Pages

Friday, July 31, 2009

രാജന്‍ പി ദേവ്‌ ഒരു ഓര്‍മ്മക്കുറിപ്പ്‌

കോളേജില്‍ പഠിക്കുന്ന കാലത്ത്‌ വിരലില്‍ എണ്ണാവുന്നത്ര സിനിമകള്‍ കണ്ടിട്ടുണ്ട്‌ എന്നതും അക്കാലത്ത്‌ വെള്ളിയാഴ്ചകളില്‍ പത്രം നിറയെ സിനിമാ പരസ്യം കണ്ടിരുന്നു എന്നതും ഒഴിച്ചാല്‍ ഞാനും സിനിമയും തമ്മിലുള്ള ബന്ധം കടലും കടലയും തമ്മിലുള്ള ബന്ധം പോലെയായിരുന്നു.(അതെന്ത്‌ ബന്ധം എന്ന് ആരും തല പിണ്ണാക്കാക്കി ആലോചിക്കേണ്ട,ഒരു ബന്ധവും ഇല്ല).രാജന്‍ പി ദേവിന്റേതായി ഏതെങ്കിലും സിനിമ കണ്ടതായി എനിക്ക്‌ ഒട്ടും ഓര്‍മ്മയില്ല.(കണ്ട സിനിമകള്‍ ഒന്നും അവസാനിച്ചത്‌ അല്ലെങ്കില്‍ തുടങ്ങിയത്‌ അതുമല്ലെങ്കില്‍ അതിലെ കഥ ഇതൊന്നും എനിക്ക്‌ ഒരു ഓര്‍മ്മയും ഇല്ല).എന്നിട്ടും രാജന്‍ പി ദേവ്‌ അന്തരിച്ചു എന്ന വാര്‍ത്ത കണ്ടപ്പോള്‍ എനിക്കും ഒരു നീറ്റല്‍ അനുഭവപ്പെട്ടു. സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത്‌ ഞാന്‍ പല മത്‌സരങ്ങളിലും പങ്കെടുക്കാറുണ്ടായിരുന്നു.ജനറല്‍ ക്വിസ്‌ ആയിരുന്നു ഞാന്‍ പങ്കെടുത്തിരുന്ന പ്രധാന ഐറ്റം.മിക്കവാറും പലതിലും ഞാന്‍ വിജയിച്ചിട്ടുമുണ്ട്‌.പിന്നെ പ്രധാന ഐറ്റം ലേഖനമെഴുത്തും കവിത എഴുത്തുമായിരുന്നു(അതേ...ഇന്ന് എനിക്ക്‌ ഒട്ടും മനസ്സിലാകാത്ത കവിത തന്നെ!!അന്ന് ഞാന്‍ എഴുതിയത്‌ എന്താണാവായിരുന്നോ?). ഇവയില്‍ പലതിലും വിജയിച്ചതായുള്ള പ്രമാണ പത്രങ്ങള്‍ ഹെഡ്‌മാറ്റര്‍ ഒപ്പീട്ടതും മറ്റാരോ ഒപ്പിട്ടതും ഒക്കെയായി കുറേ എണ്ണം എന്റെ കയ്യില്‍ സ്റ്റോക്കുണ്ട്‌.(ഇപ്പോള്‍ എന്റെ മോള്‍ ഐഷ നൗറയുടെ ഷോക്കേസിലും ഇവ ധാരാളം).അവയുടെ കൂടെ അന്ന് കിട്ടിയ സോപ്പ്‌ പെട്ടി,നോട്ട്‌ പുസ്തകം,പേന,പെന്‍സില്‍ തുടങ്ങിയവയെല്ലാം എങ്ങോ മറഞ്ഞു പോയി.അവയ്ക്ക്‌ പകരം ഒരു ഷീല്‍ഡോ കപ്പോ ആയിരൂന്നെങ്കില്‍ എന്ന് ഞാന്‍ പിന്നീട്‌ ആലോചിച്ചിട്ടുണ്ട്‌.(മോള്‍ക്ക്‌ കിട്ടിയവ എവിടെയോ പൂട്ടിവച്ചിരിക്കുകയാണിപ്പോള്‍).കാരണം, അനിയന്‍ കളിച്ച്‌ കളിച്ച്‌ ഒരു പാട്‌ ട്രോഫികള്‍ വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട്‌.അവനെക്കാളേറെ വ്യക്തിഗത ഐറ്റങ്ങളില്‍ വിജയിച്ചിട്ടും എനിക്ക്‌ ഒരു കപ്പ്‌ പോലും ഷോക്കേസില്‍ വയ്ക്കാനില്ലായിരുന്നു. അങ്ങിനെ പതിനഞ്ച്‌ വര്‍ഷം മുമ്പ്‌ ബി.എഡിന്‌ പഠിക്കുമ്പോഴാണ്‌ ,നാട്ടില്‍ എന്തിന്റെയോ പേരില്‍ ചില മല്‍സരങ്ങള്‍ നടന്നത്‌.പതിവ്‌ പോലെ ഞാന്‍ അന്നും ജനറല്‍ ക്വിസിനും ഇംഗ്ലീഷ്‌ ലേഖനം,മലയാളം ലേഖനം,മലയാള കവിതാ രചന എന്നിവയ്ക്കും പങ്കെടുത്തു.അതില്‍ എല്ലാത്തിലും എനിക്ക്‌ സമ്മാനവും ലഭിച്ചു.ദീര്‍ഘ നാളുകളായി ഞാന്‍ താലോലിച്ച്‌ നടന്നിരുന്ന ട്രോഫി എന്ന സമ്മാനം അന്ന് ഇംഗ്ലീഷ്‌ ലേഖന മല്‍സരത്തില്‍ ഒന്നാം സമ്മാനം നേടിയതിന്‌ എനിക്ക്‌ ലഭിച്ചു. അന്ന് സമ്മാനദാനം നടത്തിയത്‌ അന്നത്തെ 'കാട്ടുകുതിര'യായി വിലസിയിരുന്ന രാജന്‍ പി ദേവ്‌ ആയിരുന്നു.നാല്‌ വര്‍ഷത്തിന്‌ ശേഷം എന്റെ കല്യാണം കഴിഞ്ഞ്‌, ഒരു ദിവസം ഭാര്യ വീട്ടിലിരിക്കുമ്പോള്‍ അവളുടെ ക്ലാസ്മേറ്റായ എന്റെ മൂത്തുമ്മയുടെ മകള്‍ വന്ന് അവളോട്‌ പറഞ്ഞു. "എടീ...ആബി ആരാന്നറിയോ?രാജന്‍ പി ദേവിന്റെ കയ്യില്‍ നിന്നും സമ്മാനം വാങ്ങിയവനാ..." അന്ന് രാജന്‍ പി ദേവ്‌ സമ്മാനിച്ച ആ ട്രോഫി മാത്രം ഇന്നും എന്റെ ഷോക്കേസില്‍ എന്നെ നോക്കി ചിരിക്കുമ്പോള്‍ അത്‌ സമ്മാനിച്ച വ്യക്തി കാലയവനികക്കുള്ളില്‍ മറഞ്ഞ വാര്‍ത്ത അതിന്റെ മുന്നില്‍ വച്ച്‌ തന്നെ വായിക്കേണ്ട ഗതികേടുമുണ്ടായി.

Tuesday, July 28, 2009

എന്നെ ചെറായിയില്‍ എത്തിച്ചവര്‍...

