Pages

Monday, September 23, 2019

ഒരു പൊന്‍‌തൂവല്‍ കൂടി....

           ജീവിതത്തില്‍ എപ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമറിയാം. എന്റെ പിതാവ് എന്നെ നാഷണല്‍ സര്‍വീസ് സ്കീമില്‍ ചേരാന്‍ പ്രേരിപ്പിച്ചതും ദൈവ നിശ്ചയമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. 1987ല്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ തുടങ്ങി ഡിഗ്രിക്ക് ഫാറൂഖ് കോളേജിലും ചേര്‍ന്ന് പൂര്‍ത്തിയാക്കിയ എന്‍.എസ്.എസ് വളണ്ടിയര്‍കാലം. പിന്നെ 18 വര്‍ഷത്തെ ഇടവേളക്ക് ശേഷം എന്‍.എസ്.എസ് മായി ബന്ധപ്പെടുന്നത്, ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രോഗ്രാം ഓഫീസര്‍ എന്ന പദവിയിലൂടെ. അതും കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് എന്ന ഒരു പ്രൊഫഷണല്‍ സ്ഥാപനത്തിലൂടെ.

              നാലു വര്‍ഷത്തെ പ്രോഗ്രാം ഓഫീസര്‍ പദവിക്കിടയില്‍ നടത്തിയ അശ്വമേധം ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്നു. നാല്‌ വര്‍ഷം കൊണ്ട് കോഴിക്കോടിന്റെ ഷോക്കേസില്‍ കയറിയത് ഇന്ദിരാഗാന്ധി ദേശീയ അവാര്‍ഡ് അടക്കം ഇരുപത്തഞ്ചോളം പുരസ്കാരങ്ങള്‍ ആയിരുന്നു. 2015-ല്‍ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് ട്രാന്‍സ്ഫറായി വീണ്ടും എത്തുമ്പോള്‍ കാത്തിരുന്നത്, മുമ്പ് കേണപേക്ഷിച്ചിട്ടും തരാതിരുന്ന അതേ പ്രോഗ്രാം ഓഫീസര്‍ പദവി. സംസ്ഥാന അവാര്‍ഡുകള്‍ അടക്കം പത്തോളം പുരസ്കാരങ്ങള്‍ വയനാടിന്റെ ഷോക്കേസിലും കയറ്റി 2018-ല്‍ വീണ്ടും കോഴിക്കോട്ടെത്തി.

                എന്‍.എസ്.എസ് അതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ എന്നെ ദേശീയ തലം വരെ ഉയര്‍ത്തിയ ആ സംഘടനയെ ഞാന്‍ നെഞ്ചോട് ചേര്‍ക്കുന്നു.അതിലൂടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിക്കൊടുക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു. എന്തിന്റെയൊക്കെയോ പേരില്‍ ഇന്ന് ഞാന്‍ എന്‍.എസ്.എസ് ല്‍ നിന്ന് പുറത്താണെങ്കിലും എന്‍.എസ്.എസ് എന്റെ മനസ്സില്‍ നിന്ന് പുറത്തായില്ല.

                 ഇപ്പോഴിതാ എന്‍.എസ്.എസ് പ്രവര്‍ത്തനത്തിലൂടെ വീണ്ടും ഒരംഗീകാരം തേടി എത്തിയിരിക്കുന്നു.എന്‍.എസ്.എസ് ദേശീയ അവാര്‍ഡ് ജേതാവ് എന്ന നിലക്ക് കേരള സര്‍ക്കാര്‍ സദ് സേവന രേഖ (Good Service Entry) നല്‍കി ആദരിച്ച വിവരം സസന്തോഷം പങ്ക് വയ്ക്കുന്നു (Page2- Sl No 3).

8 comments:

Areekkodan | അരീക്കോടന്‍ said...

എന്‍.എസ്.എസ് ദേശീയ അവാര്‍ഡ് ജേതാവ് എന്ന നിലക്ക് കേരള സര്‍ക്കാര്‍ സദ് സേവന രേഖ (Good Service Entry) നല്‍കി ആദരിച്ച വിവരം സസന്തോഷം പങ്ക് വയ്ക്കുന്നു.

മഹേഷ് മേനോൻ said...

സർക്കാരിന്റെ ആദരം ലഭിച്ചതിൽ അഭിനന്ദനങ്ങൾ മാഷേ...

ബ്ലോഗർ എന്നനിലയിലുള്ള ആദരം മനസ്സിന്റെ അടിത്തട്ടിൽ നിന്ന് എപ്പോഴുമുണ്ട് :-)

Areekkodan | അരീക്കോടന്‍ said...

Thank You Mahesh

സുധി അറയ്ക്കൽ said...

ആദരവ്‌ സർ!!!

Areekkodan | അരീക്കോടന്‍ said...

സുധീ...നന്ദി

© Mubi said...

അഭിനന്ദനങ്ങൾ മാഷേ...

Muralee Mukundan , ബിലാത്തിപട്ടണം said...

അഭിനന്ദനങ്ങൾ കേട്ടോ ഭായ് 

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ....നന്ദി

Post a Comment

നന്ദി....വീണ്ടും വരിക