Pages

Wednesday, March 18, 2020

എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്...

രാപ്പാടിതൻ ....
പാട്ടിൻ കല്ലോലിനിക്ക് , സിദ്ധാർത്ഥൻ എന്ന ഞാൻ -

               ഒരു നല്ല കോട്ടയംകാരനോട് കെട്ട്യോളാ‍ണ് എന്റെ മാലാഖ എന്ന് ദൈവം സാക്ഷിയായി തീരുമാനമാക്കിയത് മാർച്ച് രണ്ടാം വ്യാഴത്തിലോ അതോ ജൂണിലോ ? എന്നായാലും ഈ പുലിവാൽ കല്യാണം, ഒരു അഡാർ ലൌവിൽ തുടങ്ങി ഒരു യമണ്ടൻ പ്രേമകഥയായി ഒന്നൊന്നര പ്രണയ കഥയും ആയത് ബൂലോകത്തും ഭൂലോകത്തും വൈറസ് പോലെ പടർത്തിയ പ്രതി പൂവൻ കോഴി തന്നെ.

            Old is Gold എന്നാണല്ലോ ? ഓർമ്മയുണ്ടോ.... ആ പഴയ കളിക്കൂട്ടുകാരെ ?സൂത്രക്കാരൻ അള്ളു രാമേന്ദ്രൻ ഇവിടെ ഈ നഗരത്തിൽ തന്നെയുണ്ട്. പൊറിഞ്ചു മറിയം ജോസും അമ്പിളിയും വകതിരിവ് വന്ന ഗ്രാമവാസീസ് ആയി മാറിപ്പോയി. തൊട്ടപ്പന്റെ തമാശയും ഗാന ഗന്ധർവ്വന്റെ ഗസലും ഓർമ്മയിൽ ഒരു ശിശിരമായി ഇപ്പോഴും തുടരുന്നില്ലേ? അന്നത്തെ പത്താം ക്ലാസിലെ പ്രണയം നീ ഓർക്കുന്നോ ? ആ Love Action Drama എത്ര മനോഹരമായിരുന്നു അല്ലേ ? പ്രണയ മീനുകളുടെ കടൽ താണ്ടി ഒരു ഞായറാഴ്ച നീയും ഞാനും വിജയ് സൂപ്പറും പൌർണ്ണമിയും ആയത് ചില കൊസ്രാക്കൊള്ളികൾ കുട്ടിമാമയോട് പറഞ്ഞത് ചില ന്യൂജെൻ നാട്ടു വിശേഷങ്ങൾ മാത്രമായി തീർന്നു.

             സത്യം പറഞ്ഞാ വിശ്വസിക്കുമോ ? തണ്ണീർ മത്തൻ ദിനങ്ങൾ കഴിഞ്ഞ് തങ്കഭസ്മക്കുറിയിട്ട മണവാട്ടിയായി ആദ്യരാത്രിയിലേക്ക് പ്രവേശിക്കുമ്പോൾ നിനക്ക് ഭയം ഉണ്ടായിരുന്നില്ലേ? ആ കുമ്പളങ്ങി നൈറ്റ്സ് ശുഭരാത്രിയായി തീർന്നു അല്ലേ? എന്നോട് പറ I Love You എന്ന് അന്ന് കണവൻ പറഞ്ഞത് ഇന്ന് An International Local Story ആണ്.

             ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും ജെല്ലിക്കെട്ട് തുടരുന്നത് വല്ലാത്തൊരു വികൃതി തന്നെയാണല്ലേ ? തൃശൂർ പൂരം കാണുന്ന പോലെയാ ജനംമാമാങ്കം ആസ്വദിക്കുന്നത്. നിങ്ങൾ ക്യാമറാ നിരീക്ഷണത്തിലാണ് എന്നതിനാൽ ഒരു കരീബിയൻ ഉഡായിപ്പും  അവിടെ നടക്കില്ല എന്ന് സമാധാനിക്കാം.