ചെറായി മീറ്റിന്‌ ഞാന്‍ പോകാന്‍ തീരുമാനിക്കുന്നത്‌ തന്നെ വളരെ വളരെ ലേറ്റ്‌ ആയിട്ടായിരുന്നു.ഒറ്റക്ക്‌ പോയി കഷണ്ടി കാണിച്ചുപോരാനായിരുന്നു ആദ്യത്തെ പ്ലാന്‍.മക്കള്‍ക്ക്‌ ശനിയാഴ്ച സ്കൂള്‍ ഉള്ളതിനാല്‍ അവരെ കൊണ്ടു പോകുന്ന കാര്യം ആദ്യം എന്റെ സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നു.ഞായറാഴ്ച രാവിലെ ഒമ്പതര മണിക്ക്‌ മീറ്റ്‌ നടക്കുന്ന ചെറായിയില്‍ എത്തിപ്പെടാന്‍, ഒറ്റക്കാണെങ്കില്‍ എനിക്ക്‌ ഒട്ടും പ്രയാസവും ഇല്ലായിരുന്നു.കാരണം ഞാന്‍ ഏകദേശം എല്ലാ വര്‍ഷവും സന്ദര്‍ശിക്കുന്ന കൊടുങ്ങല്ലൂരിനടുത്തെ മതിലകത്തുള്ള എന്റെ സുഹൃത്ത്‌ ഖൈസ്‌ ദുബായില്‍ നിന്നും വന്ന സമയമായിരുന്നു ഇത്‌. ആയിടക്കാണ്‌ ഞാന്‍ മീറ്റിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ മുഴുവന്‍ വായിക്കാന്‍ തുടങ്ങിയത്‌.രെജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ദിവസത്തിന്റെ ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ ഞാന്‍ എന്റെ പേരും ആ കമന്റില്‍ ഇട്ടത്‌.മാസങ്ങള്‍ക്ക്‌ മുമ്പേ പലരുടേയും ബ്ലോഗില്‍ ലൊഗോ കണ്ടിരുന്നെങ്കിലും അതെന്താണെന്നോ അതിന്റെ പേരില്‍ ബൂലോകത്ത്‌ നടക്കുന സംവാദങ്ങളോ ഈ പാവം(?) കഷണ്ടിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. എങ്കിലും മീറ്റിന്റെ നാലോ അഞ്ചോ ദിവസം മുമ്പ്‌ ചെറായിയില്‍ കുടുംബ സമേതം തന്നെ പങ്കെടുക്കാനും അതിനുള്ള വഴികള്‍ കണ്ടു പിടിക്കാനും ശ്രമം ആരംഭിച്ചു.മീറ്റില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെയാണ്‌ വാഴക്കോടന്റെ കഥാപാത്രമായ കുഞ്ഞീവി ടീച്ചറെ ഞാന്‍ ഇവിടെ കടമെടുത്തത്‌. കുടുംബത്തെ ചെറായിയിലേക്ക്‌ കെട്ടി എടുക്കുന്ന ഭാരിച്ച 'ഉത്തരവാദിത്വം'ഏറ്റെടുത്തെങ്കിലും ആ വിവരം പക്ഷേ ഞാന്‍ ഭാര്യയോടും മക്കളോടും പറഞ്ഞില്ല.വെള്ളിയാഴ്ചയാണ്‌ അവരോട്‌ ഞാന്‍ വിവരം അറിയിച്ചത്‌ തന്നെ. എടപ്പാളില്‍ നിന്നും അനില്‍@ബ്ലോഗിന്റെ വണ്ടി ഞായറാഴ്ച രാവിലെ ചെറായിയിലേക്ക്‌ പോകുന്ന വിവരം അദ്ദേഹത്തിന്റെ പോസ്റ്റില്‍ നിന്നും അറിഞ്ഞു.പക്ഷേ രാവിലെ 6 മണിക്ക്‌ അവിടെ എത്താന്‍ യാതൊരു വഴിയും ഇല്ലായിരുന്നു. കിഴിശ്ശേരിയില്‍ നിന്നും ഡോക്ടറും നാസും പോകുന്നതായി അനില്‍ജി അറിയിച്ചെങ്കിലും അവരെ കോണ്ടാക്ട്‌ ചെയ്യാന്‍ കഴിഞ്ഞില്ല(അവരെ കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ അവര്‍ക്ക്‌ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ ആകുമായിരുന്നു എന്ന് പിന്നീട്‌ മനസ്സിലായി).അതും കഴിഞ്ഞാണ്‌ കൊണ്ടോട്ടി അടുത്ത്‌ നിന്നും കൊട്ടോട്ടിക്കാരന്‍ പുറപ്പെടുന്നതായി അനില്‍ജി അറിയിച്ചത്‌.അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറും അനില്‍ തന്നു. പ്രതീക്ഷയോടെ വിളിച്ച എനിക്ക്‌ കിട്ടിയ മറുപടി കൊട്ടോട്ടി കൊണ്ടോട്ടിയിലല്ല കൊല്ലത്താണ്‌ എന്നായിരുന്നു.സകല പ്രതീക്ഷകളും തകിടം മറിഞ്ഞോ എന്ന ആശങ്ക വരുന്നതിന്‌ മുമ്പേ കൊട്ടോട്ടി പറഞ്ഞു,പക്ഷേ ഞാനിപ്പോള്‍ കൊണ്ടോട്ടിക്കടുത്ത്‌ പൂക്കോട്ടൂര്‍ ആണ്‌ താമസം.ഞാന്‍ കുടുംബസമേതം കാറില്‍ പോകുന്നു.മാഷിനും കുടുംബത്തിനും കൂടെ വരാം.അല്‍പം ഒന്ന് ഞെരുങ്ങേണ്ടി വരും എന്ന് മാത്രം.സന്തോഷം കൊണ്ട്‌ ഞാന്‍ എന്തുപറയണം എന്നറിയാതെ നില്‍ക്കുമ്പോഴാണ്‌ അടുത്ത പ്രശ്നം.രാവിലെ പൂക്കോട്ടൂര്‍ എങ്ങനെ എത്തും?അവര്‍ തന്നെ വാടക വീട്ടില്‍ കഴിയുമ്പോള്‍ തലേന്ന് ഞാനും കുടുംബവും കൂടി എത്തിയാല്‍ ദുരിതാശ്വാസ ക്യാമ്പില്‍ സുനാമി അടിച്ച പോലെയാകും.കൊട്ടോട്ടി അതിനും മാര്‍ഗ്ഗം കണ്ടു. "മാഷ്‌ സുഖമായി അരീക്കോട്ട്‌ കിടന്നുറങ്ങിക്കോ...ഞാന്‍ രാവിലെ വന്ന് മാഷെയും കുടുംബത്തെയും അവിടെ നിന്ന് പൊക്കാം" ഓഹ്‌....എന്നെ ചെറായിയില്‍ എത്തിക്കാന്‍ ഓരോരുത്തരുടെ പെടാപാട്‌.പക്ഷേ കൊട്ടോട്ടി പറഞ്ഞ പ്രകാരം നിന്നിരുന്നെങ്കില്‍ ഞാനും കൊട്ടോട്ടിയും ചെറായിക്ക്‌ പകരം ചേളാരി ചന്തയില്‍ പോകേണ്ടി വരുമായിരുന്നു എന്ന് പിറ്റേന്ന് ഹന്‍ള്ളലത്ത്‌ പറഞ്ഞതില്‍ നിന്നും മനസ്സിലായി. എന്നാല്‍ വെള്ളിയാഴ്ച വൈകിട്ട്‌ എന്റെ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു.കാരണം എന്നെ കൊണ്ടുപോകാമെന്ന്‌ ഏറ്റ കൊട്ടോട്ടി എന്റെ തീരുമാനം അറിയാത്ത കാരണം, വയനാട്ടില്‍ നിന്നും ഹന്‍ള്ളലത്തിന്റെ അപേക്ഷ പ്രകാരം അവനോട്‌ പൂക്കോട്ടൂരില്‍ എത്താന്‍ പറഞ്ഞു.മൊബൈല്‍ കണക്ഷന്‍ എടുത്ത ശേഷം ആദ്യമായി ഞാന്‍ ഫോണ്‍ എടുക്കാന്‍ മറന്ന അന്ന് എന്നെ കോണ്ടാക്ട്‌ ചെയ്യാന്‍ കൊട്ടോട്ടി എല്ലാ ശ്രമങ്ങളും നടത്തിയ ശേഷമായിരുന്നു ഹന്‍ള്ളലത്തിന്റെ അപേക്ഷ ഫയലില്‍ സ്വീകരിച്ചത്‌.വിവരം ഞാന്‍ അറിയുന്നത്‌ അന്ന് രാത്രിയും. ഞാന്‍ കുടുംബ സമേതം പോകാന്‍ തീരുമാനം എടുത്ത ശേഷം എന്നെ തഴയേണ്ടി വന്നതില്‍ കൊട്ടോട്ടി വളരെ നിരാശനായിരുന്നു.കുറ്റം എന്റേതായിട്ട്‌ കൂടി ഒരു പരിഹാരം കണ്ടെത്താനായി അദ്ദേഹം അറിയാവുന്ന നമ്പറിലേക്കെല്ലാം വിളിച്ചു.സഫാ-മര്‍വ്വക്കിടയില്‍ ഹാജറബീവി ഓടിത്തളര്‍ന്നപ്പോഴെന്ന പോലെ എന്തെങ്കിലും പോംവഴിയായോ എന്നറിയാന്‍ ഇടക്ക്‌ എന്നെയും വിളിച്ചു.ഹന്‍ള്ളലത്തിനെ ഒരു കാരണവശാലും ഇനി തിരിച്ചയക്കരുത്‌ എന്നും ഞാന്‍ എങ്ങിനെയെങ്കിലും ചെറായിയില്‍ എത്തും എന്ന്‌ അറിയിച്ചിട്ടും കൊട്ടോട്ടി വിട്ടില്ല.അവസാനം അനിലിനെ തന്നെ വിളിച്ച്‌ ശനിയാഴ്ച വൈകിട്ട്‌ ഞാന്‍ എടപ്പാളില്‍ കുടുംബ സമേതം എത്താമെന്ന തീരുമാനമായപ്പോഴാണ്‌ കൊട്ടോട്ടിക്ക്‌ അല്‍പമെങ്കിലും സമാധാനമായത്‌. ശനിയാഴ്ച രാത്രി വൈകി ഞാന്‍ കുടുംബ സമേതം എടപ്പാളില്‍ ഇറങ്ങുമ്പോള്‍ അനില്‍ജി കാറുമായി കാത്തു നില്‍പ്പുണ്ടായിരുന്നു.ഞങ്ങളെ വീട്ടിലെത്തിച്ച്‌ സുഭിക്ഷമായ അത്താഴവും(അനില്‍ജിയുടെ ഭാര്യ അമ്പിളിയും മകള്‍ അനഘയും ഞങ്ങളെ പ്രതീക്ഷിച്ച്‌ നില്‍ക്കുകയായിരൂന്നു) തന്ന് താമസത്തിനായി ഏര്‍പ്പാട്‌ ചെയ്ത ടൂറിസ്റ്റ്‌ ഹോമില്‍ എത്തിക്കുമ്പോള്‍ ഞാനും ഭാര്യയും ഈ ബൂലോക സൗഹൃദത്തിന്റെ തീവ്രത (ഒന്നിവിടേയും ക്ലിക്കുക) വീണ്ടും വീണ്ടും അനുഭവിക്കുകയായിരുന്നു. (ഈ മീറ്റില്‍ പങ്കെടുത്തിരുന്നില്ല എങ്കില്‍ അത്‌ എന്നെന്നും ഒരു നഷ്ടമാകുമായിരുന്നു എന്ന് എനിക്ക്‌ തോന്നുന്നു.ഇതിന്‌ പിന്നണിയില്‍ വിയര്‍പ്പൊഴുക്കിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.) കൊട്ടോട്ടിയും ഞാനും മുമ്പ്‌ കണ്ടിട്ടില്ല.ഹന്‍ള്ളലത്തും കൊട്ടോട്ടിയും തമ്മിലും മുമ്പ്‌ കണ്ടിട്ടില്ല എന്നാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌.ഞാനും അനിലും അങ്ങിനെ തന്നെ.എന്നിട്ടും ഈ മീറ്റില്‍ പങ്കെടുക്കാനും പരസ്പരം അറിയാനും ഓരോരുത്തരും കാണിച്ച ഈ മനസ്സിനെ എത്ര പുകഴ്ത്തിയാലും മതിയാകില്ല.അതാണ്‌ ബൂലോകം,ബൂലോക സൗഹൃദം.നമുക്ക്‌ ആ സൗഹൃദത്തിന്റെ തിരിനാളം അണയാതെ സൂക്ഷിക്കാം,തലമുറകളിലേക്ക്‌ പകര്‍ന്നു നല്‍കാം.

Monday, July 27, 2009

മലയാള ഭാഷക്ക്‌ ചെറായി മീറ്റിന്റെ സംഭാവന

ചെറായി മീറ്റിന്റെ ഔപചാരികമായ ആരംഭം കുറിച്ചുകൊണ്ട്‌ ലതിച്ചേച്ചി ചായക്ക്‌ ഒരുക്കിയ വിഭവങ്ങളെക്കുറിച്ച്‌ സംസാരിച്ചുകൊണ്ടിരിക്കുകയാണ്‌.

ചേച്ചി: "എല്ലാവരും ചായകുടിക്കണം...ചായക്ക്‌ കൂട്ടായി ഒരു സ്പെഷല്‍ വിഭവം ഉണ്ട്‌....ചക്കയപ്പം..." 

ലതിച്ചേച്ചി പിന്നെ അതിന്റെ നാളും ചരിത്രവും പുരാണവും ഇതിഹാസവും വിവരിക്കാന്‍ തുടങ്ങുമ്പോഴേക്കും, ബിലാത്തിപട്ടണം ചേട്ടന്‍ നാണയം അപ്രത്യക്ഷമാക്കിയതിലും വേഗത്തില്‍ ചക്കയപ്പം തീര്‍ന്നു.

