Pages

Tuesday, April 21, 2020

ഒരു പെണ്ണ് കാണൽ കഥ.

പത്താം ക്ലാസിൽ ഒന്നാം തരം തോൽവി നൂറ് ശതമാനം ഉറപ്പിച്ചതിനാൽ, കാലേകൂട്ടി തന്നെ കാദർ തൻറെ പാസ്പോർട്ട് റെഡിയാക്കി വച്ചിരുന്നു. മലബാറിലെ സാധാരണ മുസ്ലിം കുടുംബത്തിലെ പതിവ് ആചാരപ്രകാരം, പത്താം ക്ലാസ് തോറ്റാൽ അടുത്തത് ഗൾഫിലേക്കുള്ള പറക്കലായിരുന്നു. കാദറും ആചാരം തെറ്റിച്ചില്ല. അങ്ങനെ മൂന്ന് വർഷത്തെ പ്രവാസത്തിന് ശേഷം നാട്ടിലെത്തിയപ്പോഴേക്കും, വയസ്സ് കല്യാണപ്രായത്തിൻറെ ബൗണ്ടറി കടന്നത് കാദറും വീട്ടുകാരും തിരിച്ചറിഞ്ഞു. ഗൾഫിൽ നിന്ന് വന്ന, കല്യാണം കഴിക്കാത്ത പയ്യൻമാരുടെ വീടിന് ചുറ്റും ബ്രോക്കർമാർ വട്ടമിട്ട് പറക്കുന്ന കാലമായതിനാൽ വിമാനമിറങ്ങിയതിന്റെ രണ്ടാം ദിവസം തന്നെ കാദറിന് പെണ്ണ് കാണാൻ പോകേണ്ടിയും വന്നു.


പെണ്ണ് കാണാൻ പോകാൻ പേടി ഇല്ലെങ്കിലും ഉള്ളിലെന്തോ ഒരു ആന്തൽ ഉള്ളതിനാൽ സമപ്രായക്കാരനായ, സ്വന്തം അമ്മാവൻറെ മകനെയും കൂടെ കൂട്ടാൻ കാദർ തീരുമാനിച്ചു. പെണ്ണ് കാണൽ എന്ന ചടങ്ങ് അവനും ഒരു എക്സ്പീരിയൻസ് ആകുമല്ലോ എന്ന കാദറിൻൻറെ ടോം സൊയർ ട്രിക്കിൽ അവൻ വീണു.

അങ്ങനെ കാദറും ഖാദറും (അതായിരുന്നു അമ്മാവൻറെ മകൻറെ പേര്) കുളിച്ചൊരുങ്ങി ബ്രോക്കർ പോക്കർ പറഞ്ഞ വീടിന് സമീപത്തെത്തി.

"
നീ മുന്നിൽ നടക്ക്'' കാദർ ഖാദറിനോട് പറഞ്ഞു.

"
പെണ്ണ് കെട്ടുന്നത് നീയാ.. നീ നടക്ക് ..."

"
അത് തന്ന്യാ ഞാനും പറഞ്ഞത്. ഇന്നത്തെ വി..പി ഞാനാ... നീ കണ്ടിട്ടില്ലേ മന്ത്രിൻറെ മുന്നിൽ പോലിസ് വണ്ടി എസ്കോർട്ട് പോണത്. അത് പോലെ നീ മുന്നിൽ ഞാൻ പിന്നിൽ.. നടക്ക് നടക്ക് ..."

"
എടാ പൊട്ടാ... എസ്കോർട്ട് ന്ന് പറഞ്ഞാ തന്നെ പിന്നിലാ.."

"
അങ്ങനാണെങ്കി ഞമ്മക്ക് രണ്ടാൾക്കും ഒപ്പം നടക്കാം ..‌" ജാള്യത മാറ്റാൻ കാദർ പറഞ്ഞു.

"
അസ്സലാമലെക്കും" കോലായിലിരുന്ന വൃദ്ധൻറെ നേരെ കാദർ സലാം പറഞ്ഞു.

"
വലൈക്കു മുസ്സലാം.. ആരാ...?"

'
ങേ!! സ്വന്തം വീട്ടിൽ ഒരാൾ പെണ്ണ് കാണാൻ വരുന്നത് അറിയാത്ത കിഴവൻ ആരാണാവോ?' കാദർ ആത്മഗതം ചെയ്തു.

