കാത്തിരിപ്പിൻ്റെ മുഷിപ്പിലായിരുന്നു അല്ലേ? വൈകി എത്തിയതിൽ ക്ഷമ ചോദിക്കുന്നു. വെറുതെ വൈകിയതല്ല. പല കാരണങ്ങളാൽ യാത്ര മുടങ്ങിപ്പോയി.
ആദ്യത്തെ തവണ ഞാൻ വീട്ടീന്ന് പുറപ്പെട്ടായിരുന്നു. അപ്പഴാ നമ്മുടെ ട്രമ്പത്തി പറഞ്ഞത് - തൻ്റെതല്ലാത്ത കാരണത്താൽ ഗീതേച്ചി നാട് വിടാന്ന്. തല്ക്കാലം എൻ്റെ യാത്രാ പ്ലാൻ മാറ്റാനും പറഞ്ഞു. ട്രമ്പത്തി പറഞ്ഞാ പിന്നെ ഇന്ത്യാ രാജ്യത്ത് അനുസരിക്കാതിരിക്കാൻ പറ്റോ? ഞാൻ തിരിച്ച് കയറി.
പിന്നെയും ഞാൻ വീട്ടീന്നിറങ്ങി. കേരളത്തിലെ ഒരു മഹാനഗരത്തിലെ ചുവന്ന പെട്ടിയിൽ ആദ്യരാത്രി കഴിച്ച് കൂട്ടി. എൻറ കൂടെ രണ്ടാണുങ്ങൾ ഉണ്ടായിരുന്നതിനാൽ ആ രാത്രിയിൽ ഞാൻ രക്ഷപ്പെട്ടു - അവർ തമ്മിൽ തർക്കിച്ച് നേരം വെളുത്തു ന്ന് !! പിറ്റേന്ന് അവർ അവരുടെ വഴിക്കും ഞാൻ എൻ്റെ വഴിക്കും പോയി. അവർ രണ്ട് പേരും ലക്ഷ്യത്തിലെത്തി ന്ന് കേട്ടു. ബട്ട് ഞാൻ ഒരു ഓണം കേറാ മൂലയിലെ ഓഫീസിൽ കുടുങ്ങിപ്പോയി. പെറ്റമ്മയുടെ പേരില്ലായിരുന്നെങ്കിലും പോറ്റമ്മയുടെ പേര് എൻ്റെ നെഞ്ചിൽ തന്നെ കൊത്തിവച്ചിരുന്നു. അവിടെയും ആൺക്കോയ്മ പത്തി വിടർത്തി. പോറ്റമ്മയുടെ ഭർത്താവിൻ്റെ പേര് എഴുതീട്ടില്ല പോലും !! സ്ഥലത്തെ പ്രധാന ദിവ്യയായിട്ടും കെട്ട്യോൻ്റെ പേര് നിർബന്ധാ ത്രെ. ഇതെന്തൊരു നാടാ? എന്നിട്ട് ഒരു കുറ്റവും ചെയ്യാത്ത എന്നെപ്പിടിച്ച് ഒരു മുറിയിൽ ക്വാറൻ്റയിനിൽ ഇട്ടിരിക്കുകയാ.. സാരം ല്യ... ഇപ്പോൾ കൊറോണ കാരണം നിങ്ങളാരും പുറത്തിറങ്ങുന്നില്ല എന്ന് ഞാൻ കേട്ടു. സ്വാതന്ത്ര്യത്തിൻ്റെ വില ഇപ്പോൾ നിങ്ങൾക്കും മനസ്സിലായില്ലേ?
ലോക്ക് ഡൗൺ കാലത്ത് തടവ് കാരെ മോചിപ്പിക്കുന്ന ഒരു പരിപാടി നടക്കുന്നതറിഞ്ഞ് ഞാനും ഒരപേക്ഷ കൊടുത്തു. അങ്ങനെ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി ഞാൻ ഇന്ന് മൂന്നാം തവണ യാത്ര പുറപ്പെടുകയാണ്. ഇനി ഒരു പെട്ടിയിലും കയറിച്ചെല്ലാൻ പറ്റില്ല. നോൺ സ്റ്റോപ്പായി പറക്കണം എന്നാ ഒരു നിർദ്ദേശം. പുതിയ പോറ്റമ്മ എവിടാണെങ്കിലും ആകാശവും കടലും താണ്ടി ഞാൻ ഗീതേച്ചിയെ കണ്ടെത്തും. അതിന് മുമ്പ് ട്രമ്പത്തിയെ കണ്ട് അനുഗ്രഹം വാങ്ങണം. പിന്നെ എൻ്റെ റൂട്ട് മാപ്പ് ഒരു കാരണവശാലും പുറത്ത് വിടാൻ പാടില്ല എന്ന് ഞാൻ ട്രമ്പത്തിയോട് പറഞ്ഞിട്ടുണ്ട്. കാരണം ഇനിയും ഇരുണ്ട പെട്ടിക്കകത്ത് ചടഞ്ഞിരിക്കുന്നതിലും ഭേദം കൊറോണ പിടിപെട്ട് ചാകുന്നത് തന്നെയാ... പക്ഷെ ട്രമ്പത്തിക്ക് ഒരു കട്ടൻ ചായ ഓഫർ ചെയ്താൽ റൂട്ട് മാപ്പ് കിട്ടും. അത്രയും പാവാ...
അപ്പോ ഇരു കയ്യും നീട്ടി എന്നെ സ്വീകരിക്കണ്ട. Keep distance... wash your hands regularly ... നാം അതിജീവിക്കും.
എന്ന്
സ്നേഹ പൂർവ്വം
(ഞാൻ )

ഈ കത്തിൻ്റെയും പിതൃത്വം ഞാനിങ്ങെടുക്കുവാ..
ReplyDeleteഅപ്പോ മാഷേ ആ കത്ത് അങ്ങട് പബ്ലിഷ് ആക്കി ല്ലേ . അടിപൊളി കത്ത് . ലോക്ക് ഡൗൺ ചെറിയ ഇളവുകൾ ഒക്കെ ആയീല്ലോ ല്ലേ .
ReplyDeleteഗീതേച്ചി.. എല്ലാരും വായിച്ച സ്ഥിതിക്ക് ഇനി അനാണി ആക്കണ്ട എന്ന് കരുതി.
Deleteലോക്ക് ഡൗൺ ഇളവ് ആയിട്ടില്ല. ഇപ്പഴും റെഡ് സോണിൽ തന്നെയാ...
കത്ത് നന്നായ്..
ReplyDeleteനന്ദി മുഹമ്മദ് ക്കാ
Deleteകൊറോണക്കാലത്ത് യാത്ര പുറപ്പെട്ട കത്തിൻ്റെ ഗതിക്കേടു നോക്കണേ!
ReplyDeleteആശംസകൾ മാഷേ
കൊറോണക്കാലത്ത് യാത്ര പുറപ്പെട്ട എല്ലാത്തിൻ്റെയും ഗതി ഇതുതന്നെയല്ലേ തങ്കപ്പേട്ടാ?
Deleteകത്ത് നന്നായി മാഷേ...
ReplyDeleteമുബീ നന്ദി.
Deleteചുവന്ന പെട്ടികളിലുള്ള ലോക്ക് ഡൗണിൽ
ReplyDeleteപെട്ടുഴലുന്ന കാലം കഴിഞ്ഞവൾ ലാസ്റ്റവസാനം
പോറ്റമ്മയെ തേടിയെത്തി...
അമ്പടി കത്തെ...!