യാത്ര ഇതുവരെ (Click & Read)
താഴേക്കിറങ്ങുമ്പഴും ജയപാലൻ മാഷ് ഇടക്കിടെ ഏതാനും സ്റ്റെപ്പുകൾ മുകളിലോട്ട് തന്നെ കയറിപ്പോകുന്നത് ഞങ്ങൾ ശ്രദ്ധിച്ചു.
അമ്പത്
അടി ഉയരത്തില്‍ 300 ഏക്കര്‍ സ്ഥലത്ത് വിസ്തൃതമായി കിടക്കുന്ന കൂറ്റന്‍
പാറയായ ഭ്രാന്താചലം നാറാണത്ത് ഭ്രാന്തന്റെ പ്രധാന ആവാസകേന്ദ്രമായിരുന്നു
എന്നും പറയപ്പെടുന്നു.
ഇവിടെയുള്ള
കാഞ്ഞിരമരത്തില്‍ ഭ്രാന്തനെ കെട്ടിയിട്ടിരുന്നതായി പറയപ്പെടുന്നു. പാറയുടെ
കിഴക്കുഭാഗത്തായി വലിയ മൂന്ന് ഗുഹകളുണ്ട്. ഇവിടെ നാറാണത്ത് ഭ്രാന്തന്‍
തപസു ചെയ്തിരുന്നതായും വിശ്വാസമുണ്ട്. ഈ കൊടുംപാറക്കു മുകളില്‍ ഒരിക്കലും
വെള്ളം വറ്റാത്ത പത്തിലധികം കുഴികള്‍ കാണാം. പഞ്ചതീര്‍ഥം എന്ന്
അറിയപ്പെടുന്ന കുഴിയുടെ അടിയിലായി അഞ്ച് അറകളുണ്ട്.
Read more: https://www.deshabhimani.com/news/kerala/news-thrissurkerala-17-10-2016/596209
രായിരനെല്ലൂര്‍
മലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഭ്രാന്താചലം ക്ഷേത്രവും
പ്രസിദ്ധമാണ്. അമ്പത് അടി ഉയരത്തില്‍ 300 ഏക്കര്‍ സ്ഥലത്ത് വിസ്തൃതമായി
കിടക്കുന്ന കൂറ്റന്‍ പാറയായ ഭ്രാന്താചലം നാറാണത്ത് ഭ്രാന്തന്റെ പ്രധാന
ആവാസകേന്ദ്രമായിരുന്നു എന്നും പറയപ്പെടുന്നു.
ഇവിടെയുള്ള
കാഞ്ഞിരമരത്തില്‍ ഭ്രാന്തനെ കെട്ടിയിട്ടിരുന്നതായി പറയപ്പെടുന്നു. പാറയുടെ
കിഴക്കുഭാഗത്തായി വലിയ മൂന്ന് ഗുഹകളുണ്ട്. ഇവിടെ നാറാണത്ത് ഭ്രാന്തന്‍
തപസു ചെയ്തിരുന്നതായും വിശ്വാസമുണ്ട്. ഈ കൊടുംപാറക്കു മുകളില്‍ ഒരിക്കലും
വെള്ളം വറ്റാത്ത പത്തിലധികം കുഴികള്‍ കാണാം. പഞ്ചതീര്‍ഥം എന്ന്
അറിയപ്പെടുന്ന കുഴിയുടെ അടിയിലായി അഞ്ച് അറകളുണ്ട്.
Read more: https://www.deshabhimani.com/news/kerala/news-thrissurkerala-17-10-2016/59620താഴേക്കിറങ്ങുമ്പഴും ജയപാലൻ മാഷ് ഇടക്കിടെ ഏതാനും സ്റ്റെപ്പുകൾ മുകളിലോട്ട് തന്നെ കയറിപ്പോകുന്നത് ഞങ്ങൾ ശ്രദ്ധിച്ചു.
" സ്കൂളിലെ കണക്ക് ക്ലാസിൽ കൃത്യമായിട്ട് ഇരിക്കാത്തതിന്റെ കുഴപ്പമാ.." ഷൈൻ സാർ പറഞ്ഞു. ജയപാലൻ മാഷ് മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി.