"
ഞാൻ കാദർ...ഇവൻ ഖാദർ " കാദർ സ്വയം പരിചയപ്പെടുത്തി.

"
... കാദറാനി"

"
കാദറാലി അല്ല ... കാദർ & ഖാദർ‌"

"
…. അയ്‌ക്കോട്ടെ …. എന്താ വേണ്ടത്?"

"
ഞങ്ങള്... ഞങ്ങള്.. പെണ്ണന്വേഷിച്ച് .." കാദർ ഖാദറിനെ നോക്കി അല്പം നാണത്തോടെ  പറഞ്ഞൊപ്പിച്ചു.

"
... മടയിൽ കയറി തെരയാൻ വന്നതാ ല്ലേ... പോക്കരേ...പോക്കരേ... " വൃദ്ധൻ നീട്ടി വിളിച്ചപ്പോൾ ബ്രോക്കർ പോക്കർ ഇറങ്ങി വന്നു.

"
അയ്യടാ.." വീട് മാറിപ്പോയത് അപ്പോഴാണ് കാദർ തിരിച്ചറിഞ്ഞത്.

"
ഇന്നലെ ഞാൻ കൃത്യായി പറഞ്ഞതല്ലേ... പിന്നെന്തിനാ ഇങ്ങട്ട് കേറി ബന്നത്?"

"
വഴിം ഇങ്ങള് കൃത്യായി പറഞ്ഞ് തന്നതല്ലേ ... ടെൻഷനിൽ അങ്ങട്ടുമിങ്ങട്ടും മാറിപ്പോയി"

"
... കൊയപ്പം ല്ല... അതാ... രണ്ടാമത്തെ വീട്ടിൽ ഒരു കുട്ടിയുണ്ട് ... ഇവിടം വരെ വന്ന സ്ഥിതിക്ക് കണ്ട് പോകാം..ഒരു പക്ഷേ ഒത്താൽ...?"

"
ങാ.. ഒത്താലൊരു പോത്ത്, പോയാലൊരു ഓത്ത് " കാദർ പറഞ്ഞു.

"
അതെന്നെ" ഒന്നും മനസ്സിലായില്ലെങ്കിലും ഖാദർ കാദറിനെ പിന്താങ്ങി.

"
ങേ... അതെന്താ ആ പറഞ്ഞത്?" പോക്കറിന് കാര്യം മനസ്സിലായില്ല

"
അത് മലയാളത്തിലെ ഒരു കടംകഥയാ.. പത്താം ക്ലാസ് പാസായവർക്കേ അത് തലേല് കേറൊള്ളു. വാ പോകാ...''

കാദർമാരും ബ്രോക്കർ പോക്കരും പെണ്ണിൻറെ വീട്ടുമുറ്റത്തെത്തി. പോക്കറിനെ കൂടെ കണ്ടതുകൊണ്ട് ഗൃഹനാഥന് ആഗതരുടെ ഉദ്ദേശ്യം വേഗം മനസ്സിലായി. മൂന്ന് പേരെയും അയാൾ സ്വീകരിച്ചിരുത്തി.

"
മാളോ ... ഇപ്പം കൊണ്ടോയ ചായങ്ങട്ട് എട്ത്താ..." ഗൃഹനാഥൻ അകത്തേക്ക് വിളിച്ച് പറഞ്ഞു.

"
ങേ! " ഞെട്ടിക്കൊണ്ട് കാദർ പോക്കരിൻറെ മുഖത്തേക്ക് നോക്കി.

"
അതേയ്... ഇവിടെ ഹോമിയോ ഗുളിക തിന്ന്ണ മാതിരിയാ കാണാൻ വരവ്... ഒന്ന് വീതം രണ്ട് മണിക്കൂർ ഇടവിട്ട്.. '' പോക്കർ കാദറിന്റെ ചെവിയിൽ പറഞ്ഞ് കഴിയും മുമ്പ് നല്ല തടിയും വണ്ണവുമുള്ള ഒരു സ്ത്രീ ചായയുമായി വന്നു.

"
ഞാനിപ്പം വരാ ... ചായ അവടെ കൊട്..." പോക്കരിനെ ചൂണ്ടിക്കൊണ്ട്  കാദർ പറഞ്ഞു.ശേഷം മെല്ലെ പുറത്തിറങ്ങി ധൃതിയിൽ നടന്ന്, അല്പം ദൂരെ ചെന്ന് മറഞ്ഞ് നിന്നു.

