Pages

Sunday, February 23, 2020

കണ്ണൂരിലൂടെ...പറശ്ശിനിക്കടവ് പാമ്പു വളർത്തൽ കേന്ദ്രം

                കണ്ണൂര്‍ ജില്ലയിലെ ഒരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ് പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രം. കണ്ണൂര്‍ ടൌണില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പാര്‍ക്ക് സന്ദര്‍ശിച്ചാല്‍  വിനോദത്തോടൊപ്പം വിജ്ഞാനവും ലഭിക്കും.
               വിവിധ തരത്തില്‍പെട്ട നൂറ്റമ്പതോളം പാമ്പുകള്‍ ഇവിടെ ഉണ്ട് എന്ന് പറയപ്പെടുന്നു.ഏറ്റവും  വിഷം കൂടിയ പാമ്പുകളില്‍ ഒന്നായ രാജവെമ്പാല അടക്കം നിരവധി വിഷപ്പാമ്പുകളെയും മലമ്പാമ്പ് പോലെയുള്ള  വിഷമില്ലാത്ത പാമ്പുകളെയും നേരിട്ട് കാണാന്‍ സാധിക്കും. വിവിധതരം പാമ്പുകളെപ്പറ്റിയും അവയുടെ വിഷ സാധ്യതകളെപ്പറ്റിയും സന്ദര്‍ശകര്‍ക്ക് ബോധവല്‍ക്കരണം നല്‍കാന്‍ ഒരു മണിക്കൂര്‍ ഇടവിട്ട് പാമ്പിനൊപ്പം നിന്നുള്ള പ്രദര്‍ശന ക്ലാസും പാര്‍ക്കിലുണ്ട്.

                 പാമ്പുകള്‍ക്ക് പുറമേ മുതല, ഉടുമ്പ്, കുരങ്ങ്, കാട്ടുപൂച്ച തുടങ്ങിയ ജീവികളെയും പരുന്ത്, മയില്‍, മൂങ്ങ തുടങ്ങീ പക്ഷികളെയും ഇവിടെ കാണാം.ഇവക്കൊപ്പം പാമ്പുകള്‍ കൂടിയാകുമ്പോള്‍  ഒരു മിനി കാഴ്ച ബംഗ്ലാവ് തന്നെയായി സന്ദര്‍ശകര്‍ക്ക് അനുഭവപ്പെടും. മുതല വേട്ടക്കാരന്‍ എന്നറിയപ്പെടുന്ന സ്റ്റീവ് ഇര്‍വിന്റെ വെങ്കലം പൂശിയ  ഒരു പ്രതിമയും സ്നേക്ക് പാര്‍ക്കില്‍ മുതല കേന്ദ്രത്തിനടുത്തുണ്ട്.
             കുട്ടികള്‍ക്ക് കളിക്കാന്‍ ചെറിയ ഒരു പാര്‍ക്കും സ്നേക്ക് പാര്‍ക്കിനകത്തുണ്ട്. അവിടെ കണ്ട കഫറ്റീരിയയുടെ ചുമരില്‍ നിന്ന് ഒരു സൈക്കിളിന്റെ പകുതി പുറത്തേക്ക് തള്ളി നില്‍ക്കുന്നുണ്ട്. ബാക്കി പകുതി ചിത്രമായി ചുമരിലും. ബിനാലെയിലെ ഇന്‍സ്റ്റലേഷന്‍ പോലെയുള്ള ആ ചിത്രരൂപം രസകരമായി തോന്നി.
             കണ്ണൂര്‍ - മംഗലാപുരം നാഷണല്‍ ഹൈവെയില്‍ ധര്‍മ്മശാലയില്‍ നിന്ന് വലത്ത് തിരിഞ്ഞ് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്നേക്ക് പാര്‍ക്കില്‍ എത്താം. രാവിലെ ഒമ്പതര മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് സന്ദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 30 രൂപയും 5 മുതല്‍ 18 വരെയുള്ളവര്‍ക്ക് 20 രൂപയും ആണ് പ്രവേശന ഫീസ്. 

9 comments:

Areekkodan | അരീക്കോടന്‍ said...

വിവിധതരം പാമ്പുകളെപ്പറ്റിയും അവയുടെ വിഷ സാധ്യതകളെപ്പറ്റിയും സന്ദര്‍ശകര്‍ക്ക് ബോധവല്‍ക്കരണം നല്‍കാന്‍ ഒരു മണിക്കൂര്‍ ഇടവിട്ട് പാമ്പിനൊപ്പം നിന്നുള്ള പ്രദര്‍ശന ക്ലാസും പാര്‍ക്കിലുണ്ട്.

© Mubi said...

നന്ദി മാഷേ പരിചയപ്പെടുത്തിയതിന്. ആ സൈക്കിൾ ചിത്രം കൊള്ളാട്ടൊ :) കലാകാരന് അഭിനന്ദനങ്ങൾ!

Areekkodan | അരീക്കോടന്‍ said...

മുബീ...നെറികെട്ട ഒരു രാഷ്ട്രീയ പകപോക്കലിന്റെ കഥ കൂടി പറയാനുണ്ട് ഈ സ്നേക് പാർക്കിന്.

Cv Thankappan said...

പാമ്പിനൊപ്പം നിന്നുള്ള പ്രദര്‍ശന ക്ലാസും പാര്‍ക്കിലുണ്ട്.വിശേഷമാണല്ലോ!
ആശ0സകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...അത് കാണുമ്പൊഴേ മനസ്സിലാകൂ , ഓരോ പാമ്പിന്റെയും വിഷ ചരിതം.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കേട്ടിട്ടുണ്ട്... ഇപ്പോൾ കാണാൻ ഒരു താൽപ്പര്യം...

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ് ക്കാ .. എന്നാ പോയി നോക്കിക്കോളിൻ

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെ സന്ദർശിക്കണമെന്ന ആഗ്രഹം ഇതുവരെ പൂർത്തീകരിച്ചിട്ടില്ല 

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... പഴയ ചില ബ്ലോഗർമാരും ണ്ട് കണ്ണൂരിൽ .. അവരെയും കാണാം.

Post a Comment

നന്ദി....വീണ്ടും വരിക