൂറിനകം മകന്‍ തിരിച്ചു വരുന്നത്‌ കണ്ട നമ്പൂരി ചോദിച്ചു:എങ്ങനെ ഉണ്ടായിരുന്നു ഇണ്റ്റര്‍വ്വ്യൂ? മകന്‍: ഞാന്‍ അങ്ങൊട്ട്‌ കയറിയതേ ഇല്ല!!! നമ്പൂരി: ങേ.... അപ്പോ അങ്ങനന്യ തിരിച്ചുപോന്നോ? മകന്‍: ഉവ്വുവ്വ്‌ നമ്പൂരി: അതെന്ത്യേ? മകന്‍:അച്ഛന്‍ ആ ജ്വല്ലറിക്ക്‌ മുമ്പില്‍ കുമ്പ്ളങ്ങാ വലിപ്പത്തില്‍ എഴുതിയത്‌ കണ്ടില്ലേ? നമ്പൂരി:എന്ത്വാ എഴുതീത്‌? മകന്‍: പണിക്കുറവ്‌ ഇല്ല...പണിക്കൂലി ഇല്ല....പണിക്ക്‌ ഒരു കുറവും ഇല്ല,എന്നാലോ പണിക്കൂലിയും ഇല്ല എന്ന്.... പിന്നെ ആരെങ്കിലും അവിടെ ജോലിക്ക്‌ പോക്വാ അച്ഛാ?

Saturday, September 05, 2009

ഒരു ശ്രമദാനത്തിനിടയില്‍ കേട്ടത്‌.....

