ഒരു വട്ടം കൂടിയെൻ - 2
ആഗസ്ത് 4 ഞായറാഴ്ചയായിരുന്നു ,ഒരു വട്ടം കൂടി ' എന്ന ഞങ്ങളുടെ പത്താം ക്ലാസ് ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം. 32 വർഷത്തിന് ശേഷമുള്ള സംഗമമായതിനാൽ സംഘാടകരിൽ ഒരാൾ എന്ന നിലയിൽ എന്റെ ചങ്കിടിപ്പ് അന്ന് ഉച്ചസ്ഥായിയിൽ ആയിരുന്നു. 32 വർഷങ്ങൾക്ക് മുമ്പ് പല വഴിക്ക് ചിന്നിച്ചിതറിയവർ കണ്ടുമുട്ടുമ്പോളുണ്ടാകുന്ന സന്തോഷം, പഴയ മുഖങ്ങളെ ഓർമ്മിച്ചെടുക്കാൻ ധൃതിപ്പെടുന്നവരുടെ മുഖഭാവങ്ങൾ, കൗമാരത്തിന്റെ കുസൃതിത്തരങ്ങൾ ഒപ്പിച്ചവരുടെ ഒളികണ്ണേറുകൾ, പഴയ അദ്ധ്യാപകരും വിദ്യാർത്ഥികളും കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന ആശ്ചര്യം അങ്ങനെ നിരവധി മുഹുർത്തങ്ങൾ മനസ്സിൽ നെയ്താണ് അന്ന് ഞാൻ സ്കൂളിൽ കാല് കുത്തിയത്.
മൂർക്കനാട് സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ബാച്ച് സംഗമം എന്ന നിലക്ക് അന്നത്തെ പകുതി പേരെയെങ്കിലും സ്കൂളിൽ എത്തിക്കുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. (ഗ്രൂപിലെ ആകെ അംഗങ്ങൾ അന്നത്തെ സ്ട്രെങ്ത്തിന്റെ പകുതിയിൽ താഴെ മാത്രമായതും അതിൽ തന്നെ തലപൊക്കുന്നവർ പരിമിതമായതിനാലും മനസ് അവസാന നിമിഷം നിമിഷം വരെ ആശങ്കാകുലമായിരുന്നു. പക്ഷെ സംഗമ നഗരിയെ വർണ്ണത്തിൽ മുക്കി സാരീ നാരികൾ നിറഞ്ഞ് കവിഞ്ഞപ്പോൾ മനസ് തുള്ളി. ആൺ പ്രജകളും തുല്യത പാലിച്ചതോടെ ഞങ്ങളുടെ ശ്രമം ഫലം കണ്ടതായി തെളിഞ്ഞു. പഴയ ക്ലാസ് റൂമിലെ അൽപ നേരത്തെ ഇരുത്തവും ഗ്രൂപ് ഫോട്ടോയും കഴിഞ്ഞതോടെ 32 വർഷത്തിനിടയിൽ അറിയാതെ പൊങ്ങി വന്ന മൗനത്തിന്റെ വന്മതിൽ പൊളിഞ്ഞ് വീണു.
സാധാരണ സംഗമങ്ങളിൽ നിന്നും വ്യത്യസ്തമായി നിരവധി ഭാവി പ്രവർത്തനങ്ങൾ കുടി വിഭാവനം ചെയ്യുന്നതായിരുന്നു ഈ സംഗമം. വിഷൻ 20-20 എന്ന പേരിൽ പത്തോളം പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ ഉദ്ദേശിക്കുന്നത്. അദ്ധ്യാപകർ ഭാവി പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും ആവശ്യമായ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തതോടെ ഞങ്ങളുടെ ആത്മവിശ്വാസവും വർദ്ധിച്ചു. മെമന്റോക്ക് പകരം പുസ്തകം നൽകി അധ്യാപകരെ ആദരിച്ചതും ശ്രദ്ധേയമായി.
റിട്ടയര്‍മെന്റിന് ശേഷം സ്വന്തം നാട്ടിലേക്ക് തന്നെ തിരിച്ചുപോയ ഏതാനും പേരൊഴികെ ബാക്കി എല്ലാ അദ്ധ്യാപകാദ്ധ്യാപികമാരും ഈ സംഗമത്തില്‍ പങ്കെടുത്തു.പല കാരണങ്ങളാലും, ഇനി ആ സ്കൂളിലേക്കില്ല എന്ന് ശപഥം ചെയ്തവരടക്കം ഞങ്ങളുടെ സ്നേഹസമൃദ്ധമായ ക്ഷണത്തില്‍ സ്കൂളിലെത്തി.പലരുടെയും സാന്നിദ്ധ്യം അവര്‍ക്കിടയില്‍ തന്നെ ചര്‍ച്ചാ വിഷയമായത് സംഗമത്തിന്റെ വന്‍ വിജയം വിളിച്ചോതി.ഇന്ന് വിവിധ മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന അന്നത്തെ പഠിതാക്കളെ ആദരിച്ചതും സംഗമത്തിനെ വേറിട്ടതാക്കി.വിഭവ സമൃദ്ധമായ സദ്യയും അദ്ധ്യാപക സാന്നിദ്ധ്യത്തിലുള്ള ബാച്ചംഗങ്ങളുടെ കലാപരിപാടികളും ചടങ്ങിനെ ഏറെ ഹൃദ്യമാക്കി.