വീണ്ടും ലതിച്ചേച്ചി തുടര്‍ന്നു:"പിന്നെ പ്രവാസികള്‍ക്കായി പ്രത്യേകം ഒരു വിഭവമുണ്ട്‌.നല്ല ഒന്നാംതരം ചക്ക.അയ്‌മനത്ത്‌ നിന്നും കൊണ്ടുവന്നതാ...." 

ലതിച്ചേച്ചി അയ്മനം ചക്കയുടെ ബൊട്ടാണിക്കല്‍ നൈമും അതിന്റെ അപ്പന്‍ ചക്കയുടെ സുവോളജിക്കല്‍ നൈമും അപ്പൂപ്പന്‍ ചക്കയുടെ കുരുവിന്റെ കെമിസ്ട്രിയും വിവരിക്കുന്നതിനിടെ ഹാളില്‍ നിന്നും അമരാവതി റിസോര്‍ട്ടിനകത്തേക്ക്‌ ഒരു റോക്കറ്റ്‌ പാഞ്ഞു(ഭൂമിക്ക്‌ സമാന്തരമായി പറക്കുന്ന റോക്കറ്റിന്റെ സാങ്കേതിക വിദ്യ അന്നും ഇന്നും എന്നും നമ്മുടെ രാജ്യത്തിന്‌ മാത്രം സ്വന്തം).

"ചേച്ചീ....എവിടെ ആ ചക്ക?" ആരോ ചോദിച്ചു.

"ദേ..പിന്നില്‍ ആ ടേബിളില്‍..."

"അവിടെ ചക്കയുമില്ല, ചുക്കുമില്ല..."

"ങേ!! ഞാന്‍ അവിടെ കൊണ്ടുവച്ചതാണല്ലോ...?അതോ മറന്ന് റിസോര്‍ട്ടിനകത്ത്‌ റൂമില്‍ തന്നെ വച്ചോ?ഈയിടെ ഭയങ്കര മറവിയാ" ഉടന്‍ ചിലര്‍ റിസോര്‍ട്ടിനകത്തേക്ക്‌ ഓടി.

"ഹാവൂ.....സമാധാനായി....." 
ഏമ്പക്കവും വിട്ട് വയറും തടവിക്കൊണ്ട്‌ റിസോര്‍ട്ടിനകത്ത്‌ നിന്നും വാഴക്കോടന്‍ ഇറങ്ങി വന്നു.റിസോര്‍ട്ടിനകത്തേക്ക്‌ ഓടിയവര്‍ക്ക്‌ കാര്യം പിടികിട്ടി. അങ്ങനെ ഇന്നലെ മുതല്‍ മലയാള ഭാഷയില്‍ ചെറായി മീറ്റിന്റെ സംഭാവനയായി പുതിയൊരു ചൊല്ലുണ്ടായി - "ചക്ക കണ്ട വാഴക്കോടനെപ്പോലെ..."

Saturday, July 25, 2009

ബസ്‌യാത്ര

സാധാരണ ഞാനും സുഹൃത്ത്‌ നസ്രുള്ളയും കൂടിയാണ്‌ എന്നും ജോലിസ്ഥലമായ കോഴിക്കോട്ടേക്ക്‌ പോകുന്നത്‌.അവന്‍ നേരെത്തെ എത്തുന്ന ദിവസങ്ങളില്‍ എനിക്കും ഞാന്‍ നേരത്തെ ദിവസങ്ങളില്‍ അവനും സീറ്റ്‌ പിടിക്കും.രണ്ടാഴ്ച മുമ്പ്‌ ഞങ്ങള്‍ രണ്ട്‌ പേരും വൈകിയില്ല എങ്കിലും സീറ്റ്‌ ലഭിച്ചില്ല.നിന്ന് യാത്ര ചെയ്യുന്നതിന്റെ ബുദ്ധിമുട്ട്‌ അല്‍പം 'ആസ്വദിക്കാം' എന്ന് കരുതി.എന്നാല്‍ കുറച്ച്‌ സമയം കഴിഞ്ഞ്‌ ഞങ്ങള്‍ നില്‍ക്കുന്നിടത്തെ ഒരു സീറ്റ്‌ ഒഴിഞ്ഞു.സീറ്റില്‍ നസ്രുള്ള ഇരുന്നു.അഡ്‌ജസ്റ്റ്‌മെന്റോടെ ഞാനും മെല്ലെ ചന്തി വച്ചു. അന്ന് തന്നെ വൈകിട്ട്‌ തിരിച്ചു പോരുമ്പോള്‍ മറ്റൊരു കാരണത്താല്‍ ഞാന്‍ എന്റെ സീറ്റ്‌(റിസര്‍വ്വ്‌ഡ്‌ സീറ്റ്‌ ഒന്നും അല്ല) ഒരാള്‍ക്ക്‌ ഒഴിഞ്ഞുകൊടുത്തു.തുടര്‍ന്ന് നസ്രുള്ള ഇരുന്ന സ്ഥലത്ത്‌ നിന്നും അവനെ സൈഡിലേക്കാക്കി അഡ്‌ജസ്റ്റ്‌ ചെയ്തു.ബസ്‌ കുറേ ദൂരം മുന്നോട്ട്‌ നീങ്ങി.ഞാന്‍ വെറുതെ ഒന്ന് ബസാകെ കണ്ണോടിച്ചു.ഒട്ടേറെ പേര്‍ നിന്ന് യാത്ര ചെയ്യുന്നുണ്ടായിരുന്നു. നാലഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വരെ ബസില്‍ ഒരു സീറ്റില്‍ മൂന്ന് പേരെ അഡ്‌ജസ്റ്റ്‌ ചെയ്ത്‌ ഇരുത്തുമായിരുന്നു.അതിന്‌ ആരും പ്രത്യേകം ആവശ്യപ്പേടേണ്ടതില്ലായിരുന്നു.ഇന്ന് ബസുകളുടെ ആധിക്യം കാരണം, അവന്‌ അടുത്ത ബസില്‍ വന്നാല്‍ മതിയല്ലോ എന്നൊരു ചിന്ത ഇരിക്കുന്നവന്റെ മനസ്സില്‍ ഉടലെടുത്തത്‌ കാരണം ആരും അഡ്‌ജസ്റ്റ്‌ ചെയ്യുന്നില്ല.ഇനി ഒന്ന് അഡ്‌ജസ്റ്റ്‌ ചെയ്യാന്‍ ആവശ്യപ്പെട്ടാലോ അവനെ ഒന്നുഴിഞ്ഞു നോക്കി ഒരു പിറുപിറുക്കലോടെ നീങ്ങി തന്നാലായി എന്ന് മാത്രം. വൃദ്ധന്മാരും രോഗികളും സ്ത്രീകളും കൈകുഞ്ഞുകളെ എടുത്ത സ്ത്രീകളും ബസില്‍ തൂങ്ങിപിടിച്ച്‌ യാത്ര ചെയ്യുന്ന കാഴ്ച ഇപ്പോള്‍ സുലഭമാണ്‌.പണ്ട്‌ നാമെല്ലാവരും അവര്‍ക്ക്‌ സീറ്റ്‌ ഒഴിഞ്ഞു കൊടുത്തിരുന്നുവെങ്കില്‍ ഇന്ന് ആരും അവരെ പരിഗണിക്കുന്നില്ല എന്നത്‌ ദു:ഖകരമാണ്‌.കാലത്തിനനുസരിച്ച്‌ നമ്മുടെ മനസ്സ്‌ ദുഷിച്ചു പോയതിന്റെ പരിണത ഫലമാണ്‌ ഈ മനംമാറ്റം. ചുരുങ്ങിയത്‌ വൃദ്ധന്മാര്‍ക്കെങ്കിലും സീറ്റ്‌ ഒഴിഞ്ഞു കൊടുക്കുന്നില്ലെങ്കിലും ഒന്ന് അഡ്‌ജസ്റ്റ്‌ ചെയ്ത്‌ കൊടുക്കാന്‍ യാത്രക്കാരായ നാമെല്ലാവരും സന്മനസ്സ്‌ കാട്ടേണ്ടിയിരിക്കുന്നു.ബുദ്ധിമുട്ടുന്ന ആ വൃദ്ധന്റെ സ്ഥാനത്ത്‌ നമ്മുടെ മാതാപിതാക്കള്‍ ആയിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ചിന്തിച്ചു നോക്കുക.

Wednesday, July 22, 2009

കുഞ്ഞീവി ടീച്ചറും കുട്ട്യേളും.....

(രംഗം മീറ്റ്‌ ഗീതം ക്ലാസ്‌ മുറി.വാഴക്കോടന്‍ സ്റ്റേജിലൂടെ പാത്തി നടക്കുന്നു, സോറി പാടിനടക്കുന്നു.

"ജ്ജ്‌ മതു പകരൂ...

ജ്ജ്‌ മലര്‍ ചൊരിയൂ....

അനുരാഗ പൗര്‍ണമിയേ....

ജ്ജ്‌ മായല്ലേ....

ജ്ജ്‌ മറയല്ലേ....

നീല നിലാവൊലിയേ..."

കുഞ്ഞീവി ടീച്ചര്‍ ക്ലാസിലേക്ക്‌ പ്രവേശിക്കുന്നു.)

"എടാ ബായേ....ജ്ജ്‌ പെണ്ണ്‍ കെട്ടീട്ട്‌ല്ലേ?"

"ഉം...കല്യാണം കഴിഞ്ഞ്‌ രണ്ട്‌ ട്രോഫിയും ആയിട്ടുണ്ട്‌...അട്‌ത്തെതിന്‌ ഫൗണ്ടേഷനും ഇട്ടിട്ടുണ്ട്‌..."

"ആഹാ...നീ അപ്പോ അതിലും പുലിയാണല്ലോ"

"ആ...ഞമ്മളേതാ മോന്‍.."

"ആ...സരി...ജ്ജ്‌ ഓളെ മൊജ്ജ്‌ ചെല്ലീണോ..?"

"ഇല്ലല്ലോ...എന്താ ടീച്ചെറേ അങ്ങനെ ചോദിക്കാന്‍..."

"അല്ല...അന്നെ എപ്പം ബിള്‍ച്ചാലും 'ഔട്ട്‌ ഓഫ്‌ മാരിയേജ്‌...' എന്നാ ആ ഫോണിനുള്ളിലെ പെണ്ണുമ്പിള്ള പറയുന്നത്‌..."

"'ഔട്ട്‌ ഓഫ്‌ മാരിയേജ്‌ അല്ല,ഔട്ട്‌ ഓഫ്‌ റേഞ്ചാ ടീച്ചറേ...."