എനിക്കും മോള്‍ക്കും ഓണം അവധി തുടങ്ങിയ ദിവസം.ഞാന്‍ അപൂര്‍വ്വമായി ഉപയോഗപ്പെടുത്തുന്ന ഞങ്ങളുടെ വീട്ടിലേക്കുള്ള പഴയ വഴി ഒന്ന് വൃത്തിയാക്കാം എന്ന് തീരുമാനിച്ചു.ഞാന്‍ അപൂര്‍വ്വമായാണ്‌ ഉപയോഗിക്കുന്നതെങ്കിലും മൂത്താപ്പയുടെ രണ്ട്‌ മക്കളുടെ വീട്ടിലേക്കുള്ള വഴിയും മറ്റൊരു മൂത്താപ്പയുടെ മകന്റെ വീട്ടിലേക്കുള്ള വഴിയും എന്റെ തറവാട്ടിലേക്കുള്ള വഴിയും അതു തന്നെയാണ്‌.എന്റെ ബാപ്പ ജീവിച്ചിരുന്ന കാലത്ത്‌ ഈ വഴി മുഴുവന്‍ അടിച്ചുവാരി വൃത്തിയാക്കിയിരുന്നത്‌ അദ്ദേഹമായിരുന്നു.എന്റെ കുട്ടിക്കാലത്ത്‌ ഞാനും അനിയനും ഈ പ്രവൃത്തിയില്‍ അദ്ദേഹത്തെ സഹായിച്ചിരുന്നത്‌ ഓര്‍മ്മയുണ്ട്‌.ബാപ്പ മരിച്ച്‌ ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും ആ വഴിയുടെ അവസ്ഥ കണ്ട എനിക്ക്‌ അത്‌ വൃത്തിയാക്കല്‍ അനിവാര്യമായി തോന്നിയതിനാല്‍ ഞാന്‍ മോളേയും കൂട്ടി ഇറങ്ങി. വഴിയിലേക്ക്‌ പടര്‍ന്ന് നില്‍ക്കുന്ന ചെടികള്‍ വെട്ടുക,വളര്‍ന്നു നില്‍ക്കുന്ന പുല്ലും കളയും പറിച്ചുകളയുക,മതിലില്‍ നിന്നും തൂങ്ങി നില്‍ക്കുന്ന കാട്ടുവള്ളികളും മറ്റും അറുത്തുമാറ്റുക തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട പണികള്‍.പുല്ലുകള്‍ക്കിടയില്‍ വളര്‍ന്നു നില്‍ക്കുന്ന തൂവച്ചെടി തൊട്ടാലുള്ള ചൊറിയും പുഴുക്കളും മറ്റു ജന്തുക്കളും ഉണ്ടാകാനുള്ള സാധ്യതയും ഞാന്‍ മുന്‍കൂട്ടി തന്നെ മോള്‍ക്ക്‌ പറഞ്ഞുകൊടുത്തു. പണിതുടങ്ങി അല്‍പസമയത്തിനകം തന്നെ മൂത്താപ്പയുടെ കുറേ പേരമക്കള്‍ വന്നു.അവരില്‍ ചിലര്‍ ഉത്സാഹപൂര്‍വ്വം സഹായിക്കാന്‍ തുടങ്ങി.പക്ഷേ കുഞ്ഞുപൈതങ്ങള്‍ ആയതിനാല്‍ ഞാന്‍ അവരെ കൂടുതല്‍ പ്രോല്‍സാഹിപ്പിച്ചില്ല.അവരുടെ ആവേശം അടങ്ങിയപ്പോള്‍ അവര്‍ സ്ഥലം വിടുകയും ചെയ്തു.മൂത്താപ്പയുടെ പേരക്കുട്ടിയായ, എന്റെ മോളുടെ ക്ലാസ്മേറ്റ്‌ അതേ സമയം അവിടെ വന്നെങ്കിലും മണ്ണും ചളിയും കയ്യില്‍ പറ്റുന്ന ഈ പരിപാടിയില്‍ പങ്കെടുത്തില്ല. മതിലില്‍ നിന്നും ഞാന്‍ കളകള്‍ പറിക്കുന്ന സമയത്ത്‌ മൂത്താപ്പയുടെ മരുമകള്‍ ആ വഴി വന്നു. "ഓഹ്‌...ഇനി പണി ഉണ്ടാകുമ്പോള്‍ നിന്നെ വിളിച്ചാല്‍ മതിയല്ലേ?" "ങാ...ഞാന്‍ കരുതി മോളുടെ കല്യാണത്തിനെങ്കിലും ഈ വഴി വൃത്തിയാക്കുമെന്ന്..." "അതിന്‌ ഗോപാലേട്ടനെ കിട്ടിയില്ല..." "തണ്ടും തടിയുമുള്ള മക്കള്‍ ഉണ്ടാകുമ്പോള്‍ അവര്‍ക്ക്‌ ചെയ്യാവുന്നതേ ഉള്ളൂ ഇതൊക്കെ...