ജലന്ധറിലെ രാജേട്ടൻ….( ലുധിയാന-8)
പഞ്ചാബിലൂടെയുള്ള യാത്രയെപ്പറ്റി പറയുമ്പോൾ അതേ സമയത്ത് ഞങ്ങൾ സാക്ഷ്യം വഹിച്ച , അന്നുവരെ ഞങ്ങൾക്ക് അറിയാത്ത പഞ്ചാബികളുടെ ഒരു ആഘോഷത്തെപറ്റി പറയാതിരിക്കാൻ വയ്യ. ഇംഗ്ലീഷിൽ Lohri എന്നാണ് എഴുതുന്നതെങ്കിലും ഉത്തരേന്ത്യക്കാർ ലോഡി എന്നാണ് പറയുന്നത് (ഒറിജിനൽ പഞ്ചാബിയിൽ ਲੋਹੜੀ ) ഞങ്ങൾക്ക് കേൾക്കുന്നത് പറയാതിരിക്കുന്നതാണ് ഭേദം.
തീ കത്തിച്ച് അതിന് ചുറ്റും പാട്ടു പാടി നൃത്തം വയ്ക്കുന്നതാണ് ഈ ആഘോഷത്തിന്റെ പ്രധാന പരിപാടി.വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനത്തിലാണ് ഇത് ആഘോഷിക്കുന്നത് എന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ ആധികാരികത എനിക്കറിവില്ല. എന്നാൽ അതിലേറെ പറയാൻ എളുപ്പം, നമുക്കെല്ലാം പരിചയമുള്ള മകരസംക്രാന്തിയുടെ തലേ ദിവസമാണ് ഇത് ആഘോഷിക്കുന്നത് എന്നതായിരിക്കും. റാബി വിളകളുടെ വിളവെടുപ്പിനോടനുബന്ധിച്ചുള്ള ഉത്സവമാണ് ലോഡി എന്നും പറയപ്പെടുന്നു.പക്ഷേ ജനുവരിയിൽ അങ്ങനെയൊരു വിളവെടുപ്പ് ഉള്ളതായി ഞാൻ കേട്ടിട്ടില്ല. പക്ഷേ പഞ്ചാബി കർഷകരെ സംബന്ധിച്ചിടത്തോളം അത് ഒരു പുതിയ സാമ്പത്തികവർഷത്തിന്റെ തുടക്കം കുറിക്കുന്നു.
ലോഡിയെപറ്റി പറയുമ്പോൾ അതുമായി ബന്ധപ്പെട്ട ഒരു പേര് പറയാതിരിക്കാൻ വയ്യ. പഞ്ചാബികൾ തങ്ങളുടെ ഹീറൊ ആയി ഗണിക്കുന്ന ദുല്ല ഭട്ടി.മുഗൾ രാജാവായ അക്ബറിന്റെ കാലത്ത് മുഗളരോട് പൊരുതിനിന്ന പഞ്ചാബിന്റെ ധീരപുത്രനാണ് മുസ്ലിം രജപുത്ര കുടുംബത്തിൽ നിന്നുള്ള അബ്ദുല്ല ഭട്ടി എന്ന ദുല്ല ഭട്ടി. പണക്കാരെ കൊള്ളയടിച്ച് പാവങ്ങൾക്ക് നൽകിയിരുന്നതിനാൽ പഞ്ചാബിന്റെ റോബിൻഹുഡ് എന്നും അദ്ദേഹം അറിയപ്പെട്ടു. മധ്യപൂർവേഷ്യയിലെ അടിമച്ചന്തകളിൽ വിൽക്കാൻ വിധിക്കപ്പെട്ട പാവങ്ങളായ നിരവധി പഞ്ചാബി പെൺകുട്ടികളെ രക്ഷപ്പെടുത്തി വിവാഹം ചെയ്തയച്ചിരുന്ന ഒരു മഹാൻ കൂടിയാണ് ദുല്ല ഭട്ടി.പഞ്ചാബി നാടോടീക്കഥകളിലെ നായികമാരായ സുന്ദ്രിയും മുന്ദ്രിയും ദുല്ല രക്ഷിച്ചവരാണ് എന്ന് പറയപ്പെടുന്നു. ഇക്കാരണങ്ങളാൽ ലോഡി പാട്ടുകൾ ദുല്ലക്കുള്ള നന്ദി വാക്കുകളാണ്.
