ഫസ്റ്റ് ബെല്ലിന്റെ പ്രസരിപ്പും സെക്കന്റ് ബെല്ലിന്റെ മുന്നറിയിപ്പും തേഡ് ബെല്ലിന്റെ അമ്പരപ്പും നിറഞ്ഞതായിരുന്നു എന്റെ സ്കൂള്‍ പഠനകാലം. അതില്‍ തന്നെ തേഡ് ബെല്ലിന്റെ എണ്ണം നാലാണെങ്കില്‍ ഒരു പ്രത്യേക സന്തോഷവും ഉണ്ടായിരുന്നു. കാരണം അത് അസംബ്ലിക്കുള്ള ബെല്ലാണ്.
സ്കൂൾ അസംബ്ലി എന്നത് കൗതുകം നിറഞ്ഞ കാഴ്ചയും അനുഭവവുമായിരുന്നു. കാരണം സ്കൂളിലെ കുട്ടികള്‍ മുഴുവന്‍ വരി വരിയായി വന്ന് മുറ്റത്ത് അണിനിരക്കും. ഓരോ ക്ലാസ്സിന്റെയും ലീഡര്‍മാര്‍ നെഞ്ച് വിരിച്ച് മുന്നില്‍ നിന്ന് പട നയിക്കും. അണികള്‍ നില്‍ക്കുന്നത് യഥാര്‍ത്ഥ രീതിയില്‍ അല്ലേ എന്ന് ഉറപ്പ് വരുത്തും. അങ്ങനെ അസംബ്ലിയില്‍ നിരവധി ഉത്തരവാദിത്വങ്ങള്‍ ഉള്ളവനാണ് ക്ലാസ് ലീഡര്‍.
അസംബ്ലിയിൽ വച്ച് അനുമോദനവും സമ്മാനവും ലഭിക്കുന്നത്, ലോകം കീഴടക്കിയ സന്തോഷം തരുന്നതായിരുന്നു.കാരണം അത് സ്കൂളിലെ എല്ലാ കുട്ടികളും അദ്ധ്യാപകരും കാണും , അറിയും.എല്ലാ സമ്മാനങ്ങളും അസംബ്ലിയില്‍ വച്ച് വിതരണം ചെയ്യില്ല. നേടിയ സമ്മാനം അത്രയും മൂല്യമുള്ളതാണെങ്കില്‍ മാത്രമേ അസംബ്ലിയില്‍ വച്ച് നല്‍കൂ. അതും ഒരു മുഖ്യാതിഥിയെക്കൊണ്ടാണ് മിക്കവാറും ചെയ്യിപ്പിക്കാറ്.
ഞാന്‍ പഠിച്ച സ്കൂളിലെ അസംബ്ലിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മാനദാനം നടത്താൻ സാധിച്ചതിന്റെ സന്തോഷവും ഈയിടെ ഞാൻ അനുഭവിച്ചറിഞ്ഞു.അരീക്കോടിനടുത്ത് ചാലിയാര്‍ പുഴക്ക് അക്കരെ, മൂര്‍ക്കനാട് സുബുലുസ്സലാം ഹൈസ്കൂളിലെ, സംസ്ഥാന-ജില്ലാ തല ഇൻസ്പയർ അവാർഡ് ജേതാക്കൾക്കും മറ്റ് മിടുക്കരായ വിദ്യാർത്ഥികൾക്കുമുള്ള സമ്മാനദാന ചടങ്ങിലേക്കാണ് എന്നെ ക്ഷണിച്ചത്.ഇൻസ്പയർ അവാർഡ് ജേതാക്കൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കാനും കുട്ടികളെ അഭിസംബോധന ചെയ്യാനും എനിക്ക് അവസരം ലഭിച്ചു. മിടുക്കനായ പൂര്‍വ്വ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഒരു സ്നേഹോപഹാരം എറ്റുവാങ്ങാനും സാധിച്ചു.
ഒരു വട്ടം കൂടിയാ തിരുമുറ്റത്ത് എത്തുക എന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. സ്കൂളിന്റെ അതിഥിയായി എത്തുക എന്നത് ഏറെ അഭിമാനകരവും ആണ്. എല്ലാം സാധ്യമാക്കിയത് “ഒരു വട്ടം കൂടി“ എന്ന ഞങ്ങളുടെ എസ്.എസ്.സി ബാച്ചിന്റെ സംഗമവും അതിന്റെ ചെയര്‍മാന്‍ സ്ഥാനവും ആണ്. എല്ലാ കൂട്ടുകാര്‍ക്കും ഹൃദയത്തില്‍ നിന്നുള്ള നന്ദി....
6 comments:
ഒരു വട്ടം കൂടിയാ തിരുമുറ്റത്ത് എത്തുക എന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. സ്കൂളിന്റെ അതിഥിയായി എത്തുക എന്നത് ഏറെ അഭിമാനകരവും ആണ്. എല്ലാം സാധ്യമാക്കിയത് “ഒരു വട്ടം കൂടി“ എന്ന ഞങ്ങളുടെ എസ്.എസ്.സി ബാച്ചിന്റെ സംഗമവും അതിന്റെ ചെയര്‍മാന്‍ സ്ഥാനവും ആണ്.
പഴയ കാല മിത്രങ്ങളുമായി
ഞാനും ഒന്ന് രണ്ടുതവണ എന്റെ
വിദ്യാലയ മുറ്റത്തും ചുറ്റിക്കറങ്ങിയ
ആ മധുര സ്മരണകളാണ് ഇത് വായിച്ചപ്പോൾ
ഓർമ്മവന്നത് ..!
ഓർമ്മകൾ...
ആശംസകൾ മാഷേ
Muraliji...Sweet Memories
Thankappetta...Thanks
ഒരു വട്ടം കൂടിയാ ഓർമ്മകളിലേക്ക് എത്തിച്ചതിന് നന്ദി മാഷേ :)
മുബീ...എന്തോ, ഒരു പ്രത്യേക രസം അല്ലേ?
Post a Comment
നന്ദി....വീണ്ടും വരിക