Pages

Saturday, April 18, 2020

വെളുത്ത പതയിലെ കറുത്ത പൊട്ടുകൾ

24 വർഷം കാറ്റിൽ നിന്നും മഴയിൽ നിന്നും വെയിലിൽ നിന്നും എല്ലാം എന്നാലാവും വിധം ഞാൻ അതിനെ സംരക്ഷിച്ചു.എങ്കിലും കാറ്റും മഴയും വെയിലും കൊണ്ടിട്ടില്ല എന്ന് ഞാൻ പറയില്ല. പലരും പലതും പറഞ്ഞ് കളിയാക്കി. മെലിഞ്ഞൊട്ടിയ പ്രകൃതി ആയിരുന്നു ആദ്യകാലത്ത് എല്ലാവരും ചൂണ്ടിക്കാണിച്ച പോരായ്മ. വളർന്ന് വരുമ്പോൾ ശരിയാകും എന്ന് കരുതി ഞാൻ അത് മൈൻ്റ് ചെയ്തില്ല.

വളർന്ന് വരുംതോറും നിറവും മാറാൻ തുടങ്ങിയതോടെ കളിയാക്കലുകളുടെ കാഠിന്യമേറി. നേരെ മുഖത്ത് നോക്കി കളിയാക്കാൻ പലരും ധൈര്യം കാട്ടി. എൻ്റെ കഴിവിൻ്റെ പരമാവധി സംരക്ഷിച്ചിട്ടും എൻ്റെ പരിധിക്ക് പുറത്തായതിനെ എങ്ങനെ തടുക്കാനാ.. അതിനാൽ അതും ഞാൻ സഹിച്ചു.

അങ്ങനെ കോവിഡ് വിലസുന്ന കൊറോണ കാലം വന്നു. ലോകം മുഴുവൻ അവരവരുടെ വൃത്തത്തിലേക്കും ബിന്ദുവിലേക്കും മാത്രം കേന്ദ്രീകരിക്കാൻ തുടങ്ങി. ആർക്കും മറ്റൊരാളുടെ മുഖത്ത് നോക്കി കളിയാക്കാൻ സാധിച്ചില്ല. കാരണം എല്ലാവരും മാസ്ക് ഇട്ടായിരുന്നു പരസ്പരം കണ്ടുമുട്ടിയിരുന്നത്. കളിയാക്കിക്കൊണ്ടിരുന്നവരിൽ പലരും സ്വന്തം മുഖം ശരിക്ക് കണ്ടതും ഇപ്പഴാണ്. അതോട അവർ എല്ലാം നിർത്തി.

കളിയാക്കലുകൾ എല്ലാം പൂർണ്ണമായി അവസാനിച്ചു എന്ന് ഉറപ്പ് വരുത്താൻ ഞാൻ കണ്ണാടിക്ക് മുന്നിൽ ചെന്ന് ചോദിച്ചു - ഇനി ആർക്കെങ്കിലും പരിഹസിക്കാനുണ്ടോ? ഇല്ലെങ്കിൽ ഇതാ എൻ്റെ കഥ ഇവിടെ അവസാനിപ്പിക്കുകയാണ്. എൻ്റെ കയ്യിലെ ഏറ്റവും മൂർച്ചയുള്ള ആയുധം കൊണ്ട് തന്നെ കഴിഞ്ഞ 24 വർഷത്തെ പരിപാലനത്തിന് ഞാൻ അന്ത്യം കുറിച്ചു.

വെളുത്ത പതയിലെ കറുത്ത പൊട്ടുകളായി എൻ്റെ മീശ വാഷ്ബേസിനിലേക്ക് പതിച്ചു.

15 comments:

  1. എൻ്റെ കഥ ഇവിടെ അവസാനിപ്പിക്കുകയാണ്. എൻ്റെ കയ്യിലെ ഏറ്റവും മൂർച്ചയുള്ള ആയുധം കൊണ്ട് തന്നെ

    ReplyDelete
  2. ഇനി ബാർബർഷാപ്പ് തുറക്കുന്നതുംനോക്കി കാത്തിരിക്കണ്ടല്ലോ!
    നല്ല കാര്യം!
    ആശംസകൾ മാഷേ

    ReplyDelete
    Replies
    1. അല്ലെങ്കിലും മീശ ഞാൻ ബാർബർക്ക് നൽകാറില്ല തങ്കപ്പേട്ടാ...

      Delete
  3. നിങ്ങൾക്കിത്രയും ക്രൂരനാകാൻ എങ്ങിനെ കഴിഞ്ഞു? 24 വർഷം..... അതൊരു നിമിഷം കൊണ്ട് തകർത്തില്ലേ.
    നിങ്ങളുടെ ധൈര്യം കുറഞ്ഞു കൊണ്ടിരിക്കുന്നു. പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. അതാണ് മൂർച്ചയുള്ള ആയുധം കൊണ്ട് അറുത്തു മാറ്റിയത്.

    ReplyDelete
    Replies
    1. അല്ലേലും വർഷങ്ങളോളം കാത്ത് സൂക്ഷിക്കുന്നത് മിക്കതും ഒരു നിമിഷം കൊണ്ടല്ലേ ബിപിനേട്ടാ നഷ്ടപ്പെടാറ്?

      Delete
  4. ലോക്ക് ഡൗണ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും പുതിയ മീശ വന്നിരിക്കുമല്ലോ..ഭവനത്തിൽ വിശ്രമമായതു കൊണ്ട്‌ മീശരഹിതവദനം ആരും കാണുകയുമില്ല..എന്തായാലും അവസാനം വരെ കാര്യം പിടികിട്ടിയില്ല ട്ടോ..

    ReplyDelete
    Replies
    1. അതെന്നെ മുഹമ്മദ് ക്കാ .. ആദ്യമേ പിടി തരാതിരിക്കാൻ ഞാൻ ഒത്തിരി കഷ്ടപ്പെട്ടത് ഫലിച്ചു.

      Delete
  5. ആ മീശ രഹിത വദനം കൂടി ഒന്ന് പോസ്റ്റായിരുന്നു.

    ReplyDelete
    Replies
    1. ഉദയാ.... അതും ഉദ്ദേശിച്ചിരുന്നു. ലാപ് പണിമുടക്കിയതിനാൽ പലതും സാധിക്കുന്നില്ല.

      Delete
  6. ആ മീശരഹിതവദനത്തിന്റെ 
    ഒരു ഫോട്ടോ കൂടി ആവാമായിരുന്നു 

    ReplyDelete
  7. ക്രൂരത... കൊടും ക്രൂരത :) :)

    ReplyDelete
    Replies
    1. മീശയില്ലാത്ത യൂ റ്റൂ മുബീ...!!

      Delete
  8. ഞാനും എഴുതീട്ടൊ ഒരു മീശക്കഥ. visit akkooos.blogspot.com

    ReplyDelete
  9. വായിച്ചു...മാസ്കതി രക്ഷതി !!

    ReplyDelete

നന്ദി....വീണ്ടും വരിക