Wednesday, July 30, 2008
വിദ്യാസമ്പന്നന്റെ സംസ്കാരം
Tuesday, July 22, 2008
കാരണം
ബസ് ചാര്‍ജ്ജ് വര്‍ദ്ധന, കറന്റ് ചാര്‍ജ്ജ് വര്‍ദ്ധന, വിലക്കയറ്റം........
കര്‍ക്കിടകത്തില്‍ ഇതുവരെ ഒരു തുള്ളി പോലും ഇറ്റാത്ത മഴ.....
അദ്ധ്യാപകനെ വരെ ചവിട്ടിക്കൊല്ലുന്ന കലികാലം........
പിന്നെ........
എനിക്ക് ചികുന്‍ ഗുനിയയും........
ഇതൊന്നും താങ്ങാന്‍ കഴിവില്ലാത്തതിനാലാവും, കര്‍ഷകനും അദ്ധ്യാപകനും മക്കളെ അതിരറ്റ് സ്നേഹിച്ചവനുമായിരുന്ന എന്റെ ബാപ്പയെ ദൈവം നേരത്തെ തിരിച്ചു വിളിച്ചത്.
Sunday, July 13, 2008
അല്‍പ കാലത്തേക്ക് വിട പറയുന്നു....
പ്രിയ ബൂലോകരേ.....
എന്റെ പിതാവിന്റെ ആകസ്മിക മരണം ബൂലോക വാസികളെ അറിയിക്കാനായി ഞാന്‍ പോസ്റ്റ് ഇട്ടിരുന്നു.ബൂലോകത്തെ ധാരാളം പേര്‍ എന്റെയും കുടുംബത്തിന്റെയും ദു:ഖത്തില്‍ പങ്ക് ചേര്‍ന്നു.എല്ലാവര്‍ക്കും നന്ദി.
അനോണിയായി വന്ന് ഒരു സുഹൃത്ത് എന്റെ മറ്റൊരു പോസ്റ്റിനെക്കുറിച്ച് ചോദിക്കുകയുണ്ടായി.
പ്രിയ സുഹൃത്തേ....ആ പോസ്റ്റ് ബാപ്പയുടെ മരണത്തിനു മുമ്പേ ,Blogger ല്‍ ഉള്ള posting option ഉപയോഗിച്ച് schedule ചെയ്തിട്ടതായിരുന്നു.അതേ പോലെ കമന്റ് ബോക്സിന്റെ മുകളിലുള്ള സ്വന്തം കമന്റ് ആ നിര്‍ണ്ണായക നിമിഷത്തില്‍ എന്റെ ശ്രദ്ധയില്‍ നിന്നു വിട്ടു പോയി.(തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി)
നേരത്തെ തയ്യാറാക്കി വച്ച ഒരു പോസ്റ്റ് കൂടി കഴിഞ്ഞ ആഴ്ച നല്‍കിയപ്പോഴും അനോണി സുഹൃത്ത് രോഷം കൊള്ളുന്നത് കണ്ടു.
ഇപ്പോള്‍ ഞാനും കിടപ്പിലായതിനാല്‍ ബൂലോകത്ത് നിന്നും അല്‍പ കാലത്തേക്ക് വിട്ടു നില്‍ക്കാന്‍ ആലോചിക്കുന്നു.ഇതുവരെ പ്രോല്‍സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചുകൊണ്ട് വിട പറയട്ടെ.....