Pages

Friday, September 27, 2019

സന്തോഷപ്പെരുമഴക്കാലം

              പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോള്‍ എന്റെ വീട്ടില്‍ സന്തോഷപ്പെരുമഴയാണ്. കേരള സര്‍ക്കാറിന്റെ ഗുഡ് സര്‍വീസ് എന്‍‌ട്രി ലഭിച്ചത് ഞാന്‍ ഇവിടെ പറഞ്ഞിരുന്നു. പിന്നാലെ ഇതാ രണ്ടാമത്തെ മോള്‍ ലുഅക്ക് കൃഷിത്തോട്ടം ഗ്രൂപ് (KTG) എന്ന ഫേസ്ബുക്ക് കൂട്ടയ്മയുടെ ‘കുട്ടിക്കര്‍ഷക’ അവാര്‍ഡ് ലഭിച്ചിരിക്കുന്നു. സര്‍ട്ടിഫിക്കറ്റും മെമെന്റോയും ആണ് സമ്മാനം.
               പ്രവചനം എനിക്ക് ഒരു ഹോബിയാണ്.കഴിഞ്ഞ മൂന്ന് ഫുട്ബാള്‍ ലോക‌കപ്പ് ജേതാക്കളും ഞാന്‍ പ്രവചിച്ച ടീമുകളായിരുന്നു (എങ്ങനെ എന്ന് ഞാനും അത്ഭുതപ്പെടുന്നു) . ഇത്തവണത്തെ ക്രിക്കറ്റ് ലോക‌ ജേതാവും എന്റെ പ്രവചനം ശരിവച്ചു. ലോകസഭാ തെരഞ്ഞെടുപ്പില്‍ ‘ആരെത്തും കേന്ദ്രത്തില്‍’ എന്ന മാതൃഭൂമി ദിനപത്രത്തിന്റെ പ്രവചന മത്സരത്തില്‍ 20ല്‍ 19ഉം ഞാന്‍ ശരിയുത്തരം പറഞ്ഞു. തെറ്റിപ്പോയത് പാലക്കാട് മാത്രം. അങ്ങനെ പ്രവചന മത്സരത്തില്‍ പങ്കു ചേര്‍ന്ന് എനിക്ക് സമ്മാനവും കിട്ടി.
       ഇതിന്റെ സമ്മാനം കോട്ടക്കല്‍ മാതൃഭൂമി ഓഫീസില്‍ നേരിട്ട് പോയി ഞാന്‍ കൈപറ്റി. ഇന്നത്തെ മാര്‍ക്കറ്റ് റേറ്റ് അനുസരിച്ച് 3500 രൂപയോളം വില വരുന്ന ഒരു ഗ്രാം സ്വര്‍ണ്ണ നാണയമായിരുന്നു സമ്മാനം !
           പിന്നാലെ അതാ വരുന്നു ലൂന മോള്‍ക്ക് ബാലഭൂമി ഫണ്‍‌ഡേ കോണ്ടസ്റ്റില്‍ സമ്മാനം. ബാലഭൂമിയില്‍ നിന്ന് പല തരം സമ്മാനങ്ങളും ഇക്കഴിഞ്ഞ ആറ് മാസത്തിനുള്ളീല്‍ അവളെ തേടി എത്തിയിട്ടുണ്ട്. ഇത്തവണത്തെ സമ്മാനം, ഏറെ കാലമായി ഞങ്ങള്‍ പോകണം  എന്നാഗ്രഹിക്കുന്ന വയനാട് E3 തീം പാര്‍ക്കിലേക്ക് അവള്‍ക്കും എനിക്കുമുള്ള ടിക്കറ്റാണ്. നാളെ കുടുംബ സമേതം അങ്ങോട്ട് പുറപ്പെടുന്നു (ഇന്‍ഷാ അല്ലാഹ്).
 ഇനി E3 കാഴ്ചകളുമായി വരാം......             

11 comments:

  1. ഇങ്ങനെയും ഉണ്ടോ ഒരു സമ്മാനക്കാലം ?

    ReplyDelete
  2. വരുന്ന അഞ്ചു ഉപതെരഞ്ഞെടുപ്പിന്റെ ഫലം കൂടി പ്രവചിച്ചാൽ നന്നാകും.

    ReplyDelete
  3. ഉനൈസേ...തല്‍ക്കാലം ഞാനില്ല.കാരണം എവിടെ നിന്നോ വരുന്ന ഒരു സ്പാര്‍ക്ക് ആണ് പ്രവചനം. അത് കിട്ടിയാല്‍ ഞാന്‍ പറയാം.

    ReplyDelete
  4. Santhoshapperumazhakkalam lle....iniyippam entho venam. Orayiram ashamsakal mashe

    ReplyDelete
  5. റോസ്‌ലിൻ...ഹ ഹ ഹാ...അത് തന്നെ.

    ReplyDelete
  6. സമ്മാനങ്ങൾ ഇനിയും പോരട്ടെ... എല്ലാവർക്കും ആശംസകൾ!!

    ReplyDelete
  7. മുബീ...കാത്തിരിക്കൂ, ഇനിയും വരുന്നു !

    ReplyDelete

നന്ദി....വീണ്ടും വരിക