ഈ കുറിപ്പ് എഴുതാന്‍ തുടങ്ങുമ്പോള്‍ സമയം രാത്രി
10:23. അങ്ങാടിയില്‍ നിന്നും ഇപ്പോഴും ഉച്ചത്തിലുള്ള പാട്ടിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.രണ്ട്
മണിക്കൂര്‍ മുമ്പ് ഞാന്‍ നേരിട്ട് കണ്ട അതേ വാഹനത്തില്‍ നിന്നാണ് ഈ ശബ്ദമെങ്കില്‍ അതിന്റെ
പിന്നാലെയും മുന്നാലെയും കുറെ പയ്യന്മാര്‍ ലക്കും ലഗാനും ഇല്ലാതെ തുള്ളിക്കൊണ്ടിരിക്കുന്നുമുണ്ടാകും.അവര്‍ക്ക്
ഇന്ന് ശിവരാത്രി ആയിരിക്കാം, പക്ഷെ നാട്ടുകാര്‍ക്ക് മുഴുവന്‍ അങ്ങനെയാവണമെന്ന് ശഠിക്കരുത്.ഹേ രാഷ്ട്രീയക്കാരാ, നിര്‍ത്തണം
പൊതുറോഡിലെ ഈ പേക്കൂത്ത്.
മലപ്പുറം ജില്ലയിലെ അരീക്കോട്ടുള്ള എന്റെ
വീട്ടിലേക്ക് തൊട്ടടുത്ത തൃശൂര്‍ ജില്ലയിലെ മാളയില്‍ നിന്നും എന്റെ ഒരു വിദ്യാര്‍ത്ഥി
രാവിലെ ഒമ്പതരക്ക് പുറപ്പെട്ടു. വഴിയിലുടനീളമുള്ള, പൊതുവീഥിയില്‍ കിടന്നുള്ള ആഭാസകരമായ
“ചവിട്ട്നൃത്തം” കാരണം ബസ് ബ്ലോക്കായി അവന്‍ എന്റെ വീട്ടില്‍ എത്തിയത് വൈകിട്ട് നാല്
മണിക്ക്.ഒരു പൌരന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടാന്‍, തെരഞ്ഞെടുപ്പില്‍
ജയിച്ച ഒരു സ്ഥാനാര്‍ത്ഥിക്കും പാര്‍ട്ടിക്കും അധികാരമില്ല എന്നിരിക്കെ ഈ ആഭാസന്മാരെ
നേതൃത്വം നിലക്കുനിര്‍ത്തണം.മാത്രമല്ല പൊതുജനത്തിന്റെ നികുതിപ്പണം ഉപയോഗിച്ചുണ്ടാക്കിയ
റോഡിലെ ഈ പേക്കൂത്ത് നിര്‍ത്തുക തന്നെ വേണം. കഴിഞ്ഞ ദിവസം ഇലക്ഷന്‍ കലാശക്കൊട്ട് കാരണം ഉണ്ടായ റോഡിലെ തടസ്സം ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കെമാല്പാഷ നല്‍കിയ പരാതി പൊതുതാല്പര്യ ഹരജിയായി സ്വീകരിച്ചത്
ഈ ആഭാസ പേക്കൂത്തിന്‍ ശമനമുണ്ടാക്കും എന്ന് കരുതിയെങ്കിലും അത് അസ്ഥാനത്തായി.
വൈകുന്നേരം അഞ്ച് മണിക്ക് ഒരു വിദ്യാര്‍ത്ഥിനിയെ
വയനാട്ടിലേക്ക് യാത്രയാക്കാന്‍ ബസ്സ്റ്റാന്റില്‍ എത്തിയെങ്കിലും ബസ് കിട്ടുന്നത് ആറുമണിക്ക്
ശേഷമായിരുന്നു. എല്ലാ ബ്ലോക്കുകളും തരണം ചെയ്ത് ഈ പെണ്‍കുട്ടി വീട്ടിലെത്തുമ്പോള്‍ സമയം എത്ര
പിന്നിട്ടിരിക്കും എന്ന് ഊഹിക്കാവുന്നതെയുള്ളൂ. സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി
യാത്രക്കാര്‍ അപ്പോഴും പല സ്ഥലങ്ങളിലേക്കുള്ള ബസ്സുകളും കാത്ത് നില്‍ക്കുന്നത് കാണാമായിരുന്നു.
രാഷ്ട്രീയക്കാരുടെ നടുറോഡിലെ പേക്കൂത്ത് കാരണം എല്ലാ വാഹനങ്ങളും ബ്ലോക്കില്‍ പെട്ടു.അതിനാല്‍
തന്നെ നിര്‍ത്തണം പൊതുറോഡിലെ ഈ പേക്കൂത്ത്.
പ്രിയപ്പെട്ട പിണറായിജി,എല്‍.ഡി.എഫ് വരും എല്ലാം
ശരിയാകും എന്നായിരുന്നു മൂന്ന് മാസത്തിലേറെയായി താങ്കളുടെ മുന്നണി ജനങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത്.എന്നാല്‍
താങ്കള്‍ അധികാരമേറ്റെടുത്ത ദിവസം, അനുയായികളുടെ പേക്കൂത്ത് കാരണം ജനങ്ങള്‍ അനുഭവിച്ച
പ്രകാരം അവര്‍ പറയും - എല്‍.ഡി.എഫ് വരും എല്ലാം ബ്ലോക്കാകും.അതിനാല്‍ അടിയന്തിരമായി
പൊതുവഴിയിലെ ഇത്തരം ആഭാസങ്ങള്‍ നിര്‍ത്താന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും മുന്നോട്ട്
വരണം.ഇല്ലെങ്കില്‍ വരും തെരഞ്ഞെടുപ്പുകളില്‍ നിഷ്പക്ഷജനമനം പോളിംഗ് ബൂത്തില്‍ നിന്ന്
തന്നെ വിട്ട് നിന്നേക്കാം.
8 comments:
പൊതുവഴിയിലെ ഇത്തരം ആഭാസങ്ങള്‍ നിര്‍ത്താന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും മുന്നോട്ട് വരണം.
അതേ .കോടതി തന്നെ പരിഹാരം കാണും.അല്ലാതെന്നാ???
സുധീ... പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാന്‍ ആളില്ലാത്തതാണ് പല സംഗതിയും പിന്നീട് അവകാശമാക്കി മാറ്റുന്നത്. മത-രാഷ്ട്രീയ പാര്‍ട്ടികളുടെ ഗതാഗതം തടഞ്ഞുള്ള പ്രകടനങ്ങള്‍ക്ക് കടിഞ്ഞാന്‍ നിര്‍ബന്ധമായി കഴിഞ്ഞു
ജനാധിപത്യമല്ലേ. ജനം ആധിപത്യമെടുക്കുന്നതാ!!!
അജിത്തേട്ടാ...കറക്ട്
വകതിരിവില്ലാത്ത അണികളെനിയന്ത്രിക്കാന്‍ ഒരുങ്ങിയില്ലെങ്കില്‍ ഏതു പാര്‍ട്ടിയായാലും അവതാളത്തിലാകും.
ആശംസകള്‍ മാഷെ
പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട ജനത
തങ്കപ്പേട്ടാ...അത് തന്നെ
മുരളിയേട്ടാ...ചിലരുടെ ഓവർ പ്രതികരണവും
Post a Comment
നന്ദി....വീണ്ടും വരിക