അരീക്കോട് എന്ന എന്റെ ഗ്രാമം ഫുട്ബാളിന് പേരുകേട്ട സ്ഥലമാണ്. സമകാലിക ഇന്ത്യൻ ഫുട്ബാളിൽ തന്നെ രാജ്യത്തിന് വേണ്ടി കളിച്ച താരങ്ങളിൽ പലരും ഈ ഗ്രാമത്തിൽ നിന്നായിരുന്നു എന്ന് പറയുമ്പോൾ ഓരോ അരീക്കോട്ടുകാരന്റെ സിരകളിലൂടെയും ഫുട്ബാൾ തന്നെ ഉരുളും. ആയ കാലത്ത് ഫുട്ബാൾ കളിക്കാനും കാണാനും ഞാനും മുന്നിൽ തന്നെയുണ്ടായിരുന്നു.
മാട് എന്നറിയപ്പെടുന്ന പുഴയുടെ മണൽ പരപ്പ് ഇല്ലാതായതോടെ ഞങ്ങളിൽ പലരുടെയും കളിയും ഇല്ലാതായി. എങ്കിലും കിട്ടുന്ന അവസരങ്ങളിൽ പന്ത് തട്ടി നോക്കാനും കളിക്കാനും ഞങ്ങളിൽ പലരും പിന്നെയും ഉത്സാഹം കാണിച്ചു. ഞാനും എൻ.എസ്.എസ് ക്യാമ്പുകളിൽ പോയപ്പോൾ കുട്ടികളുടെ കൂടെ പന്ത് കളിക്കാൻ കിട്ടിയ അവസരങ്ങൾ എല്ലാം ഉപയോഗപ്പെടുത്തി.
നാടായ നാട്ടിലൊക്കെ ടർഫ് കളിക്കളങ്ങൾ ഉയർന്നപ്പോൾ പഴയ പല കളിക്കാരും വീണ്ടും ജഴ്സിയണിഞ്ഞ് അല്പ നേരത്തേക്കെങ്കിലും പന്ത് തട്ടാൻ ഇറങ്ങിത്തുടങ്ങി. സമയവും ടീമും കാശും കൂടി ഒത്താലേ ടർഫിൽ ഇറങ്ങാൻ സാധിക്കൂ എന്നത് മാത്രമാണ് ഇതിന്റെ ഒരേ ഒരു പോരായ്മ. എങ്കിലും പല കൂട്ടായ്മകളുടെയും സംഗമങ്ങളുടെയും ഭാഗമായി ടർഫിലെ കളി ഒരു ഇനമായി. ഞങ്ങളുടെ കോളനി കുടുംബ സംഗമത്തിന്റെ ഭാഗമായി നടത്തിയ ടർഫിലെ ഫുട്ബാൾ മത്സരത്തിൽ അസുഖം കാരണം എനിക്ക് പങ്കെടുക്കാനും സാധിച്ചില്ല.
അങ്ങനെയിരിക്കെയാണ് എന്റെ കോളേജിലെ ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റ് സ്റ്റുഡൻസ് അസോസിയേഷൻ ഇന്റർ ക്ലാസ് മത്സരം സംഘടിപ്പിച്ചത്. അതിനൊരു പഞ്ച് കിട്ടാനാണോ എന്നറിയില്ല, സ്റ്റാഫിന്റെ ഒരു ടീമിനെയും അവർ അതിൽ ഉൾപ്പെടുത്തി. അങ്ങനെ അത്യാവശ്യം പന്ത് തട്ടാൻ അറിയുന്ന സ്റ്റാഫുകളെ ഉൾപ്പെടുത്തി ഞങ്ങളും ഒരു ടീം ഉണ്ടാക്കി. ആദ്യമായി ടർഫിൽ ഇറങ്ങാൻ അങ്ങനെ അവസരം ലഭിച്ചു.
അങ്ങനെ കോഴിക്കോട് വെസ്റ്റ്‌ഹിൽ ടർഫിൽ നാല്പത്തിയെട്ടാം വയസ്സിൽ ഞാൻ അരങ്ങേറ്റം കുറിച്ചു ! എന്റെ പകുതിയിൽ താഴെ പ്രായം മാത്രമുള്ള കുട്ടികൾ എതിരാളികളും !! അതിനാൽ മത്സര ഫലം ഇവിടെ പ്രസക്തമല്ല !!!