Pages

Sunday, June 02, 2019

പെരുംകളിയാട്ടം (അവധിക്കാലം-11)

                ഇന്നത്തെ കുട്ടികൾ അല്പ സമയം വെറുതെ ഇരിക്കുമ്പോഴേക്കും അഛനോടോ അമ്മയോടോ പറയും - “ബോറടിക്കുന്നു , ഊര വേദനിക്കുന്നു..”. ഉടൻ അവർ അവരുടെ മൊബൈൽ ഫോൺ അവന് നേരെ നീട്ടും. അതിൽ കുത്തിയും മാന്തിയും തോണ്ടിയും മണിക്കൂറുകളോളം ഇരുന്നാലും അവന് ബോറടിയും ഇല്ല ഊര വേദനയും ഇല്ല. ഇലക്ട്രോണിക് ഉപകരണങ്ങളോടുള്ള ഈ അഭിനിവേശം ടി.വിയുടെ രംഗ പ്രവേശത്തോടെയാണ് ആരംഭിച്ചത്. സ്മാർട്ട്ഫോണിന്റെ വരവോടെ അതൊരു അടിമത്വമായി മാറിക്കഴിഞ്ഞു.
                എന്റെ കുട്ടിക്കാലം ഔട്ട്‌ഡോർ കളികളുടെ കാലമായിരുന്നു. വല്ല മഴയോ വെയിലോ ആ കളി മുടക്കിയാൽ മനസ്സ് വിങ്ങുമായിരുന്നു. മഴ മാറിയാൽ വീണ്ടും കളിക്കാനിറങ്ങി ചെളിയിൽ വഴുതി വീണ ബാല്യകാലം ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. ഇന്നത്തെപ്പോലെ ഒറ്റക്കുള്ള കളിക്ക് പകരം സംഘം ചേർന്നുള്ള കളിയും കായികാധ്വാനം നിറഞ്ഞ കളികളും കുട്ടികളുടെ സാമൂഹിക കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും ശാരീരിക വളർച്ച ത്വരിതപ്പെടുത്താനും സഹായകരമായിരുന്നു. ഞങ്ങൾ കളിച്ചിരുന്ന പ്രധാനപ്പെട്ട കളികൾ താഴെപ്പറയുന്നവയായിരുന്നു.
1. ഗെയിം അഥവാ ചട്ടിപ്പന്ത്
2. ടോയ് അഥവാ ഒളിച്ചുകളി
3. കോട്ടി അഥവാ ഗോലികളി
4. തൊട്ടുകളി
5. സിംഗ്
6. നൂറ്റും കോൽ
7. കള്ളനും പോലീസും
8. നടുവടി
9. മേപ്പട്ടേറ്...പ്ലീസ്
10. പൊത്താം കല്ല്‌
11. അക്കുത്തിക്കുത്താന
12. റിംഗ്
13. കുട്ടിയും ബാപ്പയും
14. ചോറും കൂട്ടാനും
15. കൊത്തം കല്ല്
16. കക്ക് കളി
17. കുറ്റിം പറേം
18. പമ്പരക്കുത്ത്
19. ഹിപ്പോപൊട്ടാമസ് - വാട്ട് കളർ ഇസ് യു?
20. ചാവു
21. ട്ടോ ട്ടോ പടിക്കലമ്മ
22. കുറ്റി മാറി

             ഓരോ കളിക്കും ഒരു ദിവസം തീരുമാനിച്ചുകൊണ്ട് ടൈം ടേബിൾ വരെ ഉണ്ടാക്കിയിരുന്ന ഒരു ബാല്യകാലമായിരുന്നു അത്. കളി തുടങ്ങിയാൽ പിന്നെ ഉച്ചഭക്ഷണം പോലും വേണ്ട എന്ന രൂപത്തിലായിരുന്നു കളി മുറുകിയിരുന്നത്. അതിനാൽ തന്നെ പെരുംകളിയാട്ടക്കാലം എന്നാണ് ഞാൻ എന്റെ മക്കളോട് അക്കാലത്തെപ്പറ്റി പറയാറ്. കളികളുടെ വസന്തകാലമായിരുന്നു അത്. ബാല്യത്തിന്റെ കൗതുകം കളികൾക്ക് കൂടുതൽ ആവേശവും നൽകി. ആൺ പെൺ ഭേദമില്ലാതെ കൂട്ടം കൂടിയുള്ള കളി ഞങ്ങളിൽ സാമൂഹ്യബോധവും പരസ്പര ബഹുമാനവും വളർത്തി. അത് ഞങ്ങളെ മാനസികമായും വളരെ ഉയർത്തി.  
             വേനലവധി ഇവിടെ അവസാ‍നിക്കുന്നു. എന്റെ വേനലവധിക്കാല ഓർമ്മകളുടെ അയവിറക്കലിനും തൽക്കാലം ഞാൻ വിരാമമിടുന്നു.

8 comments:

  1. ആൺ പെൺ ഭേദമില്ലാതെ കൂട്ടം കൂടിയുള്ള കളി ഞങ്ങളിൽ സാമൂഹ്യബോധവും പരസ്പര ബഹുമാനവും വളർത്തി. അത് ഞങ്ങളെ മാനസികമായും വളരെ ഉയർത്തി.

    ReplyDelete
  2. അങ്ങിനെ നല്ലൊരു വേനലവധി
    ഓർമ്മകളുടെ അയവിറക്കലിന് തൽക്കാലം വിട ..
    നന്ദി ഭായ്

    ReplyDelete
  3. മുരളിയേട്ടാ...സ്വീകരിച്ചു.

    ReplyDelete
  4. അവിടെ വേനലവധി കഴിഞ്ഞു. ഇവിടെ അടുത്തമാസം തുടങ്ങുന്നു...

    ReplyDelete
  5. മുബീ...അതാണ് ഭൂമിയിലെ കാര്യം!!

    ReplyDelete
  6. ഇന്നതല്ലാം വെറും ഓർമകൾ

    ReplyDelete

നന്ദി....വീണ്ടും വരിക