2020 എന്ന വർഷം, കൊറോണ എന്ന സുന്ദരൻ പേരിലും കോവിഡ് - 19 എന്ന വില്ലൻ പേരിലും അറിയപ്പെടുന്ന ഭയാനകമായ രോഗത്തിൻ്റെ സ്മരണകൾ പേറുന്ന വർഷമാണ്. ബട്ട്, എൻ്റെ ജീവിതത്തിൽ രണ്ട് പുത്തൻ കാൽവയ്പുകൾ നടത്തിയ വർഷം കൂടിയാണ് 2020. പലരും പല ശീലങ്ങളും ജീവിത ശൈലികളും കോവിഡ് സമയത്ത് തുടങ്ങി വച്ചെങ്കിലും കോവിഡിൻ്റെ പിൻമാറ്റത്തോടെ ഉപേക്ഷിക്കുകയും ചെയ്തു.
മലയാള സാഹിത്യ രംഗത്ത്, 'അമ്മാവൻ്റെ കൂളിംഗ് എഫക്ട് ' എന്ന കൃതിയിലൂടെ ഞാൻ ഹരിശ്രീ കുറിച്ചതാണ് 2020 ലെ എൻ്റെ ഒന്നാമത്തെ കാൽവയ്പ്. 'സാൾട്ട് ആൻ്റ് കാംഫർ' എന്ന വ്ലോഗ് ആരംഭിച്ചതാണ് രണ്ടാമത്തെ കാലൊപ്പ്. രണ്ട് കാൽവയ്പുകളും അസമയത്തായിരുന്നില്ല എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാക്കുന്നു. മൂന്ന് പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിക്കുകയും നാലാം പുസ്തകം അണിയറയിൽ ഒരുങ്ങി വരികയും ചെയ്യുന്നു. വ്ലോഗിൻ്റെ പോക്ക് പലപ്പോഴും ഞാൻ തന്നെ അന്തം വിട്ട് നോക്കി ഇരുന്നിട്ടുണ്ട്. ഇന്നലെ 'സാൾട്ട് ആൻ്റ് കാംഫർ' അമ്പതിനായിരം സബ്സ്ക്രൈബർമാർ എന്ന മൈൽസ്റ്റോൺ പിന്നിട്ട സന്തോഷ വാർത്ത അറിയിക്കുന്നു.
തൊട്ടതെല്ലാം കഴിയും വിധം പെർഫക്ട് ആക്കണം എന്ന് എൻ്റെ പിതാവ് കാണിച്ച് തന്നിട്ടുണ്ട്. ഞാനും അതേ പാത പിന്തുടരാൻ ശ്രമിക്കുന്നു. പ്രചോദനവും പിന്തുണയും നൽകി കൂടെ നിൽക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏
പെരുത്ത് സന്തോഷം
ReplyDelete