            പിന്നെ ഒരു വട്ടമേശ സമ്മേളനം വിളിച്ച് പറയേണ്ട കടത്തനാടൻ കഥ ഒരു ദേശ വിശേഷമായി ഉണ്ട്. നല്ല വിശേഷം തന്നെയാണ്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ നിന്ന് ഒരു കലിപ്പ് രോഗം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. 41 ദിവസമായി തുടങ്ങീട്ട്. പലരും പവനായി ശവമായി.

            കാലം പറഞ്ഞത് പലതും യവനികക്ക് പിന്നിലൊളിച്ചു. അന്നത്തെ ത്രീ ഇഡിയറ്റ്സ് ഉണ്ടായിരുന്നല്ലോ ? ജാക്ക് ഡാനിയേൽ , മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള , പട്ടാഭിരാമൻ - മൂവരും എടക്കാട് ബറ്റാലിയൻ 06 ൽ കയറി. പിന്നെ മേരാ നാം ഷാജി എന്ന് പറഞ്ഞ് നടന്നിരുന്ന അവൻ ഇപ്പോൾ ആൻഡ്രോയിഡ് കുഞ്ഞപ്പനാ.

           നാട്ടിൽ നീർമാതളം പൂത്തകാലം കഴിഞ്ഞ് മൂന്നാം പ്രളയവും കഴിഞ്ഞല്ലേ? ലോനപ്പന്റെ മാമോദീസക്ക് നീ പോയിരുന്നോ? മാർക്കോണി മത്തായിയും ജിമ്മി ഈ വീടിന്റെ ഐശ്വര്യ  യും വരാംന്ന് പറഞ്ഞിരുന്നല്ലോ?

            പിന്നെ അനിയൻ‌കുഞ്ഞ് തന്നാലായത് എന്ത് പറയുന്നു ? അവന്റെ ഫാൻസിഡ്രെസ് ഫൈനൽ‌സ് കഴിഞ്ഞോ? മൂത്തോൻ ഡ്രൈവിംഗ് ലൈസൻസ് എടുത്തോ?പൂവള്ളിയും കുഞ്ഞാടും ഒക്കെ ഇപ്പോഴുമുണ്ടോ?നിന്റെ കോട്ടയം കുഞ്ഞച്ചനോട് ഈ ഒടിയന്റെ അന്വേഷണം പറയണം ട്ടോ.

            സ്വപ്നരാജ്യത്തിൽ ഒരു നക്ഷത്രമുള്ള ആകാശം നോക്കി ഉയരങ്ങൾ കിനാവ് കണ്ട് മൌനാക്ഷരങ്ങൾ തുന്നുമ്പോൾ പണ്ട് വലിയ പെരുന്നാളിന് കുഞ്ഞിരാമന്റെ കുപ്പായമിട്ട് ചിൽഡ്രൻസ് പാർക്കിൽ പോയതും ഓർമ്മകളുണ്ടായിരിക്കണം.

            എന്റെ കൈയ്യക്ഷരം ഹൃദ്യം ആയോ ?

                                         
സസ്നേഹം
സുഡാനി ഫ്രം നൈജീരിയ
മുത്താരം കുന്ന് പി.ഒ

18 comments:

  1. ആ അനോണി സനോണി ആയതിനാല്‍ കത്ത് എല്ലാവര്‍ക്കും വായിക്കാനായി പ്രസിദ്ധീകരിക്കുന്നു.

    ReplyDelete
  2. എൻ്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സംബോധനയിൽ ഉള്ളം കുളിർത്തെങ്കിലും എഴുത്തിൻ്റെ വർണ്ണരാജി എൻ്റെ കണ്ണിനെ കഴപ്പിക്കുകയും ചിന്തയെ കുഴപ്പിക്കുകയും ചെയ്തു.
    ആശംസകൾ മാഷേ

    ReplyDelete
  3. തങ്കപ്പേ ട്ടാ... ആ ഇളം നീല കണ്ണിനെ കഴപ്പിക്കുന്നുണ്ടല്ലേ? പേരുകൾ തിരിച്ചറിയാനാ നിറം നൽകിയത്. കണ്ണിനെ കുഴക്കാത്ത നിറം കിട്ടുമോന്ന് നോക്കട്ടെ..