ചായ കുടിച്ച് അൽപ നേരം കാത്തിരുന്നിട്ടും കാദർ മടങ്ങി വരാത്തതിനാൽ പോക്കർ ഖാദറിനെ തോണ്ടി എണീക്കാം എന്നാംഗ്യം കാട്ടി.വിവരം പറയാം എന്നറിയിച്ച് കൊണ്ട് രണ്ട് പേരും ഇറങ്ങി. ഖാദറിനോട് തൻറെ ബ്രോക്കർ ചരിത്രങ്ങൾ വിവരിച്ചു കൊണ്ട്  മടങ്ങി വരുന്ന പോക്കറിൻറെ മുന്നിലേക്ക് കാദർ പെട്ടെന്ന് എടുത്തു ചാടി .അന്തം വിട്ട് നിന്ന പോക്കറിൻറെ മുഖത്ത് "ടപേ്" എന്ന് ഒരടി പൊട്ടി.

"
മേലാൽ ഇപ്പണി ആരോടും ചെയ്യര്ത്.." കാദർ പറഞ്ഞു.

"
എന്ത്? ബ്രോക്കർ പണിയോ?" മുഖം തടവിക്കൊണ്ട് പോക്കർ ചോദിച്ചു.

"
അല്ല .. “

പിന്നെ?"

പെണ്ണ് കെട്ട്ണത് ഞാനാ... എൻറെ വല്യാപ്പയല്ല.. "

"
.. അതിന്?''

'
അയിന് ൻറെ ബയസും ഓളെ ബയസും കൂട്ടിക്കിയിച്ചാ ഇനിക്ക് പത്താം  ക്ലാസ്സിൽ കണക്കില് കിട്ട്യ മാർക്കേ കിട്ടാൻ പാടുള്ളൂ. .. “

"ങും " മുഖം തടവിക്കൊണ്ട് തന്നെ പോക്കർ മൂളി

ഇന്നെ ഒക്കത്ത് ബെക്ക്ണ പെണ്ണും ഇനിക്ക് ഒക്കത്ത് ബെക്കാൻ പറ്റണ പെണ്ണും ഞമ്മക്ക് മാണ്ടാ.. ബാ... മതി, ഇമ്മാതിരി പെണ്ണ് കാണൽ... കല്യാണം ഞ്ഞി അട്ത്തെ ബെരവ്നാക്കാം...''

അപ്പോ , ഇന്നലെ നമ്മള് സംസാരിച്ചത് കാണണ്ടേ ?"

"ഒരടിം കൂടി വേണെങ്കി അങ്ങട്ട് നടക്ക്, അല്ലെങ്കി ഇങ്ങട്ട് നടക്ക്..."

കാദർ കാണിച്ച വഴിയേ പോക്കരും നടന്നു. കാദറിന് പെണ്ണന്വേഷിക്കാൻ പിന്നെ പോക്കർ പോയതേയില്ല.


(NB: രണ്ടാം വരവിന് അപ്രതീക്ഷിതമായി കണ്ട പെൺകുട്ടിയെ കല്യാണം കഴിച്ച് കാദർ ഇപ്പോൾ സുഖമായി ജീവിക്കുന്നു)

34 comments:

  1. ഇത് പലരുടെ ജീവിതത്തിലും സംഭവിച്ചതാകാം...

    ReplyDelete
  2. അവസാനത്തെ ഡയലോഗ് പൊളിച്ചു.. 😃😃😃

    ReplyDelete
    Replies
    1. ഉട്ടോ... ഇത്കാദറിൻ്റെ സ്ഥിരം ഡയലാഗുകളിൽ ഒന്ന് മാത്രം'

      Delete
  3. കാദർ & ഖാദർ
    ബ്രോക്കർ & പോക്കർ
    പെരുത്തിഷ്ടായി.