ഗോപാലേട്ടന്റെ ആവശ്യം ഇല്ല..." ഞാന്‍ പറഞ്ഞു. സ്വന്തം വീട്ടിലേക്കുള്ള വഴി നന്നാക്കാനും പറമ്പില്‍ പണി എടുക്കുന്ന ഗോപാലേട്ടന്‍ ഉണ്ടെങ്കിലേ നടക്കൂ എന്ന അവസ്ഥ.അതും എന്നെപ്പോലെ ഓണാവധി അനുഭവിക്കുന്ന പ്ലസ്‌ടു കഴിഞ്ഞ മകന്‍ വീട്ടിലിരുന്ന് പാട്ട്‌ കേട്ടുകൊണ്ടിരിക്കുമ്പോള്‍.എന്റെ മറുപടി മനസ്സിലാക്കി അവര്‍ ഉടന്‍ സ്ഥലം വിട്ടു. "മോളേ....പുല്ല്‌ ആ പറമ്പിലേക്ക്‌ തന്നെ ഇട്ടാല്‍ മതി..." കള പറിച്ചുകൊണ്ടിരുന്ന മോളോട്‌ അത്‌ ഇടേണ്ട സ്ഥലം ഞാന്‍ പറഞ്ഞുകൊടുത്തു. "അങ്ങോട്ട്‌ ഇടേണ്ട എന്ന് താത്ത പറഞ്ഞു...." "ഓ...എങ്കില്‍ ആ തെങ്ങിന്റെ ചുവട്ടില്‍ കൊണ്ടിട്ടോളൂ..." സ്വന്തം മതിലില്‍ നിന്നും വഴിയിലേക്ക്‌ വളര്‍ന്നു നില്‍ക്കുന്ന കളകള്‍ പറിച്ചിട്ട്‌ അത്‌ ഇടാന്‍ വേറെ സ്ഥലം നോക്കാന്‍ പറയുന്നതില്‍ എനിക്ക്‌ അത്‌ഭുതം തോന്നിയില്ല.കാരണം എന്റെ കുട്ടിക്കാലത്ത്‌ ബാപ്പയോടൊപ്പം ഇതേപണി ചെയ്യുമ്പോള്‍ ആ മകളുടെ ഉപ്പയും ഇതേ അഭിപ്രായക്കാരനായിരുന്നു.നോമ്പ്‌ നോറ്റ്‌ എന്നെ സഹായിച്ച മോള്‍ക്ക്‌ പറിച്ചുമാറ്റിയ കളകള്‍ ഇടാനുള്ള മറ്റൊരു സ്ഥലം ഞാന്‍ പറഞ്ഞുകൊടുത്തു. "ഓ....ബാപ്പയുടെ പണി ഇപ്പോള്‍ നീ ഏറ്റെടുത്തു അല്ലേ?" ഭര്‍ത്താവിന്റെ കൂടെ ആ വഴി വന്ന മൂത്താപ്പയുടേ തന്നെ മറ്റൊരു മോള്‍ പറഞ്ഞു. "ങാ....ബാപ്പ പോയത്‌ ശരിക്കും അറിയുന്നുണ്ട്‌..." ഞാന്‍ അലക്ഷ്യമായി മറുപടി കൊടുത്തു. നാം ജീവിക്കുകയും ദിവസവും പെരുമാറുകയും ചെയ്യുന്ന സ്ഥലവും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ട ബാധ്യത നമുക്ക്‌ തന്നെയാണ്‌.അത്‌ അവന്‍ ചെയ്യട്ടെ,പണിക്കാരനെ കിട്ടട്ടെ,സ്ഥിരം ചെയ്യുന്നവര്‍ ചെയ്യട്ടെ തുടങ്ങിയ തീരുമാനങ്ങള്‍ നല്ലതല്ല.നമുക്ക്‌ തന്നെ ഉപകാരപ്പെടുന്ന, കൂട്ടായി ശ്രമിച്ചാല്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട്‌ ചെയ്തു തീര്‍ക്കാവുന്ന ഇത്തരം ശ്രമദാനങ്ങള്‍ പോലും ചെയ്യാന്‍ നമുക്ക്‌ സമയമില്ല.എന്നാല്‍ സീരിയല്‍ കണ്ടിരിക്കാനും കല്യാണ സി.ഡി കാണാനും മനോരമ വാരിക വായിക്കാനും ഇഷ്ടം പോലെ സമയവുമുണ്ട്‌. വാല്‍:അന്ന് വൈകിട്ട്‌ മൂത്താപ്പയുടെ മകന്‍ എന്നെ കണ്ടപ്പോള്‍ പറഞ്ഞു: "ആബോ...നമ്മുടെ ഹൈവേ ഉഷാറായി ട്ടോ...".പ്രതീക്ഷിക്കാത്ത അഭിനന്ദനം എന്നെ വളരെ സന്തോഷിപ്പിച്ചു.

