വ്യായാമം ചെയ്യാൻ പലരും എന്നെ ഉപദേശിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. രാവിലെ ‘ലാസ്റ്റ് ബസ്’ പിടിക്കാനുള്ള ഓട്ടവും വൈകിട്ട് ‘ഫസ്റ്റ് ബസ്’ പിടിക്കാനുള്ള ഓട്ടവും പിന്നെ കോളെജിലെ ഒന്നാം നില മുതൽ നാലാം നില വരെ മിക്ക ദിവസങ്ങളിലും നടന്ന് കയറേണ്ട ഗതിയും ഉള്ളതിനാൽ, ജീവിതത്തിൽ ഇനിയും വ്യായാമം വേണോ വേണ്ടേ എന്ന് തീരുമാനമെടുക്കാൻ ഒരു മൂന്നാം അമ്പയർക്ക് വിടേണ്ട യാതൊരു ആവശ്യവുമില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
പക്ഷെ എന്നും എന്റെ കൂടെയുള്ള പള്ള ചാടിപ്പോയി എന്ന് പലരും പറഞ്ഞപ്പോഴാണ് ഞാനും ഒന്ന് ശ്രദ്ധിച്ചത്. കിട്ടിയ ഫുഡ് മുഴുവൻ അടിച്ച് കയറ്റി പള്ള ഏലിയാസ് വയറ് ഒറിജിനൽ ‘ഫുഡ്ബാൾ’ ആയി മാറിയിരിക്കുന്നു. നിവർന്ന് നിന്നാൽ കാലിന്റെ പെരുവിരലറ്റം കണ്ടിരുന്ന കാലം കഴിഞ്ഞു എന്ന് മാത്രമല്ല ഒരടി ദൂരത്ത് നിൽക്കുന്നവന്റെ പെരുവിരലറ്റവും എന്റെ പള്ള മറക്കാൻ തുടങ്ങിയിരിക്കുന്നു ! അങ്ങനെ പള്ളഗ്രഹണം കുറക്കാനായി ഞാനും ഒരു പ്രഭാത സവാരി ആരംഭിച്ചു.
സുബഹി നമസ്കാരം കഴിഞ്ഞാണ് എന്റെ നടത്തം ആരംഭിക്കുന്നത്. മഴ കലിതുള്ളി പെയ്യുന്നതിന്റെ മുമ്പ് വരെ വീടിനെ 15 തവണ വലം വയ്ക്കലില്‍ ഒതുങ്ങുന്നതായിരുന്നു എന്റെ വ്യായാമം. മുറ്റം വഴുതാന്‍ തുടങ്ങിയതോടെ വ്യായാമം ആരോഗ്യത്തിന് ഹാനികരമാണെന്ന് ലോകത്താദ്യമായി ഞാന്‍ പ്രഖ്യാപിച്ചു. ഉടന്‍ പ്രാബല്യത്തോടെ അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തതോടെ ഭാര്യക്ക് എന്നോട് അസൂയയായി. കാരണം ആ സമയം കൂടി എന്റെ ഉറക്കത്തിന്റെ ടൈംടേബിളിലേക്ക് കയറി.
അങ്ങനെ ജീവിതം സുന്ദരമായി മുന്നേറുമ്പോഴാണ് ചുമ്മാ ഒരു ജലദോഷം മൂക്കില്‍ കയറിയത്. മൂക്കില്‍ കയറിയ ജലദോഷത്തെ ചുമയായി പ്രമോഷന്‍ കൊടുത്തിട്ടേ സാധാരണ ഞാന്‍ വിടാറുള്ളൂ. പക്ഷേ ഇത്തവണ എല്ലാവരുടെയും പല കണക്ക് കൂട്ടലുകളും തെറ്റിയ പോലെ എനിക്കും ചെറിയ ഒരു തെറ്റ് പറ്റി. അവസരം മുതലെടുത്ത് ചുമ അതിര് കടന്നപ്പോള്‍ ഡോക്ടര്‍ എന്റെ കയ്യിന്റെ പെരുവിരലില്‍ ഒരു സാധനം ഫിറ്റ് ചെയ്തു. ഒറ്റ നോട്ടത്തില്‍ അയലില്‍ (അശ എന്ന് ചിലര്‍ പറയും) ഷഡ്ഡി ഉണക്കാനിടുമ്പോള്‍ ഇടുന്ന ക്ലിപ് പോലെ ഒരു സാധനം. ഒരു ഡിജിറ്റല്‍ ഡിസ്‌പ്ലേ കൂടി ഉണ്ടെന്ന് മാത്രം.
