വളരെക്കാലമായി കേട്ട് കൊണ്ടിരിക്കുന്ന ഒരു വാക്കാണ് മൈക്രോഗ്രീൻ. മൈക്രോസ്കോപ്പ്, മൈക്രോ മീറ്റർ എന്നൊക്കെ പഠന കാലത്ത് പരിചയപ്പെട്ട മൈക്രോകളാണ്. ഇത് ആ കുടുംബത്തിൽപ്പെട്ടതല്ല എന്ന് എനിക്ക് ധാരണയുണ്ടായിരുന്നു. കാരണം കൃഷി ഗ്രൂപ്പിലാണ് ഇവൻ സംസാരവിഷയമായിക്കൊണ്ടിരുന്നത്.
മൈക്രാഗ്രീനിനെപ്പറ്റിയുള്ള തള്ള് കൂടിക്കൂടി പച്ചക്കറിയിലെ താരം എന്നൊക്കെ പറയാൻ തുടങ്ങിയപ്പോഴാണ് ഞാനും ആളെ ഒന്ന് പരിചയപ്പെടാം എന്ന് കരുതിയത്. അങ്ങനെ അവൻ്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെ വായിച്ചപ്പോൾ അത് അത്ര എളുപ്പമുള്ള പണി അല്ല എന്ന് മനസിലായി. ആ തിരിച്ചറിവാണ് അത് പുതിയൊരു രൂപത്തിൽ ചെയ്താലോ എന്നാരാശയം തോന്നിയത്.
പണ്ട് മുതലേ ചെറുപയർ വയ്ക്കാൻ അത് വെള്ളത്തിലിടുന്ന പതിവ് വീട്ടിലുണ്ട്. രാവിലെയാവുമ്പോഴേക്ക് കുതിർന്ന പയറിൻ്റെ ഒന്ന് രണ്ട് മണികൾ വെറുതെ തിന്നാൻ ഒരു രസാണ്. അതേ സാധനം രണ്ട് ബീജ പത്രവും തണ്ടും തളിരിലയും ആയി പ്രമോഷൻ ലഭിക്കുന്നതാണ് മൈക്രോ ഗ്രീൻ എന്ന് പറയുന്നത്. വേഷവും പേരും മാറുന്നതോടൊപ്പം ഇവൻ്റെ ഗുണങ്ങളിലും വൻ മാറ്റങ്ങളാണ് ഇതോടെ സംഭവിക്കുന്നത്.
സാധാരണ ഇലക്കറികളെക്കാൾ പത്തിരട്ടി പോഷക ഗുണം മുതൽ നിരവധി ഗുണങ്ങൾ വായിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ വളരെ എളുപ്പത്തിൽ ആദ്യം ചെറുപയറും പിന്നെ വൻപയറും ഉപയോഗിച്ച് ഞാനും വീട്ടിൽ മൈക്രോ ഗ്രീൻ ഉണ്ടാക്കി. തയ്യാറാക്കേണ്ട രീതി മുഴുവൻ ഈ വീഡിയോയിൽ ( Click here) ഉണ്ട്.
( കണ്ട് കഴിഞ്ഞാൽ ലൈക്ക്, ഷെയർ ,സബ്സ്കൈബ് എന്നീ കലാപരിപാടികൾ മറക്കണ്ട )
Microgreen is simple but powerful. ശ്രമിക്കു.. അഭിപ്രായം പറയു .

ReplyDeleteഏതോ ഗ്രൂപ്പിൽ നിന്ന് വായിച്ചറിഞ്ഞിരുന്നു. പയറും, ഉലുവയും, കടുകും പരീക്ഷിച്ചു. നല്ല ഗുണഫലം. എളുപ്പപ്പണിയും ...
ReplyDeleteആശംസകൾ മാഷേ
ഇത്രയും ഉണ്ടാക്കി കഴിഞ്ഞെങ്കി നിങ്ങ തന്നെയാ പുലി
Deleteകാണട്ടെ എന്ന് പറഞ്ഞിട്ട് പോകാൻ വീഡിയോ കാണുന്നില്ല..
ReplyDelete'വീഡിയോ ലിങ്ക് ആയിരുന്നു ഇട്ടത്. ഇപ്പാൾ click here ഇട്ടിട്ടുണ്ട്. ക്ലിക്കിയാൽ കാണാം - എൻ്റെ ആദ്യത്തെ വ്ലോഗ് , മകളുടെ ശബ്ദത്തിൽ
Deleteവളരെ പ്രയോജനപ്രദമായ ഒരു വിഷയം ഇത്രയും ചുരുക്കി പ്രതിപാതിച്ചതിൽ നിരാശയുണ്ട്. മൈക്രോ ഗ്രീൻ ഉണ്ടാക്കുന്നതും കൂടി ഒന്ന് വിശദീകരിക്കാമാ യിരുന്നു.. എന്തായാലും വീഡിയോ കാണട്ടെ...
ReplyDeleteവീഡിയോയിൽ ഇതിലും ലളിതമായി പറയുന്നത് കൊണ്ടാ എൻ്റെ അക്ഷരങ്ങൾ കുറച്ചത്
Deleteകൊള്ളാലൊ ഈ മൈക്രോ ഗ്രീൻ ..
ReplyDeleteനന്ദി... പറ്റുമെങ്കിൽ ഒന്ന് ശ്രമിക്കു...
Delete