"ആ...ന്നാ അങ്ങനെ...ജ്ജ്‌ പ്പം ഏത്‌ പാട്ടാ പാടീന്യേത്‌?"

"മീറ്റ്‌ ഗീതം തെന്നെ..."

"അനക്കതൊന്ന് നിര്‍ത്തി നിര്‍ത്തി പാടിക്കൂടെ...ന്നാലല്ലേ ഭാവം വരൊള്ളൂ...."

"ങേ...അവള്‍ വരുന്നുണ്ടോ? ന്നാ ഞാന്‍ നിര്‍ത്തി അല്ല കിടത്തി തന്നെ പാടാം..."

"ആ...അന്റെ പാട്ട്‌ കേട്ട്ട്ടയ്ക്കാരം കൊറേ ബ്ലോഗന്മാര്‌ പൊറത്ത്‌ ന്‌ക്ക്‌ണത്‌....ജ്ജ്‌ ഓലെ എല്ലാരിം ങട്ട്‌ ബിളിച്ച്‌ കൊണ്ട്‌ ബാ..."

(വാഴക്കോടന്‍ പുറത്ത്‌പോയി എല്ലാവരേയും ഉന്തി തള്ളി അകത്തു കയറ്റുന്നു.)

"ആഹാ...മീറ്റ്‌ന്‌ ഈറ്റ്‌ ണ്ട്‌ ന്ന് പറഞ്ഞപ്പോത്ത്‌ന്‌...."

"ടീച്ചറേ ആരാ അങ്ങനെ പറഞ്ഞ പോത്ത്‌?"വാഴക്കോടന്‍ ഇടക്ക്‌ കയറി.

"മുയ്മന്‍ കേക്കടാ മൊശകൊടാ...അല്ല ബായക്കോടാ....ഈറ്റ്‌ ണ്ട്‌ ന്ന് പറഞ്ഞപ്പോത്ത്‌ന്‌ ഗായികാ-ഗായകന്മാരുടെ പ്രവാഹമല്ലേ..?"

"അതാ കവി പാട്യേത്‌..." വാഴ വീണ്ടും.

"എന്താ പാട്യേത്‌...?"

"സ്വര രാഗ ഗംഗാ പ്രവാഹം..."

"ആ...ജ്ജ്‌ ആള്‌ നല്ലൊരു മൊയന്ത്‌ തെന്നെ,അല്ല മൊതല്‌ തെന്ന്യാട്ടോ...ഏതാലും ഹാജര്‍ ബിളിക്കട്ടെ..."

"ബാഴക്കോടന്‍...."

"ദാ...ബെടെ.." വാഴ പറഞ്ഞു.

"ആ...കണ്ട്‌...കാന്താരിക്കുട്ടി..."

"ആബ്‌സന്റ്‌..." കാന്താരിക്കുട്ടി എണീറ്റ്‌ നിന്ന് പറഞ്ഞു.

"ങേ!!അപ്പം ഇജ്ജ്‌ കാന്താരീന്റെ പ്രേതാ?"

"അല്ല..ഞാന്‍ ഒറിജ്ജിനല്‍ കാന്താരി..."

"ആ..ഹാജര്‍ ബിളിക്കുമ്പോ ആബ്‌സന്റ്‌ ന്നല്ല പ്രെഗ്നന്റ്‌ ന്നാ പറ്യേണ്ടത്‌ ന്ന് അറീലേ..."

"ആ....ഇനി അങ്ങനെ പറയാം..."

"ആ...സരി....ഹന്‍ള്ളള്ളള്ള....ഇതെത്ര ള്ളാ പടച്ചോനേ...?"

"അത്ര ള്ള മതി ടീച്ചറേ....ഞാനിതാ..."

"ഔ...അന്നെപ്പോലെത്തെ രണ്ടെണ്ണം മതി ഞമ്മക്ക്‌ വിക്കാണെന്ന് ജനം ബിചാരിച്ചാന്‍...അടുത്തെ....ചാണ.....ചാണകത്തില്‍ കല്ലിട്ട കുരുത്തം കെട്ടവന്‍...."

"അതാരാ ആ കുരുത്തം കെട്ടവന്‍?"വാഴക്കോടന്‍ ആളെ കാണാനായി എണീറ്റു നിന്നു.

"ജ്ജ്‌ ബായക്കോടനോ അതോ കുരുത്തം കെട്ടോനോ...?"

"രണ്ടാമത്‌ പറഞ്ഞതാ പറ്റ്യ പേര്‌.."സഹപാഠികള്‍ ഒന്നിച്ച്‌ പറഞ്ഞു.

"ടീച്ചറേ...അത്‌ രണ്ടാളെ കൂട്ടി വായിച്ചോ?"ആരോ സംശയം ഉന്നയിച്ചു.

"ആ ഇതൊക്കെ ബായ്ച്ചാന്‌ള്ള ബിവരം ഞമ്മക്ക്‌ണ്ട്‌...അയ്‌ന്‌ ഞി രണ്ടാളെ ബിളിച്ചൊന്നും മാണ്ട...."

"അതല്ല ടീച്ചറേ പറഞ്ഞത്‌...രണ്ടാളുടെ പേര്‌ കൂട്ടി വായിച്ചൂന്ന്..."

"ആ...അത്‌ സരി...നോക്കട്ടെ....ശര്യാ...ചാണക്യന്‍...."

"ഹി..ഹി..ഹീ..."ചാണക്യന്‍ ഹാജര്‍ അറിയിച്ചു.

"ചാണക്യന്റെ അടീല്‌ കെടക്ക്‌ണെ പെണ്ണേതാ...?"

"ങേ!!ചാണക്യന്റെ അടിയില്‍ കിടക്കുന്ന പെണ്ണോ?എവിടെ എവിടെ?"എല്ലാവരും എണീറ്റ്‌ നിന്ന് ചാണക്യന്‍ ഇരിക്കുന്നിടത്തേക്ക്‌ നോക്കി.

"ഫൂ....ഇരിക്കെടാ ബഡ്ക്കൂസുകളേ...ഈ രെജിസ്റ്ററില്‍ ചാണക്യന്റെ പേരിന്റെ താഴെള്ള പേരാ ചോയ്ച്ചെ..?"

"ഓ...തൂറ്റല്‍ പോലെ വന്നത്‌ തുമ്മി പോയത്‌ പോലെയായി.."എല്ലാവരും ഇരുന്നു.

"ആ ഞി ബാക്കിള്ളോല്‍ക്കൊക്കെ പ്രസിഡന്റ്‌ ഇട്ട്‌ക്ക്‌ണ്‌...ഇല്ലെങ്കി ങളെ പേര്‌ ബായ്ച്ചതിന്‌ ഞമ്മള്‌ നരകത്ത്‌ പോകണ്ടി ബെരും...അല്ലാ ഒര്‌ ലോറി നറച്ചും ആള്‌ ബെര്‌ണ്‌ണ്ടല്ലോ...."

"ലോറി നിറച്ചും ആള്‌ണ്ടെങ്കി അത്‌ നമ്മളെ ബീരാങ്കുട്ടിം കുട്ടിപട്ടാളവും ആയിരിക്കും"

"കുട്ട്യേക്ക്‌ ഫ്രീയാ ന്ന് പറഞ്ഞപ്പം എല്ലത്ത്‌നിം പുട്‌ച്ച്‌...ഒരു വാര്‍ഷിക കണക്കെടുപ്പും ഒപ്പം നടത്താലോ..."ലോറിയില്‍ നിന്നുമിറങ്ങി ബീരാങ്കുട്ടി പറഞ്ഞു.

"ആ...ഇവിടന്ന് തിരിച്ച്‌ പോകുമ്പം ഒര്‌ ലോറിം കൂടി വേണ്ടി വരരുത്‌..."ആരോ കമന്റി.

"ഇതേതാ ഒരു വയസന്‍ പുലി ബെര്‌ണത്‌...?"

"ഓള്‍ഡ്‌ ബ്ലോഗ്‌ പുലിയായിരിക്കും..."

"എന്റെ പേര്‌ ചേറായി....ചാവേറായി..."ആഗതന്‍ പറഞ്ഞു.

"ചാവാറായി ന്ന് കണ്ടപ്പളേ മനസ്സിലായി..."വാഴ ഇടയില്‍ കാച്ചി.

"ചാവാറായി അല്ല ചാവേറായി..."

"ബോത്ത്‌ ആര്‍ മാതമാറ്റിക്സ്‌..."വാഴ അറിയാവുന്ന ഏക ഇംഗ്ലീഷും കാഞ്ചി വലിച്ച്‌വിട്ടു.

"ബദ്‌രീങ്ങളേ....ചെറായിയില്‍ ചാവേറായി ചേറായിയോ...?"

യെലേന ഇസിന്‍ബയേവയുടേയും ഉസൈന്‍ ബോള്‍ട്ടിന്റേയും ലോകറിക്കാര്‍ഡ്‌ ഒരുമിച്ച്‌ തകര്‍ത്ത്‌ കുഞ്ഞീവി ടീച്ചര്‍ ഒരു അത്യപൂര്‍വ്വ ലോകറിക്കാര്‍ഡ്‌ സ്ഥാപിച്ചു.

യൂറിയയും തൂറിയയും അടങ്ങിയ സമൃദ്ധമായ ജൈവവളം കുത്തി ഒഴുകിയതിനാല്‍, അന്ന് കുഞ്ഞീവി ടീച്ചര്‍ പാഞ്ഞ വഴിയില്‍ പിറ്റേന്ന് മുതല്‍ തന്നെ പുല്ല്‌ സമൃദ്ധമായി വളരാന്‍ തുടങ്ങി.