"ഇനി മലയാളം ക്ലാസിൽ ഇരുന്നിരുന്നോ എന്ന് നോക്കട്ടെ.... ആ ബോർഡിലെ മൂന്നാമത്തെ വരി ഒന്ന് വായിക്കൂ..." താഴെ, സ്റ്റെപ്പുകൾ ആരംഭിക്കുന്നിടത്ത് സ്ഥാപിച്ച ബോർഡ് ചൂണ്ടി ഷൈൻ സാർ പറഞ്ഞു.
ജയപാലൻ മാഷ് കീശയിൽ നിന്ന് കണ്ണട എടുത്ത് വച്ച് ബോർഡിലേക്ക് നോക്കി. ഒരു ശ്രമം പോലും നടത്താതെ മാഷ് കീഴടങ്ങി.റഹീം മാഷും വായിക്കാൻ ശ്രമിച്ച് നാവ് കടിച്ചു. പെട്ടെന്ന് എന്റെ ഫോൺ റിംഗ് ചെയ്തതിനാൽ ഞാൻ തടിയൂരി.
"ആബിദേ... നിങ്ങൾ എവിടെ എത്തി..."
"ദേ...മല ഇറങ്ങിക്കഴിഞ്ഞു..."
" ങേ! ഇറങ്ങിയ തേ ഉള്ളോ ... ഇനി താഴെ എത്തണ്ടേ?"
" ദേ ... ഇപ്പോ എത്തും... ഞങ്ങൾ കാറിൽ കയറി..."
"ഭഗവാനാണ് ... കാറിൽ താഴെ കാത്ത് നിൽപ്പുണ്ട് ... "
'ഭഗവാൻ കാറിലും വരാൻ തുടങ്ങിയോ' ജയപാലൻ മാഷ് ആത്മഗതം ചെയ്തു.
"ആബിദേ ... എവിടെ എത്തി?" ഭഗവാൻ വീണ്ടും വിളിച്ചു.
"ദേ... താഴെ മെയിൻ റോഡിൽ എത്താറായി...''
"ങാ..കണ്ടു .. ബ്ലാക്ക് കാറല്ലേ... ഞാൻ തൊട്ട് മുന്നിലുണ്ട് ... വലത്തോട്ട് തിരിഞ്ഞ് എന്റെ പിന്നാലെ പോരൂ..."
നടുവട്ടം അങ്ങാടിയിൽ ഭഗവാൻ കാറ് സൈഡാക്കി. അതിന് പിന്നാലെ ഞങ്ങളും വണ്ടി ഒതുക്കി നിർത്തി. വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയ ഭഗവാനെ ഞാൻ ഹസ്തദാനം ചെയ്തു.
"മാഷേ... ഇതാണാ ഭഗവാൻ... ഭഗവൻദാസ് എന്നാണ് മുഴുവൻ പേര് ... " എല്ലാവർക്കുമായി ഞാൻ ഭഗവാനെ പരിചയപ്പെടുത്തി.
"ഇനി ഒരു ചായ കുടിച്ചിട്ട് നീങ്ങാം..." ഭഗവാൻ ഞങ്ങളെ ഒരു ചെറിയ മക്കാനിയിലേക്ക് ആനയിച്ചു.
"വേണ്ടതെന്തും കഴിക്കാം..." ചില്ലലമാരിയിൽ വിശ്രമിക്കുന്ന എണ്ണക്കടികളിലേക്ക് ചൂണ്ടി ഭഗവാൻ പറഞ്ഞു.
"എനിക്ക് രണ്ടു കായ ബജി , ഒരു ഉഴുന്ന് വടയും ... ചായ അൽപം മധുരം കുറച്ചതും.. ഭഗവാൻ പ്രസാദിച്ച് നിൽക്കല്ലേ.." ജയപാലൻ മാഷ് തന്റെ ഓർഡർ നൽകി.
"ഇനി നാറാണത്ത് ഭ്രാന്തനെ തളച്ചിട്ട കാഞ്ഞിര മരമുണ്ട്.." ഭഗവാൻ പറഞ്ഞ് തുടങ്ങി.
"ഓ... അത് ശരിയാ... യൂ ട്യൂബിൽ കണ്ടിരുന്നു. " ജയപാലൻ മാഷ് പറഞ്ഞു.
" നാറാണത്ത് ഭ്രാന്തൻ താമസിക്കാൻ ...."
