ചില കാര്യങ്ങൾ അങ്ങനെയാണ്. നിർത്തിയേടത്ത് നിന്ന് അപ്രതീക്ഷിതമായി തുടക്കം കുറിക്കും. 2019 ഡിസമ്പർ 28ന് ആ വർഷത്തെ അവസാന വിനോദയാത്ര എന്ന നിലയിലാണ് ഞാൻ കൂട്ടുകാരോടൊപ്പം മാഹിയിലും തലശ്ശേരിയിലും എല്ലാം എത്തിയത്. കാഴ്ചകൾ കണ്ട അന്ന് തന്നെ കുടുംബത്തെ കൂടി ഈ മനോഹര തീരത്ത് എത്തിക്കണം എന്നൊരാഗ്രഹം ഉണ്ടായിരുന്നു.അത് ഇത്ര പെട്ടെന്ന് നടക്കും എന്ന് അന്ന് നിനച്ചതേ ഇല്ല. ഇക്കഴിഞ്ഞ ജനുവരി 18ന്, 2020 ലെ കുടുംബ സമേതമുള്ള വിനോദയാത്രാരംഭവും അപ്രതീക്ഷിതമായി മാഹി-തലശ്ശേരി വഴി കണ്ണൂരിലേക്കായി.
മാഹി വാക്ക് വേയിലൂടെ ഒരു നടത്തം മാത്രമായിരുന്നു ഇത്തവണയും എന്റെ പ്ലാൻ. മക്കൾ കൂടി ഒപ്പമുണ്ടായിരുന്നതിനാൽ ടാഗോർ പാര്‍ക്കില്‍ ഏറെ നേരം ചെലവഴിച്ചു. മയ്യഴി പുഴയുടെ തീരത്ത് തന്നെയുള്ള മൂപ്പന്‍കുന്ന് മുന്‍ സന്ദര്‍ശന സമയത്ത് കണ്ടിരുന്നില്ല.11.15ന് ടിക്കറ്റ് കൌണ്ടര്‍ തുറക്കും എന്ന ബോര്‍ഡ് കണ്ടതിനാല്‍ അല്പ സമയം കൂടി കാത്തിരുന്നു. സമയം കഴിഞ്ഞിട്ടും ആളനക്കം കാണാത്തതിനാല്‍ അന്വേഷിച്ചപ്പോള്‍ അന്ന് അവധിയാണത്രെ. ആളുകള്‍ കൂട്ടമായി എത്തുന്ന ഞായറാഴ്ച അവധി ആക്കിയത് ഏത് മഹാന്റെ തലയാണാവോ?
പ്രകൃതിയെ അതേപോലെ സംരക്ഷിച്ച് നിര്‍ത്തിയ ഒരു ഇടമാണ് മൂപ്പന്‍കുന്ന്. വാക്ക്‌വേയിലെപ്പോലെ നടപ്പാതയും ബെഞ്ചും എല്ലാം ഇവിടെയും ഒരുക്കിയിട്ടുണ്ട്. പുരാതനമായ ഒരു ലൈറ്റ് ഹൌസും കടലിന്റെ ഭംഗി ആസ്വദിക്കാനുള്ള വീക്ഷണ കേന്ദ്രവും മൂപ്പന്‍കുന്നിലുണ്ട്. മൂപ്പന്‍കുന്നില്‍ നിന്നുള്ള അസ്തമയ കാഴ്ച ഏറെ ആകര്‍ഷണീയമാണ്.
ബി.എഡിന് പഠിച്ചിരുന്ന 1993-94 കാലത്ത് ഞങ്ങളുടെ ഒരു പഠനയാത്ര കണ്ണൂരിലേക്കായിരുന്നു. ആയിടെ ഉല്‍ഘാടനം ചെയ്ത, മാഹിയിലെ മലയാള കലാഗ്രാമത്തില്‍ പോയ ഒരു മങ്ങിയ ഓര്‍മ്മ മനസ്സില്‍ ഉണ്ടായിരുന്നു. മാഹിയിലൂടെ പലതവണ കടന്നു പോയിട്ടും അവിടെ വീണ്ടും പോകാന്‍ അവസരം കിട്ടിയിരുന്നില്ല. ഇത്തവണ അതും പരിഹരിച്ചു. 27 വര്‍ഷം മുമ്പത്തെ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് ഞാന്‍ വീണ്ടും മലയാള കലാഗ്രാമത്തിന്റെ മുറ്റത്തെത്തി.
