Pages

Sunday, March 22, 2020

വനദിനത്തില്‍ ഒരു തൈ നടല്‍

              2020ലെ ലോകവന ദിനം കടന്നു വന്നത് ലോകം മുഴുവന്‍ കൊറോണയുടെ ഭീതിയില്‍ നില്‍ക്കുമ്പോഴാണ്. “വനങ്ങളും ജൈവ വൈവിധ്യവും“ എന്നതായിരുന്നു ഈ വര്‍ഷത്തെ മുഖ്യ പ്രമേയം.
              കൃത്യം മൂന്ന് ദിവസം മുമ്പായിരുന്നു എന്റെ രണ്ടാമത്തെയും മൂന്നാമത്തെയും മക്കളുടെ ജന്മദിനം. കഴിഞ്ഞ വര്‍ഷം രണ്ട് കദളി വാഴത്തൈകള്‍ വയ്ക്കലായിരുന്നു ജന്മദിന പരിപാടി. ഇത്തവണ വീണ്ടും വൃക്ഷത്തൈ തന്നെയാക്കി.
               വീട്ടിലെ വൃക്ഷ വൈവിധ്യം ( ഒപ്പം ജൈവ വൈവിധ്യവും) വര്‍ദ്ധിപ്പിക്കുക എന്ന സ്ഥിരം പരിപാടിയുടെ ഭാഗമായി ഇത്തവണ നട്ടത് മൂന്ന് വര്‍ഷം കൊണ്ട് കായ്ക്കും എന്ന് പറയപ്പെടുന്ന പ്ലാവിന്‍ തൈ ആണ്. എന്റെ മുറ്റത്ത് സ്ഥലം ഇല്ലാത്തതിനാലും മകന്റെ നാലാംജന്മദിനത്തില്‍ വച്ച ഒരു വിയറ്റ്നാം ഏര്‍ളി പ്ലാവിന്‍ തൈ ഇതേ പറമ്പില്‍ വളര്‍ന്ന് വരുന്നതിനാലും ചേച്ചിയുടെ പറമ്പിലാണ് ഇത്തവണ തൈ വച്ചത്. കൃഷിത്തോട്ടം ഗ്രൂപ് (KTG) എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ മലപ്പുറം മീറ്റില്‍ നിന്നു കിട്ടിയതായിരുന്നു തൈ.
                മക്കള്‍ക്ക് പുറമെ കൃഷിയെ ഏറെ സ്നേഹിക്കുന്ന 78കാരിയായ എന്റെ പ്രിയപ്പെട്ട ഉമ്മയും തൈ നടാന്‍ ആവേശപൂര്‍വ്വം മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ഇനി ഓരോ ദിവസവും ഞങ്ങള്‍ക്ക് ആവേശത്തിന്റേതും പ്രതീക്ഷയുടേതുമാണ്. തൈയില്‍ ആദ്യത്തെ പുതുനാമ്പ് വരുന്നതും ആദ്യത്തെ കായ പിടിക്കുന്നതും എല്ലാം മക്കളുടെ ജീവിതത്തിലും പ്രകൃതി സ്നേഹം ഊട്ടിയുറപ്പിക്കും എന്ന് തീര്‍ച്ച. 
                ലുഅ മോള്‍ക്ക് 16 വയസ്സും ലൂന മോള്‍ക്ക് 10 വയസ്സും തികഞ്ഞു. പതിവ് പോലെ ചിത്രങ്ങള്‍ എല്ലാം പകര്‍ത്തിയത് രണ്ട് പേരുടെയും മുമ്പെ ഭൂമിയില്‍ കാലുകുത്തിയ ലുലു മോളും. ഈ മാതൃക ഇഷ്ടമായെങ്കില്‍ പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു.

9 comments:

  1. ഇനി ഓരോ ദിവസവും ഞങ്ങള്‍ക്ക് ആവേശത്തിന്റേതും പ്രതീക്ഷയുടേതുമാണ്. തൈയില്‍ ആദ്യത്തെ പുതുനാമ്പ് വരുന്നതും ആദ്യത്തെ കായ പിടിക്കുന്നതും എല്ലാം മക്കളുടെ ജീവിതത്തിലും പ്രകൃതി സ്നേഹം ഊട്ടിയുറപ്പിക്കും എന്ന് തീര്‍ച്ച.

    ReplyDelete
  2. കുടുംബമൊന്നിച്ചുച്ചെയ്യുന്ന വൃക്ഷത്തൈനടൽ മാതൃകാപരം!
    ഇനി ജൂൺ 5 നും വേണമല്ലോ.....
    ആശംസകൾ മാഷേ

    ReplyDelete
  3. തങ്കപ്പേ ട്ടാ... ഏപ്രിലിൽ മകൻ്റെത് ഇനിയും വരുന്നു.

    ReplyDelete
  4. നല്ല മാതൃക.. അഭിനന്ദനങ്ങൾ 🤩😍🥰

    ReplyDelete
  5. ഉട്ടോപ്യാ...അടുത്ത ജന്മദിനത്തില്‍ നടുമല്ലോ അല്ലേ?

    ReplyDelete
  6. മരങ്ങളെ സ്നേഹിക്കുന്ന മനുഷ്യരാൽ ഭൂമി പച്ചപിടിക്കട്ടെ...

    ReplyDelete

നന്ദി....വീണ്ടും വരിക