Pages

Monday, May 30, 2016

ബോണസ് സന്തോഷങ്ങള്‍...

“ഉപ്പച്ചീ...അന്ന് ഒരു എന്‍.എസ്.എസ് ക്യാമ്പില്‍ ഞങ്ങള്‍ കണ്ടതല്ലേ വിഷുക്കണി?” ഏപ്രില്‍ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാവിലെത്തന്നെ ലുഅ മോളുടെ സംശയം.

“എന്‍.എസ്.എസ് ക്യാമ്പില്‍ ക്രിസ്തുമസ് കരോള്‍ ആണ് ഉണ്ടാകാറ്, വിഷുക്കണി അല്ല...” ഡിസമ്പറില്‍ നടക്കുന്ന ക്യാമ്പിനെ ഉദ്ദേശിച്ച് ഞാന്‍ പറഞ്ഞു.

“അതല്ല, ഉപ്പച്ചിയുടെ കോളേജില്‍ കുറെ പച്ചക്കറിയും നാണയവും ഒക്കെ വച്ച് കണ്ണ് പൊത്തിക്കൊണ്ടുപോയി കാണിച്ച് തന്നത് ഒരു ക്യാമ്പില്‍ ഞങ്ങള്‍ പങ്കെടുത്തപ്പോഴായിരുന്നു...”

“ങാ....ത്രിദിന ക്യാമ്പില്‍....എന്താ അതിപ്പോ ഓര്‍മ്മ വന്നെ?”

“ഇന്നത്തെ ബാലഭൂമിയില്‍ ഒരു മത്സരമുണ്ട്....തന്ന ചിത്രങ്ങള്‍ വെട്ടിയെടുത്ത് ഒട്ടിച്ച് ഒരു വിഷുക്കണി ഒരുക്കണം....”

“ഓ...പണ്ട് ലുലുമോള്‍കാനനപത്രം തയ്യാറാക്കിയ പോലെ...”

“അതെ...പക്ഷെ എനിക്കന്നത്തെ ആ കണി ശരിക്കും ഓര്‍മ്മ കിട്ടുന്നില്ല...”

“അത് പ്രശ്നമില്ല....ഇനിയുള്ള ദിവസങ്ങളിലെ പത്രങ്ങളില്‍ ഒരുപാട് പരസ്യങ്ങള്‍ വരും.അതിലെല്ലാം വിഷുക്കണിയുടെ ചിത്രങ്ങള്‍ ഉണ്ടാകും...പക്ഷെ....?” ഞാന്‍ പറഞ്ഞു.

“എന്താ പക്ഷെ...?”

“സദ്യ വിളമ്പുന്നപോലെ ഇന്ന സാധനം ഇന്ന സ്ഥലത്ത് വയ്ക്കണം എന്ന് നിയമം ഉണ്ടോ എന്നെനിക്കറിയില്ല....”

“എന്നാല്‍ ഞാന്‍ ഒന്ന് ശ്രമിക്കട്ടെ...”

“ഓ...കെ”

മോള്‍ ചിത്രങ്ങള്‍ വെട്ടി എടുത്തു.ഞാന്‍ അതിന്റെ അരികൊക്കെ ഒന്ന് കൂടി വൃത്തിയാക്കിക്കൊടുത്തു.അവള്‍ കൃത്യമായി ഓരോ ഐറ്റവും എടുത്ത്, തന്നിട്ടുള്ള കുഞ്ഞു തളികയില്‍ ഭംഗിയായി ഒതുക്കി ഒട്ടിച്ചു. ശേഷം പേരും അഡ്രസും എഴുതി പോസ്റ്റ് ചെയ്യാന്‍ എന്നെ ഏല്പിച്ചു.


ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രസ്തുത മത്സരത്തില്‍ വിജയികളായ 200 പേരുടെ ലിസ്റ്റ് ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചു.ലിസ്റ്റില്‍ ഒന്നാമത്തെ പേര് - ആതിഫ ജും‌ല ടി.എ !! ഒറിജിനല്‍ വിഷുക്കണി ഒരുക്കുന്നവരോടൊപ്പം മത്സരിച്ച് ജയിച്ചതിന്റെ സന്തോഷം മോളുടെ മുഖത്ത് തുളുമ്പുന്നു. യു.എസ്.എസ് സ്കോളര്‍ഷിപ്പ് കിട്ടിയതിന്റെ സന്തോഷത്തിനോടൊപ്പം ദൈവത്തിന്റെ വക വീണ്ടും ചില ബോണസ് സന്തോഷങ്ങള്‍ - അല്‍ഹംദുലില്ലാഹ് (ദൈവത്തിന് സര്‍വ്വസ്തുതിയും).

6 comments:

Areekkodan | അരീക്കോടന്‍ said...

യു.എസ്.എസ് സ്കോളര്‍ഷിപ്പ് കിട്ടിയതിന്റെ സന്തോഷത്തിനോടൊപ്പം ദൈവത്തിന്റെ വക വീണ്ടും ചില ബോണസ് സന്തോഷങ്ങള്‍ - അല്‍ഹംദുലില്ലാഹ് (ദൈവത്തിന് സര്‍വ്വസ്തുതിയും).

സുധി അറയ്ക്കൽ said...

ആഹാാ.വളരെ സന്തോഷം.

© Mubi said...

സന്തോഷം... സന്തോഷം :) :)

Areekkodan | അരീക്കോടന്‍ said...

സുധീ...നന്ദി

മുബീ...നന്ദി. ഇന്നും ലുഅ മോള്‍ മുബിയുടെ ആ ഐസ് ഫിഷിംഗ് എന്നെക്കൊണ്ട് തുറപ്പിച്ചു!

Cv Thankappan said...

ബുദ്ധിയും,ഐഡിയയും മോളെ സമ്മാനത്തിനര്‍ഹയാക്കി...
ആശംസകള്‍ മോള്‍ക്ക്

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ....സ്വീകരിച്ചു

Post a Comment

നന്ദി....വീണ്ടും വരിക