വിവിധതരം കലകള്‍ പരിശീലിപ്പിക്കുന്ന ഒരു സ്ഥാപനമാണ് കലാഗ്രാമം. കലാഭിരുചിയുള്ള ആറ് വയസ്സിന് മുകളിലുള്ള ആര്‍ക്കും പ്രവേശനം നേടാം.സംഗീതം , നൃത്തം, ചിത്രകല , ശില്പ നിര്‍മ്മാണം എന്നിവയാണ് പ്രധാനമായും അഭ്യസിപ്പിക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഓരോ ബാച്ചിനും ക്ലാസ്സുകള്‍. മ്യൂറല്‍ പെയിന്റിംഗ് പരിശീലിപ്പിക്കുന്ന ക്ലാസില്‍ കയറി അത് കാണാനും ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. കലാഗ്രാമത്തില്‍ എന്‍ട്രി ഫീ ഇല്ല.
നാല് ആര്‍ട്ട് ഗ്യാലറികള്‍ ഉണ്ടായിരുന്നു കലാഗ്രാമത്തില്‍. പക്ഷേ ഇത്തവണ ഞങ്ങള്‍ക്ക് കാണാനായത് ഒറ്റ ഒരു ഗ്യാലറി മാത്രമാണ്. മുകളിലെ ഗ്യാലറിയിലെ ചിത്രങ്ങള്‍ മുഴുവന്‍ നിലത്തിറക്കി വച്ച നിലയിലായിരുന്നു. വിവിധ കലകള്‍ അഭ്യസിക്കുന്നത് ചുറ്റിക്കറങ്ങി കണ്ട ശേഷം തലശ്ശേരി കോട്ടയും കണ്ട് ഞങ്ങള്‍ കണ്ണൂരിലേക്ക് തിരിച്ചു.

9 comments:
27 വര്‍ഷം മുമ്പത്തെ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് ഞാന്‍ വീണ്ടും മലയാള കലാഗ്രാമത്തിന്റെ മുറ്റത്തെത്തി.
ഈ കലാഗ്രാമത്തെ കുറിച്ച് ആദ്യമായി അറിയുകയാണ്
മുരളിയേട്ടാ...ബിലാത്തിയിലുള്ള നിങ്ങള്‍ക്ക് അറിയാത്തത് തെറ്റല്ല. മാഹിക്കാര്‍ക്ക് പോലും ഈ കലാഗ്രാമത്തെക്കുറിച്ച് അറിയില്ല !!
ഞായർ മുടക്കം എന്നെഴുതേണ്ടിയിരുന്നു.
ആശംസകൾ മാഷേ
ഞായര്‍ മുറ്റക്കം ഇല്ല തങ്കപ്പേട്ടാ...അവര്‍ വെറുതെ മുടക്കിയതാ !!
ഇങ്ങിനെ എത്രയെത്ര തനിമയുള്ള സ്ഥലങ്ങൾ. നാം പട്ടായയിലേക്ക് പോകുന്നു കാഴ്ചകൾ കാണാൻ.
പഴയ BEd കാലത്തെ യാത്രയിലെ ഞങ്ങളോട് പറയാത്ത ഒരു മധുര ഓർമ മനസിലുണ്ട്.
ബിപിനേട്ടാ...പഴയ BEd കാലത്തെ യാത്രയിലെ ഞങ്ങളോട് പറയാത്ത ഒരു മധുര ഓർമ മനസിലുണ്ട്.ഇതെന്താ?
വിവരണം ഇഷ്ടപ്പെട്ടു
മുഹമ്മദ് ക്കാ .. സന്തോഷം
Post a Comment
നന്ദി....വീണ്ടും വരിക