Wednesday, September 02, 2009

ഗുരു നെഞ്ചിലൂടെ ഒരു സൈക്കിള്‍ സവാരി

           ഇന്ന് എന്റെ മൂത്തമകള്‍ക്കും ഒരു പുത്തന്‍ ബി.എസ്‌.എ ലേഡിബേഡ്‌ ബൈസിക്ക്‌ള്‍ വാങ്ങി.മാനന്തവാടിയില്‍ നിന്നും സൈക്കിളിംഗ്‌ നന്നായി വശമാക്കിയ അവള്‍ ഇതില്‍ കയറിയ ഉടനെ സമീപത്തെ റോസച്ചെടിയിലൂടെ കെട്ടിമറിഞ്ഞു വീണു.ഉടന്‍ അവളുടെ മുഖവും വാടി.അപ്പോള്‍, ഞാന്‍ സൈക്കിളിംഗ്‌ പഠിച്ച കഥ അവളോട്‌ ഇവിടെ വായിക്കാന്‍ പറഞ്ഞു.ബാക്കി അവള്‍ക്ക്‌ പറഞ്ഞുകൊടുത്തു.അത്‌ താഴെ...
               വേലായുധനെ ഗുരുവായി പുറമേ സ്വീകരിച്ചെങ്കിലും മനസ്സ്‌ അതിന്‌ പൊരുത്തപ്പെടുന്നില്ല എന്ന് ആദ്യമേ തോന്നിയിരുന്നു. കാരണം മൂത്താപ്പയുടെ പശുവിനെ നോക്കലായിരുന്നു വേലായുധന്റെ ജോലി.പശുവിനെ മേയ്ക്കുന്ന അവന്‍ ഞങ്ങളെ മേക്കുന്നതില്‍ എന്തോ ഒരു അനൗചിത്യം. ഏതായാലും 'സൈക്കിളിംഗ്‌ പഠിക്കുവോളം വേലായുധഗുരു, സൈക്കിളിംഗ്‌ പഠിച്ചുകഴിഞ്ഞാല്‍ വേലാണ്ടികുരു' എന്ന് മനസ്സില്‍ ഉരുവിട്ട്‌ ഞങ്ങള്‍ പഠിത്തം ആരംഭിച്ചു.
               ഇടവഴിയുടെ ഒരറ്റത്ത്‌ നിന്ന് ഞങ്ങള്‍ സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങും.അതിന്‌ ആദ്യം സൈക്കിളില്‍ കയറണം.വേലായുധഗുരുവും എന്റെ അനിയനും കൂടി സൈക്കിളിന്റെ മൂക്കുകയറ്‌ (ഹാന്റിൽ) പിടിക്കും.ഞാന്‍ എങ്ങിനെയൊക്കെയോ സൈക്കിളിന്റെ മുകളില്‍ കയറിപറ്റും.ഒരു സൈഡില്‍ നിന്നും ഗുരുവും മറുസൈഡില്‍ നിന്നും അനിയനും സീറ്റിന്റെ പിന്നില്‍ പിടിക്കും.ഞാന്‍ മെല്ലെ ചവിട്ടും.
              സൈക്കിള്‍ മുന്നോട്ട്‌ നീങ്ങുന്നതോടെ കാര്യങ്ങള്‍ അവരുടെ പിടിയില്‍ നിന്നും  വിടും, എന്റെ കണ്ട്രോളില്‍ കാര്യം നില്‍ക്കുകയും ഇല്ല!ഫലമോ....കുണ്ടുകുളി ഇടവഴി എന്ന ആ ഇടവഴി വീതി കൂടിക്കൊണ്ടേ ഇരുന്നു!!!
           ഇതിങ്ങനെ തുടര്‍ന്നാല്‍ ശരിയാവില്ല എന്ന തിരിച്ചറിവില്‍ നിന്നായിരിക്കണം ഒരു ദിവസം വേലായുധന്‍ ഒരു ആയുധവുമായിട്ടായിരുന്നു പഠിപ്പിക്കാന്‍ വന്നത്‌.ഊര ബാലന്‍സ്‌ തെറ്റിയാല്‍ ഒന്ന് പൊട്ടിക്കാനുള്ള ആയുധം....വടിയല്ല.ആ സാധനത്തിന്‌ ഇങ്ങനേയും ഒരു ഉപയോഗം ഉണ്ടെന്ന് വേലായുധനാണ് എന്നെ പഠിപ്പിച്ചത്.                  തേങ്ങയെ തേങ്ങാകുലയുമായി ബന്ധിപ്പിക്കുന്ന ഒരു സാധനം ഉണ്ടല്ലോ....തേങ്ങയുടെ ഞെട്ട്‌ എന്ന് വേണമെങ്കില്‍ പറയാം.യഥേഷ്ടം വളയാനും പുളയാനും സാധിക്കുന്ന അതായിരുന്നു വേലായുധന്റെ പുതിയ ആയുധം. അതുകൊണ്ട്‌ ഊരക്കിട്ട്‌ ഒന്ന് കിട്ടിയാലുള്ള വേദന എനിക്കും അനിയനും മാത്രമേ ഒരു പക്ഷേ ഈ ലോകത്തില്‍ അറിവുണ്ടാവൂ.
            അന്ന് വേലായുധന്‍ എന്നെ സൈക്കിളില്‍ കയറ്റി.ഞാന്‍ മെല്ലെ ചവിട്ടിത്തുടങ്ങി.ചക്കംതൊടി ഗ്രൗണ്ടിലൂടെ ചേര പായുന്നപോലെ വളഞ്ഞും പുളഞ്ഞും സൈക്കിള്‍ മുന്നോട്ട്‌ നീങ്ങി.സൈക്കിള്‍ മറിഞ്ഞില്ലെങ്കിലും പോക്കിന്റെ പന്തികേട്‌ കണ്ട്‌ വേലായുധന്‍ കയ്യിലെ ആയുധം വീശി.'ച്‌ലിം' എന്റെ ഇടത്തേ ഊരയില്‍ തേങ്ങാ ഞെട്ടിയുടെ കാരിക്കേച്ചര്‍ പതിഞ്ഞു.പെട്ടെന്ന് , ഗാന്ധിജി മറ്റേ മുഖം കാണിച്ചു കൊടുത്ത പോലെ അടി കിട്ടിയ ഊര നിവര്‍ന്ന് വലത്തേ ഊര വളഞ്ഞു.'ച്‌ലിം' അവിടേയും കാരിക്കേച്ചര്‍ പതിഞ്ഞു. രണ്ടടി വീണപ്പോള്‍ ഊര അറിയാതെ ബാലന്‍സ്‌ ആയി.പക്ഷേ ഇടവഴിയുടെ അറ്റത്ത്‌ സൈക്കിള്‍ വളക്കാന്‍ നേരത്ത്‌ കുരുത്തം കെട്ട ഊര ആദ്യം വളഞ്ഞു. 'വീണിതല്ലോ കിടക്കുന്നു ഇടവഴിയില്‍' എന്ന് ചൊല്ലാനുള്ള വിദ്യാഭ്യാസം വേലായുധന്‌ ഇല്ലാത്തതിനാല്‍ അവന്‍ പൊട്ടിച്ചിരിച്ചു.കൂടെ അനിയനും.
                 'ഹും.....എങ്കില്‍ കാണിച്ചുതരാം' എന്ന് മനസ്സില്‍ കരുതി ഞാന്‍ സൈക്കിള്‍ തിരിച്ചു നിര്‍ത്തി എങ്ങനെയോ അതിന്റെ മണ്ടപ്പുറത്ത്‌ കയറി.പിന്നെ എവിടേയോ ശക്തിയില്‍ ഒന്ന് ചവിട്ടി.ചെറിയ ഇറക്കമായതിനാല്‍ ഞാന്‍ ഒന്നും ചെയ്യാതെ തന്നെ സൈക്കിള്‍ കുതിക്കാന്‍ തുടങ്ങി.

"ബ്രേക്ക്‌ ചവിട്ടിക്കോ..." സൈക്കിളിന്റെ അല്‍പം മുമ്പിലായി നിന്ന വേലായുധഗുരു വിളിച്ചുപറഞ്ഞു.