    ReplyDelete
  4. ഹ ഹ...
    ബടക്കൂസുകൾ ചെക്കന് പറ്റിയ പെണ്ണിനെ നോക്കിയില്ല ല്ലേ..
    ചിരിച്ചു

    ReplyDelete
    Replies
    1. ഗൗരീ-.. ബ്രോക്കർമാർ ഇങ്ങനെയൊക്കെയല്ലേ ... ഒരു ശ്രമം... ഒത്താൽ ഒത്ത്

      Delete
  5. നാളെ ആരുടെ പെണ്ണുകാണൽ ആണെന്ന്, ഇന്നലെ ലിസ്റ്റ് നോക്കിയപ്പോൾ അരീക്കോടൻ മാഷാണെന്നു കണ്ടപ്പോഴേ ഞാൻ ഓർത്തു... നാളെ കാദറിന്റെ പെണ്ണുകാണലുമായി മാഷ്‌ വരുമെന്ന്..
    അതുപോലെ തന്നെ മാഷ്‌ വന്നല്ലോ... :D

    ReplyDelete
    Replies
    1. കല്ലാലിനി... കാദർ കഥകൾ നിങ്ങൾ പറയുന്ന ഏത് വിഷയത്തിലും ഇടാൻ കാദറും ഞാനും റെഡി.

      Delete
  6. ആഹാ... ഒന്നിൽ ഒന്നും ഒത്തില്ല.... ആദ്യ പരമ്പര തോറ്റു പിൻവാങ്ങി ല്ലേ.. എന്തൊക്കെയോ ചില മിസ്സിങ് തോന്നി..
    നല്ല അനുഭവം എന്തായാലും..

    ReplyDelete
    Replies
    1. ആനന്ദ് ... രണ്ടാമത്തെതിൽ ഈ ചsങ്ങ് ഇല്ലാതെ തന്നെ ഒത്തു.

      Delete
  7. ശ്ശെ ശരിയായിട്ട് ഒരു പെണ്ണുകാണൽ പോലും ഒത്തില്ലല്ലോ കാദറേ

    ReplyDelete
    Replies
    1. ബിപിനേ ട്ടാ ... കാദറിന് അതാവശ്യം വന്നില്ല.

      Delete
  8. ഒരു മാസത്തെ ലീവിന് വന്ന് ഓടി നടന്ന് പെണ്ണ് കണ്ട് ഒന്നും ഒത്തുവരാതെ തിരിച്ചു പോകുന്ന കാദർമാരുടെ ബെസമം കണ്ടവർക്കറിയാം..

    മാഷേ.. അവസാനത്തെ ആ പഞ്ച് ഡയലാഗ് പറഞ്ഞ കാദറിന് ഒരു സല്യൂട്ട്

    ReplyDelete
    Replies
    1. സമാന്തരാ ... കാദറിൻ്റെ മിക്ക ഡയലോഗുകളും പഞ്ചാ...

      Delete
  9. ങാ.. ഒത്താലൊരു പോത്ത്, പോയാലൊരു ഓത്ത് "
    അയിന് ൻ്റെ ബയസും ഓളെ ബയസും കൂട്ടിക്കിയിച്ചാ ഇനിക്ക് കണക്കില് കിട്ട്യ മാർക്കേ കിട്ടാൻ പാടുള്ളൂ. .. ഇന്നെ ഒക്കത്ത് ബെക്ക്ണ പെണ്ണും ഇനിക്ക് ഒക്കത്ത് ബെക്കാൻ പറ്റണ പെണ്ണും ഞമ്മക്ക് മാണ്ടാ.. ബാ... മതി ഈ പെണ്ണ് കാണൽ... കല്യാണം ഞ്ഞി അട്ത്തെ ബെരവ്നാക്കാം...''
    പെണ്ണ കാണലിന്റെ പങ്കപ്പാടിലും ചിരിച്ചങ്ങുപ്പോയി,ഈ ഡയലോഗുകൾ കേട്ടപ്പോൾ .....
    ആശംസകൾ മാഷേ

    ReplyDelete
    Replies
    1. തങ്കപ്പേ ട്ടാ... ഇത് കണ്ട് കാദറും ചിരിക്കുന്നു.

      Delete
  10. പെട്ടെന്ന് തീർന്ന് പോയത് പോലെ . കാദറും ,ഖാദറും കൊള്ളാം ഉഗ്രൻ പെണ്ണ് കാണൽ തന്നെ.

    ReplyDelete
    Replies
    1. പ്രവാഹിനീ... വായിക്കുന്നവർക്ക് അമ്പഴങ്ങയും എഴുതുന്നോർക്ക് ആനവായും !! സന്തോഷം.

      Delete
  11. ഖാദറും ഖാദറും പെണ്ണുകാണാൻ പോയ കഥ അസ്സലായി.. ഹാസ്യം ഏറ്റവും നന്നായി വിളമ്പി..

