2010 ൽ ഞാനും കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ പതിനൊന്ന് സഹപ്രവർത്തകരും കൂടി ലക്ഷദ്വീപിലെ കടമത്ത് ദ്വീപിലേക്ക് ഒരു യാത്ര പോയി. എന്റെ ഡിഗ്രി സുഹൃത്ത് ജമാലിന്റെ വീട്ടിലേക്കായിരുന്നു ജമാലറിയാത്ത , ജമാലിനെ അറിയാത്ത പതിനൊന്ന് പേരെയും കൂട്ടിയുള്ള ആ യാത്ര. യാത്രയുടെ തുടക്കം മുതലുള്ള വിവരണം ഇവിടെ വായിക്കാം. യാത്ര കഴിഞ്ഞ് കോളേജിൽ തിരിച്ചെത്തി മൂന്നാം ദിവസം മറ്റൊരു സഹപ്രവർത്തകൻ എന്റെ അടുത്ത് വന്നു പറഞ്ഞു.
"സാർ ... ഞങ്ങൾ ഒരു യാത്ര പോകാനുദ്ദേശിക്കുന്നു. "
"ഓ... വെരിഗുഡ്... ലക്ഷദ്വീപിലേക്കാണോ?" ആദ്യ കപ്പൽ യാത്രയുടെ ത്രില്ല് വിട്ടുമാറാത്ത ഞാൻ ചോദിച്ചു.
" അല്ല... കാശ്മീരിലേക്ക് ... "
" വാഹ് ... സൂപ്പർ... " ഞാനറിയാതെ പറഞ്ഞു.
"സാർ ഒരു ഹെൽപ് ചെയ്യണം..."
"ങേ... എന്ത് ഹെൽപ്പ് ?" വല്ല 'പൈസാചികമായ' സഹായവുമാണോ എന്ന ശങ്കയിൽ ഞാൻ ആകാംക്ഷാഭരിതനായി.
"കാശ്മീരിൽ സാറിന് അറിയാവുന്ന ആരെങ്കിലും ഉണ്ടാവും... ഒന്ന് വിളിച്ച് പറയണം...''
"ങേ!!" ഞാൻ ആകെ തരിച്ചിരുന്നു പോയി.
" സാറ് ആലോചിച്ച് പറഞ്ഞാൽ മതി.." ഇത്രയും പറഞ്ഞ് ആ സുഹൃത്ത് സ്ഥലം വിട്ടു. ലക്ഷദ്വീപിൽ സുഹൃത്ത് ഉണ്ടെങ്കിൽ കാശ്മീരിലും ആരെങ്കിലും ഒക്കെ ഉണ്ടാകും എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ.
പത്ത് വർഷങ്ങൾക്ക് ശേഷം അതേ കോളേജിൽ വച്ച് എനിക്ക് ഒരു കാശ്മീരി സ്റ്റുഡന്റിനെ കിട്ടി. സിവിൽ എഞ്ചിനീയറിംഗ് കോഴ്സ് പൂർത്തിയാക്കി കാമ്പസ് വിടാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് യാദൃശ്ചികമായി ഞാൻ അവനെ പരിചയപ്പെട്ടത്. ആ പരിചയത്തിലൂടെ കാശ്മീരിൽ ആദ്യം എത്തിയത് , വയനാട്ടിൽ എനിക്കും കുടുംബത്തിനും ഹൃദ്യമായ ഹോം സ്റ്റേ സൗജന്യമായി ഒരുക്കിത്തന്ന യാത്രാ പ്രാന്തനായ സുഹൈലും ഭാര്യയും ആയിരുന്നു. ഈ വർഷം ഞാനും ഭാര്യയും മക്കളും , ഒപ്പം എന്റെ സുഹൃത്ത് നൗഷാദും ഭാര്യയും മക്കളും കാശ്മീർ എന്ന കേട്ടറിഞ്ഞ മണ്ണിൽ കാല് കുത്തി ആ സ്വർഗ്ഗീയ സൗന്ദര്യം ആസ്വദിച്ചു.
ലക്ഷദ്വീപിലേക്ക് പോയ സമയത്തും ഞാൻ ഭാര്യയെ ക്ഷണിച്ചിരുന്നു. ഒരാഴ്ച മക്കളുടെ സ്കൂൾ മുടങ്ങും എന്ന കാരണത്താൽ അന്ന് അവൾ പോന്നില്ല. പിന്നീട് പോകാൻ ഒരവസരവും കിട്ടിയതുമില്ല. ആ അനുഭവ പാഠം കാരണം പിന്നീട് ഏത് യാത്രക്ക് പോരുന്നോന്ന് ചോദിച്ചാലും അവൾ റെഡിയാണ്. അങ്ങനെയാണ് കൊറോണ താണ്ഡവമാടിയ കാലത്ത് പോലും ഞങ്ങൾ ജയ്പൂർ കണ്ടത്. ഇത്തവണ കുട്ടികൾക്ക് വെക്കേഷൻ കൂടി ആയതിനാൽ മുൻ പിൻ ആലോചിക്കേണ്ടിയും വന്നില്ല.
