മഴയുടെയും പ്രണയത്തിന്റെയും ആസ്വാദ്യത വർണ്ണിച്ച് സ്ഥാപിച്ച ആ ബന്ധം നിനച്ചിരിക്കാതെ പെയ്ത ഒരു മഴയിൽ നഷ്ടമായി. നശിച്ച ആ മഴ മുടിയിലെ ഡൈ മുഴുവൻ നക്കി നീക്കി.
Showing posts with label ഹൈക്കു കഥകൾ. Show all posts
Showing posts with label ഹൈക്കു കഥകൾ. Show all posts
Friday, September 30, 2022
Monday, September 26, 2022
കാലം
അന്ന്:
കീറിപ്പറിഞ്ഞ വസ്ത്രമിട്ട് ജഡ പിടിച്ച മുടിയുമായി ഒറ്റക്ക് സംസാരിച്ച് നടന്നവൻ ഭ്രാന്തൻ.
ഇന്ന് :
കീറിയ വസ്ത്രമിട്ട് കാട് പിടിച്ച മുടിയുമായി ഒറ്റക്ക് സംസാരിച്ച് നടക്കുന്നവൻ ന്യൂജെൻ.
Tuesday, September 20, 2022
സമയം
24 മണിക്കൂർ ഒന്നിനും തികയുന്നില്ല എന്ന ചിന്തയിലിരിക്കുമ്പോഴാണ് മുന്നിലിഴയുന്ന തേരട്ടയെ മെല്ലെ തട്ടിയത്. ഒന്ന് വളഞ്ഞ് പുളഞ്ഞ് നിവർന്ന് അത് വീണ്ടും ഇഴഞ്ഞു നീങ്ങി; ചുരുണ്ട് കിടക്കാൻ സമയമില്ല പോലും!