ഞാന്‍ ആഞ്ഞ്‌ ഒന്ന് ചവിട്ടി....ചവിട്ടിയത്‌ പെഡലില്‍ ആയിരുന്നു.റോക്കറ്റ്‌ കണക്കെ പാഞ്ഞ സൈക്കിള്‍ ഗുരുവിന്റെ നെഞ്ചത്തുകൂടി തന്നെ കയറി.
             വേലായുധന്റെ അടുത്ത്‌ നിന്നും കിട്ടിയേക്കാവുന്ന അടികളുടെ എണ്ണം ഓര്‍ത്ത്‌ ഗുരു എണീറ്റ്‌ വരുന്നതിന്‌ മുമ്പേ സൈക്കിള്‍ വാടകയായ അമ്പത്‌ പൈസയും സൈക്കിളും അവിടെ ഇട്ട്‌ ഞാനും അനിയനും വീട്ടിലേക്കോടി.സൈക്കിൾ പഠനം അന്ന് അവസാനിച്ചെങ്കിലും സൈക്കിള്‍ നന്നായി ഓടിക്കാന്‍ കഴിയുമെന്ന് പിന്നീട്‌ എപ്പോഴോ സൈക്കിളിൽ കയറിയപ്പോൾ മനസ്സിലായി.

അഞ്ച്‌ മാവേലികളെ നേരില്‍കണ്ടപ്പോള്‍....

കഴിഞ്ഞുപോയ ഓണങ്ങളില്‍ ഒന്ന് ഇന്നും എന്റെ മനസ്സിന്റെ ഓണം കേറാമൂലയില്‍ പച്ചപിടിച്ച്‌ കിടക്കുന്നു.ആ ഓര്‍മ്മ ഒന്നിവിടെ പങ്ക്‌ വയ്ക്കട്ടെ.

സാധാരണ എല്ലാ വര്‍ഷവും എന്റെ ഓണം തൊട്ടയല്‍വയ്ക്കത്തെ ഓണസദ്യയില്‍ ഒതുങ്ങലായിരുന്നു പതിവ്‌.പക്ഷേ ആ വര്‍ഷം അകലെയുള്ള ഒരു സുഹൃത്ത്‌ അവന്റെ വീട്ടിലേക്ക്‌ ക്ഷണിച്ചു.പുറപ്പെടുമ്പോള്‍ വീട്ടില്‍ നാലു ദിവസത്തെ ലീവ്‌ പറയാനും അവന്‍ എന്നോട്‌ ആവശ്യപ്പെട്ടു.

അങ്ങനെ ആ വര്‍ഷത്തെ തിരുവോണ ദിവസം ഞാന്‍, മണി എന്ന ആ സുഹൃത്തിന്റെ വീട്ടിലെത്തി.ഞാന്‍ ചെന്നുകയറിയ ഉടന്‍ തന്നെ സദ്യ ഒരുക്കിയപ്പോള്‍ സംഗതിയുടെ പോക്ക്‌ എനിക്ക്‌ പിടികിട്ടിയില്ല.ഓരോ നാട്ടിലും ഓരോ രീതിയിലാവും ഓണാഘോഷം എന്ന ചിന്തയില്‍ ഞാന്‍ കിട്ടിയതെല്ലാം വെട്ടിവിഴുങ്ങി.സദ്യ കഴിഞ്ഞ്‌ എണീറ്റപ്പോഴാണ്‌ ഒരു വിനോദയാത്രാ പരിപാടി തട്ടിക്കൂട്ടിയതായി സുഹൃത്ത്‌ അറിയിച്ചത്‌.അവന്റേയും എന്റേയും പൊതു സുഹൃത്തായ അനില്‍ മണിയുടെ സുഹൃത്തും അയല്‍വാസിയുമായ മൊയ്തീന്‍ എന്നിവരോടൊപ്പം ഉടന്‍ പുറപ്പെടാനായിരുന്നു തീരുമാനം.

ഉത്തര കേരളത്തിലെ പ്രസിദ്ധമായൊരു ക്ഷേത്രത്തില്‍ മണിയുടെ പേരില്‍ നേര്‍ന്ന ഒരു വഴിപാട്‌ നടത്താനുള്ള പോക്കായിരുന്നു അത്‌.അബദ്ധപഞ്ചാംഗങ്ങളുടെ ഘോഷയാത്രയിലേക്കുള്ള അല്ലെങ്കില്‍ ഓര്‍ത്തോര്‍ത്ത്‌ ചിരിക്കാനുള്ള ചിരിമാലയുടെ കണ്ണിയിലേക്കുള്ള കാല്‍വയ്പ്പായിരുന്നു അത്‌ എന്ന് അപ്പോള്‍ ഓര്‍ത്തില്ല..അബദ്ധമായില്ലെങ്കിലേ അത്‌ഭുതമാവുമായിരുന്നുള്ളൂ,കാരണം വഴിപാട്‌ നടത്താന്‍ പോകുന്ന ആള്‍ ശുദ്ധകുട്ടിസഖാവ്‌!കൂടെ പോകുന്ന ഞങ്ങള്‍ മൂന്നുപേരില്‍ രണ്ട്‌ പേര്‍ അഹിന്ദുക്കള്‍!!മൂന്നാമന്‍ ഇതുവരെ ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ പോലും കാണാത്തവനും!!!അങ്ങനെ അണ്ടനും മൂന്ന് അടകോടന്മാരും യാത്രതിരിച്ചു.

