എന്റെ മിക്ക യാത്രകളും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് കുടുംബത്തോടൊപ്പം നടത്തുന്നതാണ്.സോളോ യാത്രകളും കൂട്ടുകാരുടെ കൂടെയുള്ള യാത്രകളും വളരെ വളരെ കുറവാണ്. പറ്റിയ ഒരു ഫാമിലിയെ കിട്ടിയാല്‍ അവരുടെ കൂടെ യാത്ര പ്ലാന്‍ ചെയ്യാറുണ്ട്. അടുത്ത ഏപ്രിലില്‍ അത്തരം ഒരു യാത്രക്കുള്ള പ്ലാന്‍ നടന്നുവരുന്നു.
വളരെ അപൂര്‍വ്വമായി സംഭവിക്കുന്നതാണ് ചില അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍. ഇക്കഴിഞ്ഞ ദിവസം അങ്ങനെ ഒരു യാത്രയും ഉണ്ടായി. കസിന്റെ മകളുടെ മാരിയേജ് റിസപ്ഷന്‍ കൊടുങ്ങല്ലൂരിനടുത്തുള്ള എറിയാട് ആയിരുന്നു ഒരുക്കിയിരുന്നത്.ഒരു ബസ് നിറയെ ബന്ധുക്കളുമായിട്ടാണ് ഞങ്ങള്‍ പോയത്. റിസപ്ഷന്‍ കഴിഞ്ഞ് തിരിച്ച് പോരുമ്പോള്‍ എല്ലാവരെയും കൊണ്ട് ചേരമാന്‍ ജുമാ മസ്ജിദ് (105) കാണാന്‍ പോയി. ഞാന്‍ പല തവണ പോയതാണെങ്കിലും ഞങ്ങളുടെ കൂട്ടത്തില്‍ ഇതുവരെ ആ പള്ളി കാണാത്തവര്‍ നിരവധി പേരുണ്ടായിരുന്നു.
ചേരമാന്‍ മസ്ജിദ് കണ്ട് തിരിച്ച് പോരുമ്പോഴാണ് ബീച്ചില്‍ കൂടി പോകണം എന്ന് ചിലര്‍ക്ക് ആഗ്രഹമുദിച്ചത്. പോകുന്ന വഴിയില്‍ ഏതെങ്കിലും ബീച്ചില്‍ കയറാമെന്ന് പറഞ്ഞെങ്കിലും കൊടുങ്ങല്ലൂരിനടുത്ത് മതിലകത്ത് താമസിക്കുന്ന എന്റെ സുഹൃത്ത് ഖൈസിനെ വിളിച്ച് ഞാന്‍ വെറുതെ ഒരഭിപ്രായം തേടി. എറിയാടുള്ള ‘മുനക്കല്‍’ ബീച്ച് ആയിരുന്നു തൃശൂര്‍ ജില്ലയിലെ തന്നെ ഏറ്റവും നല്ല ബീച്ച് എന്നറിഞ്ഞപ്പോള്‍ അവിടം വിട്ടതില്‍ കുണ്ഠിതം തോന്നി. അടുത്ത ഒപ്ഷന്‍ ആയി അവന്‍ പറഞ്ഞത് തളിക്കുളം ബീച്ച് ആയിരുന്നു.
പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത്, തൃശൂരില്‍ വച്ച് നടന്ന ഇന്റര്‍സോണ്‍ കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍, അന്നത്തെ ഹോസ്റ്റല്‍ മേറ്റ് ആയിരുന്ന തളിക്കുളം സ്വദേശി ഷാഹുല്‍ ഹമീദ് സഗീറിന്റെ വീട്ടില്‍ പോയതും ബീച്ചില്‍ പോയതും പെട്ടെന്ന് ഓര്‍മ്മയില്‍ വന്നു. മാസങ്ങള്‍ക്ക് മുമ്പ് സഗീറിന്റെ നമ്പര്‍ കിട്ടിയതിനാല്‍ ഉടന്‍ അവനെ വിളിച്ച് കാര്യങ്ങള്‍ തിരക്കി. മുനക്കല്‍ ബീച്ച് മിസ് ആക്കിയതില്‍ അവനും എന്നെ പഴിച്ചു. പക്ഷെ അപ്പോള്‍ മാത്രമാണ് വര്‍ഷങ്ങളായി ഞാന്‍ കേട്ട് കൊണ്ടിരിക്കുന്ന സ്നേഹതീരം ബീച്ച് ആണ് ഈ തളിക്കുളം ബീച്ച് എന്ന് മനസ്സിലായത്.
സ്നേഹതീരം ബീച്ചില്‍ ഞങ്ങള്‍ എത്തുമ്പോള്‍ സൂര്യന്‍ കടലില്‍ താഴ്ന്നിറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ബീച്ച് നിറയെ ജനങ്ങളും. 50 മീറ്ററോളം കടലിലേക്കിറങ്ങി കളിക്കുകയും കുളിക്കുകയും ചെയ്യുന്ന നിരവധി പേര്‍ ! ഞങ്ങളുടെ കൂട്ടത്തിലെ കുട്ടികളും അല്പ നേരം തിരകളോട് സല്ലപിച്ചു. കേരള ടൂറിസം വകുപ്പിന്റെ കീഴിലുള്ള സ്നേഹതീരം ബീച്ച് സന്ദര്‍ശിക്കാന്‍ കൊള്ളാവുന്ന ഒരു ബീച്ച് തന്നെയാണെന്നാണ് എന്റെ അഭിപ്രായം. തളിക്കുളം സെന്ററില്‍ നിന്നും 3.5 കിലോമീറ്റര്‍ ദൂരമുണ്ട് ബീച്ചിലേക്ക്. വൈകിട്ട് 4 മണിക്കെങ്കിലും ബീച്ചില്‍ എത്തണം.
തൊട്ടടുത്ത് തന്നെ കുട്ടികളുടെ ഒരു പാര്‍ക്കും ഉണ്ട്. കുട്ടികള്‍ക്ക് 5 രൂപയും മുതിര്‍ന്നവര്‍ക്ക് 10 രൂപയും ആണ് ടിക്കറ്റ് നിരക്ക്.പാര്‍ക്കിനകത്ത് ഒരു അക്വേറിയവും ഉണ്ട്. നേരം ഇരുട്ടിയതിനാല്‍ ഞങ്ങള്‍ക്ക് പാര്‍ക്കില്‍ കയറാന്‍ സാധിച്ചില്ല. ഇരുട്ട് വ്യാപിക്കാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.
(എല്ലാവരും റിസപ്ഷനില്‍ പങ്കെടുത്ത് കൊണ്ടിരിക്കെ ഞാനും ഫാമിലിയും മറ്റൊരു അപ്രതീക്ഷിത സന്ദര്‍ശനം കൂടി ഒപ്പിച്ചു. മേല്‍ സൂചിപ്പിച്ച സുഹൃത്ത് ഖൈസിന്റെ സഹോദരിയുടെ മകന്റെ കല്യാണം തൊട്ട് തലേ ദിവസമായിരുന്നു. എനിക്കും കുടുംബത്തിനും ക്ഷണം ഉണ്ടായിരുന്നെങ്കിലും ഈ റിസപ്ഷന് പോകുന്നതിനാല്‍ അന്ന് വരാം എന്ന് ഏറ്റു. അങ്ങനെ ആ ക്ഷണവും ഒരു ദിവസം വൈകിയാണെങ്കിലും സ്വീകരിച്ചു)