എന്റെ മാതാപിതാക്കൾ അദ്ധ്യാപകരായിരുന്നു. ആ പാത പിന്തുടർന്ന് ഒരു അദ്ധ്യാപകൻ ആകുക എന്ന ആഗ്രഹത്തോടെ തന്നെയായിരുന്നു ഞാൻ ബി.എഡ് പഠനം ആരംഭിച്ചത്. പഠന കാലത്ത് തന്നെ ചില ട്യൂഷൻ സെന്ററുകളിൽ ക്ലാസെടുത്ത് കൊണ്ട് പരിചയ സമ്പത്ത് നേടുകയും ചെയ്തു.
ആഗ്രഹിച്ചതിന് വിപരീതമായി സർക്കാർ ജോലി ആദ്യം ലഭിച്ചത് മൃഗസംരക്ഷണ വകുപ്പിലായിരുന്നു. പിന്നീട് വിദ്യുച്ഛക്തി വകുപ്പിലേക്ക് മാറി. ഹൈസ്കൂൾ ടീച്ചറുടെയും ഹയർസെക്കണ്ടറി സ്കൂൾ ടീച്ചറുടെയും പി.എസ്.സി. ലിസ്റ്റിൽ വന്നെങ്കിലും നിയമനം കിട്ടിയില്ല. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി ജോലി കിട്ടിയതോടെ ആഗ്രഹിച്ച ജോലിയുടെ സഹോദര വകുപ്പിലെങ്കിലും എത്തിപ്പെട്ടു. ടെക്നിക്കൽ വിഭാഗത്തിലായതിനാൽ ഇവിടെയും ക്ലാസ്റ്റെടുക്കാനുള്ള അവസരം ലഭിച്ചില്ല.
നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ആയതോടെ നിരവധി ക്ലാസുകൾ എടുക്കാൻ അവസരം ലഭിച്ചു. പക്ഷെ, അവയെല്ലാം ഒരു സങ്കര ഗ്രൂപ്പിനായിരുന്നു. ഒന്നുകിൽ ഒരു കോളേജിലെ വിവിധ ബ്രാഞ്ചിൽ നിന്നുള്ളവർ അല്ലെങ്കിൽ വിവിധ കോളേജിൽ നിന്നുള്ളവർ ആയിരുന്നു ശ്രോതാക്കൾ . ഇക്കഴിഞ്ഞ ദിവസം എന്റെ ആ ആഗ്രഹവും നിറവേറി. പാലക്കാട് ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ലൈഫ് സ്കിൽ എന്ന പേപ്പറിന്റെ ആദ്യ മോഡ്യൂൾ ആരംഭിച്ചു കൊണ്ട് അമ്പതാം വയസ്സിൽ ഞാൻ വീണ്ടും അദ്ധ്യാപകനായി - അൽഹംദുലില്ലാഹ് .
സന്തോഷ ദിനം
ReplyDeleteCongratulations sir
ReplyDeleteDhruvakanth...Thank You
ReplyDelete