ഈ ഒരു മാസക്കാലത്തിനിടക്ക് ഞാന്‍ പോലും അറിയാതെ ഡാഷ് ബോഡിന്റെ കെട്ടും മട്ടും മാറ്റി ആളെ മക്കാറാക്കിയ ബ്ലോഗര്‍ അമ്മാവന്റെ തോന്ന്യാസത്തില്‍ എന്റെ ശക്തമായ പ്രതിഷേധം ഞാന്‍ രേഖപ്പെടുത്തുന്നു.ഇനി എവിടെയൊക്കെ പിടിച്ചു നെക്കിയാലാണ് പഴയ മാറാപ്പുകള്‍ കിട്ടുക എന്നെത് ഒരു ഗവേഷണം തന്നെ നടത്തേണ്ട വിഷയം ആയി മാറിയിരിക്കുകയാണ്.ആയതിനാല്‍ ഈ പോസ്റ്റിന് തലയില്ലാതെ പോയാല്‍ അതിന്റെ ഏക ഉത്തരവാദി ബ്ലോഗര്‍ അമ്മാവനും അദ്ദേഹത്തിന്റെ ഗൂഗിള്‍ അമ്മച്ചിയും മാത്രമായിരിക്കും എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.
കൂടാതെ ഒന്നര മാസം ഒളിവില്‍ കഴിഞ്ഞിട്ടും എന്നെ പിടിക്കാനോ അന്വേഷണ ഉദ്യോഗസ്തരുടെ മുമ്പാകെ ഹാജരാക്കാനോ സാധിക്കാത്ത ബൂലോകപോലീസിന്റെ കെടുകാര്യസ്തതയും(സ്പെല്ലിംഗ് മിസ്റ്റേക്ക്?) ഇവിടെ തുറന്ന് കാട്ടാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.സുനാമി കണക്കെ പോസ്റ്റുകള്‍ വന്നേക്കാം , ഭയപ്പെടരുത് എന്ന ഭീഷണിയോടെ തല്ക്കാലം ഞാന്‍ നിര്‍ത്തട്ടെ.
8 comments:
സുന്ദരമായി ടൈപ് ചെയ്ത ഇതിന്റെ കോലം കണ്ടോ ?
ശര്യാ മാഷെ.....
ആശംസകള്‍
അപ്പോ ഇനി ഒരു സുനാമി പ്രതീക്ഷിക്കാം അല്ലേ?
വരട്ടെ സുനാമികൾ
സുനാമി ഞങ്ങൾക്ക് പുല്ലാണ്
Waiting for Tsunami :D :D
ഞാനും ഒരു സുനാമിക്കായി കാത്തിരിക്കുന്നു....!!!!!
:)))
Post a Comment
നന്ദി....വീണ്ടും വരിക