Monday, July 20, 2009

കോഴിക്കോട്‌ പട്ടണത്തിലെ ഭൂതം

കോഴിക്കോട്‌ പട്ടണത്തില്‍ ഭൂതം ഇറങ്ങിയത്‌ നാല്‌ സ്ഥലത്താണ്‌ എന്നാണ്‌ ചുടുപാടും നിരീക്ഷിച്ചതില്‍ നിന്നുള്ള എന്റെ നിഗമനം.(അതില്‍ പലയിടത്തുനിന്നും ഭൂതത്തെ ജനം പുകച്ചു ചാടിച്ചു എന്നും തോന്നുന്നു) 11/7/2009 ന്‌ മെഡിക്കല്‍ -എഞ്ചിനീയറിംഗ്‌ പ്രവേശനത്തിനുള്ള ഓപ്ഷന്‍ കൊടുക്കുന്നവരുടെ സൗകര്യ്ത്തിനായി രണ്ടാം ശനി ആയിരുന്നിട്ടും എനിക്ക്‌ കോളേജില്‍ അറ്റന്റ്‌ ചെയ്യേണ്ടി വന്നു.അന്ന് ഉച്ചക്ക്‌ ഊണിനായി കോഴിക്കോട്‌ രാധ തിയേറ്ററിനടുത്തുള്ള ആര്യഭവനില്‍ എത്തിയതായിരുന്നു ഞാന്‍.തിയേറ്ററിന്‌ മുന്നിലെ വിവിധ ഫ്ലക്സ്‌ ബോര്‍ഡുകള്‍ കണ്ട്‌ ഞാന്‍ അന്തം വിട്ടു നിന്നു.തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ബോര്‍ഡുകള്‍.ഇത്‌ അടിക്കുന്ന കാശ്‌ കൊണ്ട്‌ നാല്‌ പേര്‍ക്ക്‌ നല്ല ഓരോ ഊണ്‌ അടിക്കാമായിരുന്നില്ലേ എന്ന തോന്നല്‍ എനിക്കുണ്ടാകാതിരുന്നില്ല. ഊണ്‍ കഴിച്ച്‌ ഞാന്‍ പുറത്തിറങ്ങുമ്പോള്‍ സമയം രണ്ടര മണി കഴിഞ്ഞിരുന്നു.എന്നെപ്പോലെ ഏതോ ഒരു അന്തം കമ്മി ഊണ്‍ കഴിക്കുന്നതിന്‌ മുമ്പ്‌ തിയേറ്ററിന്‌ മുന്നിലെ ഫ്ലക്സ്‌ ബോര്‍ഡുകള്‍ കണ്ട്‌ മതിമറന്ന് നില്‍ക്കുകയാണ്‌.പെട്ടെന്ന് അല്‍പം അകലെ നിന്നിരുന്ന സെക്യൂരിറ്റി ഗാര്‍ഡ്‌ പറഞ്ഞു:"വേഗം കയര്‌...റ്റിക്കറ്റുണ്ട്‌...".ആ കോമ്പൗണ്ടില്‍ വരുന്ന എല്ലാവരോടും സെക്യൂരിറ്റി ഇതാവര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്റെ നിരീക്ഷണ പാടവത്തില്‍ നിന്നും സൂപ്പര്‍സ്റ്റാര്‍ നായകനായ ആ സിനിമ റിലീസായത്‌ രണ്ട്‌ ദിവസം മുമ്പ്‌ മാത്രമാണെന്നറിഞ്ഞു.കാക്കത്തൊള്ളായിരം ഫാന്‍സ്ക്ലബ്ബുകളുണ്ടായിട്ടും പടമിറങ്ങി ഒമ്പതാമത്തെയോ പത്താമത്തെയോ ഷോക്ക്‌ ജനത്തെ വിളിച്ചു കയറ്റേണ്ട ഗതികേട്‌ ഞാന്‍ നേരിട്ടു കണ്ടു(ഫാന്‍സുകാര്‍ ക്ഷമിക്കുക) കോളേജില്‍ പഠിക്കുന്ന കാലത്ത്‌ ഇതേ സ്റ്റാറിന്റെ എന്നോ റിലീസായ ഒരു പടം കാണാന്‍ മണിക്കൂറുകളോളം ഒരു ആരാധകന്‌ കമ്പനിയായി നില്‍ക്കേണ്ടി വന്ന എനിക്ക്‌ ഇത്‌ വിശ്വസിക്കാനേ കഴിയുന്നില്ല.പിന്നെ കൊല്ലങ്ങളായി സിനിമ കാണാത്ത എനിക്ക്‌, ഈ മാറ്റം ഏതായാലും നന്നേ ഇഷ്ടപ്പെട്ടു.മറ്റു കാണികളുടെ ഇടിയും തൊഴിയും പോലീസിന്റെ ലാത്തിയും കൊള്ളാതെ സിനിമ കാണാനാവുന്ന യുഗം തിരിച്ചെത്തിയല്ലോ.

Saturday, July 18, 2009

ജയേട്ടന്റെ സത്യസന്ധത

എന്റെ ചെറുപ്പത്തിലേ ഞങ്ങളുടര്‍ വീട്ടില്‍ പലതരത്തിലുള്ള പണിക്കാരും ഉണ്ടായിരുന്നു.ഉമ്മയെ അടുക്കളയില്‍ സഹായിക്കാന്‍ ഒരു ആയിശാത്ത(ഒരു വാഹനാപകടത്തില്‍ പത്ത്‌ വര്‍ഷം മുമ്പ്‌ അവര്‍ മരണപ്പെട്ടു),പറമ്പില്‍ പണിക്കാരായി വാസുവേട്ടന്‍ ,അവരുടെ അനിയന്‍ മുകുന്ദേട്ടന്‍,വയറിംഗ്‌ പ്ലംബിംഗ്‌ പണികള്‍ക്കായി ചാത്തേട്ടന്‍ അങ്ങനെ നിരവധി നിരവധി പേര്‍.മേല്‍ പറഞ്ഞ ഏട്ടന്മാരെല്ലാം ഞങ്ങളുടെ അയല്‍വാസികളും ബാപ്പയുടെ വിദ്യാര്‍ത്ഥികളും ആയിരുന്നു.(ഇപ്പോള്‍ അവരെല്ലാവരും സര്‍ക്കാര്‍ സര്‍വ്വീസിലാണ്‌)

മേല്‍പറഞ്ഞവര്‍ ഇപ്പോഴും ബന്ധം പുതുക്കാന്‍ വീട്ടില്‍ വരും,വഴിയില്‍ കണ്ടാല്‍ കുശലാന്വേഷണം നടത്തും.അവര്‍ക്ക്‌ ശേഷം വീട്ടില്‍ സ്ഥിരമായി വരുന്ന പണിക്കാരനാണ്‌ ഗോപാലേട്ടന്‍.കൊല്ലത്തില്‍ ഏകദേശം പത്ത്‌ മാസവും ഗോപാലേട്ടന്‍ ഞങ്ങളുടെ വീട്ടില്‍ പണിക്കുണ്ടാവും.മറ്റാര്‍ക്കെങ്കിലും ഗോപാലേട്ടനെ ആവശ്യം വന്നാല്‍ അവര്‍ ഗോപാലേട്ടന്റെ വീട്ടിലേക്കല്ല ഫോണ്‍ വിളിക്കുക,ഞങ്ങളുടെ വീട്ടിലേക്കാണ്‌.ഇപ്പോള്‍ ഗോപാലേട്ടനും ഒരു ഓപറേഷന്‍ കഴിഞ്ഞ്‌ വിശ്രമത്തിലാണ്‌.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഞങ്ങളുടേയും അയല്‍പക്കത്തേയും വീടുകളുടെ വിവിധ സിമന്റ്‌ തേപ്പു പണികള്‍ നടത്താനായി ഞങ്ങള്‍ക്ക്‌ കിട്ടിയ ഒരാളാണ്‌ നാഗര്‍കോവില്‍കാരനായ ജയേട്ടന്‍.രാവിലെ തുടങ്ങുന്ന തേപ്പ്‌ മിക്കവാറും അവസാനിക്കുന്നത്‌ ഇരുട്ടുമ്പോഴാണ്‌.ജോലി വളരെ ആത്മാര്‍ത്ഥമായി ചെയ്യുന്ന അപൂര്‍വ്വം ചിലരില്‍ ഒരാള്‍.

ബാപ്പയുള്ള കാലത്ത്‌ ഇവര്‍ക്കെല്ലാം വീട്ടില്‍ നല്ല സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.വിശേഷാവസരങ്ങളിലും അവശ്യ ഘട്ടങ്ങളിലും വറുതിയുടെ നാളുകളിലും ബാപ്പ കണ്ടറിഞ്ഞ്‌ തന്നെ അവരെ സഹായിച്ചിരുന്നു.അത്‌ എനിക്ക്‌ കൂടുതല്‍ മനസ്സിലായത്‌ ഇക്കഴിഞ്ഞ ഓണത്തിന്‌, ബാപ്പ ചെയ്യാറുള്ള ഒരു കര്‍മ്മം ഞാന്‍ ചെയ്തപ്പോള്‍ ഗോപാലേട്ടന്റെ കണ്ണില്‍ നിന്നും വന്ന ധാര കണ്ടപ്പോളാണ്‌.

അതുകൊണ്ട്‌ തന്നെ ഞങ്ങളുടെ വീട്ടിലേക്ക്‌ വിളിച്ചാല്‍ ഇവര്‍ എങ്ങനെയെങ്കിലും വരാന്‍ പറ്റുന്ന നിലയിലാണെങ്കില്‍ എത്തിയിരിക്കും.എന്റെ വീടിന്റെ സിമന്റ്‌ തേപ്പ്‌ ജയേട്ടനെ തന്നെ ഏല്‍പ്പിക്കണം എന്നായിരുന്നു എന്റെ ഉള്ളിലിരുപ്പ്‌.അതിനായി ഞാന്‍ മാസങ്ങള്‍ക്ക്‌ മുമ്പേ അദ്ദേഹത്തെ വിവരം ധരിപ്പിച്ചു.ഏറ്റെടുത്ത പണി മുഴുമിപ്പിക്കാതെ മറ്റവിടേക്കും ജയേട്ടന്‍ പോകില്ല.അതിനാല്‍ തന്നെ അദ്ദേഹം അത്‌ എന്നെ ബോധിപ്പിച്ചു.

ജയേട്ടന്‍ ഏറ്റെടുത്ത പണി അനന്തമായി നീണ്ടപ്പോള്‍ എനിക്ക്‌ ആധി കയറിത്തുടങ്ങി.മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ ജയേട്ടനെ കണ്ട്‌ പറഞ്ഞു.പക്ഷേ അദ്ദേഹത്തിന്റെ നയത്തില്‍ മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.ഞാനും അക്കാര്യത്തില്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചില്ല.കാരണം എന്റെ വീട്ടില്‍ വരാന്‍ തുടങ്ങിയാല്‍ പിന്നെ അദ്ദേഹം എവിടേക്കും തിരിയില്ല എന്ന ഉത്തമ ബോധ്യം എനിക്കുള്ളതിനാല്‍.