ദീര്‍ഘനേരത്തെ യാത്രക്ക്‌ ശേഷം ഞങ്ങള്‍ ക്ഷേത്ര പരിസരത്ത്‌ എത്തുമ്പോള്‍ സമയം സന്ധ്യയോട്‌ അടുത്തിരുന്നു.ഞങ്ങള്‍ നാല്‌ പേര്‍ക്കും ആചാരങ്ങള്‍ ഒന്നും തന്നെ വശമില്ലാത്തതിനാല്‍ എവിടെ എങ്ങനെ തുടങ്ങണം എന്നറിയാതെ അല്‍പ നേരം മിഴിച്ച്‌ നിന്നു.കൂടാതെ അഹിന്ദുക്കളായ എന്നേയും മൊയ്തീനേയും ആരെങ്കിലും തിരിച്ചറിയുമോ എന്ന ഭയവും.തല്‍ക്കാല രക്ഷക്കായി രണ്ട്‌ ഹിന്ദുപേരുകള്‍ പരസ്പരം വിളിക്കാന്‍ ധാരണയായി ഞങ്ങള്‍ മുന്നോട്ട്‌ നീങ്ങി.

അങ്ങനെ രണ്ടുപേര്‍ മുന്നിലും രണ്ടുപേര്‍ പിന്നിലുമായി ഞങ്ങള്‍ ക്ഷേത്രകവാടത്തിലേക്ക്‌ നീങ്ങി.പെട്ടെന്ന് വഴിയിലെ ഫാന്‍സി കടയില്‍ തൂങ്ങി നില്‍ക്കുന്ന എന്തോ ഒരു സാധനം എന്നെ മാടിവിളിച്ചു.ഉടന്‍ മുന്നില്‍ നടക്കുന്ന മൊയ്തീനെ ഞാന്‍ വിളിച്ചു

"മൊയ്തീനേ....ടാ മൊയ്തീനേ....നിക്ക്‌ നിക്ക്‌..."

വിളിച്ചുകഴിഞ്ഞപ്പോഴാണ്‌ എനിക്ക്‌ അബദ്ധം മനസ്സിലായത്‌.പക്ഷേ അവന്റെ ഉച്ചത്തിലുള്ള മറുപടി അതിലും വലിയ അബദ്ധമായിരുന്നു.

"എടാ മൊയ്തീനല്ല....മനോജ്‌...മനോജ്‌....!!!"

ആരെങ്കിലും കേട്ടോ ശ്രദ്ധിച്ചോ എന്ന് ചികഞ്ഞ്‌ നോക്കാതെ ഞങ്ങള്‍ പെട്ടെന്ന് ആള്‍കൂട്ടത്തില്‍ ലയിച്ചു.പിന്നീട്‌ അവിടെ നിന്ന് ലഭിച്ച ക്ഷേത്രചരിത്രലഘുലേഖയില്‍ നാനാജാതി മതസ്ഥര്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്‌ എന്ന് വായിച്ചപ്പോള്‍ മനോജ്‌ വീണ്ടും മൊയ്തീനായി!

അന്ന് തന്നെ നാട്ടിലേക്ക്‌ മടങ്ങാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ഞങ്ങള്‍ ലോഡ്ജ്‌ എടുക്കാന്‍ തീരുമാനിച്ചു.അപ്പോഴാണ്‌ ഭക്തജനങ്ങള്‍ക്ക്‌ ഉറങ്ങാനുള്ള സൗകര്യം ക്ഷേത്രപരിസരത്ത്‌ തന്നെയുള്ള വിവരം ഞങ്ങളറിഞ്ഞത്‌.കിടപ്പായയും സൗജന്യമായി അവിടെ നിന്നും ലഭിക്കും.പായ കരസ്ഥമാക്കി തല ചായ്ക്കാനിടം തേടി അലഞ്ഞെങ്കിലും ക്ഷേത്രപരിസരം നിറഞ്ഞുകവിഞ്ഞതിനാല്‍ എന്തുചെയ്യണം എന്നറിയാതെ വിഷമിച്ചു.അപ്പോഴാണ്‌ ഞങ്ങളില്‍ ഒരു മണ്ടന്റെ തിരുമണ്ടയില്‍ ബസ്സിറങ്ങിയ സ്ഥലത്തെ തിയേറ്റര്‍ മിന്നിയത്‌.സെക്കന്റ്‌ ഷോക്ക്‌ കയറിയാല്‍ അത്രയും നേരം ഉറങ്ങാതെ കഴിക്കാം.അഥവാ തരം കിട്ടിയാലോ അതിനകത്ത്‌ തന്നെ ഉറങ്ങുകയും ആവാം.ആ തിരുമണ്ടന്‍ ഐഡിയ ഇഷ്ടപ്പെട്ടപ്പോഴാണ്‌ മറ്റൊരു പ്രശ്നം - പായയും കൊണ്ട്‌ എങ്ങനെ ക്ഷേത്രത്തിന്‌ പുറത്തേക്ക്‌ പോകും? പായ ഉപേക്ഷിച്ചുപോയാല്‍ എവിടെ കിടന്നുറങ്ങും?മറ്റൊരു മണ്ടത്തലയില്‍ അതിനുള്ള പരിഹാരവും വന്നു.പായ നല്ലവണ്ണം ചുരുട്ടി മടക്കി അരയില്‍ തിരുകുക!അങ്ങനെ പൂര്‍ണ്ണഗര്‍ഭിണികളായ നാല്‌ പുരുഷന്മാര്‍ ക്ഷേത്രപരിസരത്ത്‌ നിന്നും മെല്ലെ, അടുത്തുള്ള തിയേറ്ററിനകത്തെ ഇരുട്ടിലേക്ക്‌ വലിഞ്ഞുകയറി.

