ഇന്ന് ലോക ഭൌമ ദിനം. പ്രകൃതിയേയും ഭൂമിയേയും പറ്റി ചിന്തിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒരു ദിനം കൂടി. “ഗ്രീൻ പട്ടണങ്ങൾ” എന്നതാണ് ഈ വർഷത്തെ ഭൌമദിന തീം. ലോക ജനസംഖ്യയുടെ പകുതിയിലധികവും താമസിക്കുന്നത് പട്ടണങ്ങളിൽ ആയതിനാൽ ഈ തീമിന് സവിശേഷ പ്രാധാന്യമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച 30 ഗ്രീൻ പട്ടണങ്ങളിൽ ഒന്ന് നമ്മുടെ ഭാരതത്തിന്റെ തലസ്ഥാന നഗരിയായ ന്യൂഡൽഹി ആണ് എന്നതിൽ സന്തോഷമുണ്ട്. 30 ഗ്രീൻ പട്ടണങ്ങളും അവയുടെ പ്രത്യേകതകളും താഴെ പറയുന്നു.
- ഓസ്ലൊ (നോർവെ) - 70% കൃഷിഭൂമിയുള്ള പട്ടണമാണ് ഓസ്ലോ
- മാൽമൊ (സ്വീഡൻ) - 30 % ജനങ്ങളും ബൈക്കിൽ സഞ്ചരിക്കുന്നു (ഇതുകൊണ്ടു കൂടുതൽ മലിനീകരണം അല്ലേ നടക്കുക എന്ന് എനിക്കും സംശയമുണ്ട്)
- റെയ്ക്ജാവിക് (ഐസ്ലാന്റ്) - 99% ഊർജ്ജവും പാരമ്പര്യേതര സ്രോതസ്സിൽ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്നു.
- ബാഴ്സലോണ(സ്പെയിൻ) - 113,000 sq ft സോളാർപാനൽ സ്ഥാപിക്കപ്പെട്ട പട്ടണം
- കോപ്പൻഹേഗൻ (ഡെന്മാർക്ക്) - 50 % ൽ അധികം ജനങ്ങളും ബൈക്കിൽ സഞ്ചരിക്കുന്നു (മലിനീകരണം കൂടുമോ കുറയുമോ ആവോ)
- ബെർമിംഗ്ഹാം (ഇംഗ്ലണ്ട്) - 3500 ഹെക്റ്ററിലധികം തുറസ്സായ സ്ഥലം
- സ്റ്റോൿഹോം (സ്വീഡൻ) - 99% ഗാർഹികമാലിന്യങ്ങളും പുനർചംക്രമണം ചെയ്യുകയോ ഊർജ്ജോല്പാദനത്തിന് ഉപയോഗിക്കുകയോ ചെയ്യുന്നു.
- സെമാറ്റ് (സ്വിറ്റ്സർലാന്റ്) - പട്ടണത്തിലെ ചരക്കുനീക്കത്തിനായി കുതിരവണ്ടിയോ മനുഷ്യൻ വലിക്കുന്ന വണ്ടിയോ ഉപയോഗിക്കുന്നു.
- വാങ്കൂവർ (കാനഡ) - 2020ഓടെ ഏറ്റവും മികച്ച ഗ്രീൻ പട്ടണം ആവാനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരുന്നു (എന്തൊക്കെയാണെന്ന് അറിവില്ല)
- ടൊറന്റോ (കാനഡ) - ഹരിതവാതക ഉല്പാദനം 40% കുറക്കാൻ സാധിച്ചു
- ചിക്കാഗോ (യു.എസ്.എ) - 20 ലക്ഷം സ്ക്വയർഫീറ്റ് മട്ടുപ്പാവ് പൂന്തോട്ടം ഉള്ള പട്ടണം
- യൂജിൻ (യു.എസ്.എ) - പച്ചപ്പ് കാരണം എമറാൾഡ് സിറ്റി എന്നറിയപ്പെടുന്നു
- കോസ്റ്റാറിക്ക (കോസ്റ്റാറിക്ക) - വനവൽക്കരണം
- സാൻഫ്രാൻസിസ്കോ (യു.എസ്.എ) - 77% മാലിന്യങ്ങളും പുനർചംക്രമണം ചെയ്യുന്നു
- ഓസ്റ്റിൻ (യു.എസ്.എ) - 2020 ഓടെ 20% പാരമ്പര്യേതര ഊർജ്ജ ഉല്പാദനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു.