ഇക്കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു അനുഭവമാണ്‌ ഈ കുറിപ്പിന്‌ പിന്നില്‍.കഴിഞ്ഞ ദിവസം എന്നത്തേയും പോലെ എന്റെ ഭാര്യ പണിക്കാര്‍ക്ക്‌ കൂലി കൊടുത്തു.കറന്റില്ലാതിരുന്നതിനാല്‍ അവള്‍ കൊടുത്ത സംഖ്യയില്‍ രണ്ട്‌ അഞ്ഞൂറ്‌ രൂപ നോട്ട്‌ കൊടുത്തു.അവള്‍ അത്‌ അറിഞ്ഞതേ ഇല്ല,ഞാനും.പിറ്റേന്ന് രാവിലെ പണിക്ക്‌ വന്ന ഉടനെ ജയേട്ടന്‍ ഉമ്മായുടെ നേരെ ഒരു അഞ്ഞൂറ്‌ രൂപ നോട്ട്‌ നീട്ടിക്കൊണ്ട്‌ പറഞ്ഞു:"ഇന്നലെ തന്നതില്‍ ഒന്ന് അധികമായിരുന്നു"

ജയേട്ടന്റെ ഈ സത്യസന്ധതക്ക്‌ മുമ്പില്‍ എന്ത്‌ പറയണം എന്നറിയാതെ ഞാന്‍ മിഴിച്ചിരുന്നു.ബാപ്പ ഈ പണിക്കാരെയെല്ലാം എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് എനിക്ക്‌ അന്ന് വീണ്ടും ബോധ്യം വന്നു.

Tuesday, July 14, 2009

"നോട്ട്‌ ദി പോയന്റ്‌..."

        മെഡിക്കല്‍കോളേജിലും എഞ്ചിനീയറിംഗ്‌ കോളേജിലും പ്രവേശനം തേടുന്നതിന്റെ മുന്നോടിയായുള്ള ഓപ്ഷന്‍ കൊടുക്കല്‍ മഹാമഹം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ദിവസങ്ങളില്‍ (ഒരു അനുഭവം ഇതാ ഇവിടെ)എനിക്ക്‌ വരുന്ന ചില ഫോണ്‍കാളുകള്‍ വളരെ രസകരമാണ്‌. ഇന്നലെ വന്ന ഒരു ഫോണ്‍ വിളി ഇങ്ങനെയായിരുന്നു.

"ഹലോ...ഓപറേഷന്‍ കൊടുക്കുന്ന സ്ഥലമല്ലേ?"

"ഓപറേഷന്‍ ചെയ്യുന്നത്‌ മെഡിക്കല്‍ കോളേജില്‍,ഇത്‌ എഞ്ചിനീയറിംഗ്‌കോളേജാ..."

"ആ എഞ്ചിനീയറിംഗ്‌കോളേജിലേക്ക്‌ തന്നെയാ വിളിച്ചത്‌....അവിടെ പ്രവേശനത്തിനുള്ള എന്തോ ഒന്ന് കൊടുക്കുന്നുണ്ടല്ലോ...?"

"ഓ...ഓപ്ഷന്‍..."

"ആ ...അതു തന്നെ....അപ്പോ എനിക്ക്‌ ചില സംശയങ്ങല്‍ ഉണ്ട്‌,നോട്ട്‌ ദി പോയന്റ്‌..."

"ങാ...ചോദിച്ചോളൂ..."

"എന്റെ മകള്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളിലാണ്‌ പ്ലസ്‌ ടു പഠിച്ചത്‌....നോട്ട്‌ ദി പോയന്റ്‌..."

"ങേ....കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളിലോ?" സ്കൂളുകള്‍ എന്ന് മുതലാണ്‌ യൂണിവേഴ്സിറ്റിയുടെ കീഴില്‍ വരാന്‍ തുടങ്ങിയത്‌ എന്നറിയാതെ ഞാന്‍ ഞെട്ടി.

"ആ...അതേ....കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളില്‍ തന്നെ....അതായത്‌ കണ്ണൂര്‍ ജില്ലയില്‍..."

"എന്നാ പിന്നെ അങ്ങനെയങ്ങ്‌ പറഞ്ഞാല്‍ പോരെ....."

"അല്ലല്ല.....നോട്ട്‌ ദി പോയന്റ്‌...കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളില്‍ പഠിച്ച എന്റെ മകള്‍ക്ക്‌ കോഴിക്കോട്‌ യൂണിവേഴ്സിറ്റിയുടേയോ കേരള യൂണിവേഴ്സിറ്റിയുടെയോ കീഴിലുള്ള കോളേജില്‍ അഡ്‌മിഷന്‍ കിട്ടിയാല്‍....നോട്ട്‌ ദി പോയന്റ്‌...."

"അഡ്‌മിഷന്‍ കിട്ടിയാല്‍....നോട്ട്‌ ദി പോയന്റ്‌....????നിങ്ങളെന്താ വെറുതെ സമയം മെനക്കെടുത്തുകയാണോ?വേറെ കാളുകള്‍ വരുന്നത്‌ കേള്‍ക്കുന്നില്ലേ..."

"യൂ നോട്ട്‌ ദി പോയന്റ്‌ ഫസ്റ്റ്‌...."

"ആ...വേഗം പറ..."

"അങ്ങനെ അഡ്‌മിഷന്‍ കിട്ടിയാല്‍ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കേണ്ടി വരുമോ?"

"ങേ!!!നിങ്ങളുടെ മകള്‍ പ്ലസ്‌ ടു കഴിഞ്ഞല്ലേ വരുന്നത്‌...?"

"അതേ ...കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളില്‍ നിന്ന് പ്ലസ്‌ ടു കഴിഞ്ഞു...നോട്ട്‌ ദി പോയന്റ്‌..."

"ഓ.....നാശം....ഈ നോട്ട്‌ ദി പോയന്റ്‌..."

"സംശയത്തിന്‌ മറുപടി തരൂ..."

"ആ കിട്ടുമെങ്കില്‍ വാങ്ങിക്കോ" എന്ന് മനസ്സില്‍ വന്നെങ്കിലും നോട്ട്‌ ദി പോയന്റ്‌ വല്ല വക്കീലോ മറ്റോ ആണോ എന്ന സംശയവും സംസാരം റിക്കാര്‍ഡ്‌ ചെയ്യപ്പെടുന്നുണ്ടോ എന്നറിയാത്തതിനാലും ഞാനത്‌ പറഞ്ഞില്ല.

"അതിന്റെ ആവശ്യമില്ല"തല്‍ക്കാലം അദ്ദേഹത്തിന്റെ സംശയം തടഞ്ഞു നിര്‍ത്താന്‍ ഞാന്‍ പറഞ്ഞു.

"ഓ കെ.....എങ്കില്‍ രണ്ടാമത്തെ സംശയം..."

"ങാ...ചോദിക്കൂ..."

"നിങ്ങളുടെ പ്രോസ്പെക്ടസ്‌ ഉണ്ടല്ലോ....പ്രോസ്പെക്ടസ്‌..?"

"ഞങ്ങളുടെ പ്രോസ്പെക്ടസോ?"

"അതേ...ഈ അപേക്ഷ വാങ്ങുമ്പോള്‍ കിട്ടിയ ഈ തടിയന്‍ പുസ്തകം...."

"ങാ...മനസ്സിലായി...."

"അതില്‍ പേജ്‌ നമ്പര്‍ ..... പാര .....-ല്‍ പറയുന്നു,അഡ്മിഷന്‍ നേടുന്നതിന്‌ മുമ്പ്‌ ഹെപറ്റൈറ്റിസ്‌-ബി വാക്സിന്‍ എടുത്തിരിക്കണം എന്ന്...!!!"

'ഇത്‌ വല്ലാത്തൊരു പാരയായല്ലോ ദൈവമേ' എന്ന ആത്മഗതത്തോടെ ഞാന്‍ ചോദിച്ചു: "അങ്ങനെ പറയുന്നുണ്ടോ?"

"അതെ....അങ്ങനെ തന്നെ പറയുന്നുണ്ട്‌...അത്‌ നിര്‍ബന്ധമാണോ?യൂ ഗോട്ട്‌ ദി പോയന്റ്‌"

"ആ...ഐ നോട്ട്‌ ഗോട്ട്‌ ആന്‍ഡ്‌ കോട്ട്‌ ദി പോയന്റ്‌..."

"ഓ കെ...എന്തു പറയുന്നു..."

"അഡ്മിഷന്‍ ലഭിച്ചാല്‍ എടുക്കണം എന്നല്ലേ പറയുന്നത്‌...?താങ്കളുടെ മകള്‍ക്ക്‌ അഡ്മിഷന്‍ കിട്ടിയിട്ടില്ലല്ലോ...ഓപ്ഷന്‍ കൊടുക്കാന്‍ തുടങ്ങുന്നതല്ലേയുള്ളൂ...."

"ഓഹ്‌...സൊ യൂ കോട്ട്‌ ദി പോയന്റ്‌....താങ്ക്‌ യൂ ഫോര്‍ ഇന്‍ഫര്‍മേഷന്‍..."

"ഹാവൂ...." റിസീവര്‍ താഴെ വയ്ക്കുമ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞുപോയി.

Saturday, July 11, 2009

രക്തദാനം ജീവന്‍ദാനം

പ്രീഡിഗ്രിക്ക്‌ PSMO കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ NSS (നാഷണല്‍ സര്‍വീസ്‌ സ്കീം ) വളണ്ടിയര്‍ ആയിരുന്നു.എന്റെ മൂത്താപ്പയുടെ ജ്യേഷ്ഠന്റെ മകനായ യൂസഫലി (സാര്‍) ആയിരുന്നു അന്ന് അതിന്റെ പ്രോഗ്രാം ഓഫീസര്‍.NSSന്റെ വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ എനിക്ക്‌ എന്നും ഹരമായിരുന്നു.

അക്കാലത്താണ്‌ രക്തദാനം ജീവന്‍ദാനം എന്ന മുദ്രാവാക്യം എന്റെ മനസ്സില്‍ വേരു പിടിച്ചത്‌.മുമ്പ്‌ ഏതോ ക്ലാസ്സിലെ ബയോളജി പുസ്തകത്തില്‍ പഠിച്ച സംഗതി ഞാന്‍ NSS-ല്‍ എത്തിയപ്പോള്‍ അതിന്റെ കൂടി ആപ്തവാക്യമായി മാറിയപ്പോള്‍ സ്വാഭാവികമായും ഞാനും അത്‌ സ്വീകരിച്ചു.അങ്ങനെ രക്തദാനത്തിനുള്ള ഒരു അവസരം കാത്തുകഴിയുമ്പോഴാണ്‌ എന്റെ ഹോസ്റ്റല്‍ മേറ്റ്‌ ആയ ഷബീറിന്റെ ഉമ്മക്ക്‌ ഒരു സര്‍ജറി ആവശ്യാര്‍ത്ഥം രക്തം ആവശ്യമാണെന്ന വിവരം NSS-ലൂടെ എനിക്ക്‌ കിട്ടിയത്‌.അങ്ങനെ എന്റെ ജീവിതത്തിലെ ആദ്യത്തെ രക്തദാനം സുഹൃത്തിന്റെ ഉമ്മാക്ക്‌ വേണ്ടി തന്നെയായി.