ദുല്ലയുടെ കഥ ഒരു നാടകരൂപത്തിൽ യൂത്ത്ഫെസ്റ്റിവൽ സ്റ്റേജിൽ പഞ്ചാബികൾ അവതരിപ്പിച്ചു.അപ്പോൾ പാടിയ പാട്ടിന്റെ ആദ്യത്തെ നാലുവരി ഇങ്ങനെയായിരുന്നു.
ഇതിലെ ഹോ എന്ന ഭാഗം എല്ലാവരും
ഒരുമിച്ചാണ് ആലപിക്കുന്നത്.
പകൽ സമയ്ത്ത് കുട്ടികൾ പാട്ടുപാടി വീടുതോറും കയറി ഇറങ്ങും.അവർക്ക് മധുരപലഹാരങ്ങളും പൈസയും നൽകിയില്ലെങ്കിൽ അത് കുറച്ചിലായി ഗണിക്കപ്പെടുന്നു. ഇങ്ങനെ കിട്ടുന്ന സാധനങ്ങളെ മൊത്തം പേരാണ് ലോഡി.ഒരു തരം പഞ്ചസാരക്കട്ടയും തൊലിക്കാത്ത നിലക്കടലയും ആണ് ലോഡിയുടെ സിംഹഭാഗവും.നമ്മുടെ ചോളാപൊരിയും കുറച്ച് കണ്ടു.ഈ സാധനം രാത്രി മറ്റുള്ളവർക്ക് വിതരണം ചെയ്യുകയും തീയിൽ എറിയുകയും ചെയ്യുന്നു.കിട്ടിയ കുറേ കടലയും പഞ്ചസാരക്കട്ട പോലെയുള്ള സാധനവും ഞങ്ങൾ തീയിൽ എറിഞ്ഞില്ല, വയറ്റിലേക്ക് പോസ്റ്റ് ചെയ്തു.
പഞ്ചാബിൽ തന്നെ ലോഡിക്ക് പല രൂപങ്ങൾ ഉണ്ടെന്ന് പറയുന്നു.ലുധിയാന ടൌണിൽ പല കടകളിലും പട്ടം വിൽക്കുന്നത് കണ്ടപ്പോൾ കടപ്പുറം ഇല്ലാത്ത ഇവിടെ ഇതെന്ത് പ്രാന്ത് ആണെന്ന് ഞാൻ ചിന്തിച്ചു.പക്ഷേ ലോഡി ഉത്സവത്തിന്റെ ഒരു ഭാഗമാണ് പട്ടം പറപ്പിക്കൽ എന്ന് അവർ പറഞ്ഞു തന്നു.മാത്രമല്ല രാത്രി ആയപ്പോൾ ആകാശത്തിലൂടെ “തീ പട്ടങ്ങൾ” പറക്കാൻ തുടങ്ങി.നമ്മുടെ പ്ലാസ്റ്റിക് കീസ് പോലെയുള്ള ഒരു സാധനം കമഴ്ത്തി വച്ച് അതിനകത്ത് തീ കത്തിച്ച് വിടുന്നതോടെ തീ കത്തിക്കൊണ്ട് തന്നെ അത് അന്തരീക്ഷത്തിലേക്ക് ഉയരും!!അന്തരീക്ഷത്തിൽ ഇത്തരം നിരവധി തീ പട്ടങ്ങൾ കാണാമായിരുന്നു.
ലോഡി ഉത്സവത്തിന്റെ ഞാൻ ദർശിച്ച മറ്റൊരു പ്രത്യേകത പെൺകുട്ടികളുടെ നൃത്തമാണ്.ഭംഗ്ര നൃത്തവിം ഗിദ്ദ നൃത്തവും ആണ് ഇതിൽ പ്രധാനം.ഗിദ്ദ പെൺകുട്ടികൾക്ക് മാത്രമാണ്.ഭംഗ്ര ആണും പെണ്ണും കളിക്കും.കണ്ണിൽ കുത്തുന്ന നിറത്തോട് കൂടിയുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ഈ രണ്ട് നൃത്തങ്ങളും അരങ്ങേറുന്നത്.അതിനാൽ തന്നെ ആരും ഒന്ന് നോക്കിപ്പോകും എന്ന് തീർച്ച.