    " അതേയ്... ഇവിടെ ഹോമിയോ ഗുളിക തിന്ന്ണ മാതിരിയാ കാണാൻ വരവ്... ഒന്ന് വീതം രണ്ട് മണിക്കൂർ ഇടവിട്ട്..

    ഈ മാതിരിയൊക്കെ വായിച്ച വല്ലാതെ ചിരിച്ചു..

    ReplyDelete
    Replies
    1. മുഹമ്മദ് ക്കാ ... നർമ്മം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.

      Delete
  12. ഈ കാദർ ഒരു സംഭവമാണല്ലോ!

    ReplyDelete
    Replies
    1. കാദർ ഒന്നൊന്നര സംഭവമാ ഗോവിന്ദാ..

      Delete
  13. കാദറിന്റെ പെണ്ണുകാണൽ അടിപൊളി. 'ഹോമിയോ ഗുളിക തിന്നണ' ഉപമ വായിച്ച് ഒരുപാട് ചിരിച്ചു :-)

    ReplyDelete
    Replies
    1. മഹേഷ്... ഗുളിക കഴിക്കുന്നവർക്കേ ഇത് മനസ്സിലാകാൻ സാധ്യതയുള്ളു'' '

      Delete
  14. ഖാദർ ആരാന്ന് പ്പോ മനസ്സിലായി... 
    രസകരമായ വർണ്ണന ..
    എന്നാലും ആ പഴഞ്ചൊല്ല് 'ഒത്താലൊരു പോത്ത്,
    പോയാലൊരു ഓത്ത്  അതാണിതിലെ സുലാൻ കേട്ടോ .

    ReplyDelete
    Replies
    1. മുരളിയേട്ടാ... ഞാൻ തന്നെ ഉണ്ടാക്കിയ ആ ചൊല്ല് എനിക്കും ഇഷ്ടായി!!

      Delete
  15. നേരെ ചൊവ്വെ ഒരു വിവരണവും ഈ ബ്രോക്കർമാർ പറയില്ല. അവരുടെ പ്രമാണം തന്നെ, ഒത്താൽ ഒത്തു എന്നതു തന്നെ.
    എഴുത്ത് രസകരമായി ..
    ആശംസകൾ ....

    ReplyDelete
    Replies
    1. വി കെ ... അതോണ്ട് ഞാൻ ബ്രോക്കർമാരെ ആദ്യമേ ഒഴിവാക്കി.

      Delete
  16. അങ്ങനെ കാദറും .. അമ്മാവൻ മകൻ ഖാദറും കൂടി ആദ്യത്തെ പെണ്ണുകാണൽ പൊളിച്ചു ... പോട്ടെ കാദറിന്റെ രണ്ടാം തിരിച്ചുവരവിൽ മറ്റൊരു പെണ്ണിനെ കണ്ടു കല്യാണോം ഒത്തല്ലോ .
    എഴുത്ത്‌ രസകരം മാഷേ ... ആശംസകൾ

    ReplyDelete
    Replies
    1. ഗീതേച്ചി... അതെ കാദറിൻ്റെ പെണ്ണ് കാണൽ രണ്ടാം പർവം വളരെ സിമ്പിളായിരുന്നു.

      Delete
  17. മാഷേയ് ...ഈ കാദര് ഇങ്ങൾടെ ഷെർലക്ക് ഹോംസാ ലേ. കാദര് കഥകൾ ന്ന പേരിൽ ഒരു സമാഹാരം പൂശണം ട്ടാ.മാഷ്ടെ ഹാസ്യം അത്രക്ക് രസാണ് വായിക്കാൻ.ഋ-ചീനച്ചട്ടി ഉൽപ്രേഷയൊക്കെ അപാര ലെവൽ സംഭവമാരുന്നു.കാദർസ് ആൻഡ് പോക്കര് തകർത്തു ട്ടാ.ഒരു കിടുക്കൻ സലാം ണ്ട്.

    ReplyDelete
  18. ആ ഹോമിയോ ഗുളികയുണ്ടല്ലോ... അതാണ് പൊളി... ചിരിച്ച് പണ്ടാറടങ്ങി... :)

    ReplyDelete
  19. കാദറും ഖാദറും പെണ്ണുകാണാൻ പോയ കഥ കലക്കി … :)

    ReplyDelete

നന്ദി....വീണ്ടും വരിക