പ്രീഡിഗ്രി കഴിഞ്ഞ്‌ ഡിഗ്രിക്ക്‌ ഫാറൂക്‌ക്‍കോളേജില്‍ ചേര്‍ന്നപ്പോഴും ഞാന്‍ NSS-ല്‍ അംഗമായി.രണ്ട്‌ കോളേജിലും എന്റെ സുഹൃത്തുക്കളില്‍ മിക്ക പേര്‍ക്കും NSS-ല്‍ ചേരാന്‍ താല്‍പര്യം ഇല്ലായിരുന്നു.PSMO കോളേജിലേക്കാളും കൂടുതല്‍ അംഗങ്ങളും കൂടുതല്‍ പ്രവര്‍ത്തന നിരതവുമായിരുന്നു ഫാറൂക്‌ക്‍കോളേജിലെ NSS യൂണിറ്റ്‌.സുസജ്ജരായ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ എല്ലാതരം സേവനപ്രവര്‍ത്തനങ്ങള്‍ക്കും തയ്യാറായി ഏതു സമയവും ഉണ്ടായിരുന്നു.അവര്‍ക്ക്‌ നേതൃത്വം നല്‍കാന്‍ ഉമര്‍ ഫാറൂക്ക്‌ സാറും(ഇപ്പോള്‍ മുട്ടില്‍ WMO കോളേജ്‌ പ്രിന്‍സിപ്പാള്‍)ഉസ്മാന്‍ സാറും.

ഇവിടേയും വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രക്തദാനവും NSS യൂണിറ്റിന്റെ കീഴില്‍ നടത്തിയിരുന്നു.അംഗബലം കൂടുതലായതിനാല്‍ ഇവിടെ രക്തദാനത്തിനുള്ള അവസരം തുലോം കുറവായിരുന്നു.എങ്കിലും ഒരിക്കല്‍ കൂടി എനിക്ക്‌ ആ സൗഭാഗ്യം കൈവന്നു.

ഞാന്‍ അറിയാത്ത ഏതോ ഒരാളുടെ കുട്ടിക്ക്‌ വേണ്ടി ആയിരുന്നു അന്നത്തെ രക്തദാനം.രക്തം നല്‍കി തിരിച്ച്‌ വരുമ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി ഞാന്‍ ചായ കുടിക്കാന്‍ അയാളുടെ കൂടെ പോയി.അയാളുടെ തന്നെ മറ്റൊരു കുട്ടി രക്തം ലഭിക്കാത്തതു കൊണ്ടോ അതല്ല മാറി നല്‍കിയതുകൊണ്ടോ(എനിക്ക്‌ ശരിക്കോര്‍മ്മയില്ല) കണ്മുമ്പില്‍ വിറച്ചുമരിച്ച സംഗതി അയാള്‍ പറഞ്ഞത്‌ ഇന്നും ഞാനോര്‍മ്മിക്കുന്നു.അന്ന് എന്റെ രക്തം കയറ്റിയ ആ കുട്ടി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലേ എന്നോ അതിന്റെ അസുഖം എന്തായിരുന്നു എന്നോ ഒന്നും എനിക്കറിയില്ല.

ഒരു രക്തദാനം കഴിഞ്ഞ്‌ അടുത്തതിന്‌ സാധാരണഗതിയില്‍ മൂന്ന് മാസം കഴിയണം.എന്റെ രണ്ടാമത്തെ രക്തദാനം കഴിഞ്ഞ്‌ കൃത്യം മൂന്ന് മാസം തികയുന്ന ദിവസം എനിക്ക്‌ വീണ്ടും ഒരു അവസരം ലഭിച്ചു.പക്ഷേ മൂന്ന് മാസം തികയുന്ന ദിവസമായതിനാല്‍ എന്നെ ഒഴിവാക്കി.

കോളേജ്‌ പഠനം കഴിഞ്ഞ്‌ ജോലിയില്‍ പ്രവേശിച്ചപ്പോഴും പഴയ NSS ദിനങ്ങള്‍ ഞാന്‍ മറന്നില്ല.വയനാട്‌ എഞ്ചിനീയറിംഗ്‌ കോളേജിലെ NSS യൂണിറ്റിനെ സുസജ്ജമാക്കി എടുക്കാന്‍ പ്രോഗ്രാം ഓഫീസര്‍മാരെ ആവത്‌ പിരിമുറിക്കിയിട്ടും അവരൊന്നും മുന്‍ NSS അംഗങ്ങള്‍ അല്ലാത്തതിനാല്‍ അതിന്റെ ഉദ്ദേശ്യവും ലക്ഷ്യവും മറന്ന്‌ ചില കാട്ടിക്കൂട്ടലുകള്‍ മാത്രമായി ഒതുങ്ങി.ഞാന്‍ ട്രാന്‍സ്ഫര്‍ ആകുന്നതിന്റെ ആറു മാസം മുമ്പ്‌ ഒരു ബ്ലഡ്‌ ഡോണേര്‍സ്‌ ഫോറമെങ്കിലും ഉണ്ടാക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച (7/7/09) എനിക്ക്‌ വീണ്ടും ഒരവസരം ലഭിച്ചു.ഇത്തവണ എന്റെ സ്വന്തം അമ്മാവന്‌ വേണ്ടി തന്നെയായിരുന്നു രക്തം.രക്തദാനത്തിനായുള്ള മുറിയില്‍, നിങ്ങളുടെ രക്തദാനം ഒരു പക്ഷേ നാല്‌ ജീവനുകള്‍ രക്ഷിച്ചേക്കാം എന്ന പോസ്റ്റര്‍ കണ്ട്‌ ഞാന്‍ അതിനെപറ്റി അന്വേഷിച്ചു.നമ്മുടെ രക്തത്തിലെ വിവിധ ഘടകങ്ങള്‍ ആവശ്യമുള്ള വിവിധ രോഗികള്‍ക്ക്‌ നല്‍കി അവരെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടു വരാന്‍ സാധിക്കുന്നതിനെ പറ്റിയായിരുന്നു ആ പോസ്റ്റര്‍.

മാനന്തവാടിയിലെ ഒരു സാധാരണ ഓട്ടോ ഡ്രൈവര്‍ 16 തവണ എങ്ങാനും സൗജന്യമായി രക്തം ദാനം നല്‍കിയ ഒരു വാര്‍ത്ത ഞാന്‍ പത്രത്തില്‍ വായിച്ചത്‌ ഓര്‍ക്കുന്നു.സുഹൃത്തുക്കളേ,നമുക്കും നമ്മുടെ കൂടപ്പിറപ്പുകളായ മനുഷ്യമക്കളെ ജാതി-മത-ലിംഗ ഭേദമന്യേ രക്തദാനത്തിലൂടെ രക്ഷിക്കാന്‍ പ്രയത്നിക്കാം.അവസരം കിട്ടുമ്പോള്‍ ആരും അത്‌ പാഴാക്കരുത്‌ എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Wednesday, July 08, 2009

കൃപയാ കുച്‌ ദേര്‍ ബാദ്‌ കോഷിഷ്‌ കരോ...

"ഹലോ...ആബിദ്‌ അല്ലേ?"

"അതേ.."

"ആ..ഞാന്‍ എ.എ(അഡ്മിനിസ്ട്രേറ്റീവ്‌ അസിസ്റ്റന്റ്‌) ആണ്‌.ഓപ്ഷന്‍ രജിസ്ട്രേഷനെ സംബന്ധിച്ച്‌ പലരും വിളിച്ച്‌ അന്വേഷിക്കുന്നുണ്ട്‌.അവരോട്‌ ഏത്‌ നമ്പറില്‍ വിളിക്കാന്‍ പറയണം?"

"ഈ നമ്പറില്‍ തന്നെ വിളിക്കാന്‍ പറഞ്ഞാല്‍ മതി സാര്‍..."

ഇന്ന് കോളേജില്‍ എത്തിയ ഉടനെ എന്റെ മൊബൈലിലേക്ക്‌ വന്ന എ.എ യുടെ ഫോണിന്‌ ഞാന്‍ വളരെ ലാഘവത്തോടെ മറുപടി നല്‍കി.തുടര്‍ന്ന് കമ്പ്യൂട്ടര്‍ ലാബിന്‌ അടുത്തെത്തിയപ്പോഴാണ്‌ ഓപ്ഷന്‍ രജിസ്ട്രേഷന്‍ സംബന്ധിച്ച്‌ പല പ്രശ്നങ്ങള്‍ക്കും ഉത്തരം തേടി ഒരു ജനസമുദ്രം അവിടെ കാത്തുനില്‍ക്കുന്ന വിവരം ഞാന്‍ അറിഞ്ഞത്‌.എന്റെ നമ്പറില്‍ വിളിക്കാന്‍ പറഞ്ഞതു വഴി കുടത്തില്‍ നിന്നും തുറന്നുവിട്ട ഭൂതത്താന്റെ വലിപ്പം അല്‍പം കഴിഞ്ഞപ്പോഴാണ്‌ എനിക്ക്‌ ശരിക്കും മനസ്സിലായത്‌.

അഡ്‌മിനിസ്ട്രേറ്റര്‍ ആയി പേര്‌ കിട്ടി എന്നല്ലാതെ പ്രത്യേകിച്ച്‌ ഒരു പവറും തന്നിട്ടില്ലാത്തതിനാല്‍ വിവരങ്ങള്‍ അറിയാനായി ഹെഡ്‌ ഓഫ്‌ ഡിപ്പാര്‍ട്ട്‌മന്റ്‌ തന്ന ഫോണ്‍ നമ്പറുകളില്‍ എന്‍ട്രന്‍സ്‌ കമ്മീഷണറെ വിളിച്ചു നോക്കാന്‍ ഞാന്‍ എ.എ.യുടെ അടുത്തെത്തി.നല്‍കപ്പെട്ട നമ്പറുകളില്‍ ആദ്യത്തേതില്‍ തന്നെ വിളിച്ചു.ഉത്തരം ഇതായിരുന്നു:

"ദിസ്‌ ടെലിഫോണ്‍ നമ്പര്‍ ഡസ്‌ നോട്ട്‌ എക്സിസ്റ്റ്‌....വിളിച്ച കോഡ്‌ നിലവിലില്ല"

ഇംഗ്ലീഷില്‍ പറഞ്ഞത്‌ മനസ്സിലായില്ല എന്ന് കരുതി അവള്‍ തന്നെ മലയാളത്തിലും പറഞ്ഞ്‌ തന്നു.ഒന്ന് കൂടി ഡയല്‍ ചെയ്തെങ്കിലും കളവാണിക്ക്‌ മാറ്റമില്ലാത്തതിനാല്‍ ഞാന്‍ അടുത്ത നമ്പറില്‍ വിളിച്ചു.ഇത്തവണ ഉത്തരം ഇതായിരുന്നു:

".....രസ്ത്‌ ഹെ,കൃപയാ കുച്‌ ദേര്‍ ബാദ്‌ കോഷിഷ്‌ കരോ..."