അതുവരെ കാണാത്ത ഒരു ആഘോഷവും അതിന്റെ ആചാരക്രമങ്ങളും പിന്നിലുള്ള കഥയും കേട്ടപ്പോൾ ഒരു പുത്തൻ അറിവ് നേടിയ സന്തോഷം കിട്ടി. നമ്മുടെ ഓണത്തെപ്പോലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം ആഘോഷങ്ങൾ അരങ്ങേറുന്നു എന്നും അന്ന്
മനസ്സിലായി.
ചിത്രങ്ങൾ : ഗൂഗിളിൽ നിന്ന്
(തുടരും…..)

സുന്ദർ
മുന്ദ്രിയെ ഹോ
തേര
കോൻ വിചാര ഹോ
ദുല്ലഭട്ടി
വല്ല ഹോ
ദുല്ലെ
ദി ധീ വ്യായ ഹോ

മുഗൾ രാജാവായ അക്ബറിന്റെ കാലത്ത് മുഗളരോട് പൊരുതിനിന്ന പഞ്ചാബിന്റെ ധീരപുത്രനാണ് മുസ്ലിം രജപുത്ര കുടുംബത്തിൽ നിന്നുള്ള അബ്ദുല്ല ഭട്ടി എന്ന ദുല്ല ഭട്ടി. പണക്കാരെ കൊള്ളയടിച്ച് പാവങ്ങൾക്ക് നൽകിയിരുന്നതിനാൽ പഞ്ചാബിന്റെ റോബിൻഹുഡ് എന്നും അദ്ദേഹം അറിയപ്പെട്ടു.
ReplyDeleteപഞ്ചാബിലെ ഓണം ആകട്ടെ ഈ ലോഡി!!
ReplyDeleteഎന്റെ പഞ്ചാബി കൂട്ടുകാരി സിമ്മി മേഹ്തയെ ഓര്‍മ്മ വന്നു ...തുമ്മിയാല്‍ ഉടന്‍ ഡാന്‍സ് കളിക്കുന്നവരാണ് നിങ്ങളെന്നു കളിയാക്കാറുണ്ടായിരുന്നു അവളെ ..:)
ReplyDelete( വെറുതെ കളിയാക്കുമെങ്കില്‍ അവരുടെ കല്യാണവും ആഘോഷങ്ങളും ഒക്കെ എനിക്കിഷ്ടാ )
അജിത്ജീ.....അതു തന്നെയാ
ReplyDeleteകുങ്കുമം....പുതിയ ആചാരങ്ങളും അനുഷ്ടാനങ്ങളും കൌതുകം പോകും വരെ രസകരമായി തോന്നും...പക്ഷേ ഫ്രണ്ട്ഷിപ് അതെന്നും നിലനില്‍ക്കും....മനസ്സുവച്ചാല്‍.
മാഷേ നഷ്ടപ്പെടാതെ ഇന്നും നിലനില്‍ക്കുന്നുണ്ട് ഞങ്ങളുടെ ഫ്രണ്ട്ഷിപ്...
ReplyDeleteകൊചുമോള്‍...അതേതായാലും നന്നായി...അപ്പോ പഞ്ചാബില്‍ കറങ്ങിക്കാണും അല്ലേ?
ReplyDeleteഇല്ല മാഷേ അവസരങ്ങള്‍ ഉണ്ടായിട്ടും പോകാന്‍ സാധിച്ചിട്ടില്ല ...:(
ReplyDeleteഅവരിപ്പോ താമസം നമ്മുടെ നാട്ടിലാക്കി ....
ഹ്മ്....പഞ്ചാബിയെ മലയാളിയാക്കിയോ?
ReplyDelete