" ഒരു ഗുഹ ഉണ്ടാക്കിയതും യൂ ട്യൂബിൽ പറഞ്ഞിരുന്നു..." രണ്ടാമത്തെ കായ ബജിയും വായിലേക്കിട്ട് ജയപാലൻ മാഷ് ഇടക്ക് കയറി പറഞ്ഞു.
"എങ്കിൽ ഇനി ബാക്കി കഥ നിങ്ങള് പറയ്..." റഹീം മാഷ് ജയപാലനോട് പറഞ്ഞു
" വേറെ ഒന്നും എനിക്കറിയില്ല.."
"എങ്കിൽ വാ... നമുക്ക് അതൊക്കെ ഒന്ന് കാണാം..."
എല്ലാവരും വീണ്ടും വണ്ടിയിൽ കയറി. കുറെ മുന്നോട്ട് പോയപ്പോൾ അകലെ കുന്നിൻ മുകളിൽ നാറാണത്ത് ഭ്രാന്തൻ നിൽക്കുന്നത് കണ്ടു.
" ആബിദേ...വലത്തോട്ട് നോക്ക് ... ഇത് വഴിയാണ് തുലാം ഒന്നിന് ഭക്തർ മല കയറുന്നത്.... നമുക്ക് മറ്റൊരു വഴിയേ പോകണം... വണ്ടി തിരിച്ച് വിടാം.." മുന്നിലെ കാറിൽ നിന്നും , പിന്നിലെ കാറിലിരിക്കുന്ന ഞങ്ങൾക്ക് ഭഗവാൻ നിർദ്ദേശങ്ങൾ തന്നു. അവൻ പറഞ്ഞതനുസരിച്ച് മറ്റൊരു വഴിയിലൂടെ സഞ്ചരിച്ച് ഞങ്ങൾ വലിയൊരു പാറയുടെ മുന്നിലെത്തി. വണ്ടി പാർക്ക് ചെയ്ത് ഞങ്ങളിറങ്ങി.
"ഇതിന്റെ മുകളിലാണ് ഭ്രാന്താചലം ടെമ്പിൾ " മുകളിലേക്ക് കയറിപ്പോകുന്ന പടികൾ കാണിച്ച് ഭഗവാൻ പറഞ്ഞു.
"ഞങ്ങൾക്ക് കയറാൻ പറ്റുമോ?"
"എല്ലാവർക്കും കയറാം... വരൂ... ഞാനും ഇവിടെ കയറിയിട്ട് വർഷങ്ങളായി.."
അങ്ങനെ , വരരുചിയുടെ പന്ത്രണ്ട് മക്കളില് ഒരാളായി പറയിപെറ്റ പന്തിരുകുലത്തിൽ ജനിച്ച നാറാണത്ത് ഭ്രാന്തനെ കുടിയിരുത്തിയ ഭ്രാന്താചലം ക്ഷേത്രത്തിൽ ഞങ്ങളെത്തി.
പാലക്കാട് - മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ കൊപ്പം - വളാഞ്ചേരി റൂട്ടില്‍ ഒന്നാംതിയതിപ്പടി ജങ്ക്ഷനില്‍ തിരുവേഗപ്പുറ പഞ്ചായത്ത് ഓഫീസിനടുത്താണ് ഭ്രാന്താചലം ക്ഷേത്രം.വലിയൊരു പാറയില്‍ കൊത്തിയ അറുപത്തിമൂന്ന് പടികള്‍ കയറി വേണം ക്ഷേത്രത്തിലെത്താൻ.നാറാണത്ത് ഭ്രാന്തനെ ബന്ധിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന വലിയൊരു കാഞ്ഞിര മരവും അതിലൊരു ചങ്ങലയും കാണാം.
ഭഗവാനിൽ നിന്നും നേരിട്ട് കേട്ടറിഞ്ഞ ഐതിഹ്യങ്ങളും ചരിത്ര കഥകളും തലയിലേറ്റി ഞങ്ങൾ തിരിച്ചിറങ്ങി. സമയം സന്ധ്യ മയങ്ങിയതിനാൽ ഭഗവാനോട് യാത്ര പറഞ്ഞ് ഞങ്ങൾ തിരിച്ചു പോന്നു.
പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തന്റെ ക്ഷേത്രത്തിൽ....
ReplyDelete