ചിങ്ങ മാസത്തില്‍ ആ തിയേറ്ററില്‍ മിഥുനം ആയിരുന്നു സിനിമ.ബോറടിപ്പിക്കുന്നതില്‍ ഒട്ടും മോശമില്ലാത്തതിനാലും യാത്രാക്ഷീണം കൂടുതലായതിനാലും ഞങ്ങള്‍ തിയേറ്ററിനകത്ത്‌ സുഖമായുറങ്ങി.ഏതോ കാലമാടന്‍ തട്ടി വിളിച്ചപ്പോഴാണ്‌ ഫിലിം കഴിഞ്ഞ വിവരം അറിഞ്ഞത്‌.(അത്‌ തിയേറ്റര്‍ ഉടമ തന്നെയായിരുന്നു).അവിടെ നിന്നെണീറ്റ്‌ തലചായ്ക്കാനൊരിടം തേടി ഞങ്ങള്‍ വീണ്ടും അലഞ്ഞു.അവസാനം നായകള്‍ ശയിക്കുന്ന ഒരു ന്യായവിലഷാപ്പിന്റെ ഒഴിഞ്ഞതിണ്ണയില്‍ ഇടം കിട്ടി.നായകളുടെ കാതടപ്പന്‍ സംഗീതം ആസ്വദിച്ചുകൊണ്ട്‌ ഞങ്ങള്‍ ഉറക്കത്തിലേക്ക്‌ ഊര്‍ന്ന് വീണു.

ക്ഷേത്രാചാരങ്ങളും മറ്റും വീക്ഷിക്കാനായി പിറ്റേ ദിവസവും വളരെ നേരം ഞങ്ങള്‍ അവിടെ ചുറ്റിയടിച്ചു.വീണ്ടും രാത്രി ആകുന്നതറിഞ്ഞപ്പോള്‍ ഞങ്ങള്‍ സ്ഥലം വിട്ടു.തൊട്ടടുത്ത പട്ടണത്തില്‍ താമസിക്കാനായി റൂം അന്വേഷിച്ചെങ്കിലും വാടക ഞങ്ങള്‍ നാലുപേരും താങ്ങിയാലും പൊങ്ങുന്നതിലപ്പുറമായതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു.അപ്പോഴാണ്‌ മണി ഒരു വിവരം വെളിപ്പെടുത്തിയത്‌ - വഴിപാട്‌ നേരാന്‍ മറന്നുപോയിരിക്കുന്നു!!അവിടേയും ഇവിടേയും എല്ലാം കുനിയുകയും വന്ദിക്കുകയും ചെയ്യുന്നത്‌ കണ്ട ഞങ്ങള്‍ മൂന്ന് അടകോടന്മാര്‍ക്കുണ്ടോ വഴിപാട്‌ മറ്റൊന്നാണ്‌ എന്ന വിവരം.തല്‍ക്കാലം അത്രമതി എന്ന തീരുമാനത്തില്‍ ലോഡ്‌ജ്‌ അന്വേഷിച്ച്‌ ഞങ്ങള്‍ അടുത്ത പട്ടണത്തിലേക്ക്‌ പുറപ്പെട്ടു.

മയ്യഴിപ്പുഴയുടെ തീരത്തെ സുന്ദരമായ ഒരു മുറി ഞങ്ങള്‍ക്കായി കാത്തിരിപ്പുണ്ടായിരുന്നു.റൂമിലിരുന്ന് മാഹിയിലെ 'കാറ്റ്‌' ആസ്വദിച്ചപ്പോഴേക്കും അനിലിന്‌ ഇരിക്കപൊറുതി ഇല്ലാതായി.അവന്റെ നിര്‍ബന്ധത്തില്‍ ഞങ്ങള്‍ റൂം പൂട്ടി തെരുവിലേക്കിറങ്ങി.പക്ഷേ അന്ന് മാഹിയിലെ ബാറുകള്‍ക്കെല്ലാം അവധിയായിരുന്നു.എങ്കിലും കുടിയന്മാരുടെ വയര്‍ അവധി സഹിക്കില്ല എന്നതിനാല്‍ 'സാധനവും' കൊണ്ട്‌ ചുറ്റിക്കറങ്ങുന്ന ആള്‍ക്കാരുടെ ലക്ഷണങ്ങളും മനസ്സിലാക്കാനുള്ള എളുപ്പ വഴിയും അനില്‍ ചോദിച്ചറിഞ്ഞു.