അങ്ങനെ ആ കുന്ത്രാണ്ടത്തില്‍ നോക്കി ലാക്കട്ടറുടെ പ്രഖ്യാപനം വന്നു. രക്തത്തില്‍ ഫ്രീ ഓക്സിജന്‍ അളവ് കുറഞ്ഞിരിക്കുന്നു എന്ന്. ഇത്രയും കാലം മരങ്ങള്‍ ഫ്രീ ആയി തന്ന ഓക്സിജന്‍ തന്നെയാണ് ഞാന്‍ ശ്വസിച്ചത് എന്ന് പറഞ്ഞ് നോക്കിയെങ്കിലും എന്റെ ജൂനിയറായി സ്കൂളില്‍ പഠിച്ച ഡോക്ടര്‍ സമ്മതിച്ചില്ല. വീടിനെ ത്വവാഫ് ചെയ്യുന്നത് ഒരു വ്യായാമം അല്ല എന്നും ഒരു മണിക്കൂറെങ്കിലും കവാത്ത് ചെയ്യണമെന്നും അന്തിമ വിധിയായി (സത്യമായിട്ടും സ്കൂള്‍ കാലത്ത് അവനെ ഞാന്‍ പിച്ചുകയോ നുള്ളുകയോ കുത്തുകയോ ഒന്നും ചെയ്തിട്ടില്ല...എന്നിട്ടും എനിക്ക് ഇത് വിധിച്ച അവനെ എന്നും രോഗികളെക്കൊണ്ട് എടങ്ങേറാക്കണേ....).
ഏതായാലും വിധിക്ക് സ്വന്തം ജാമ്യത്തില്‍ താല്‍ക്കാലിക സ്റ്റേ വാങ്ങി നാല് മാസത്തോളം ഞാന്‍ പിന്നെയും ആര്‍മാദിച്ചു. ഒരു സുപ്രഭാതത്തില്‍ സ്വന്തം ജാമ്യം നിര്‍ത്തലാക്കി ഇപ്പോള്‍ ദിവസവും ഞാന്‍ അര മണിക്കൂര്‍ പ്രഭാത സവാരി നടത്തുന്നു....ഈ മഞ്ഞുംകൊണ്ട് രാവിലെ ഇങ്ങനെ നടക്കാന്‍ അല്ലെങ്കിലും നല്ല രസാ കാലമാടന്‍ ഡോക്റ്ററേ....

ഈ മഞ്ഞുംകൊണ്ട് രാവിലെ ഇങ്ങനെ നടക്കാന്‍ അല്ലെങ്കിലും നല്ല രസാ കാലമാടന്‍ ഡോക്റ്ററേ....
ReplyDeleteസകരമായി എഴുതി. സുഹൃത്തായ ഡോക്റ്ററേ കാലമാടൻ എന്ന് വിളിച്ചതിനുള്ള പണി അടുത്ത പോക്കിന് ഡോക്ടർ തന്നോളും.
ReplyDeleteഇഷ്ടായി. ആശംസകൾ
ആദി... പിന്നിം പോയി ... ആ കഥ ഒരവസരം വരുമ്പോ പറയാം.
ReplyDeleteവയറ് ഒരു പ്രശ്നം തന്നെയാണ്. ഭക്ഷണം നിയന്ത്രിച്ചിട്ട് ഒരു കാര്യവുമില്ലന്ന് േതേ >ന്നുന്നു.
ReplyDeleteഎന്റെ സുഹൃത്തുക്കൾ രാവിെലെ 5.30 ന് നടക്കാൻ പോയിരുന്നു. കടവന്ത്രയടുത്ത് Volga ബാർ 6 മണിക്ക് മുമ്പ് തുറന്നിരുന്നതു് ഇതുപോലെ നടന്ന് ക്ഷീണതരായി വിയർപ്പിൽ കുളിച്ച് വന്നിരുന്നവരുടെ ദാഹമകറ്റാൻ േവേണ്ടി ആയിരുന്നു എെന്നെ)രു കുപ്രചരണം ഉണ്ടായിരുന്നു. പക്ഷേ 6.10 ന് തുറക്കുന്ന കലൂെരെ ഒരു ബാറിലും രാവിെലെ ദാഹശമിനി കിട്ടിയിരുന്നു എെന്നെ)രു ജനസംസാരമുണ്ട്
സ്റ്റെപ്പ് കയറും, ബസ്സ് സ്റ്റോപ്പിലേക്ക് നടക്കും എന്നൊക്കെ ഞാനും പറയുന്നതാണ്... ഇനി??
ReplyDeleteഉദയപ്രഭാ...വ്യായാമം കഴിഞ്ഞ് ഈ ദാഹശമനി കൂടി അടിച്ചാൽ...ഹ ഹ ഹാ...
ReplyDeleteമുബീ...പക്ഷെ ഞാൻ, പറഞ്ഞത് പ്രാവർത്തികമാക്കി എന്ന് മാത്രം !
രോഗമൊന്നുമില്ലെങ്കിലും ഇത്തരം
ReplyDeleteപ്രഭാതത്തിലുള്ള കവാത്തുകൾ തരുന്ന
ഉന്മേഷം ആയുസ് പോലും കൂട്ടി തരും കേട്ടോ ഭായ്
മുരളിയേട്ടാ...അതുകൊണ്ട് തന്നെ കവാത്ത് തുടരുന്നു
ReplyDeleteപൊതുപ്രവർത്തനത്തിൽ(ലൈബ്രറി,സ്ക്കൂൾ)സജീവമായതിനാൽ,നടത്തത്തിനുക്കുറവില്ല!!
ReplyDeleteആശംസകൾ മാഷേ
തങ്കപ്പേട്ടാ...സജീവമായി നിലനിൽക്കാൻ ദൈവം സഹായിക്കട്ടെ.
ReplyDelete