    ReplyDelete
  4. കണ്ണിനെ കഴപ്പിക്കുന്ന നിറം മാറ്റിയിട്ടുണ്ട്.100 സിനിമാപേരുകളിൽ 90 എണ്ണവും 2019 ലേതാണ്.100ൽ ഞാൻ കണ്ടത് രണ്ടേ രണ്ടെണ്ണം മാത്രം!

    ReplyDelete
  5. സിനിമാപ്പേരുകൾ കോർത്തിണക്കിയെഴുതുന്നതും ഒരു creativity ആണ്.തീരെ വശമില്ലാത്ത വിദ്യയും 😊 ആശംസകൾ.

    ReplyDelete
  6. അൽമിത്ര...വശമാക്കാൻ വലിയ പാടൊന്നും ഇല്ല. ഒരു കത്തെഴുതുക. കുറെ സിനിമാ പേരുകൾ മറ്റൊരു കടലാസിലും.എന്നിട്ട് കത്തിലെ ഓരോ വാക്കിനും സൂട്ടായത് അങ്ങ് മാറ്റി കൊടുക്കുക.ഞാൻ ചെയ്തത് ഡയരക്ട് എഴുത്തായിരുന്നു ( മുൻ പരിചയം ഉള്ളതിനാൽ)

    ReplyDelete
  7. ആ സംബോധന എന്റെയും ഉള്ളം കുളിർപ്പിച്ചു. അനോണി ആയി ആണെങ്കിലും ഈ കത്ത് എന്നെ ഒത്തിരി സന്തോഷിപ്പിച്ച ഒന്നാണ്. അതിലെ ക്രീയേറ്റിവിറ്റി തന്നെയാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം അതിനു പിന്നിലെ കുസൃതി.
    എന്തായാലും നേരിട്ട് കൈപ്പറ്റാന് ഉള്ള ഭാഗ്യം ഉണ്ടായില്ല.

    പേരിന്റെ വാലായ കെട്ട്യോന്റെ പേര് വെട്ടി എന്റെ അഡ്രസ് കൊടുത്തവരോട് ക്ഷമിക്കാൻ പറ്റില്ല .

    NB: ആ പാതകം ചെയ്തത് ആ പേരിന്റെ ഉടമ തന്നെയാണ് എന്ന് ഞാൻ സംശയിക്കുന്നു. കാരണം അതിൽ വേറാർക്കും അറിയാത്ത എന്റെ ഒരു ഫോൺ നമ്പറും ഉണ്ട് . ������������

    ReplyDelete
  8. സൂപ്പർ എഴുത്ത് ചേട്ടാ. തകർത്തു

    ReplyDelete
  9. ഇത്തരം ഒരു പോസ്റ്റ് ഇടാൻ വളരെയധികം സാങ്കേതികമായ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരും..അത് മനസ്സിലാക്കുന്നു..

    ReplyDelete
  10. കല്ലോലിനി...ഹെഡിംഗ് എന്തിടണം എന്ന് ആലോചിച്ചപ്പോൾ ഒരു സിനിമാ പേര് തന്നെയാകണം എന്ന് തീരുമാനിച്ചു.മനസ്സിൽ വന്നത് ‘സസ്നേഹം’ എന്നായിരുന്നു.അത് കത്തിൽ ഉപയോഗിച്ചതിനാൽ അടുത്ത പേര് വന്നത് എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്നായി...അതങ്ങ കാച്ചി.
    കത്ത് കിട്ടാതായതിന്റെ പ്രതി പൂവൻ കോഴി തന്നെ !!

    ReplyDelete
  11. പ്രവാഹിനി...നന്ദി.തെറ്റിയ പേര് എഡിറ്റിംഗ് നടത്തിയിട്ടുണ്ട്.