അങ്ങനെ ഞാനും അനിലും പിന്നിലും മൊയ്തീനും മണിയും അല്‍പം മുന്നിലുമായി മാഹി ആസ്വദിച്ച്‌ നടന്നു.അനിലിന്റെ വയറിന്റെ നിലവിളി കേട്ടപോലെ പെട്ടെന്ന് ഒരാള്‍ ഞങ്ങളുടെ നേരെ വന്ന്‌ മെല്ലെ കാതിനടുത്ത്‌ വന്ന് ചോദിച്ചു:

"ലോഡ്‌ജും വിസ്കിയും ഉണ്ട്‌....വേണോ..."

ഉടന്‍ അനില്‍ പറഞ്ഞു:"അയ്യോ ന്റെ ചെങ്ങായി....ഞങ്ങള്‍ ലോഡ്‌ജ്‌ ഇപ്പോ എടുത്തതേ ഉള്ളൂ...വിസ്കി മാത്രം കിട്ടോ...പ്ലീസ്‌..."

"ഹ ഹ ഹാ..."ആഗതന്‍ പൊട്ടിച്ചിരിച്ചു.തുടര്‍ന്ന് പറഞ്ഞു

"സുഹൃത്തേ...ലോഡ്‌ജല്ല പറഞ്ഞത്‌.... ലോഡ്‌ജോണ്‍ വിസ്കി..."

അമളി മറക്കാനായി അനില്‍ ഒരു ഫുള്‍ബോട്ടില്‍ തന്നെ വാങ്ങി.റൂമിലെത്തി അനിലും മൊയ്തീനും മണിയും നന്നായി വീശി.ഞാന്‍ കാഴ്ചക്കാരനായി ഇരുന്നു.

ലോഡ്‌ജ്‌കാരന്റെ നിര്‍ബന്ധം കാരണം മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ രണ്ട്‌ റൂം എടുത്തിരുന്നു.അതിനാല്‍ ഞാനും അനിലും ഒരു റൂമിലേക്കും മണിയും മൊയ്തീനും മറ്റൊരു റൂമിലേക്കും ഉറങ്ങാനായി നീങ്ങി.കിടക്കയില്‍ കിടന്ന ഉടന്‍ തന്നെ ഞങ്ങള്‍ ഉറങ്ങുകയും ചെയ്തു.ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വാതിലില്‍ ഒരു മുട്ട്‌ കേട്ടു.മണിയും മൊയ്തീനും ശല്യപ്പെടുത്തുന്നതാകും എന്ന് കരുതി ആദ്യം ഞങ്ങള്‍ അനങ്ങിയില്ല.അല്‍പം കഴിഞ്ഞ്‌ വാതിലിലെ മുട്ട്‌ ശക്തിയിലായി.ഞാന്‍ എണീറ്റ്‌ വാതില്‍ കൊളുത്ത്‌ താഴ്ത്തി വീണ്ടും വന്നു കിടന്നു.അനില്‍ ശവം പോലെ ബോധം കെട്ടുറങ്ങുകയായിരുന്നു.അല്‍പം കഴിഞ്ഞ്‌ വാതിലില്‍ കൊട്ട്‌ പൂര്‍വ്വാധികം ശക്തിയില്‍ ആയതിനാല്‍ ഞാന്‍ വായില്‍ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു.വാക്കുകള്‍ മുഴുമിക്കുന്നതിന്‌ മുമ്പ്‌ വാതിലില്‍ ശക്തിയായി ചവിട്ടി കയറിവന്നത്‌ അഞ്ച്‌ മാവേലികള്‍, അല്ല പോലീസുകാര്‍!!!ഞാന്‍ ചാടി എണീറ്റു.അനില്‍ കൂര്‍ക്കം വലിയില്‍ തന്നെ.പോലീസ്‌ ലാത്തികൊണ്ട്‌ അവന്റെ 'മര്‍മ്മ'ത്തില്‍ ഒന്ന് കുത്തിയപ്പോഴാണ്‌ അവന്‍ കണ്ണു മിഴിച്ചത്‌.അല്‍പ നേരത്തെ ചോദ്യവും ഭേദ്യവും കഴിഞ്ഞ്‌ പോലീസുകാര്‍ ഇറങ്ങി.അപ്പുറത്തെ റൂമില്‍ ഇതിലും "ഭേദപ്പെട്ട" രണ്ട്‌ ജന്തുക്കള്‍ ഉണ്ടെന്ന് പറഞ്ഞെങ്കിലും അവരെ ശല്യം ചെയ്യാന്‍ ഏമാന്മാര്‍ മുതിര്‍ന്നില്ല.

പിറ്റേന്ന് രാവിലെ എണീറ്റ്‌ വേഗം സ്ഥലം കാലിയാക്കി.തിരിച്ച്‌ വീട്ടിലെത്തുമ്പോള്‍ ഒരു പാട്‌ ഓണങ്ങള്‍ കഴിഞ്ഞ പ്രതീതിയായിരുന്നു മനസ്സില്‍.

എല്ലാവര്‍ക്കും ഓണാശംസകള്‍