ഉടന്‍ എന്റെ മൊബൈല്‍ റിംഗ്‌ ചെയ്യാന്‍ തുടങ്ങി.

"ഹലോ...ആബിദ്‌ സാര്‍ അല്ലേ...സാര്‍ പാസ്‌വേഡ്‌ സെറ്റ്‌ ചെയ്ത്‌ കയറാന്‍ ശ്രമിക്കുമ്പോള്‍ കയറാന്‍ പറ്റുന്നില്ല...."

"എന്നാല്‍ ഒരു ഏണി വച്ച്‌ കയറാന്‍ നോക്ക്‌" എന്ന് മനസ്സില്‍ വന്നെങ്കിലും എ.എ മുന്നില്‍ ഇരിക്കുന്നതിനാല്‍ പത്ത്‌ മിനുട്ട്‌ കഴിഞ്ഞ്‌ വിളിക്കാന്‍ പറഞ്ഞു.കട്ട്‌ ചെയ്തതും അടുത്ത വിളി വന്നു.

"ഹലോ...ആബിദ്‌ സാര്‍ ആണോ?"

"ആണ്‌ തന്നെ" എന്നായിരുന്നു ആ പെണ്മൊഴിക്ക്‌ എന്റെ മനസ്സിലെ ഉത്തരം,പക്ഷേ പറയാന്‍ വയ്യല്ലോ-എ.എ മുമ്പിലിരിക്കുന്നു.

"സാര്‍....ഞാന്‍ ബാങ്ക്ലൂരില്‍ നിന്നാണ്‌.എനിക്ക്‌ ഓപ്ഷന്‍ കൊടുക്കാന്‍ കീ നമ്പര്‍ കിട്ടിയിട്ടില്ല...അത്‌ എവിടെ നിന്ന് കിട്ടും?"

"മജെസ്റ്റിക്‌ മാര്‍കറ്റില്‍ നിന്ന്" എന്ന് ഉത്തരം പറയാന്‍ പറ്റില്ലല്ലോ,എ.എ മുമ്പിലിരിക്കുന്നു.

"ഒരു പത്ത്‌ മിനുട്ട്‌ കഴിഞ്ഞ്‌ വിളിക്കൂ...ഞാനിപ്പോള്‍ ആ വിവരങ്ങള്‍ അറിയാനായി തിരുവനന്തപുരത്തേക്ക്‌ വിളിച്ചുകൊണ്ടിരിക്കുകയാണ്‌..."

മറുപടി പറഞ്ഞ്‌ ഫോണ്‍ കട്ട്‌ ചെയ്തതും അടുത്ത വിളി.എ.എ സീറ്റിലിരുന്ന് ചിരിക്കാന്‍ തുടങ്ങി.ഞാന്‍ നിസ്സഹായനായി ആ കാളും അറ്റന്റ്‌ ചെയ്തു.

അപ്പോഴേക്കും കുച്‌ ദേറും കുച്‌ കുച്‌ ദേറും കുച്‌ x 100 ദേറും കഴിഞ്ഞിട്ടും "രസ്ത്‌ ഹേ" ഉത്തരം തന്നെയായിരുന്നു മറുപടി.

"ഹും....നീ സ്വസ്ത്‌ ഹേ...ഞാന്‍ രാസ്ത മേം ഹൂം...(നീ സുഖിക്കുന്നു,ഞാന്‍ പെരുവഴിയില്‍ ഉഴലുന്നു)" എന്ന ആത്മഗതത്തോടെ ഞാന്‍ അവിടെ നിന്നും പുറത്തിറങ്ങി.ലാബിലേക്കുള്ള 25 മീറ്റര്‍ ദൂരം താണ്ടുമ്പോഴേക്കും വീണ്ടും പതിനഞ്ച്‌ കാളുകള്‍ക്കെങ്കിലും ഞാന്‍ മറുപടി നല്‍കി.

സംഗതി അതു കൊണ്ടും നിന്നില്ല.ലാബിനുള്ളില്‍ ഒപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയവര്‍ക്കും സ്ക്രീനില്‍ സന്ദേശങ്ങള്‍ വന്നു:"Invalid Information..You have 4 chances left"

"ങാ...കീ നമ്പറോ മറ്റോ കൊടുത്തത്‌ തെറ്റിയിരിക്കും...ഒന്ന് കൂടി എന്റര്‍ ചെയ്യൂ..."

ഞാന്‍ അവരെ സമാധാനിപ്പിച്ചു.അവര്‍ വീണ്ടും ചെയ്തു.

"Invalid Information..You have 3 chances left" വീണ്ടും മെസേജ്‌ വന്നു.

"നിങ്ങള്‍ക്കിത്‌ നേരാംവണ്ണം എന്റര്‍ ചെയ്യാനും അറിയത്തില്ലേ" എന്ന ആത്മഗതത്തോടെ ഞാന്‍ തന്നെ നേരിട്ട്‌ ചെയ്തു നോക്കി.അപ്പോഴും ഉത്തരം:

"Invalid Information..You have 2 chances left"!!!

കുട്ടിയുടേയും രക്ഷിതാവിന്റേയും ഹൃദയത്തില്‍ ആശങ്കയുടെ സുനാമികള്‍ അടിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ ഉള്ളിലും പൂരം വെടിക്കെട്ട്‌ നടക്കുന്നപോലെ തോന്നി.ഒരിക്കല്‍ കൂടി ശ്രമിക്കാം എന്ന് എന്റെ അഡ്‌മിന്‍ പവര്‍ എന്ന ചെകുത്താന്‍ ഉള്ളില്‍ നിന്നും ഉപദേശിച്ചതനുസരിച്ച്‌ വളരെ ശ്രദ്ധിച്ച്‌ ഞാന്‍ വീണ്ടും എല്ലാം ഭംഗിയായി എന്റര്‍ ചെയ്തു.ഉത്തരം തഥൈവ:

"Invalid Information..You have 1 chance left".

ബോധം കെട്ടു വീഴേണ്ടത്‌ ഞാനോ കുട്ടിയോ അതോ രക്ഷിതാവോ എന്ന ആശയകുഴപ്പത്തിനിടയില്‍ ഞാന്‍ പറഞ്ഞു:

" നിങ്ങള്‍ അല്‍പം വെയ്റ്റ്‌ ചെയ്യൂ...ഞാന്‍ ഒന്ന് വിളിച്ചു നോക്കട്ടെ..."

തല്‍ക്കാലം സീറ്റ്‌ കാലിയാക്കിയ ഞാന്‍ സഫാ മര്‍വ്വക്കിടയിലുള്ള ഓട്ടത്തെപ്പോലെ ഓഫീസിനും ലാബിനും ഇടയില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരുന്നു.അതിനിടക്ക്‌ വന്ന ഒരു കാള്‍ അറ്റന്റ്‌ ചെയ്തതോടെ മൊബൈലില്‍ നിന്നും ഒരു ശബ്ദവും ഒപ്പം സന്ദേശവും എത്തി

"Battery Low".

ഉടന്‍ അടുത്ത കാള്‍ വന്നു,അതോടെ ഇന്നു രാവിലെ റീചാര്‍ജ്ജ്‌ ചെയ്ത എന്റെ മൊബൈല്‍ അന്ത്യശ്വാസവും വലിച്ചു.വിളിച്ചവര്‍ക്കും ഇനിയും വിളിക്കുന്നവര്‍ക്കും സമാധാനം പോയെങ്കിലും എന്റെ ശ്വാസം മൂക്കിലൂടെ മാത്രം കയറാനും മൂക്കിലൂടെ മാത്രം ഇറങ്ങാനും തുടങ്ങി.

വൈകിട്ട്‌ വീട്ടിലെത്തി ഫോണ്‍ റീചാര്‍ജ്ജ്‌ ചെയ്ത്‌ ഓണാക്കിയതോടെ തൂറ്റല്‍ പിടിച്ച ..... പോലെ മെസേജുകള്‍ പ്രവഹിക്കാന്‍ തുടങ്ങി.ഇപ്പോള്‍ അതിന്റെ ഡിസ്പ്ലേയില്‍ കാണുന്നത്‌ "No space for new Message" എന്നാണ്‌.എന്നുവച്ചാല്‍ എന്റെ തലക്കുമുകളില്‍ മൂളിക്കൊണ്ടിരിക്കുന്നത്‌ കൊതുകല്ല,എന്റെ മൊബൈലിലേക്ക്‌ കയറാന്‍ അവസരം പാത്ത്‌ കറങ്ങുന്ന ഏതോ ഹതഭാഗ്യന്റെ കാള്‍അലര്‍ട്ട്‌ മെസേജ്‌ ആണ്‌ എന്നര്‍ത്ഥം.

ഓപ്ഷന്‍ രജിസ്ട്രേഷനെ സംബന്ധിച്ച്‌ ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിച്ചു കൊടുക്കാനുള്ള ഓപ്ഷന്‍ ഫസിലിറ്റേഷന്‍ സെന്ററിന്റെ അഡ്‌മിനിസ്ട്രേറ്റര്‍ ആയി എന്റെ പേര്‌ കൊടുക്കട്ടയോ എന്ന് തലേ ദിവസം ഹെഡ്‌ ഓഫ്‌ ഡിപ്പാര്‍ട്ട്‌മന്റ്‌ ചോദിച്ചതിന്റെ പിന്നില്‍ ഇത്രയും വലിയൊരു സത്വം ഒളിഞ്ഞിരിക്കുന്നത്‌ ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല .

Friday, July 03, 2009

ഹോട്ടലിലെ സ്നേഹപ്രകടനം

മൂന്ന് ജോടികള്‍ ഹോട്ടലില്‍ കയറി.

Couple 1:

Husband: "ആ sugar ഇങ്ങെടുത്തേ പഞ്ചാരേ....."

Couple 2 :

Husband : "ആ liver ഇങ്ങെടുത്തേ കരളേ...."

ഇതു കണ്ട couple 3:

wife : " കണ്ടില്ലെ മനുഷ്യാ, അവരുടെയൊക്കെ സ്നേഹം. അങ്ങനെ വേണം ഭര്‍ത്താക്കന്മര്‍ ആയാല്‍! "

ഉടന്‍ Husband : " ആ beef ഇങ്ങെടുത്തേ പോത്തെ..!!!