    മുഹമ്മെദ്ക്കാ...ഡബിൾ ക്വാട്ടിൽ ആയിരുന്നു കത്തിൽ എഴുതിയത്.അവിടെ രണ്ടും മൂന്നും കളരിൽ എഴുതുന്നത് അപ്രായോഗികമായിരുന്നു. ഇവിടെ സെലെക്റ്റ് ചെയ്ത് കളർ മാറ്റണം എന്ന് മാത്രം.മൊത്തം നീലയാക്കി സിനിമയുടെ പേരല്ലാത്തത് കറുപ്പിച്ചാൽ മതി എന്ന് തോന്നിയിരുന്നു!

    ReplyDelete
  12. കത്തെഴുത്തിങ്ങനെ പല വിധത്തിൽ പടരുകയാണല്ലാ.. സന്തോഷം. ചെറുപ്പത്തിൽ എവിടെ നിന്നോ കിട്ടിയ സിനിമാ പേര് കത്ത് വായിച്ചിട്ടുണ്ട്. ഇത്രേം വലിപ്പത്തിലും ഇവിടെ പലരും ഇങ്ങനെ എഴുതികണ്ടതിൽ അത്ഭുതം.

    പുതുപ്പടങ്ങളുടെ പേരാണ് എന്നതാണ് മാഷുടെ കത്തിലെ ഹൈെ പ്രകാശം.

    ന്നാലും.. മുത്താരംകുന്ന് തപാലാപ്പീസിൽ നല്ല തിരക്കായിരിക്കുമല്ലോ..

    ReplyDelete
  13. സിനിമാപേരുകളും അതിലെ കഥാപാത്രങ്ങളും 
    തിങ്ങി നിറഞ്ഞ ഒരു പ്രണയ ലേഖനമായി മാറിയ കത്ത്   

    ReplyDelete
  14. അങ്ങനെ അനോണി ആന്റണി ചേട്ടൻ മറ നീക്കി പുറത്തു വന്നു. കത്ത് അടിപൊളി .

    ReplyDelete
  15. സമാന്തരാ...മുത്താരംകുന്ന് തപാലാപ്പീസ് ഇപ്പോ ഉണ്ടോ എന്നറിയില്ല.സിനിമാപേര് കത്തിന്റെ പേറ്റന്റ് ഞാന്‍ എടുക്കണം എന്ന് കരുതിയിക്കുമ്പളാ മുമ്പ് വായിച്ചത് പറഞ്ഞത്. മുമ്പും ഞാന്‍ തന്നെ എഴുതീട്ടുണ്ട്.പക്ഷെ ബൂലോകത്ത് പബ്ലിഷ് ചെയ്തതായി ഓര്‍ക്കുന്നില്ല.

    ReplyDelete
  16. മുരളിയേട്ടാ...പ്രണയലേഖനമായി എന്നോ? സുധി കേള്‍ക്കണ്ട !!!

    ഗീതാജി...എല്ലാവരും അറിഞ്ഞ സ്ഥിതിക്ക് ഇനിയും ആന്റണി ആവണ്ട എന്ന് കരുതി.പിന്നെ എനിക്ക് ആദ്യം തന്ന പേര് നിങ്ങളുടേതായിരുന്നു.എങ്ങോട്ടോ യാത്ര പോകുകയാണെന്ന് പറഞ്ഞതിനാല്‍ ആളെ മാറ്റിയതാ.അങ്ങനെ കല്ലോലിനിക്കും രാജിനും ഫിലിപ്പിനും ആയി എന്റെ കത്തുകള്‍.

    ReplyDelete
  17. പുത്തൻ സിനിമാപ്പേരുകൾ കോർത്തിണക്കിയ ഈ കത്ത് രസിച്ചു വായിച്ചു. നല്ലോണം എഫർട് എടുത്തതിന്റെ ഫലം കാണാനുണ്ട്. ആശംസകൾ.

    ReplyDelete
  18. കൊച്ചു ഗോവിന്ദാ...ഒന്നൊന്നര മണിക്കൂറിന്റെ എഫര്‍ട്ട് ഉണ്ടായിരുന്നു.

    ReplyDelete

നന്ദി....വീണ്ടും വരിക