Pages

Thursday, May 31, 2012

ഒരു അവാര്‍ഡ് കൂടി....

എന്റെ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന് ഈ വര്‍ഷം ലഭിച്ച ഒരു അവാര്‍ഡ് വിവരം ഞാന്‍  ഇവിടെ പങ്കു വച്ചിരുന്നു.കേരള സോഷ്യല്‍ സെക്ക്യൂരിറ്റി മിഷന്റെ ഒരു അവാര്‍ഡ് കൂടി ഞങ്ങള്‍ക്ക് ലഭിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.മിഷന് വേണ്ടി സ്റ്റാമ്പ് വില്പനയിലൂടെ ഒരു ലക്ഷം രൂപ സമാഹരിച്ചു നല്‍കിയ എന്റെ പ്രിയപ്പെട്ട വളണ്ടിയര്‍മാര്‍ക്കുള്ള  അംഗീകാരം കൂടിയാണ് ഈ അവാര്‍ഡ്.ബഹുമാനപ്പെട്ട സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.എം.കെ മുനീറിന്റെ സാന്നിദ്ധ്യത്തില്‍ കോഴിക്കോട് എം.പി ശ്രീ.എം.കെ രാഘവനില്‍ നിന്ന് ഞാനും എന്റെ വളന്റിയേഴ്സും അവാര്‍ഡ് സ്വീകരിച്ചു (ഫോട്ടോ കിട്ടുന്ന മുറക്ക് പോസ്റ്റ് ചെയ്യാം).

സുനാമി വീണ്ടും വരുന്നു ....


അഞ്ഞൂറ്റി മുപ്പത്തിരണ്ട് പോസ്റ്റുമായി മലയാള ബൂലോകത്ത്, കുത്തിക്കുറിച്ച് കൊണ്ടിരിക്കുമ്പോഴാണ് ആരുടെയോ വാക്കേറ്‌ പറ്റി എന്റെ കൈ സ്തംഭിച്ചത്.കമ്പ്യൂട്ടറും ഇന്റെര്‍നെറ്റും കീബോഡും എല്ലാം എന്റെ മുമ്പില്‍ തന്നെ ഉണ്ടെങ്കിലും ബൂലോകത്ത് കയറാനോ ഒരു പോസ്റ്റ് ഇടാനോ കഴിഞ്ഞ ഒന്നര മാസം എന്നെ തടഞ്ഞു നിര്‍ത്തിയത് ആരാണെങ്കിലും അതിനു പിന്നിലെ കറുത്ത കരങ്ങളെ ലോഡ്‌ഷെഡ്ഡിംഗ് സമയത്ത് ഞാന്‍ വെളിച്ചത്ത് കൊണ്ടു വരിക തന്നെ ചെയ്യും.നിയമം നിയമത്തിന്റെ വഴിയെ തുടരും എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനാല്‍ കാറ്റ് കാറ്റിന്റെ വഴി തുടരും എന്ന് ഞാനും ഉറപ്പ് തരുന്നു.

 ഈ ഒരു മാസക്കാലത്തിനിടക്ക് ഞാന്‍ പോലും അറിയാതെ ഡാഷ് ബോഡിന്റെ കെട്ടും മട്ടും മാറ്റി ആളെ മക്കാറാക്കിയ ബ്ലോഗര്‍ അമ്മാവന്റെ തോന്ന്യാസത്തില്‍ എന്റെ ശക്തമായ പ്രതിഷേധം ഞാന്‍ രേഖപ്പെടുത്തുന്നു.ഇനി എവിടെയൊക്കെ പിടിച്ചു നെക്കിയാലാണ് പഴയ മാറാപ്പുകള്‍ കിട്ടുക എന്നെത് ഒരു ഗവേഷണം തന്നെ നടത്തേണ്ട വിഷയം ആയി മാറിയിരിക്കുകയാണ്.ആയതിനാല്‍ ഈ പോസ്റ്റിന് തലയില്ലാതെ പോയാല്‍ അതിന്റെ ഏക ഉത്തരവാദി ബ്ലോഗര്‍ അമ്മാവനും അദ്ദേഹത്തിന്റെ ഗൂഗിള്‍ അമ്മച്ചിയും മാത്രമായിരിക്കും എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.

കൂടാതെ ഒന്നര മാസം ഒളിവില്‍ കഴിഞ്ഞിട്ടും എന്നെ പിടിക്കാനോ അന്വേഷണ ഉദ്യോഗസ്തരുടെ മുമ്പാകെ ഹാജരാക്കാനോ സാധിക്കാത്ത ബൂലോകപോലീസിന്റെ കെടുകാര്യസ്തതയും(സ്പെല്ലിംഗ് മിസ്റ്റേക്ക്?) ഇവിടെ തുറന്ന് കാട്ടാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.സുനാമി കണക്കെ പോസ്റ്റുകള്‍ വന്നേക്കാം , ഭയപ്പെടരുത് എന്ന ഭീഷണിയോടെ തല്‍ക്കാലം ഞാന്‍ നിര്‍ത്തട്ടെ.