- പോർട്ട്ലാന്റ് (യു.എസ്.എ) - 288 പാർക്കുകൾ ഉള്ള അമേരിക്കയിലെ ഏറ്റവും മികച്ച ഗ്രീൻ സിറ്റി
- മിനാപോളിസ് (യു.എസ്.എ) - 60% ജോലിക്കാരും പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നു.
- ന്യൂഡൽഹി (ഇന്ത്യ) - ഏഷ്യയിൽ ഏറ്റവും കുറഞ്ഞ മാലിന്യം ഉല്പാദിപ്പിക്കുന്ന പട്ടണം
- സിംഗപ്പൂർ (സിംഗപ്പൂർ) - 480 ഗ്രീൻ സർട്ടിഫൈഡ് കെട്ടിടങ്ങൾ
- ടോക്കിയോ (ജപ്പാൻ) - ഏഷ്യയിൽ കാർബൺ ഡയോക്സൈഡ് ഏറ്റവും കുറച്ച് ഉല്പാദിപ്പിക്കുന്ന പട്ടണം
- അക്ര (ഘാന) - മോണോറെയിൽ നിർമ്മാണം ( എങ്ങനെ ഗ്രീൻ ആവും ആവോ)
- കേപ്ടൌൺ (ദക്ഷിണാഫ്രിക്ക) - 10% വീടുകളിലും സൌരോർജ്ജ പാനൽ
- നെയ്റോബി (കെനിയ) -സൈക്ലിംഗ് ഫാഷൻ ആക്കിയ പട്ടണം
- മെൽബൺ (ആസ്ത്രേലിയ) - ധാരാളം കാർ ഫ്രീ സോണുകൾ ഉള്ള പട്ടണം
- സിഡ്നി (ആസ്ത്രേലിയ) - 2030ഓടെ കാർബൺ ഡയോക്സൈഡ് ഉല്പാദനം 70% കുറക്കാൻ ലക്ഷ്യം
- അഡ്ലൈഡ് (ആസ്ത്രേലിയ) - പരിസ്ഥിതി സഹായക പട്ടണം
- കുരിതിബ (ബ്രസീൽ) - പുനർചംക്രമണത്തിന് പകരമായി പാവങ്ങൾക്ക് ഭക്ഷണം നൽകുന്ന പട്ടണം
- ബൊഗോട്ട (കൊളംബിയ) - പൊതുഗതാഗത സംവിധാനം കൂടുതൽ ഉപയോഗപ്പെടുത്തുന്നു
- ബാഹിയ ഡി കാരക്കാസ് (ഇക്വഡോർ) - ലോകത്തിലെ ആദ്യത്തെ സർട്ടിഫൈഡ് ഓർഗാനിക് ഷ്രിമ്പ് ഫാം ഉള്ള പട്ടണം (എന്താണ് എന്ന് ഗൂഗിളമ്മയോട് തന്നെ ചോദിക്കുക)
- ബേലൊ ഹോറിസോണ്ടോ (ബ്രസീൽ) - 2030ഓടെ ഹരിതഗൃഹവാതകങ്ങൾ 20% കുറക്കാൻ ലക്ഷ്യമിടുന്നു
ഇനി നമ്മുടെ പട്ടണങ്ങളും ഈ ലിസ്റ്റിൽ എത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. If there is a will there is a way എന്നാണല്ലോ. അപ്പോൾ നമുക്കും ഒത്തൊരുമിച്ച് പരിശ്രമിക്കാം.
2 comments:
ലോകത്തിലെ ഏറ്റവും മികച്ച 30 ഗ്രീൻ പട്ടണങ്ങളിൽ ഒന്ന് നമ്മുടെ ഭാരതത്തിന്റെ തലസ്ഥാന നഗരിയായ ന്യൂഡൽഹി ആണ് എന്നതിൽ സന്തോഷമുണ്ട്.
Bike in the sense would be bi cycle, and not with motor. That could have a great effect indeed. John
Post a Comment
നന്ദി....വീണ്ടും വരിക