ടീം എന്ന നിലക്ക് ഒരേ മനസ്സോടെ എല്ലാവരും പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു സ്കൂള്‍ ചരിത്രത്തിലെ പ്രഥമ ബാച്ച് സംഗമത്തിന്റെ വന്‍ വിജയം. ഓണ്‍ലൈന്‍ സ്ട്രീമിംഗ് നടത്താന്‍ തിരക്കിനിടയില്‍ സാധിച്ചില്ല എന്നത് പ്രവാസി സുഹൃത്തുക്കള്‍ക്ക് വിഷമമുണ്ടാക്കി.പക്ഷേ ഫോട്ടോയും വീഡിയോ ക്ലിപ്പുകളും കിട്ടിയതോടെ അവരുടെ വിഷമം നീങ്ങി. അംഗങ്ങളില്‍ നിന്ന്‍ സംഗമത്തിന് ലഭിച്ച നിര്‍ലോഭമായ സാമ്പത്തിക പിന്തുണയും സംഘാടകരെ അത്ഭുതപ്പെടുത്തി. നിരവധി ഭാവി പരിപാടികള്‍ക്കുള്ള മൂലധനം ഇപ്പോഴേ സ്വരൂപിക്കാനായത് ഗ്രൂപ്പിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.
സംഗമത്തിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. അസാധ്യമായി ഒന്നുമില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കാനും മനസ്സുണ്ടെങ്കില്‍ , വഴിയുമുണ്ട് എന്ന ചൊല്ല് അന്വര്‍ത്ഥമാക്കാനും ഐക്യമത്യം മഹാബലം എന്ന് വീണ്ടും വീണ്ടും പഠിപ്പിക്കാനും ഈ സംഗമത്തിന് സാധിച്ചു.പങ്കെടുത്ത അദ്ധ്യാപകരും സഹപാഠികളും കണ്ണും മനസ്സും പറിച്ചെടുത്ത് സംഗമവേദി വിടുന്നത് കണ്ടപ്പോള്‍ ഒന്നര വര്‍ഷത്തിന്റെ പ്രയത്നം സഫലീകരിച്ചതിന്റെ ചാരിതാര്‍ത്ഥ്യമായിരുന്നു മനസ് നിറയെ.
നന്മകള്‍ വാഴുന്ന സൌഹൃദങ്ങള്‍ ഇനിയും പൂത്തുലയുമെന്ന പ്രതീക്ഷയോടെ -
പിന്നണി പ്രവര്‍ത്തകര്‍:-
ചെയര്‍മാന്‍ - ആബിദ് അരീക്കോട്
വൈസ് ചെയര്‍മാന്‍ - കൃഷ്ണന്‍ നമ്പൂതിരി പൂവത്തിക്കണ്ടി
ജനറല്‍ കണ്‍വീനര്‍ - ഷാഹിദ് അരീക്കോട്
ജോയിന്റ് കണ്‍വീനര്‍ - ഗോവിന്ദന്‍ ഇ , ചൂളാട്ടിപ്പാറ
ഖജാഞ്ചി - ജാഫര്‍ ചേലക്കോട്
മെഹ്ബൂബ് വടക്കുമ്മുറി, ഷുകൂര്‍ , ഫൈസല്‍ തെരട്ടമ്മല്‍, ബഷീര്‍ കല്ലരട്ടിക്കല്‍, ഖാദര്‍ മൈത്ര, മുജീബ് തചണ്ണ, സാറാവുമ്മ, ബിന്ദു

3 comments:
നന്മകൾ വാഴുന്ന സൗഹൃദങ്ങൾ ഇനിയും പൂത്തുലയും എന്ന പ്രതീക്ഷയോടെ
ഇത്തരം നന്മകള്‍ വാഴുന്ന
സൌഹൃദങ്ങള്‍ ഇനിയും പൂത്തുലയട്ടെ ...
മുരളിയേട്ടാ...നന്ദി
Post a Comment
നന്ദി....വീണ്ടും വരിക