എന്റെ മൂത്ത മകൾക്ക് ഈ വർഷം പി ജി ക്ക് അഡ്മിഷൻ ലഭിച്ചത് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ ആയിരുന്നു. അവളുടെ ജമ്മുവിലെ പഠനവും ഞങ്ങളുടെ കാശ്മീർ സ്വപ്നങ്ങൾക്ക് നിറം നൽകി. അങ്ങനെ മെയ് പതിനേഴാം തിയ്യതി ഞങ്ങൾ കോഴിക്കോട്ട് നിന്നും വണ്ടി കയറി. മെയ് 19 ന് ആഗ്രയിലെ കാഴ്ചകൾ കണ്ട ശേഷം മെയ് 20 രാത്രി 10 മണിക്ക് ഡൽഹി കന്റോൺമന്റ് സ്റ്റേഷനിൽ നിന്ന് ഞങ്ങൾ ജമ്മു കാശ്മീരിലേക്കുള്ള യാത്ര ആരംഭിച്ചു.
ഖുദാ സേ മന്നത്ത് ഹെ മേരി.. ലോടാ ദേ ജന്നത്ത് വോ മേരി..
ഖുദാ സേ മന്നത്ത് ഹെ മേരി.. ലോടാ ദേ ജന്നത്ത് വോ മേരി..
വോ അമന്‍.. വോ ചമന്‍.. കാ നസാരാ..
വോ അമന്‍.. വോ ചമന്‍.. കാ നസാരാ
ഓ ഖുദാ യാ.. ലോടാ ദേ.. കശ്മീര്‍ ദുബാരാ
ഓ ഖുദാ യാ.. ലോടാ ദേ.. കശ്മീര്‍ ദുബാരാ
എന്റെ മനസ്സിലൂടെ ആ ഗാനം ഒരു നീറ്റലോടെ കടന്നുപോയോ?
(തുടരും...)
കാശ്മീർ യാത്രാ വിവരണം ആരംഭിക്കുകയാണ്. ഇടക്ക് വെടിവയ്പുണ്ടായാൽ തടസ്സം നേരിട്ടേക്കാം.അപ്പോൾ ഒപ്പം കൂടിക്കോളിൻ ...
ReplyDeleteകൂടി
ReplyDeleteസുധീ...മെല്ലെ മെല്ലെ ചുരം കയറാൻ തുടങ്ങുകയാണ് ... ഒപ്പമുണ്ടാകണം.
ReplyDeleteവേഗം തുടങ്ങിക്കോളിൻ..
ReplyDeleteമുഹമ്മദ്ക്കാ ... ഇപ്പം ശെര്യാക്കിത്തരാ
ReplyDeleteസൂപ്പർ . യാത്ര ചെയ്യാൻ മടിയാണേലും യാത്രാവിവരണം വായിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് ഒപ്പം കൂടിയിട്ടുണ്ട് കേട്ടോ മാഷേ
ReplyDeleteഗീതാജി...യാത്ര ചെയ്യാൻ മടിയോ? എന്നാലും ഒപ്പം കൂടിയതിൽ സന്തോഷം
ReplyDeleteഞാനും ഉണ്ട്
ReplyDeleteഅൻവർ ജീ... സ്വാഗതം.
ReplyDeleteകശ്മീർ കാണാൻ ഞാനും കൂടെകൂടുന്നു ❤️
ReplyDeleteമഹേഷ് .... സന്തോഷം
Deleteകൂടെ കൂടി. കട്ട വെയ്റ്റിംഗ്. ലക്ഷദ്വീപ് യാത്ര വിവരണവും കൂടി പ്രദീക്ഷിക്കുന്നു. കുഞ്ഞിമ്മു കൂടെ ഇല്ലെങ്കിലും
ReplyDeleteഅയ്യൂബ് .... ലക്ഷദ്വീപ് സന്ദർശനം വർഷങ്ങൾക്ക് മുമ്പായിരുന്നു. അതിന്റെ വിവരണം അന്നേ ഇടുകയും ചെയ്തു. ലിങ്ക് ഞാനയച്ച് തരാം.
Deleteയാത്ര ഇഷ്ടമുള്ളത് കൊണ്ട് തന്നെ ഞാനും കൂടെ കൂടി
ReplyDeleteOK... സന്തോഷം
ReplyDelete